Picsart 24 04 24 08 51 12 940

ശിവം ദൂബെയെ ലോകകപ്പ് ടീമിൽ എടുക്കണം എന്ന് അഗാർക്കറിനോട് അപേക്ഷിച്ച് റെയ്ന

ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശിവം ദൂബെയെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കണം എന്ന് മുൻ ചന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ദൂബെയെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കണം എന്ന് സുരേഷ് റെയ്‌ന ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറോട് അപേക്ഷിച്ചു.

ഇന്നലെ ദൂബെ 27 പന്തിൽ നിന്ന് 66 റൺസ് അടിച്ചു കൂട്ടിയിരുന്നു. 3 ഫോറും 7 സിക്‌സറുകളും ദൂബെയുടെ ഇന്നലത്തെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഈ സീസണിൽ സിഎസ്‌കെക്ക് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് 311 റൺസ് നേടാൻ ദുബെക്ക് ആയി.

“ശിവം ദൂബെ ലോകകപ്പ് ലോഡിംഗ്! അഗാർക്കർ ഭായ് ദയവു ചെയ്ത് ദൂബെയെ തിരഞ്ഞെടുക്കുക,” റെയ്‌ന ട്വീറ്റ് ചെയ്തു.

Exit mobile version