IPL 2026: ചെന്നൈ സൂപ്പർ കിംഗ്‌സ് രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ എന്നിവരെ ഒഴിവാക്കിയേക്കും


ഐ.പി.എൽ. 2026-ലെ താരലേലത്തിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ.) ഒരുങ്ങുമ്പോൾ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ശ്രീലങ്കൻ പേസർ മതീശ പതിരണയെ അടുത്ത സീസണിലേക്ക് നിലനിർത്താനാണ് സാധ്യത. ഓസ്‌ട്രേലിയൻ പേസറായ നഥാൻ എല്ലിസിനായി മറ്റ് പല ടീമുകളും ട്രേഡ് വാഗ്ദാനങ്ങളുമായി എത്തിയിരുന്നെങ്കിലും, സി.എസ്.കെ. എല്ലാ ഓഫറുകളും നിരസിക്കുകയും താരത്തെ നിലനിർത്താൻ പദ്ധതിയിടുകയും ചെയ്യുന്നു.

ശക്തമായ ഒരു ബൗളിംഗ് നിര നിലനിർത്താനുള്ള സി.എസ്.കെയുടെ ലക്ഷ്യമാണ് ഈ നീക്കം കാണിക്കുന്നത്.
കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത സി.എസ്.കെ., 2026-ലെ ലേലത്തിൽ ഏകദേശം ₹30 കോടിയുമായിട്ടാണ് പങ്കെടുക്കുക. ഇത് ടീമിനെ ശക്തിപ്പെടുത്താൻ അവർക്ക് ധാരാളം അവസരം നൽകും. ടീമിനെ ഉടച്ചുവാർക്കാനും വരാനിരിക്കുന്ന ഐ.പി.എൽ. സീസണിൽ ശക്തമായി തിരിച്ചുവരാനുമുള്ള ഫ്രാഞ്ചൈസിയുടെ വ്യക്തമായ പദ്ധതിയാണ് ഈ തന്ത്രപരമായ തീരുമാനങ്ങൾ. ട്രേഡിംഗിലൂടെ അവർ സഞ്ജുവിനെയും സ്വന്തമാക്കുന്നുണ്ട്.

“താൻ ധോണിക്ക് സ്ട്രൈക്ക് കൊടുക്കണം എന്നാണ് ആരാധാകർ ആഗ്രഹിച്ചത്. എന്നാൽ…”

മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റ് വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് 2025 ഐ‌പി‌എൽ സീസണിന് തുടക്കമിട്ടു, രചിൻ രവീന്ദ്ര ഒരു സിക്സ് അടിച്ച് കൊണ്ടാണ് വിജയ റൺസിൽ എത്തിയത്. അവസാന ഓവറിൽ വെറും നാല് റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, ചിദംബരം സ്റ്റേഡിയത്തിലെ ആരാധകർ എം‌എസ് ധോണി വിജയ റൺസ് നേടണം എന്നാഗ്രഹിച്ച സമയത്തായിരുന്നു രവീന്ദ്ര ഒരു സിക്‌സ് പറത്തിയത്‌.

മത്സരശേഷം, ധോണിക്ക് സ്ട്രൈക്ക് ലഭിക്കണം എന്ന് ആരാധകർ ആഗ്രഹിച്ചിട്ടുണ്ടാകാം എന്ന് രചിൻ പറഞ്ഞു. “നിങ്ങൾ വേറെ ഒന്നും ചിന്തിക്കില്ല, കാരണം ടീമിനായി കളി ജയിക്കുന്നതിൽ മാത്രമാണ് അപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

“ധോണി കളത്തിലേക്ക് വരുമ്പോൾ വിസിലുകളും ആരവങ്ങളും കേൾക്കാൻ ആകും. അദ്ദേഹത്തോടൊപ്പം ക്രീസ് പങ്കിടുന്നത് രസകരമാണ്. അദ്ദേഹം കളിയിലെ ഒരു ഇതിഹാസമാണ്, ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു.” രചിൻ പറഞ്ഞു.

