കോഹ്ലി ഇന്ത്യൻ ടി20 ടീമിൽ തുടരണം എന്ന് ഗവാസ്കർ

ഇന്ത്യയുടെ ടി20 ടീമിൽ വിരാട് കോഹ്‌ലി തുടരണം എന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ ഊന്നിപ്പറഞ്ഞു. 2024ലെ ടി20 ലോകകപ്പിൽ കോഹ്ലി ഉണ്ടായാലും അതിൽ അത്ഭുതപ്പെടാൻ ഒന്നും ഉണ്ടാകില്ല എന്നും ഗവാസ്കർ പറയുന്നു.

“അടുത്ത ടി20 ലോകകപ്പ് 2024 ൽ നടക്കും. അതിനുമുമ്പ് മറ്റൊരു ഐപിഎൽ മാർച്ച്-ഏപ്രിലിൽ നടക്കും. കോഹ്‌ലിയുടെ ഫോം ആ ഘട്ടത്തിൽ നിരീക്ഷിക്കണം. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ട് കാര്യമില്ല.” ഗവാസ്കർ പറഞ്ഞു.

“വരാനിരിക്കുന്ന ഒരു ടി20 ഇന്റർനാഷണലിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, ഇന്ത്യ ജൂണിൽ ഒരു മത്സരം കളിക്കുമെന്ന് പറയുക, അപ്പോൾ കോഹ്ലി തീർച്ചയായും ടീമിൽ ഉണ്ടാകണം, ആ തരത്തിലുള്ള ഫോമിലാണ് അവൻ ഉള്ളത്.” ഗവാസ്കർ പറയുന്നു.

ഐപിഎൽ 2023ൽ 14 മത്സരങ്ങളിൽ നിന്ന് 53.25 ശരാശരിയിലും 139.82 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെടെ 639 റൺസാണ് കോഹ്‌ലി ഇത്തവണ നേടിയത്.

“ഇന്ത്യയുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിലവിലെ ഫോമിൽ വിരാട് തീർച്ചയായും എന്റെ T20I ടീമിൽ ഉണ്ടായിരിക്കും. അവൻ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.” – ഗവാസ്കർ പറഞ്ഞു.

ഐ പി എല്ലിന് മുഴുവനായി നിൽക്കാത്ത താരങ്ങൾക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന് ഗവാസ്കർ

ഇംഗ്ലണ്ടിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. പരിക്ക് പറ്റിയെന്നും ഈ സീസൺ മുതൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും അറിഞ്ഞ് തന്നെയാണ് അവർ പണം നൽകി ഒരു വർഷം മുമ്പ് സ്വന്തമാക്കിയത്. അവർ അവനുവേണ്ടി വലിയ പണം നൽകി, പകരം അവൻ എന്താണ് നൽകിയത്? അവൻ 100 ശതമാനം ഫിറ്റ് അല്ലാതെ ആണ് ഈ സീസൺ കളിക്കാൻ വന്നത്. ഫ്രാഞ്ചൈസിയെ ഇക്കാര്യം അറിയിക്കണമായിരുന്നു. ഗവാസ്‌കർ പറഞ്ഞു.

“അവർക്ക് അവൻ തന്റെ സാധാരണ വേഗതയിൽ പന്തെറിയാൻ കഴിയുന്നില്ലെന്ന് കളി തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്. ടൂർണമെന്റിനിടയിൽ, അദ്ദേഹം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി, അതാണ് അദ്ദേഹത്തിന്റെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് പറഞ്ഞത്. അതിനർത്ഥം അവൻ ഒരിക്കലും പൂർണ ആരോഗ്യവാനായിരുന്നില്ല എന്നാണ്, എന്നിട്ടും വന്നു. അവൻ ഫ്രാഞ്ചൈസിയോട് പ്രതിജ്ഞാബദ്ധനാണെങ്കിൽ, അയാൾക്ക് ഇസിബി നൽകുന്നതിനേക്കാൾ കൂടുതൽ പണം നൽകുന്നുണ്ടെങ്കിൽ, അവൻ കളിക്കാൻ പോകുന്നില്ലെങ്കിലും ഫ്രാഞ്ചൈസിയോട് പറയണമായിരുന്നു. ഗവാസ്‌കർ കൂട്ടിച്ചേർത്തു.

