സൂര്യകുമാർ യാദവും ശിവം ദുബെയും രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കും


മുംബൈ: ഡിസംബർ 9-ന് കട്ടക്കിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി-20 അന്താരാഷ്ട്ര (T20I) പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മുംബൈയുടെ സ്റ്റാർ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവിനും ശിവം ദുബെയ്ക്കും രഞ്ജി ട്രോഫിയിൽ നിന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വിശ്രമം അനുവദിച്ചു. T20I ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവ് 2026 T20 ലോകകപ്പ് ലക്ഷ്യമിട്ട് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഇരു കളിക്കാരും വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കില്ലെങ്കിലും, നവംബർ 26-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കും ഡിസംബറിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിക്കും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പാകിസ്താനെതിരായ വിജയം പഹൽഗാം ആക്രമണത്തിലെ ഇരകൾക്കും സൈനികർക്കും സമർപ്പിച്ച് സൂര്യകുമാർ യാദവ്



ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2025-ൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ഇന്ത്യൻ സൈനികർക്കും സമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം സംസാരിക്കവേ സൂര്യകുമാർ പറഞ്ഞു, “പഹൽഗാം ഭീകരാക്രമണത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങളോടൊപ്പം ഞങ്ങൾ നിൽക്കുന്നു. ഈ വിജയം അവർക്ക് സമർപ്പിക്കാൻ ഇതിലും മികച്ച ഒരവസരമില്ല.”


“ധീരത കാണിച്ച നമ്മുടെ സായുധ സേനയ്ക്ക് ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു. അവർ നമ്മളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവരെ ചിരിപ്പിക്കാൻ നമുക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നമ്മൾ കൂടുതൽ കാരണങ്ങൾ നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു.


ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനും അതിനുശേഷം പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ തിരിച്ചടികൾക്കും ശേഷമാണ് ഈ മത്സരം നടന്നത്. മത്സരത്തിന് മുൻപ് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായി ടോസ് സമയത്ത് ഹസ്തദാനം ചെയ്യാൻ സൂര്യകുമാർ വിസമ്മതിച്ചിരുന്നു. ഈ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു,

“ചില കാര്യങ്ങൾ സ്പോർട്സ്മാൻഷിപ്പിനെക്കാൾ വലുതാണ്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം ഞങ്ങൾ നിൽക്കുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിൽ പങ്കെടുത്ത നമ്മുടെ ധീരരായ സൈനികർക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു.”

പാകിസ്ഥാനെ 127 റൺസിന് ഒതുക്കിയ ഇന്ത്യ, കുൽദീപ് യാദവിന്റെയും അക്ഷർ പട്ടേലിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 25 പന്തുകൾ ബാക്കി നിൽക്കെ അനായാസം വിജയം സ്വന്തമാക്കി.

തിലക് വർമ്മയുടെ പ്രകടനം കണ്ട് എല്ലാവർക്കും പഠിക്കാം എന്ന് സൂര്യകുമാർ

തിലക് വർമ്മയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ ഇന്നിംഗ്സ് മുഴുവൻ ടീമിനും ഒരു പാഠമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിജയത്തിൽ ഇന്നലെ തിലക് നിർണായക പങ്ക് വഹിച്ചിരുന്നു. 55 പന്തിൽ നിന്ന് 72 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു‌.

ചെയ്സിൽ ഉത്തരവാദിത്തം ഏറ്റെടുത്തതിന് സൂര്യകുമാർ യുവ ബാറ്റ്‌സ്മാനെ പ്രശംസിച്ചു, എല്ലാവർക്കും ഇത് കണ്ട് പഠിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് സൂര്യ പറഞ്ഞു.

“തിലക് ബാറ്റ് ചെയ്ത രീതിയിൽ വളരെ സന്തോഷമുണ്ട്, എല്ലാവർക്കും പഠിക്കാനുള്ള ആ ഇന്നിങ്സിൽ ഉണ്ട്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കാണുന്നത് നല്ലതാണ്,” സൂര്യകുമാർ പറഞ്ഞു.

ബാറ്റു കൊണ്ട് സംഭാവന ചെയ്ത രവി ബിഷ്ണോയിയെയും സൂര്യ കുമാർ പ്രശംസിച്ചു. “രവി ബിഷ്‌ണോയി നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നു; ബാറ്റ് ഉപയോഗിച്ച് സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ന് രാത്രി അദ്ദേഹം അത് ചെയ്തു. അർഷ്ദീപും നന്നായി ബാറ്റ് ചെയ്തു,” സൂര്യ കൂട്ടിച്ചേർത്തു.