“എല്ലാ കാണികളും ഞാൻ അദ്ദേഹത്തിന് [സ്ട്രൈക്ക്] നൽകിയിരുന്നെങ്കിൽ എന്നും അദ്ദേഹം കളി ഫിനിഷ് ചെയ്യണമെന്നും പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ എന്റെ ജോലി ക്ലി പൂർത്തിയാക്കുകയാണ്. അദ്ദേഹം സി‌എസ്‌കെയ്‌ക്കായി നിരവധി ഗെയിമുകൾ ഫിനിഷ് ചെയ്തു, ഇനിയും ധാരാളം അത്തരം ഫിനിഷസ് വരാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” രവീന്ദ്ര കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ട്രോഫി; രചിൻ രവീന്ദ്ര ടൂർണമെന്റിലെ താരം

2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മറ്റൊരു ഐസിസി കിരീടം നേടി. 252 റൺസ് പിന്തുടരുകയായിരുന്ന ഇന്ത്യ, കിവീസിന്റെ ശക്തമായ ബൗളിംഗ് ശ്രമങ്ങൾക്കിടയിലും വിജയകരമായി ലക്ഷ്യത്തിലെത്തി. ഇന്ന് രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് ആയപ്പോൾ ന്യൂസിലൻഡ് ഓപ്പണർ രചിൻ രവീന്ദ്ര പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി.

രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 263 റൺസ് നേടുകയും മൂന്ന് വിക്കറ്റുകൾ നേടുകയും ചെയ്ത മികച്ച പ്രകടനത്തിന് ആണ് ന്യൂസിലൻഡിന്റെ രച്ചിൻ രവീന്ദ്ര ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

രച്ചിൻ രവീന്ദ്രയെ CSK 4 കോടി രൂപയ്ക്ക് നിലനിർത്തി

ഐപിഎൽ 2025 ലേലത്തിൽ വിജയകരമായ ലേലത്തിന് ശേഷം രച്ചിൻ രവീന്ദ്രയെ ചെന്നൈ സൂപ്പർ കിംഗ്‌സ് 4 കോടി രൂപയ്ക്ക് നിലനിർത്തി. കഴിഞ്ഞ സീസണിൽ സിഎസ്‌കെയ്‌ക്കായി കളിച്ച പ്രതിഭാധനനായ ഓൾറൗണ്ടർ 10 മത്സരങ്ങളിൽ നിന്ന് 222 റൺസ് നേടിയിരുന്നു.

പഞ്ചാബ് കിംഗ്‌സിൽ നിന്നുള്ള കടുത്ത മത്സരത്തോടെ, ഉയർന്ന ലേലവുമായി പൊരുത്തപ്പെടാനും വരാനിരിക്കുന്ന സീസണിൽ രവീന്ദ്രയെ സുരക്ഷിതമാക്കാനും CSK അവരുടെ റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിച്ചു.

രച്ചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് തുടക്കം!!! ശിവം ഡുബേയുടെ കൊട്ടിക്കലാശം, ചെന്നൈയ്ക്ക് 206 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 206 റൺസ്. ടോപ് ഓര്‍ഡറിൽ രച്ചിന്‍ രവീന്ദ്ര നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ശിവം ഡുബേയുടെ തീപ്പൊരി ഇന്നിംഗ്സ് കൂടിയായപ്പോള്‍ ചെന്നൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

5.2 ഓവറിൽ രവീന്ദ്ര പുറത്താകുമ്പോള്‍ താരം 20 പന്തിൽ 46 റൺസാണ് നേടിയത്. ചെന്നൈയുടെ സ്കോര്‍ 62 റൺസും. റഷീദ് ഖാനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെയെ പത്താം ഓവര്‍ കഴിഞ്ഞ ആദ്യ പന്തിൽ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 104 ആയിരുന്നു. റുതുരാജ് – രഹാനെ കൂട്ടുകെട്ട് 42 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

റുതുരാജ് 46 റൺസ് നേടി പുറത്തായപ്പോള്‍ ശിവം ഡുബേ  സ്കോറിംഗ് വേഗത കൂട്ടി. താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായപ്പോള്‍ നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായി ചേര്‍ന്ന് 35 പന്തിൽ 57 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഡുബേ 23 പന്തിൽ51 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഡാരിൽ മിച്ചൽ (24*), സമീര്‍ റിസ്വി(6 പന്തിൽ 14) എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തുകയായിരുന്നു.