“ടൂർണമെന്റിൽ പൂർണ്ണമായും നിൽക്കാത്ത ഒരു കളിക്കാരന് ഒരു രൂപ പോലും നൽകുന്നതിൽ അർത്ഥമില്ല, അത് എത്ര വലിയ താരമാണെങ്കിലും. ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്കോ തന്റെ രാജ്യത്തിനോ വേണ്ടി കളിക്കുന്നത് കളിക്കാരന്റെ തിരഞ്ഞെടുപ്പായിരിക്കണം. ഐ‌പി‌എല്ലിനെക്കാൾ രാജ്യം തിരഞ്ഞെടുക്കുകയാണെങ്കിൽ അയാൾക്ക് ഫുൾ മാർക്ക്, പക്ഷേ ഐ‌പി‌എൽ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവൻ തന്റെ പ്രതിബദ്ധതകൾ പൂർണ്ണമായും നിറവേറ്റണം. ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

“ക്യാപ്റ്റന്റെ കളി അല്ല രോഹിത് ശർമ്മ കളിക്കുന്നത്”

ഇന്നലെ വീണ്ടും ഡക്കിൽ പുറത്ത് പോയ രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. അവൻ കളിയിൽ ഉണ്ട് എന്ന് തോന്നുന്നില്ല എന്ന് ഗവാസ്കർ പറഞ്ഞു. ഇന്നലെ ഔട്ട് ആയ ഷോട്ട് ഒരു ക്യാപ്റ്റൻ കളിക്കുന്ന ഷോട്ട് അല്ല എന്നുൻ ഗവാസ്കർ പറഞ്ഞു.

“അദ്ദേഹം കളിച്ച ഷോട്ട് ക്യാപ്റ്റന്റെ ഷോട്ട് ആയിരുന്നില്ല. ടീം കുഴപ്പത്തിലാണെന്ന് അറിഞ്ഞാൽ ഒരു ക്യാപ്റ്റൻ ഇന്നിംഗ്‌സ് നന്നാക്കുകയും മാന്യമായ രീതിയിൽ കളിക്കുകയും ടീമിനെ മികച്ച ടോട്ടലിൽ എത്തിക്കുകയും ചെയ്യും. എന്നാൽ അതല്ല നടന്നത്. പവർ-പ്ലേയിൽ രണ്ട് വിക്കറ്റുകൾ പോയി, നിങ്ങൾ ഫോമിലല്ല എന്ന് തിരിച്ചറിയണം,” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് (16) എന്ന റെക്കോർഡും ഇന്നലെ രോഹിത് സ്വന്തമാക്കിയിരുന്നു. തന്റെ അവസാന നാല് ഇന്നിംഗ്‌സുകളിലെ അദ്ദേഹത്തിന്റെ സ്‌കോർ 2, 3, 0, 0 എന്നിങ്ങനെ ആണ്.

“ഒരു ചെറിയ ഇടവേള രോഹിതിന് നല്ലതാക്കിയേക്കാം. അദ്ദേഹത്തിനും മുംബൈ ടീം മാനേജ്‌മെന്റിനും ഈ കാര്യത്തിൽ തീരുമാനം എടുക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മത്സരത്തിനും ഇല്ലാത്ത ഒരു ക്യാപ്റ്റനെ ഇന്ത്യക്ക് ആവശ്യമില്ല എന്ന് ഗവാസ്കർ

എല്ലാ മത്സരങ്ങളും കളിക്കാൻ ഉണ്ടാകാത്ത ഒരു ക്യാപ്റ്റനെ ഇന്ത്യക്ക് വേണ്ട എന്ന വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഈ ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒപ്പം രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ ഒരു ആവശ്യത്തിനായി രോഹിത് പോവുകയും മാത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുകയുമായിരുന്നു ഉണ്ടായത്‌.

