ശിവം ദൂബെയെ ലോകകപ്പ് ടീമിൽ എടുക്കണം എന്ന് അഗാർക്കറിനോട് അപേക്ഷിച്ച് റെയ്ന

ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശിവം ദൂബെയെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കണം എന്ന് മുൻ ചന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ദൂബെയെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കണം എന്ന് സുരേഷ് റെയ്‌ന ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറോട് അപേക്ഷിച്ചു.

ഇന്നലെ ദൂബെ 27 പന്തിൽ നിന്ന് 66 റൺസ് അടിച്ചു കൂട്ടിയിരുന്നു. 3 ഫോറും 7 സിക്‌സറുകളും ദൂബെയുടെ ഇന്നലത്തെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഈ സീസണിൽ സിഎസ്‌കെക്ക് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് 311 റൺസ് നേടാൻ ദുബെക്ക് ആയി.

“ശിവം ദൂബെ ലോകകപ്പ് ലോഡിംഗ്! അഗാർക്കർ ഭായ് ദയവു ചെയ്ത് ദൂബെയെ തിരഞ്ഞെടുക്കുക,” റെയ്‌ന ട്വീറ്റ് ചെയ്തു.

ദുബേയുടെ ബ്രൂട്ടൽ പവര്‍!!! അവസാന ഓവറിൽ ധോണിയുടെ സിക്സടി മേളം, കണക്കിന് വാങ്ങി മുംബൈ ബൗളിംഗ്

ഐപിഎലിലെ എൽക്ലാസ്സിക്കോയിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.

പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.

അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.

ശിവം ദൂബെ സ്പിന്നർമാരെ കൊല്ലുകയാണ്, ഇന്ത്യ ലോകകപ്പ് ടീമിൽ എടുക്കണം എന്ന് ഇർഫാൻ

2024 ലെ ടി20 ലോകകപ്പിനുള്ള ടീമിൽ ശിവം ദൂബെയെ ഇന്ത്യ ഉൾപ്പെടുത്തണമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ഹൈദരാബാദിനെതിരെ ഇന്നലെ ശിവം ദൂബെ കളിച്ച ഇന്നിങ്സിനു ശേഷം സംസാരിക്കുക ആയിരുന്നു ഇർഫാൻ. ഹൈദരാബാദിനെതിരെ 24 പന്തിൽ 2 ഫോറും 4 സിക്സും സഹിതം 45 റൺസ് നേടാൻ ദൂബെക്ക് ആയിരുന്നു.

“ഞാൻ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അവൻ സ്പിന്നർമാരെ കൊല്ലുകയാണ്‌. ഞാൻ ആണെങ്കിൽ അവനെ ഇന്ത്യൻ സ്ക്വാഡിൽ എടുക്കും. നിലവാരമുള്ള റിസ്റ്റ് സ്പിന്നർമാർക്കും ഫിംഗർ സ്പിന്നർമാർക്കും എതിരെ കഴിഞ്ഞ ഐപിഎല്ലിലും ഈ ഐപിഎല്ലിലും അവന്റെ ഫോം ഞങ്ങൾ കണ്ടതാണ്, നിങ്ങൾക്ക് ഇത്തരത്തിൽ നിലവാരമുള്ള ഒരു ബാറ്റർ ഉണ്ടെങ്കിൽ അവനെ ഉപയോഗിക്കണം” പത്താൻ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഓർക്കുക, ഫാസ്റ്റ് ബൗളർമാർക്കെതിരെയും അദ്ദേഹം മോശം ബാറ്ററല്ല. അദ്ദേഹം മുംബൈയിൽ നിന്നാണ് വരുന്നതെന്ന് ആളുകൾ മറക്കുന്നു, മുംബൈയിലും നിങ്ങൾ ധാരാളം ബൗൺസ് കാണും. അവൻ തീർച്ചയായും ടീമിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു.” പത്താൻ കൂട്ടിച്ചേർത്തു.