സൂര്യകുമാറിന്റെ ആഹ്ലാദം എന്റെ സന്തോഷം ഇരട്ടിയാക്കി – സഞ്ജു സാംസൺ

ഇന്ത്യക്ക് ആയി ബംഗ്ലാദേശിന് എതിരെ സെഞ്ച്വറി നേടിയ സഞ്ജു സാംസണ് ഒപ്പം ആ സെഞ്ച്വറി ആഘോഷിച്ച സൂര്യകുമാറിന്റെ ചിത്രം ഒരു മലയാളിയും മറക്കില്ല. ഇന്ന് സൂര്യകുമാറിന്റെ ആഹ്ലാദത്തെ കുറിച്ച് സഞ്ജു സാംസൺ സംസാരിച്ചു. സൂര്യകുമാറിന്റെ സന്തോഷം തന്റെ സന്തോഷം ഇരട്ടിയാക്കി എന്ന് സഞ്ജു പറഞ്ഞു.

താൻ സെഞ്ച്വറി അടിച്ചപ്പോൾ ഹെൽമറ്റ് അഴിക്കണോ എങ്ങനെ ആഹ്ലാദിക്കും എന്നൊക്കെ ചിന്തിക്കുക ആയിരുന്നു. അതിനു മുമ്പ് തന്നെ സൂര്യകുമാർ ഹെൽമെറ്റ് എല്ലാം ഊരി ആഘോഷം തുടങ്ങിയിരുന്നു. ഇത് തനിക്ക് ഏറെ സന്തോഷം നൽകി. ഒരു ക്യാപ്റ്റൻ തന്നെ ഇത്ര പിന്തുണ നൽകുമ്പോൾ കാര്യങ്ങൾ എളുപ്പമാണ് എന്ന് സഞ്ജു പറഞ്ഞു.

സൂര്യകുമാർ തന്റെ മികച്ച കൂട്ടുകാരനാണ്. ഏറെ വർഷങ്ങളായുള്ള ബന്ധമാണ്. സൂര്യ എങ്ങനെ സൂര്യകുമാർ യാദവ് ആയി വളർന്നു എന്നത് താൻ അടുത്തു നിന്ന് കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരേ കമ്പനിയിൽ ജോലി ചെയ്ത് ഒരേ ടീമിനായി കളിച്ചവരാണ്. തന്നെ അത്ര അറിയുന്നത് കൊണ്ടാകും സൂര്യകുമാറും ഈ സെഞ്ച്വറി ആഘോഷിച്ചത്. സഞ്ജു പറഞ്ഞു.

സഞ്ജു ടീമിനായി കളിക്കുന്ന താരം, ഗംഭീറിന്റെ നയമാണ് സഞ്ജു നടപ്പിലാക്കിയത് – സൂര്യകുമാർ

ഹൈദരാബാദിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് സൂര്യകുമാർ യാദവ്. 47 പന്തിൽ 111 റൺസെടുത്ത സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ ടീം 297/6 എന്ന കൂറ്റൻ സ്കോറാണ് നേടിയത്.

പരമ്പരയ്ക്ക് മുമ്പ് ഗൗതം ഗംഭീർ പറഞ്ഞ കാര്യമാണ് സഞ്ജു നടപ്പിലാക്കിയത് എന്ന് സൂര്യകുമാർ പറഞ്ഞു. “പരമ്പരയ്ക്ക് മുമ്പ് ഗൗതി ഭായ് പറഞ്ഞത്, ടീമിനേക്കാൾ വലുതല്ല ഒന്നും എന്നാണ്, 49-ൽ ആയാലും 99-ൽ ആയാലും പന്ത് സിക്സ് ലൈനിലേക്ക് അടിക്കണം, അതാണ് സഞ്ജു ഇന്ന് ചെയ്തത്” സൂര്യകുമാർ പറഞ്ഞു.

ബാറ്റിങ്ങിൽ സാംസണിൻ്റെ നിസ്വാർത്ഥമായ സമീപനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു, “ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നിസ്വാർത്ഥരായ ക്രിക്കറ്റ് താരങ്ങളെ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സഞ്ജു സ്വതന്ത്രമായി കളിച്ചു, വലിയ സ്കോർ നേടുന്നതിന് ഞങ്ങളെ സഹായിച്ചു.” ക്യാപ്റ്റൻ പറഞ്ഞു.