അടിയന്തര സാഹചര്യങ്ങളിലൊഴികെ “കുടുംബ പ്രതിബദ്ധതകൾ” പറഞ്ഞു മാറി നിൽക്കുന്ന ഒരു സംഭവം നടക്കരുത് എന്ന് ഗവാസ്കർ പറഞ്ഞു. ക്യാപ്റ്റൻ എല്ലാ കളികളും കളിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു മത്സരത്തിന് ഒരു സ്ഥലത്തും ബാക്കി മത്സരത്തിന് മറ്റൊരു സ്ഥലത്തും ഉള്ള ക്യാപ്റ്റൻ നിങ്ങൾക്ക് ഉണ്ടാകരുത്. അത് വളരെ പ്രധാനമാണ്. ഗവാസ്‌കർ സ്റ്റാർ സ്‌പോർട്ടിനോട് പറഞ്ഞു

“ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾക്ക് ഒരു കുടുംബ പ്രതിബദ്ധതയുണ്ടാകരുത്; അത് ഒരു അടിയന്തിര സാഹചര്യത്തിലല്ലാതെ ഇങ്ങനെ പോകാൻ ആവില്ല. അടിയന്തരാവസ്ഥ ഇതല്ല എന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്നും ഗവാസ്കർ പറഞ്ഞു.

ജോഫ്രയായിരിക്കും മുംബൈയുടെ ട്രംപ് കാര്‍ഡ് – സുനിൽ ഗവാസ്കര്‍

മുംബൈ ഇന്ത്യന്‍സിനായി 2023ൽ കളിക്കാനെത്തുന്ന ജോഫ്ര ആര്‍ച്ചര്‍ ആയിരിക്കും ടീമിന്റെ ട്രംപ് കാര്‍ഡ് എന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ജസ്പ്രീത് ബുംറയുടെ പരിക്ക് ടീമിനെ അലട്ടുമ്പോള്‍ ജോഫ്ര മടങ്ങിയെത്തുന്നത് ടീമിന് കരുത്തേകുമെന്ന് സുനിൽ ഗവാസ്കര്‍ വ്യക്തമാക്കി.

2022 ഐപിഎൽ ലേലത്തിലാണ് താരം കളിക്കില്ലെന്നറിഞ്ഞിട്ടും 8 കോടി രൂപയ്ക്ക് ജോഫ്രയെ മുംബൈ സ്വന്തമാക്കിയത്. ഈ സീസണിൽ താരം പൂര്‍ണ്ണമായും ടീമിനൊപ്പമുണ്ടെന്നാണ് അറിയുന്നത്. സ്പിന്‍ കോമ്പിനേഷന്‍ ആയിരിക്കും മുംബൈയെ അലട്ടുന്ന പ്രശ്നമെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

രോഹിത് ശർമ്മ ഐ പി എല്ലിൽ അവിശ്വസനീയ പ്രകടനം നടത്തും എന്ന് ഗവാസ്കർ

മുംബൈ ഇന്ത്യൻസ് (എംഐ) ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അവിശ്വസനീയമായ ഒരു ഐപിഎൽ 2023 സീസൺ ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. കഴിഞ്ഞ ഐ പി എൽ രോഹിത് ശർമ്മയ്ക്ക് ദയനീയ സീസൺ ആയിരുന്നു. ഐ‌പി‌എൽ 2022 സീസണിൽ ബാറ്റിംഗിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത് പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതും കാണാൻ ആയി. എന്നാൽ പുതിയ ഐ പി എൽ സീസണിൽ അതാകില്ല ഗതി എന്ന് ഗവാസ്കർ പറയുന്നു.