ശിവം ദൂബെ ലോകകപ്പ് ടീമിൽ ഉണ്ടാകും എന്ന് സെവാഗ്

ഐപിഎൽ 2024ൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ തുടർന്നാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടംനേടാൻ ശിവം ദൂബെയ്ക്ക് ആകും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ദുബെയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സെവാഗ്.

“ദൂബെ ഇന്ത്യക്ക് ആയി കളിക്കാൻ തയ്യാറായി വരുന്നു, അവൻ ഷോർട്ട് ബോളുകളാൽ പരീക്ഷിക്കപ്പെടും എന്ന് അവനറിയാം. ഇന്നത്തെപ്പോലെ ബൗൺസർ പ്രതിരോധിക്കാനോ ഒഴിവാക്കണോ അല്ലെങ്കിൽ അത് സിക്‌സ് അടിക്കണോ എന്ന് അയാൾക്ക് ഇപ്പോൾ വ്യക്തമാണ്.” സെവാഗ് പറഞ്ഞു.

“അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ഇതുപോലെ 3-4 മത്സരങ്ങൾ കൂടി കളിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനാകുമെന്ന് ഞാൻ കരുതുന്നു,” സെവാഗ് പറഞ്ഞു.

“ഏത് സാഹചര്യത്തിൽ ആയാലും ഒരു സ്പിന്നറെ കിട്ടിയാൽ അവൻ സിക്സ് അടിക്കും, കാരണം അവൻ്റെ കളി ശൈലി അങ്ങനെയാണ്, അവൻ അത് മാറ്റില്ല. അത് തൻ്റെ ശക്തിയാണെന്ന് അവനറിയാം, അത് അങ്ങനെയായിരിക്കണം, ”സെവാഗ് കൂട്ടിച്ചേർത്തു.

ചെന്നൈയെ പോലെ ചെന്നൈ മാത്രം – ശിവം ഡുബേ

ഐപിഎലില്‍ ഇന്നലെ ചെന്നൈ – ഗുജറാത്ത് മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് ആയത് ശിവം ഡുബേ ആയിരുന്നു. 23 പന്തിൽ നിന്ന് താരം നേടിയ 51 റൺസിന്റെ പ്രകടനത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സംസാരിക്കുമ്പോള്‍ താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിശേഷിപ്പിച്ചത് മറ്റെല്ലാ ഫ്രാഞ്ചൈസികളിൽ നിന്നും വിഭിന്നമായ ഫ്രാഞ്ചൈസി ആണെന്നാണ്.

തനിക്ക് ഇത്രയും സ്വാതന്ത്ര്യം തരുന്ന ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി ഏതാനും മത്സരങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. തനിക്കെതിരെ ഷോട്ട് ബോളുകള്‍ പരീക്ഷിക്കുമെന്ന് അറിയാമായിരുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ടീം മാനേജ്മെന്റ് തന്നോട് ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശണം എന്ന ആവശ്യമാണ് അറിയിച്ചിട്ടുള്ളതെന്നും ശിവം ഡുബേ വ്യക്തമാക്കി.

രച്ചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് തുടക്കം!!! ശിവം ഡുബേയുടെ കൊട്ടിക്കലാശം, ചെന്നൈയ്ക്ക് 206 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 206 റൺസ്. ടോപ് ഓര്‍ഡറിൽ രച്ചിന്‍ രവീന്ദ്ര നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ശിവം ഡുബേയുടെ തീപ്പൊരി ഇന്നിംഗ്സ് കൂടിയായപ്പോള്‍ ചെന്നൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

5.2 ഓവറിൽ രവീന്ദ്ര പുറത്താകുമ്പോള്‍ താരം 20 പന്തിൽ 46 റൺസാണ് നേടിയത്. ചെന്നൈയുടെ സ്കോര്‍ 62 റൺസും. റഷീദ് ഖാനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെയെ പത്താം ഓവര്‍ കഴിഞ്ഞ ആദ്യ പന്തിൽ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 104 ആയിരുന്നു. റുതുരാജ് – രഹാനെ കൂട്ടുകെട്ട് 42 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

റുതുരാജ് 46 റൺസ് നേടി പുറത്തായപ്പോള്‍ ശിവം ഡുബേ  സ്കോറിംഗ് വേഗത കൂട്ടി. താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായപ്പോള്‍ നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായി ചേര്‍ന്ന് 35 പന്തിൽ 57 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഡുബേ 23 പന്തിൽ51 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഡാരിൽ മിച്ചൽ (24*), സമീര്‍ റിസ്വി(6 പന്തിൽ 14) എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തുകയായിരുന്നു.

