Shivamdube

രച്ചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് തുടക്കം!!! ശിവം ഡുബേയുടെ കൊട്ടിക്കലാശം, ചെന്നൈയ്ക്ക് 206 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 206 റൺസ്. ടോപ് ഓര്‍ഡറിൽ രച്ചിന്‍ രവീന്ദ്ര നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ശിവം ഡുബേയുടെ തീപ്പൊരി ഇന്നിംഗ്സ് കൂടിയായപ്പോള്‍ ചെന്നൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

5.2 ഓവറിൽ രവീന്ദ്ര പുറത്താകുമ്പോള്‍ താരം 20 പന്തിൽ 46 റൺസാണ് നേടിയത്. ചെന്നൈയുടെ സ്കോര്‍ 62 റൺസും. റഷീദ് ഖാനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെയെ പത്താം ഓവര്‍ കഴിഞ്ഞ ആദ്യ പന്തിൽ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 104 ആയിരുന്നു. റുതുരാജ് – രഹാനെ കൂട്ടുകെട്ട് 42 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

റുതുരാജ് 46 റൺസ് നേടി പുറത്തായപ്പോള്‍ ശിവം ഡുബേ  സ്കോറിംഗ് വേഗത കൂട്ടി. താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായപ്പോള്‍ നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായി ചേര്‍ന്ന് 35 പന്തിൽ 57 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഡുബേ 23 പന്തിൽ51 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഡാരിൽ മിച്ചൽ (24*), സമീര്‍ റിസ്വി(6 പന്തിൽ 14) എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തുകയായിരുന്നു.

Exit mobile version