രോഹിത് ഇന്ത്യക്കായി ബാറ്റിംഗിൽ മികച്ച ഫോമിലാണ്, വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനാകും എന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ടീമും ഇത്തവണ ശക്തമാണെന്ന് ഇന്ത്യൻ ഇതിഹാസ താരം പറയുന്നു

“ജോഫ്ര ആർച്ചർ തീർച്ചയായും ഈ സീസണിൽ മുംബൈയുടെ തുറുപ്പ് ചീട്ടാകും. ഏകദിനത്തിലെ ഇരട്ട സെഞ്ചുറിക്ക് ശേഷം ഇഷാൻ കിഷനും ശ്രദ്ധിക്കേണ്ട ഒരാളായിരിക്കും. ഈ സീസണിൽ രോഹിത് ശർമ്മ ശരിക്കും തിളങ്ങുമെന്ന് ഞാൻ കരുതുന്നു,അദ്ദേഹത്തിന് ഇത് ഒരു അവിശ്വസനീയ സീസൺ ആയിരിക്കും” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ പറഞ്ഞു.

“ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതിന് ഇന്ത്യ ന്യൂസിലൻഡിനോട് നന്ദി പറയേണ്ടതില്ല” – ഗവാസ്കർ

ന്യൂസിലൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചിരുന്നു‌. എന്നാൽ ഇന്ത്യ ഫൈനൽ അർഹിച്ചതാണ് എന്നും ന്യൂസിലൻഡിന് നന്ദി പറയേണ്ട കാര്യമില്ല എന്നും ഗവാസ്കർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി മികച്ച ക്രിക്കറ്റ് കളിച്ചാണ് ഫൈനലിൽ എത്തിയത്‌. അതിന് ന്യൂസിലൻഡിന് നന്ദി പറയേണ്ട കാര്യമില്ലെന്നും ആരുടേയും സഹായത്താലല്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു.

ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യ കളിക്കേണ്ടത്.

“ഇന്ത്യ ന്യൂസിലൻഡിനോട് ഒന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ എന്ത് പറഞ്ഞാലും ലോകത്തെ നമ്പർ 2 ടീമാകാൻ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,” ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ന്യൂസിലാൻഡ് വിജയിച്ചു, കൊള്ളാം, അത് ന്യൂസിലാൻഡ് ക്രിക്കറ്റിന് നല്ലതാണ്, പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ന്യൂസിലാൻഡ് ക്രിക്കറ്റിനോട് നന്ദിയോ മറ്റെന്തെങ്കിലും കടപ്പെട്ടിരിക്കുന്നതായി ഞാൻ കരുതുന്നില്ല. കാരണം 2021 മുതൽ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ വളരെ മികച്ച ക്രിക്കറ്റ് കളിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, അതിനാൽ ഫൈനലിൽ എത്താൻ ഇന്ത്യ അർഹരാണ്” ഗവാസ്കർ കൂട്ടിച്ചേർത്തു.

“മുൻ പാകിസ്താൻ താരങ്ങൾ ഇന്ത്യൻ താരങ്ങളെ വിമർശിച്ച് നേട്ടമുണ്ടാക്കുകയാണ്, ഇത് ശരിയല്ല” – ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റിനെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും നിരന്തരം വിമർശിക്കുന്ന മുൻ പാകിസ്താൻ താരങ്ങൾക്ക് എതിരെ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. സാമൂഹിക മാധ്യമങ്ങളിൽ ഇരുന്ന് ഇന്ത്യൻ താരങ്ങളെ താഴേക്ക് വലിച്ച് ഇടാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്ന് ഗവാസ്കർ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഫോളേവേഴ്സും ശ്രദ്ധയും കിട്ടാനായി മുൻ ക്രിക്കറ്റ് താരങ്ങൾ, പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നുള്ളവറ്റ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ ആക്രമിക്കുന്നത് ദയനീയ കാഴ്ചയാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.