രച്ചിനെ ഇത്ര ചെറിയ തുകയ്ക്ക് CSK സ്വന്തമാക്കിയത് അത്ഭുതപ്പെടുത്തി എന്ന് കുംബ്ലെ

CSK-യ്ക്ക് ആയുള്ള അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രച്ചിൻ രവീന്ദ്രയെ അഭിനന്ദിച്ച് കുംബ്ലെ. ഐപിഎൽ 2024 മിനി-ഓക്ഷനിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് രച്ചിനെ സൈൻ ചെയ്യാൻ CSK-യ്ക്ക് കഴിഞ്ഞതിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് കുംബ്ലെ പറഞ്ഞു.

2023 ഡിസംബറിൽ ദുബായിൽ നടന്ന മിനി ലേലത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 1.80 കോടി രൂപയ്ക്ക് ആയിരുന്നു രച്ചിൻ്റെ സേവനം CSK സ്വന്തമാക്കിയത്. IPL അരങ്ങേറ്റത്തിൽ CSK-യുടെ വിജയത്തിൽ അദ്ദേഹം ഇന്നലെ നിർണായക പങ്ക് വഹിച്ചിരുന്നു.

“ബാറ്റിലും പന്തിലും മാത്രമല്ല, ഫീൽഡിലും അദ്ദേഹം ലോകകപ്പിൽ മികച്ച പ്രകടനം നടത്തി. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ കുറഞ്ഞ വിലയ്ക്ക് CSK യിലേക്ക് പോയത് എന്നെ അത്ഭുതപ്പെടുത്തി. സാധാരണയായി, നിങ്ങൾക്ക് ഐപിഎല്ലിനായി ന്യൂസിലൻഡ് താരങ്ങൾ ലഭ്യമാണ്. അദ്ദേഹത്തിന് മികച്ച അരങ്ങേറ്റം തന്നെ ഇവിടെ ലഭിച്ചു,” കുംബ്ലെ പറഞ്ഞു.

“ബാറ്റിംഗ് ഓർഡറിൽ ഡെവൺ കോൺവെയ്ക്ക് പകരക്കാരനാകുന്ന എളുപ്പമല്ല. ഫാസ്റ്റ് ബൗളർമാർക്കെതിരെ മാത്രമല്ല, സ്പിന്നിനെതിരെയും രച്ചിൻ മികച്ച രീതിയിൽ ഷോട്ടുകൾ കളിച്ചു. ഒരു ബാറ്റർ എന്ന നിലയിൽ ഇത് ചെയ്യേണ്ട കാര്യമാണ്, പ്രത്യേകിച്ച് ചെപ്പോക്കിൽ കളിക്കുമ്പോൾ, ”കുംബ്ലെ കൂട്ടിച്ചേർത്തു

താൻ ഇപ്പോഴും ഒരു സ്റ്റാർ ആയിട്ടില്ല എന്ന് രചിൻ രവീന്ദ്ര

ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച അരങ്ങേറ്റം നടത്തിയ ന്യൂസിലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്ര താൻ ഒരു സ്റ്റാർ ആയിട്ടില്ല എന്നും അതിന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട് എന്നും പറഞ്ഞു. ആർസിബിയെ 6 വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെടുത്തിയപ്പോൾ രവീന്ദ്ര 15 പന്തിൽ 37 റൺസെടുത്ത് തിളങ്ങി. മൂന്ന് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിങ്‌സ്.

“ഞാൻ ഇതുവരെ എന്നെ ഒരു സ്റ്റാർ ആയിട്ടില്ല. എന്നെ അങ്ങനെ വിളിക്കാൻ മാത്രം ആയിട്ടില്ല.” രചിൻ പറഞ്ഞു. ലീഗ് ആരംഭിക്കും മുമ്പ് ഞങ്ങൾക്ക് നാലോ അഞ്ചോ ദിവസത്തെ നല്ല പരിശീലനം ലഭിച്ചു, ഈ ടീം വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു, ഒപ്പം ഡ്രസിംഗ് റൂമിലെ മികച്ച സീനിയർ താരങ്ങളിൽ നിന്ന് പഠിക്കാനും തനിക്ക് ആകുന്നു‌”രച്ചിൻ കൂട്ടിച്ചേർത്തു.

