ചെന്നൈയെ പോലെ ചെന്നൈ മാത്രം – ശിവം ഡുബേ

ഐപിഎലില്‍ ഇന്നലെ ചെന്നൈ – ഗുജറാത്ത് മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് ആയത് ശിവം ഡുബേ ആയിരുന്നു. 23 പന്തിൽ നിന്ന് താരം നേടിയ 51 റൺസിന്റെ പ്രകടനത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സംസാരിക്കുമ്പോള്‍ താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിശേഷിപ്പിച്ചത് മറ്റെല്ലാ ഫ്രാഞ്ചൈസികളിൽ നിന്നും വിഭിന്നമായ ഫ്രാഞ്ചൈസി ആണെന്നാണ്.

തനിക്ക് ഇത്രയും സ്വാതന്ത്ര്യം തരുന്ന ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി ഏതാനും മത്സരങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. തനിക്കെതിരെ ഷോട്ട് ബോളുകള്‍ പരീക്ഷിക്കുമെന്ന് അറിയാമായിരുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ടീം മാനേജ്മെന്റ് തന്നോട് ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശണം എന്ന ആവശ്യമാണ് അറിയിച്ചിട്ടുള്ളതെന്നും ശിവം ഡുബേ വ്യക്തമാക്കി.

ഐപിഎല്‍ പ്ലേ ഓഫുകള്‍ അഹമ്മദാബാദിലും ചെന്നൈയിലും, ഫൈനൽ ചെപ്പോക്കിൽ

ഐപിഎൽ പ്ലേ ഓഫുകളുടെ വേദികള്‍ തീരുമാനിച്ച് ബിസിസിഐ. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും മേയ് 21, 22 തീയ്യതികളിലും രണ്ടാം ക്വാളിഫയറും ഫൈനലും ചെന്നൈയിലെ ചെപ്പോക്കിലാണ് നടക്കുന്നത്.

മേയ് 24, 26 തീയ്യതികളില്‍ ആണ് രണ്ടാം ക്വാളിഫയറും ഫൈനലും നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ആയതിനാൽ തന്നെ ഈ വേദികള്‍ സ്വാഭാവികമായ വേദികളായി മാറുകയായിരുന്നു.

2500 കോടി!!! TATA ഐ പി എൽ സ്പോൺസർഷിപ്പ് 2028വരെ നീട്ടി

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ (ഐ പി എൽ) ടൈറ്റിൽ റൈറ്റ്സ് അടുത്ത നാലു വർഷത്തേക്ക് കൂടെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. 2024 മുതൽ 2028 വരെയാണ് ടാറ്റ ഗ്രൂപ്പ് ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അവസാന രണ്ട് ഐ പി എല്ലും അവർ ആയിരുന്നു സ്പോൺസർ ചെയ്തത്.

നിലവിൽ വനിതാ ഐപിഎലിന്റെ ടൈറ്റിൽ റൈറ്റ്സും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. 2500 കോടി ഇന്ത്യൻ രൂപയ്ക്ക് ആണ് ടാറ്റ ഐ പി എല്ലിന്റെ സ്പോൺസർഷിപ്പ് പുതുക്കിയിരിക്കുന്നത്‌. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോൺസർഷിപ്പ് ആണിത്. ഐ പി എല്ലിന്റെ 17ആം സീസൺ മാർച്ചിൽ ആകും ആരംഭിക്കുക.

Exit mobile version