കൂടുതൽ ശ്രദ്ധയോ ഫോളോവേഴ്‌സിനെയോ ലഭിക്കുക എന്നതാണ് അവരുടെ ലക്ഷ്യം, ല്ല് ഇന്ത്യൻ കളിക്കാരെ കുറിച്ച് എന്തും പറയാം അവരെ നിന്ദിച്ചാലും പ്രശ്നമില്ല. ഇത് ചെയ്യുന്നവർക്ക് ശ്രദ്ധ കിട്ടും. അതിർത്തിക്കപ്പുറമുള്ളവരുടെ കാഴ്ച്ചപ്പാടുകൾ ഇന്ത്യൻ മാധ്യമങ്ങളിൽ സ്ഥിരമായി വരുമ്പോൾ അതൊരു സങ്കടകരമായ കാര്യമാണ് എന്ന് ഗവാസ്കർ പറഞ്ഞു.

ചില മുൻ പാകിസ്താൻ കളിക്കാർ ഇന്ത്യൻ കളിക്കാരെ വലിച്ചു താഴെയിടുന്നതും അവരെ അവഹേളിക്കുന്നതും നിത്യസംഭവമാണ്. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനെ പ്രതിരോധിക്കാൻ ഇന്ത്യൻ ആരാധകർ എത്തും എന്നും അത് പാകിസ്താൻ താരങ്ങൾക്ക് നേട്ടം ഉണ്ടാക്കും എന്നും വിമർശിക്കുന്നവർക്ക് അറിയാം. ഗവാസ്‌കർ കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ടീമിൽ നിന്ന് കുറേയേറെ റിട്ടയര്‍മെന്റുകള്‍ പ്രതീക്ഷിക്കുന്നു – സുനിൽ ഗവാസ്കര്‍

ഇന്ത്യന്‍ ടീമിൽ നിന്ന് കുറേയേറെ റിട്ടയര്‍മെന്റുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറ‍ഞ്ഞ് സുനിൽ ഗവാസ്കര്‍. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ ലക്ഷ്യം വെച്ചാണ് സുനിൽ ഗവാസ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിൽ നിന്ന് ഒട്ടനവധി താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തിന് ശേഷം റിട്ടയര്‍ ചെയ്യുമെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.

അശ്വിന്‍ , ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍. ഭുവനേശ്വര്‍ കുമാര്‍, സൂര്യകുമാര്‍ യാദവ്, മൊഹമ്മദ് ഷമി എന്നിവരുടെയും പ്രായം 30 വയസ്സിന് മേലെയാണ്. ഇതിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാര്‍ യാദവ് എന്തായാലും റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിക്കില്ലെങ്കിലും അശ്വിനും ദിനേശ് കാര്‍ത്തിക്കും ഈ തീരുമാനത്തിലേക്ക് വന്നേക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തൽ.

“സൂര്യകുമാർ കളിച്ചില്ലെങ്കിൽ 150നു മേലെ സ്കോർ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യ” – ഗവാസ്കർ

ഇന്ത്യയുടെ വലിയ ടോട്ടലുകൾ എല്ലാം സൂര്യകുമാർ യാദവിനെ അപേക്ഷിച്ചാണ് നിൽക്കുന്നത് എന്ന് ഇന്ത്യൻ ഇതിഹാസ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ.

ഇന്ത്യക്ക് പ്രതിരോധിക്കാൻ കഴിയുന്ന ടോട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്ന കളിക്കാരനായി സൂര്യകുമാർ മാറുകയാണ്. സിംബാബ്‌വെക്ക് എതിരെ സ്കൈ പുറത്താകാതെ 61 റൺസ് നേടിയില്ലായിരുന്നെങ്കിൽ ഇന്ത്യ 150ൽ പോലും എത്തുമായിരുന്നില്ല എന്നും ഗവാസ്കർ പറഞ്ഞു.

ഇപ്പോൾ മികച്ച ഫോമിലുള്ള രണ്ട് ബാറ്റർമാർ ഇന്ത്യക്ക് ഉണ്ട്. കോഹ്‌ലിയും സൂര്യകുമാറും. സൂര്യ കളിച്ചില്ല എങ്കിൽ ഇന്ത്യ 140-150 എന്ന സ്‌കോറിലേക്ക് ഒതുങ്ങും എന്ന അവസ്ഥയാണ് ഇപ്പോൾ. ഗവാസ്കർ പറഞ്ഞു.

