Picsart 24 04 06 10 52 19 256

ശിവം ദൂബെ സ്പിന്നർമാരെ കൊല്ലുകയാണ്, ഇന്ത്യ ലോകകപ്പ് ടീമിൽ എടുക്കണം എന്ന് ഇർഫാൻ

2024 ലെ ടി20 ലോകകപ്പിനുള്ള ടീമിൽ ശിവം ദൂബെയെ ഇന്ത്യ ഉൾപ്പെടുത്തണമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ഹൈദരാബാദിനെതിരെ ഇന്നലെ ശിവം ദൂബെ കളിച്ച ഇന്നിങ്സിനു ശേഷം സംസാരിക്കുക ആയിരുന്നു ഇർഫാൻ. ഹൈദരാബാദിനെതിരെ 24 പന്തിൽ 2 ഫോറും 4 സിക്സും സഹിതം 45 റൺസ് നേടാൻ ദൂബെക്ക് ആയിരുന്നു.

“ഞാൻ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അവൻ സ്പിന്നർമാരെ കൊല്ലുകയാണ്‌. ഞാൻ ആണെങ്കിൽ അവനെ ഇന്ത്യൻ സ്ക്വാഡിൽ എടുക്കും. നിലവാരമുള്ള റിസ്റ്റ് സ്പിന്നർമാർക്കും ഫിംഗർ സ്പിന്നർമാർക്കും എതിരെ കഴിഞ്ഞ ഐപിഎല്ലിലും ഈ ഐപിഎല്ലിലും അവന്റെ ഫോം ഞങ്ങൾ കണ്ടതാണ്, നിങ്ങൾക്ക് ഇത്തരത്തിൽ നിലവാരമുള്ള ഒരു ബാറ്റർ ഉണ്ടെങ്കിൽ അവനെ ഉപയോഗിക്കണം” പത്താൻ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ഓർക്കുക, ഫാസ്റ്റ് ബൗളർമാർക്കെതിരെയും അദ്ദേഹം മോശം ബാറ്ററല്ല. അദ്ദേഹം മുംബൈയിൽ നിന്നാണ് വരുന്നതെന്ന് ആളുകൾ മറക്കുന്നു, മുംബൈയിലും നിങ്ങൾ ധാരാളം ബൗൺസ് കാണും. അവൻ തീർച്ചയായും ടീമിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു.” പത്താൻ കൂട്ടിച്ചേർത്തു.

Exit mobile version