സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ മനീഷ് പാണ്ടേയും പിന്നീടുള്ള മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യരുമാണ് ടീമിനെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 29നാണ് ആരംഭിക്കുക.

ആദ്യ മൂന്ന് മത്സരങ്ങള്‍: മനീഷ് പാണ്ടേ, റുതുരാജ് ഗായക്വാഡ്, ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ

അവസാന രണ്ട് മത്സരങ്ങള്‍: ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സഞ്ജു സാംസണ്‍, ശിവം ഡുബേ, നിതീഷ് റാണ, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ടേ, ഇഷാന്‍ പോറെള്‍

വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ, രണ്ടാം മത്സരവും അധികം താമസമില്ലാതെ സ്വന്തമാക്കും

ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ശേഷം ഒന്നാം ദിവസം 112/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച് യശസ്വി ജൈസ്വാലിന്റെയും വൈഭവ് കാണ്ട്പാലിന്റെയും ശതകങ്ങളുടെ ബലത്തില്‍ 395 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയും മത്സരത്തില്‍ 243 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും നേടുകയായിരുന്നു.

യശസ്വി 173 റണ്‍സ് നേടി വലിയ സ്കോറിലേക്ക് ടീമിനെ നയിച്ചപ്പോള്‍ 120 റണ്‍സ് നേടിയ വൈഭവ് ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്. അന്‍ഷുല്‍ കാംബോജ് 30 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ലിഫി എന്റാന്‍സി മനാലും മാത്യൂ മോണ്ടോഗോമറി മൂന്നും വിക്കറ്റഅ നേടി. ആന്‍ഡിലെ മോഗാകാനേയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 50/2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ മാത്യൂ മോണ്ടോഗോമറിയും(34*) ആന്‍ഡിലെ മോഗോകാനേയും(10*) ആണ് ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍. റെക്സ്, മനീഷി എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ നേടി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 193 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്.

വീണ്ടും തലയെടുപ്പുള്ള പ്രകടനവുമായി ഇന്ത്യ

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച അണ്ടര്‍ 19 ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ആധികാരികമായ ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 40 റണ്‍സ് പിന്നിലായി 112/2 എന്ന നിലയിലാണ്. വത്സല്‍ ഗോവിന്ദിന്റെ വിക്കറ്റ് വീണതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 25 റണ്‍സാണ് താരം നേടിയത്. ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാല്‍ 81 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 54.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 51 റണ്‍സ് നേടിയ റയാന്‍ ടെര്‍ബ്ലാഞ്ചേയും 64 റണ്‍സ് നേടിയ ബ്രൈസ് പാര്‍സണ്‍സും മാത്രമാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി മനീഷി 5 വിക്കറ്റും ഹൃതിക് ഷൗക്കീന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായി.

കനത്ത മഴ, ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ എ, ബി ടീമുകളും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമും പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി. ടൂര്‍ണ്ണമെന്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആളുരിലും നടക്കുമെന്നാണ് അറിയുന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ നാല് മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടതോടെയാണ് വേദി മാറ്റത്തിനു ബിസിസിഐ മുതിര്‍ന്നത്.

നേരത്തെ ഇരു ടീമുകളും മറ്റു ടീമുകളെ രണ്ട് തവണ കളിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ഇനി ഒരു തവണ മാത്രമേ ടീമുകള്‍ ഏറ്റുമുട്ടുകയുള്ളു. ഓഗസ്റ്റ് 23, 25, 27 തീയ്യതികളില്‍ ലീഗ് മത്സരങ്ങള്‍ നടക്കും. ഫൈനല്‍ ഓഗസ്റ്റ് 29നാണ്. ഓഗസ്റ്റ് 17നാണ് ആദ്യ രണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നതെങ്കിലും പിന്നീട് അവ മഴയെത്തുടര്‍ന്ന് ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പൃഥ്വി ഷാ(136), മയാംഗ് അഗര്‍വാല്‍(220) എന്നിവരും ഹനുമ വിഹാരി(54), ശ്രീകര്‍ ഭരത്(64) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം നിരയെ തകര്‍ത്തത്. 94 റണ്‍സ് നേടിയ റൂഡി സെക്കന്‍ഡ് ആണ് ടീമിനായി മികവ് പുലര്‍ത്തിയത്. ഷോണ്‍ വോന്‍ ബെര്‍ഗ്(50), സുബൈര്‍ ഹംസ(63) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. രജനീഷ് ഗുര്‍ബാനി ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മയാംഗിനു ഇരട്ട ശതകം, പൃഥ്വി ഷായ്ക്ക് ശതകം, ഇന്ത്യ എ കുതിയ്ക്കുന്നു

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ ടീം മുന്നേറുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ യ്ക്കായി മയാംഗ് അഗര്‍വാല്‍ ഇരട്ട ശതകം നേടി. പൃഥ്വി ഷാ 136 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ പൃഥ്വി-മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് 277 റണ്‍സാണ് നേടിയത്. പൃഥ്വി ഷാ പുറത്തായപ്പോളാണ് കൂട്ടുകെട്ട തകര്‍ന്നത്.

സമര്‍ത്ഥ്(37) ആണ് പുറത്തായ മറ്റൊരു താരം. മയാംഗ് അഗര്‍വാല്‍ 220 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 9 റണ്‍സുമായി നായകന്‍ ശ്രേയസ്സ് അയ്യര്‍ ആണ് ക്രീസില്‍ മയാംഗിനു കൂട്ടായി നില്‍ക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യയ്ക്ക് 165 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ കൈവശമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ചതുര്‍ദിന മത്സരത്തിനുള്ള ടീമില്‍ ചഹാല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം യൂസുവേന്ദ്ര ചഹാലിന്റെ കാത്തിരിപ്പ് അധികം നീളില്ലെന്ന സൂചന നല്‍കി താരത്തെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി. ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന ടീം ഏറെക്കുറെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിച്ച ടീം തന്നെയാണ്. ശ്രേയസ്സ് അയ്യര്‍, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് അന്നത്തെ ടീമില്‍ നിന്ന് പുതുതായി പ്രഖ്യാപിച്ച ടീമിലുള്ള താരങ്ങള്‍.

അക്സര്‍ പട്ടേല്‍ രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ മാത്രമേ കളിക്കുകയുള്ളു. രണ്ടാം മത്സരത്തില്‍ ഷഹ്ബാസ് നദീം ടീമിലെത്തും.

ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, ആര്‍ സമര്‍ത്ഥ്, മയാംഗ് അഗര്‍വാല്‍, അഭിമന്യു ഈശ്വരന്‍, ഹനുമ വിഹാരി, അങ്കിത് ഭാവനേ, കെഎസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹ്ബാസ് നദീം, യൂസുവേന്ദ്ര ചഹാല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവദീപ് സൈനി, അങ്കിത് രാജ്പുത്, മുഹമ്മദ് സിറാജ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version