ക്യാപ്റ്റൻ സൂര്യകുമാർ തിളങ്ങി, ഇന്ത്യക്ക് മികച്ച സ്കോർ

ശ്രീലങ്കക്കെതിരെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവന്റെ മികവിൽ ഇന്ത്യക്ക് 20 ഓറൽ 213-7 റൺസ് നേടാനായി. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ പവർ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്കോറിങ് വേഗതകുറച്ചു.

ജയ്സ്വാളും ഗില്ലും

ജയ്സ്വാൾ 21 പന്തിൽ 40 റൺസും, ഗില്‍ 16 പന്തൽ 34 റൺസും എടുത്തു. പിന്നീട് സൂര്യകുമാർ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തിൽ നിന്ന് 58 റൺസ് ക്യാപ്റ്റൻ എടുത്തു. രണ്ട് സിക്സും എട്ട് ഫോറും സൂര്യകുമാർ ഇന്ന് അടിച്ചു.

മറുവശത്ത് പന്ത് തുടക്കത്തിൽ വേഗത്തിൽ സ്കോർ ചെയ്യാൻ പാടുപെട്ടു എങ്കിലും അവസാനം റൺ കണ്ടെത്തി. പന്ത് ആകെ 34 പന്തിൽ നിന്ന് 49 റൺസ് ആണ് എടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക,ഹസരംഗ, ഫെർണാാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലോകകപ്പിൽ സൂര്യകുമാറിന് പകരം സഞ്ജു സാംസൺ വേണമായിരുന്നു!! സഞ്ജുവിന് പിന്തുണയുമായി ആരാധകർ

ഇന്ത്യൻ ലോകകപ്പ് ടീമിൽ സഞ്ജു സാംസണ് അവസരം ഇല്ലാതിരുന്നതിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് പ്രേമികൾ വീണ്ടും രംഗത്ത്. ഇന്നലെ ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ആണ് സഞ്ജുവിനായി ശബ്ദമുയരുന്നത്. സൂര്യകുമാർ യാദവിന് പകരം സഞ്ജു ആയിരുന്നു ടീമിൽ വരേണ്ടിയിരുന്നത് എന്ന് ആരാധകർ പറയുന്നു‌. നേരത്തെയും സഞ്ജുവിനെ അവഗണിച്ച് സൂര്യയെ ടീമിൽ എടുക്കുന്നതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.

സഞ്ജുവിന് ഏകദിനത്തിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഏകദിനത്തിൽ പറയാൻ മാത്രം നല്ല പ്രകടനങ്ങൾ ഒന്നും ഇല്ലാത്ത സൂര്യയെ ഇന്ത്യ വിശ്വാസത്തിൽ എടുക്കുക ആയിരുന്നു. സൂര്യകുമാറിനെ ടി20 ഫോം മാത്രം പരിഗണിച്ചായിരുന്നു ടീമിലേക്ക് എടുത്തത്. ഈ ലോകകപ്പിൽ ആകെ 106 റൺസ് ആണ് സൂര്യകുമാർ എടുത്തത്‌. 17 റൺസ് ശരാശരി. സ്ട്രൈക്ക് റേറ്റ് 101 മാത്രം. സൂര്യയെ കാര്യമായി ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നത് ഫൈനലിൽ ആയിരുന്നു. ആ മത്സരത്തിൽ സ്കൈ അവസാനം സിംഗിൾ എടുത്ത് കുൽദീപിന് സ്ട്രൈക്ക് കൊടുത്തത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്നാകും.

ഏകദിനത്തിൽ ആകെ സൂര്യകുമാറിന്റെ ശരാശരി 23 മാത്രമാണ്. 56 ശരാശരിയും സൂര്യകുമാറിനെക്കാൾ നല്ല സ്ട്രൈക്ക് റേറ്റും സഞ്ജു സാംസണ് ഏകദിനത്തിൽ ഉണ്ട്. എന്നിട്ടും സഞ്ജുവിന് ലഭിക്കുന്നത് അവഗണന മാത്രമാണ്. ഇത് ഇനിയും മാറും എന്ന് ക്രിക്കറ്റ് പ്രേമികൾക്ക് പ്രത്യാശയും ഇല്ല.

https://twitter.com/SamsonCentral/status/1726213723319341180?s=19

ഹാർദിക് തിരിച്ചുവരുന്നതുവരെ ഞങ്ങളുടെ ആത്മവിശ്വാസം സൂര്യയിലാണ് എന്ന് രാഹുൽ

ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് വരെ സൂര്യകുമാർ യാദവിൽ ടീമിന് ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യൻ കീപ്പിംഗ് ബാറ്റർ കെ എൽ രാഹുൽ. ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രാഹുൽ.