ഹാർദിക് ഫിറ്റ് ആണെങ്കിലും ശിവം ദൂബെ ലോകകപ്പിൽ ഉണ്ടാകണം എന്ന് രോഹൻ ഗവാസ്കർ

ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് ആവരുത് ശിവം ദൂബെ ലോകകപ്പ് സ്ക്വാഡിൽ എത്താനുള്ള മാനദണ്ഡം എന്ന് രോഹൻ ഗവാസ്‌കർ. “ഹാർദിക് ഫിറ്റ് അല്ലെങ്കിക് എന്തുചെയ്യും?’ അതാണ് എല്ലാവരും ചോദിക്കുന്നത്, ഹാർദിക് ഫിറ്റ് ആണെങ്കിൽപ്പോലും ആ ലോകകപ്പ് ടീമിൽ ദൂബെ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയാണ് ദൂബെ ഇപ്പോൾ ചെയ്യുന്നത്.” ഗവാസ്കർ പറഞ്ഞു.

“നിങ്ങൾ ഇത്തരം പ്രകടനങ്ങൾ നടത്തിയാൽ, നിങ്ങളെ ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സെലക്ടർമാർ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചാൽ അത് വളരെ കഠിനമായ തീരുമാനമായിരിക്കും. അവൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നു, ഇത് സെലക്ടർമാർക്ക് തലവേദന സൃഷ്ടിക്കുന്നു, ”ഗവാസ്‌കർ പറഞ്ഞു.

“ഈ രണ്ട് ഗെയിമുകൾക്ക് ശേഷം, താൻ അന്താരാഷ്ട്ര ലെവലിൽ ആണെന്ന് ദൂബെയ്ക്ക് തന്നെ മനസ്സിലാകുന്നു. അവന് സ്വന്തം ഗെയിം നന്നായി അറിയാം. അവൻ ഇപ്പോൾ ആരെയും അനുകരിക്കാൻ ശ്രമിക്കുന്നില്ല” രോഹൻ ഗവാസ്‌കർ പറഞ്ഞു.

ഡുബേയുടെ റോള്‍ സ്പിന്നര്‍മാരെ ആക്രമിക്കുക എന്നത് – രോഹിത് ശര്‍മ്മ

ഇന്ത്യയ്ക്കായി ഇരു ടി20 മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ശിവം ഡുബേ. ഇന്നലെ 32 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്ന താരം ആദ്യ മത്സരത്തിൽ 40 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയിരുന്നു. താരത്തിന് ടീമിൽ പ്രത്യേക ദൗത്യമുണ്ടെന്നാണ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

ഡുബേ വളരെ പവര്‍ഫുള്‍ താരം ആണെന്നും അദ്ദേഹത്തിന് സ്പിന്നര്‍മാരെ ആക്രമിക്കുവാനുള്ള ശേഷിയുണ്ടെന്നും പറഞ്ഞ രോഹിത് അതാണ് ടീമിലെ താരത്തിന്റെ റോള്‍ എന്നും സൂചിപ്പിച്ചു. ആ ദൗത്യം അദ്ദേഹം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച രീതിയിൽ പൂര്‍ത്തിയാക്കിയെന്നും രോഹിത് കൂട്ടിചേര്‍ത്തു.

അഫ്ഗാനെ അടിച്ചു പറത്തി ജയ്സ്വാളും ശിവം ദൂബെയും!! പരമ്പര ഇന്ത്യക്ക്!!

അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യും ഇന്ത്യ സ്വന്തമാക്കി. അഫ്ഗാൻ ഉയർത്തിയ 173 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 16ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി. യശസ്വി ജയ്സ്വാളിന്റെയും ശിവം ദൂബെയുടെയും തകർപ്പൻ ഇന്നിങ്സുകൾ ആണ് ഇന്ത്യക്ക് കരുത്തായത്.

ഓപ്പണർ ആയി വന്ന ജയ്സ്വാൾ 34 പന്തിൽ നിന്ന് 68 റൺസ് എടുത്തു. 6 സിക്സും 5 ഫോറും ജയ്സ്വാളിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ശിവം ദൂബെ ആകട്ടെ 32 പന്തിൽ 63 റൺസും എടുത്തു. ദൂബെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഫിഫ്റ്റി അടിച്ചത്. 21 പന്തിലേക്ക് തന്നെ അദ്ദേഹം 50ൽ എത്തിയിരുന്നു. 4 സിക്സും 5 ഫോറും ദൂബെയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഡക്കിൽ പുറത്തായിരുന്നു. കോഹ്ലി 16 പന്തിൽ 29 റൺസ് എടുത്തും പുറത്തായി. വിക്കറ്റ് കീപ്പർ ജിതേഷും ഡക്കിൽ പുറത്തായി. റിങ്കു 9 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 172 റൺസ് എടുത്തിരുന്നു. 20 ഓവറിൽ 172ന് ഓളൗട്ട് ആവുകയായിരുന്നു. തുടക്കത്തിൽ തന്നെ അവർക്ക് 14 റൺസ് എടുത്ത ഗുർബാസിനെയും 8 റൺസ് എടുത്ത സദ്രാനെയും നഷ്ടമായി. ഗുൽബദിൻ ആണ് അഫ്ഗാന്റെ ഇന്നത്തെ ടോപ് സ്കോറർ ആയത്.

35 പന്തിൽ നിന്ന് അദ്ദേഹം 57 റൺസ് എടുത്തു. 4 സിക്സും 5 ഫോറും അദ്ദേഹം അടിച്ചു. വേറെ ആർക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. അവസാനം നജീബുള്ളയുടെ 21 പന്തിൽ 23 റൺസ്, 10 പന്തിൽ 24 റൺസ് എടുത്ത ജന്നത്, 9 പന്തിൽ 21 റൺസ് എടുത്ത മുജീബ് എന്നിവർ അഫ്ഗാന് മികച്ച സ്കോർ നൽകി. ഇന്ത്യക്ക് ആയി അർഷ്ദീപ് 3 വിക്കറ്റും രവി ബിഷ്ണോയിയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദൂബെ ഒരു വിക്കറ്റും നേടി.

മികച്ച ഫിനിഷറാകാൻ എംഎസ് ധോണി ആണ് തന്നെ പഠിപ്പിച്ചത് എന്ന് ദൂബെ

മികച്ച ഫിനിഷറാകാൻ എംഎസ് ധോണി ആണ് തന്നെ പഠിപ്പിച്ചത് എന്ന് ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ പറഞ്ഞു. ഇന്നലെ ഇന്ത്യയെ വിജയിപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ദൂബെ. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സി‌എസ്‌കെ) ധോണിയ്‌ക്കൊപ്പം ദൂബെ കളിച്ചിരുന്നു‌.

“ഒരു നല്ല അവസരം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ഒരു അവസരവും പാഴാക്കാതിരിക്കാൻ ഞാൻ തയ്യാറായിരുന്നു. ഞാൻ ബാറ്റ് ചെയ്യാൻ വന്നപ്പോൾ, മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു. മഹി ഭായിയിൽ നിന്ന് ഞാൻ അത് പഠിച്ചു, മത്സരം നന്നായി ഫിനിഷ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു,” ദുബെ പറഞ്ഞു

“ഞാൻ എപ്പോഴും മഹി ഭായിയോട് സംസാരിച്ചുകൊണ്ടേയിരിക്കും. അത്ര വലിയ ഇതിഹാസമാണ് അദ്ദേഹം. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും ഞാൻ എപ്പോഴും അവനിൽ നിന്ന് പഠിക്കുന്നു. എന്റെ കളിയെ പറ്റി ഒന്നുരണ്ടു കാര്യങ്ങൾ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ നന്നായി കളിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ ആത്മവിശ്വാസം വളരെ ഉയർന്നതാണ്,” ദൂബെ പറഞ്ഞു.

