Shivamdube

ഡുബേയുടെ റോള്‍ സ്പിന്നര്‍മാരെ ആക്രമിക്കുക എന്നത് – രോഹിത് ശര്‍മ്മ

ഇന്ത്യയ്ക്കായി ഇരു ടി20 മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ശിവം ഡുബേ. ഇന്നലെ 32 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്ന താരം ആദ്യ മത്സരത്തിൽ 40 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയിരുന്നു. താരത്തിന് ടീമിൽ പ്രത്യേക ദൗത്യമുണ്ടെന്നാണ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

ഡുബേ വളരെ പവര്‍ഫുള്‍ താരം ആണെന്നും അദ്ദേഹത്തിന് സ്പിന്നര്‍മാരെ ആക്രമിക്കുവാനുള്ള ശേഷിയുണ്ടെന്നും പറഞ്ഞ രോഹിത് അതാണ് ടീമിലെ താരത്തിന്റെ റോള്‍ എന്നും സൂചിപ്പിച്ചു. ആ ദൗത്യം അദ്ദേഹം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച രീതിയിൽ പൂര്‍ത്തിയാക്കിയെന്നും രോഹിത് കൂട്ടിചേര്‍ത്തു.

Exit mobile version