ഐ പി എല്ലിലെ ആദ്യ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.“ ഈ അത്ഭുതകരമായ ജനക്കൂട്ടത്തെയും ആരാധകരെയും ആദ്യമായി അനുഭവിച്ചറിയുക എന്നത് വലിയ കാര്യമായിരുന്നു. ടീമിനെ പിന്തുണയ്ക്കാൻ വന്ന എല്ലാവർക്കും നന്ദി,” രച്ചിൻ പറഞ്ഞു.

രചിൻ രവീന്ദ്ര CSK-യുടെ ഈ സീസണിലെ ഏറ്റവും മികച്ച താരമാകും എന്ന് ആകാശ് ചോപ്ര

ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ രചിൻ രവീന്ദ്ര എം വി പി ആകും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎൽ 2024-ൻ്റെ ഉദ്ഘാടന മത്സരത്തിന് ഇനി രണ്ടാഴ്ച മാത്രമെ ഉള്ളൂ.

കോൺവെക്ക് പരിക്ക് ആണെങ്കിലും സിഎസ്‌കെയ്ക്ക് രവീന്ദ്രനുള്ളതിനാൽ അവർക്ക് കാര്യങ്ങൾ സുഖമായിരിക്കുമെന്ന് തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു. 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐപിഎൽ 2024 മിനി ലേലത്തിൽ 1.80 കോടി രൂപയ്ക്കാണ് സിഎസ്‌കെ രവീന്ദ്രയെ സ്വന്തമാക്കിയത്.

“ഈ ടീമിന് കാര്യങ്ങൾ എപ്പോഴും എളുപ്പമാണ് എന്ന് എനിക്ക് തോന്നുന്നു, കാരണം അവർ എന്തെങ്കിലും ചെയ്യുകയും ആരെയെങ്കിലും പുതുതായി കണ്ടെത്തുകയും ചെയ്യുന്നു. രച്ചിൻ രവീന്ദ്ര കോൺവേയുടെ ബാക്കപ്പായി സി എസ് കെയിൽ ഉണ്ട്. ഒരു അത്ഭുതകരമായ കളിക്കാരനാണ് രചിൻ.” ആകാശ് പറഞ്ഞു.

“മികച്ച ലോകകപ്പ് ആയിരുന്നു രചിന്, അദ്ദേഹം അടുത്തിടെ ടെസ്റ്റിലും റൺസ് നേടിയിരുന്നു.” ചോപ്ര പറഞ്ഞു.

“എന്നിരുന്നാലും,അദ്ദേഹത്തിൻ്റെ ടി20 നമ്പറുകൾ മികച്ചതല്ല. ഇനി നിങ്ങൾക്ക് രചിൻ രവീന്ദ്രയുടെ ടി20 അവതാർ കാണാൻ ആകും. ഇടംകൈയ്യൻ ഓപ്പണറും ഇടങ്കയ്യൻ സ്പിന്നറും, ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനാകാനുള്ള എല്ലാ ചേരുവകളും അദ്ദേഹത്തിനുണ്ട്,” ചോപ്ര കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിന് ജയിക്കാൻ ഇനി 258 റൺസ്, ഓസ്ട്രേലിയക്ക് ജയിക്കാൻ 7 വിക്കറ്റ് കൂടെ

ഓസ്ട്രേലിയ ന്യൂസിലൻഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 111-3 എന്ന നിലയിലാണ്. ഇനി അവർക്ക് വിജയിക്കാൻ 258 റൺസ് കൂടിയാണ് വേണ്ടത്. 56 റൺസുമായി രചിൻ രവീന്ദ്രയും 12 റൺസുമായി മിച്ചലും ആണ് ന്യൂസിലൻഡിനായി ക്രീസിൽ ഉള്ളത്.