“ടീമിലെ വളരെ പ്രധാനപ്പെട്ട ഒരു അംഗമാണ് ഹാർദിക്, അദ്ദേഹം ടീമിന് വേണ്ടി വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്യുന്നു. അതുകൊണ്ട് തന്നെ അദ്ദേഹമില്ലാത്തത് ടീമിന് അൽപ്പം വിഷമം ഉള്ള കാര്യമാണ്. സംഭവിച്ചത് നിർഭാഗ്യകരമാണ്, രാഹുൽ പറഞ്ഞു.

“അവൻ ഈ മത്സരത്തിന് ലഭ്യമല്ല. അതുകൊണ്ട് സൂര്യയ്ക്ക് അവസരം ലഭിച്ചേക്കും, സൂര്യയ്ക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ, ഹാർദിക് തിരിച്ചുവരുന്നതുവരെ ഞങ്ങളുടെ ആത്മവിശ്വാസം സൂര്യയിലാണ്,” രാഹുൽ കൂട്ടിച്ചേർത്തു.

സഞ്ജു സാംസണെ അവഗണിച്ച് സൂര്യകുമാറിനെ ടീമിൽ എടുത്തത് ശരിയായ തീരുമാനം ആണെന്ന് ഹർഭജൻ

സഞ്ജു സാംസണെ അവഗണിച്ച് സൂര്യകുമാറിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എടുത്ത തീരുമാനം ശരിയാണെന്ന് ഹർഭജൻ സിംഗ്. സഞ്ജുവിനെക്കാൾ നല്ല താരം സൂര്യകുമാർ ആണെന്നും സൂര്യകുമാർ ഒരു 30 പന്ത് ബാറ്റു ചെയ്താൽ കളി തന്നെ മാറും എന്നും ഹർഭജൻ പറഞ്ഞു.

“സഞ്ജു സാംസണേക്കാൾ മുകളിൽ സൂര്യയെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനം ആണ്. സൂര്യ ഒരു സമ്പൂർണ്ണ കളിക്കാരനാണ്. സഞ്ജുവിന് ഇപ്പോൾ അത് പോലെയുള്ള മികവ് മിഡിൽ ഓവറിൽ ഇല്ല,” ഹർഭജൻ പറഞ്ഞു.

“സൂര്യയെക്കാൾ റിസ്ക് ഉള്ള ക്രിക്കറ്റാണ് സാംസൺ കളിക്കുന്നത്. ടി20യിൽ ചെയ്യുന്നതുപോലെ സൂര്യയ്ക്ക് കൃത്യമായ പന്തുകൾ ബാറ്റ് ചെയ്യേണ്ടതുണ്ട്. 35-ാം ഓവർ മുതൽ ബാറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഫീൽഡിലെ വിടവുകൾ കണ്ടെത്താൻ കഴിയുന്ന ഒരു ഗെയിം ആവശ്യമാണ്. അതിന് സൂര്യയെക്കാൾ നല്ല ആരുമില്ല. എന്റെ തീരുമാനമാണെങ്കിൽ, എല്ലാ കളിയിലും ഞാൻ സൂര്യയെ കളിപ്പിക്കും, അദ്ദേഹത്തിന് കളി മാറ്റാൻ വെറും 30 പന്തുകൾ മതി,” ഹർഭജൻ പറഞ്ഞു.

സൂര്യകുമാർ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെട്ടത് ഭാഗ്യം കൊണ്ട്, വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു എന്ന് ടോം മൂഡി

ഏഷ്യാ കപ്പ് 2023 ടീമിൽ ഇടം നേടിയ സൂര്യകുമാർ യാദവ് ഭാഗ്യവാൻ ആണ് എന്ന് ടോം മൂഡി. ഇന്ത്യൻ ടീം മാനേജ്‌മെന്റിന് മികച്ച വേറെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാമായിരുന്നു എന്ന് മൂഡി പറഞ്ഞു. ഏകദിന ഫോർമാറ്റിൽ സൂര്യകുമാർ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ വിശ്വസിക്കാം ഇന്ത്യ തീരുമാനിക്കുകയായിരുന്നു. 26 ഏകദിന മത്സരങ്ങളിൽ 24 ഇന്നിംഗ്‌സുകളിൽ നിന്ന് 511 റൺസ് മാത്രമാണ് സൂര്യ നേടിയത്. 2023-ൽ 10 ഏകദിനങ്ങൾ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 14 റൺസ് മാത്രമാണ്.