സൂര്യകുമാറിന്റെ ഒരോ ഇന്നിംഗ്‌സും 360 ഡിഗ്രി ഇന്നിങ്സ് ആയിരുന്നു. അവൻ പുതിയ മിസ്റ്റർ 360 ഡിഗ്രിയാണ്. എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ തൊടുക്കാൻ സൂര്യകുമാറിന് ആകുന്നുണ്ട് എന്നുംഗവാസ്‌കർ ഇന്ത്യാ ടുഡേയോട് ആയി പറഞ്ഞു.

ഈ ടീമിന് ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിക്കാൻ ആകും

ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച ലോകകപ്പ് സ്ക്വാഡിന് കിരീടം ഇന്ത്യയിലേക്ക് എത്തിക്കാൻ ആകും എന്ന് സുനിൽ ഗവാസ്കർ. ഇന്ത്യ പ്രഖ്യാപിച്ചത് നല്ല ടീമാണ്. ഇതൊരു ബാലൻസുള്ള ടീമാണ്, ലോകകപ്പ് നേടുന്നതിൽ ഞങ്ങൾക്ക് ഇവരിൽ വലിയ പ്രതീക്ഷയുണ്ട്. ഈ ടീമിനൊപ്പം ഇന്ത്യക്ക് ലോകകപ്പ് നേടാനാകുമെന്ന് ഞാൻ കരുതുന്നു. ഗവാസ്കർ പറഞ്ഞു.

ഏഷ്യാ കപ്പിൽ സംഭവിച്ചത് ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. ഈ ടീം ലോകകപ്പിൽ ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ടീമിനെ ഞങ്ങൾ പിന്തുണയ്ക്കണം. പൂർണ്ണ പിന്തുണ തന്നെ നൽകണം. ഗവാസ്‌കർ പറഞ്ഞു.

ഇപ്പോൾ, ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തിയിരിക്കുന്നു, ഇവർ വരുന്നതോടെ ബൗളിംഗിലെ പ്രശ്നങ്ങൾ അവസാനിക്കും എന്നും ഗവാസ്കർ പറഞ്ഞു.

“മെസേജ് അയക്കാത്തവരുടെ പേര് കോഹ്ലി തുറന്ന് പറയണം, എന്ത് മെസേജാണ് കോഹ്ലിക്ക് വേണ്ടത്?” – ഗവാസ്കർ

വിരാട് കോഹ്ലി ഇന്നലെ വാർത്ത സമ്മേളനത്തിൽ താൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച ശേഷം തനിക്ക് ആരും മെസേജ് അയച്ചില്ല എന്ന് പരാതി പറഞ്ഞിരുന്നു. എന്നാൽ കോഹ്ലിയുടെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗവാസ്കർ. എന്ത് മെസേജ് ആണ് കോഹ്ലിക്ക് വേണ്ടത് എന്ന് ഗവാസ്കർ ചോദിക്കുന്നു. പ്രചോദനം ആണോ കോഹ്ലിക്ക് വേണ്ടത്. ഗവാസ്കർ പറയുന്നു.

ക്യാപ്റ്റൻസി ഉപേക്ഷിച്ച ശേഷം പിന്നെ എന്ത് പ്രചോദനം ആണ് വേണ്ടത്? ക്യാപ്റ്റൻ അല്ല എങ്കിൽ കളിയിൽ ശ്രദ്ധ കൊടുക്കുകയാണ് വേണ്ടത് എന്നും ഗവാസ്കർ പറഞ്ഞു.

കോഹ്ലി മെസേജ് അയച്ച ഒരു വ്യക്തിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തു. വിളിക്കാത്ത ആളുകളുടെ പേര് കൂടെ കോഹ്ലി വ്യക്തമാക്കണം. ഗവാസ്കർ പറഞ്ഞു.

Exit mobile version