8 റൺസ് എടുത്ത ലാഥം, 15 റൺസ് എടുത്ത വിൽ യംഗ്, 9 റൺസ് എടുത്ത വില്യംസൺ എന്നിവരുടെ വിക്കറ്റ് ആണ് ന്യൂസിലൻഡിന് നഷ്ടമായത്. ലിയോൺ രണ്ട് വിക്കറ്റും ട്രാവിസ് ഹെഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഗ്ലെൻ ഫിലിപ്സിന്റെ അഞ്ചു വിക്ക് പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ 164 റൺസിന് എറിഞ്ഞിട്ടിരുന്നു. ഓസ്ട്രേലിയയുടെ ഒരു ബാറ്ററും രണ്ടാം ഇന്നിങ്സിൽ തിളങ്ങിയില്ല. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സ് 5 വിക്കറ്റും മാറ്റ് ഹെൻറി 3 വിക്കറ്റും വീഴ്ത്തി.

വെല്ലിംഗ്ടണിൽ മികച്ച സ്കോറുമായി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്.

മികച്ച തുടക്കമാണ് ഫിന്‍ അല്ലന്‍(32) – ഡെവൺ കോൺവേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 17 പന്തിൽ 32 റൺസ് നേടിയ ഫിന്‍ അല്ലന്‍ പുറത്താകുമ്പോള്‍ 5.2 പന്തിൽ 61 റൺസാണ് നേടിയത്.

പിന്നീട് 113 റൺസാണ് ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 35 പന്തിൽ 68 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. താരത്തെ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ 46 പന്തിൽ 63 റൺസ് നേടിയ ഡെവൺ കോൺവേയെ മിച്ചൽ മാര്‍ഷ് പുറത്താക്കി.

അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സ് – മാര്‍ക്ക് ചാപ്മാന്‍ കൂട്ടുകെട്ട് 23 പന്തിൽ 41 റൺസ് നേടി ടീമിനെ 215 റൺസിലേക്ക് നയിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺസ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 18 റൺസും നേടി പുറത്താകാതെ നിന്നു.

രചിൻ രവിന്ദ്രയ്ക്ക് ഇരട്ട സെഞ്ച്വറി, 500നു മുകളിൽ സ്കോർ ഉയർത്തി ന്യൂസിലൻഡ്

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 511ന് ഓളൗട്ട്. ഇരട്ട സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് വലിയ സ്കോർ നൽകിയത്. ഇന്നലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ രചിൻ ഇന്ന് കൂടുതൽ ആക്രമിച്ച് കളിച്ച് തന്റെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി.

366 പന്തിൽ നിന്ന് 240 റൺസ് എടുത്താണ് രചിൻ പുറത്തായത്. 26 ഫോറും 3 സിസ്കും രചിൻ അടിച്ചു. ടെസ്റ്റിൽ ആദ്യ സെഞ്ച്വറി നേടുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഈ 240. ഇന്നലെ സെഞ്ച്വറി നേടി രചിന്റെ ഒപ്പം ക്രീസിൽ ഉണ്ടായിരുന്ന കെയ്ൻ വില്യംസൺ 118 റൺസ് എടുത്ത് ഇന്ന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി നീൽ ബ്രാൻഡ് 6 വിക്കറ്റ് വീഴ്ത്തി. റോൺ ഡെ സ്വാർഡ് 2 വിക്കറ്റുൻ വീഴ്ത്തി.

തലയ്ക്കൊപ്പം കളിയ്ക്കുവാന്‍ രച്ചിന്‍ രവീന്ദ്ര, 1.8 കോടി രൂപ!!!

ന്യൂസിലാണ്ട് താരം രച്ചിന്‍ രവീന്ദ്ര തന്റെ ആദ്യ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിയ്ക്കും. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 1.8 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് 50 ലക്ഷത്തിന് താരത്തെ സ്വന്തമാക്കുവാന്‍ ആദ്യം രംഗത്തെത്തിയത്. ഉടന്‍ തന്നെ ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തി.

വില ഒരു കോടിയിൽ നിൽക്കുമ്പോള്‍ ഡൽഹി ലേലത്തിൽ നിന്ന് പിന്മാറിയെങ്കിലും പഞ്ചാബ് ചെന്നൈയുമായി പോരിന് ഇറങ്ങി. എന്നാൽ പഞ്ചാബും പിന്മാറിയതോടെ താരം ചെന്നൈ നിരയിലേക്ക് എത്തി. ലോകകപ്പിലെ മികച്ച പ്രകടനം താരത്തിന് തുണയാകുകയായിരുന്നു.

Exit mobile version