“ടീമിൽ എത്തിയത് ഭാഗ്യമായി ഞാൻ കരുതുന്ന കളിക്കാരൻ സൂര്യകുമാർ യാദവാണ്. നമ്മൾ എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് അദ്ദേഹം എന്ന് എനിക്കറിയാം, പക്ഷേ 50 ഓവർ മത്സരത്തിൽ അദ്ദേഹം ഇതുവരെ മികവ് തെളിയിച്ചിട്ടില്ല. അവൻ 20-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.” മൂഡി ഓർമ്മിപ്പിച്ചു

“ഇതിലും നല്ല ഓപ്ഷനുകൾ ഇന്ത്യക്ക് ഉണ്ട്. ജയ്‌സ്വാളിനെപ്പോലെ ഒരു പ്രായം കുറഞ്ഞ കളിക്കാരനെ ടീമിൽ എടുക്കാമായിരുന്നു. അല്ലെങ്കിൽ ആ സ്ഥാനത്ത് ഒരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കൂ.” മൂഡി പറഞ്ഞു.

ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ

ഐസിസി പുരുഷന്മാരുടെ ടി20 ഐ പ്ലെയർ റാങ്കിംഗിൽ സ്റ്റാർ ഇന്ത്യ ബാറ്റർ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിലും സൂര്യ തന്നെയാണ് ഒന്നാമത്‌. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ 25-ാം സ്ഥാനത്തേക്ക് ഉയർന്നു.

നാല് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറികളും മൊത്തം 166 റൺസ് സൂര്യകമാർ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ എടുത്തിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ 102 റൺസ് നേടിയ ശുഭ്മാൻ ഗിൽ അതേ പട്ടികയിൽ 43 സ്ഥാനങ്ങൾ ഉയർന്നാണ് 25-ാം സ്ഥാനത്തെത്തിയത്.

അരങ്ങേറ്റക്കാരൻ ജയ്സ്വാൾ പുതിയ റാങ്കിംഗിൽ 88-ാം സ്ഥാനത്തെത്തി. പര്യടനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സ്പിന്നർ കുൽദീപ് ബൗളർമാരുടെ റാങ്കിംഗിൽ 28ാം സ്ഥാനത്തെത്തി.

തിളങ്ങിയത് സൂര്യകുമാർ മാത്രം, അവസാന ടി20യിൽ ഇന്ത്യക്ക് 165 റൺസ്

വെസ്റ്റിൻഡീസിന് എതിരായ അവസാന ടി20 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 166 എന്ന വിജയലക്ഷ്യം ഉയർത്തി‌. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനെ ഇന്ത്യക്ക് ആയുള്ളൂ. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് മികവ് ആവർത്തിക്കാൻ ആകാതിരുന്ന ഇന്ത്യൻ ടീം സൂര്യകുമാറിന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഈ സ്കോറിൽ എത്തിയത്. സൂര്യകുമാർ 45 പന്തിൽ 61 റൺസ് എടുത്തു. 3 സിക്സും 4 ഫോറും അടങ്ങുന്നത് ആയിരുന്നു സ്കൈയുടെ ഇന്നിംഗ്സ്.

ഇന്ത്യയുടെ ഓപ്പണർമാരായ ഗിൽ (9), ജയ്സ്വാൾ (5) എന്നിവർ ഇന്ന് തിളങ്ങിയില്ല. ഇത് ഇന്ത്യയുടെ റൺ റേറ്റിനെ ബാധിച്ചു. തിലക് വർമ്മ 18 പന്തിൽ 27 റൺസ് എടുത്തപ്പോൾ സഞ്ജു സാംസൺ 13 റൺസ് മാത്രം എടുത്ത് ഒരിക്കൽ കൂടെ നിരാശപ്പെടുത്തി. 18 പന്തിൽ നിന്ന് 14 റൺസ് മാത്രമെടുത്ത ഹാർദ്ദിക്കും നിരാശ നൽകി.

വെസ്റ്റിൻഡീസിനായി ഷെപേർഡ് 4 വിക്കറ്റും അകീൽ ഹൊസൈനും ഹോൾഡറും 2 വിക്കറ്റുകളും വീഴ്ത്തി. റോസ്റ്റൺ ചേസ് ഒരു വിക്കറ്റും നേടി.

Exit mobile version