ഇന്നലെ 40 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 60 റൺസെടുത്ത ഡ്യൂബെ കളിയിലെ താരമായിരുന്നു.

അനായാസം ഇന്ത്യ, ഡുബേയ്ക്ക് അര്‍ദ്ധ ശതകം

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യിൽ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 158/5 എന്ന അഫ്ഗാനിസ്ഥാന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 17.3 ഓവറിലാണ് 4 വിക്കറ്റ് വിജയത്തിൽ ലക്ഷ്യം സ്വന്തമാക്കിയത്. 60 റൺസുമായി പുറത്താകാതെ നിന്ന ശിവം ഡുബേ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ജിതേഷ് ശര്‍മ്മ 31 റൺസും തിലക് വര്‍മ്മ (26), ശുഭ്മന്‍ ഗിൽ(23) എന്നിവരും ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തി. റിങ്കു സിംഗ് 16 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഓവറിൽ തന്നെ രോഹിത്തിനെ നഷ്ടമായ ശേഷമാണ് ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് രണ്ട് വിക്കറ്റ് നേടി.

ഇന്ത്യ ശിവം ദൂബെയെ ടീമിൽ എടുക്കണമായിരുന്നു എന്ന് ഗംഭീർ

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, ഹാർദിക് പാണ്ഡ്യയ്ക്ക് ശരിയായ ബാക്കപ്പ് ടീമിക് ഇല്ല എന്ന് പറഞ്ഞു. ശാർദുൽ താക്കൂർ ബാറ്റ് കൊണ്ട് എത്ര മാത്രം വിശ്വസിക്കാൻ ആവുന്ന താരമാണെന്ന് അറിയില്ല എന്ന് ഗംഭീർ പറയുന്നു. ഹാർദിക്കിന് അനുയോജ്യമായ ബാക്കപ്പ് ആണ് ശർദ്ധുൽ എന്ന് കരുതുന്നില്ല എന്നും ശിവം ദുബെയ്ക്ക് അവസരം ലഭിക്കണമായുരുന്നു എന്നും പറഞ്ഞു.

“അവർ തീർച്ചയായും പരിഗണിക്കേണ്ട ഒരു പേര് ശിവം ദുബെയായിരുന്നു. കാരണം അദ്ദേഹം ഏത് തരത്തിലും ഫോമിലാണ്. നിങ്ങൾക്ക് ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു ബാക്കപ്പ് ആവശ്യമാണ്. ഷാർദുൽ താക്കൂറിന് അത് ആകാൻ കഴിയില്ല. ” ഗംഭീർ പറഞ്ഞു.

“ഇതൊരു മാന്യമായ സ്ക്വാഡാണ്, എന്റെ അഭിപ്രായത്തിൽ ഒരു നല്ല സ്ക്വാഡ് തിരഞ്ഞെടുത്തിട്ടുണ്ട്, പക്ഷേ എവിടെയെങ്കിലും ഒരു റിസ്റ്റ് സ്പിന്നറെയും ആവശ്യമാണ്. ഇത് ഒരു സീം സ്ക്വാഡാണ്, രവി ബിഷ്‌ണോയിയെയോ യുസ്വേന്ദ്ര ചാഹലിനെയോ തിരഞ്ഞെടുക്കേണ്ടതായിരുന്നു, നിങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോൾ രണ്ട് റിസ്റ്റ് സ്പിന്നർമാരെ ടീമിൽ നിലനിർത്തേണ്ടത് പ്രധാനമാണ്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version