മൂന്നാമതും പാകിസ്താനെ തോൽപ്പിച്ചു! ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം

ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഈ ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത്. പാകിസ്ഥാൻ ഉയർത്തിയ 147 എന്ന ലക്ഷ്യം ഇന്ത്യ 19.4 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ചെയ്സ് ചെയ്തു.

ഇന്ത്യക്ക് ഈ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യ 20 റൺസ് എടുക്കുന്നതിന് ഇടയിൽ 3 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ എന്നിവർ നിരാശപ്പെടുത്തി. എന്നാൽ അതിനു ശേഷം സഞ്ജുവും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

സഞ്ജു 24 റൺസ് എടുത്ത് പുറത്തായി. പിന്നീട് ശിവം ദൂബെക്ക് ഒപ്പം ചേർന്ന് തിലക് വർമ്മ ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. തിലക് വർമ്മ 53 പന്തിൽ നിന്ന് 69 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. ശിവം ദൂബെ 33 റൺസും എടുത്തു. ദൂബെ ഒരു ഓവർ ബാക്കി നിൽക്കെ ആണ് ഔട്ട് ആയത്.

അവസാന ഓവറിൽ 10 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഹാരിസ് റഹൂഫ് ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ ഇന്ത്യ 2 റൺസ് നേടി. 5 പന്തിൽ 8 റൺസ്. രണ്ടാം പന്തിൽ സിക്സ് പറത്തി തിലക് വർമ്മ. പിന്നെ ജയിക്കാൻ വെറും 2 റൺസ്.


ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായിരുന്നു. ഇതോടെ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയലക്ഷ്യമായി.



ടോസ് നേടിയ ഇന്ത്യൻ നായകൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ സാഹെബ്സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് പാകിസ്താന് മികച്ച തുടക്കം നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ 57 റൺസെടുത്ത ഫർഹാൻ അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.


ഫഖർ സമാൻ 35 പന്തിൽ രണ്ട് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 46 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

വരുൺ ചക്രവർത്തിയുടെ പന്തിൽ തിലക് വർമ പിടിച്ച് ഫർഹാൻ പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറി. തുടർന്ന് ഇന്ത്യൻ സ്പിൻ ത്രയങ്ങളായ കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ പാകിസ്താന്റെ മധ്യനിരയെ വരിഞ്ഞുമുറുക്കി. 4 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൗളിംഗിൽ തിളങ്ങിയത്. സായിം അയൂബ്, സൽമാൻ ആഘ, കൂടാതെ രണ്ട് വാലറ്റക്കാരും കുൽദീപിന് മുന്നിൽ വീണു.


മികച്ച ലൈനുകളിൽ പന്തെറിഞ്ഞ അക്സർ പട്ടേൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു, വരുൺ ചക്രവർത്തി 30 റൺസിന് 2 വിക്കറ്റുകൾ നേടി. പാകിസ്താന്റെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയത് ചക്രവർത്തിയായിരുന്നു.



ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം പാകിസ്താന്റെ വിക്കറ്റുകൾ അതിവേഗം നിലംപൊത്തി. സായിം അയൂബ് 11 പന്തിൽ 14 റൺസെടുത്ത് 113-ൽ പുറത്തായതോടെ ഇന്ത്യൻ സ്പിന്നിന് മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നു. മുഹമ്മദ് ഹാരിസ്, സൽമാൻ ആഘ എന്നിവരുൾപ്പെടെയുള്ള മറ്റ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. 20-ാം ഓവറിലെ ആദ്യ പന്തിൽ 146-ൽ അവസാന വിക്കറ്റും വീണു.


സ്പിന്നർമാർ വരുത്തിയ നാശനഷ്ടങ്ങൾക്ക് ശേഷം കൃത്യമായ ബൗളിംഗിലൂടെ ജസ്പ്രീത് ബുംറ വാലറ്റത്തെ ചുരുട്ടിയെടുത്തു. 3.1 ഓവറിൽ 25 റൺസ് വഴങ്ങി ബുംറ 2 നിർണ്ണായക വിക്കറ്റുകൾ സ്വന്തമാക്കി.

ഓസ്‌ട്രേലിയ എ സീരീസിനുള്ള ഇന്ത്യ എ സ്ക്വാഡ് പ്രഖ്യാപിച്ചു; യുവതാരങ്ങൾക്ക് നറുക്ക് വീണു


ന്യൂഡൽഹി: ഓസ്ട്രേലിയ എ ടീമുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
സെപ്റ്റംബർ 30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ രജത് പാട്ടീദാറാണ് ടീമിനെ നയിക്കുക. ഒക്ടോബർ 3, 5 തീയതികളിൽ നടക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ യുവതാരം തിലക് വർമ്മ ടീമിനെ നയിക്കും. കാണ്പൂരിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.


ഏഷ്യ കപ്പ് കളിക്കുന്ന തിലക് വർമ്മ, അഭിഷേക് ശർമ്മ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവർ അവസാന രണ്ട് മത്സരങ്ങളിൽ മാത്രമായിരിക്കും ടീമിനൊപ്പം ചേരുക. ആദ്യ മത്സരത്തിൽ പ്രഭ്സിമ്രാൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബദോനി തുടങ്ങിയവർക്ക് അവസരം ലഭിക്കും. അവസാന രണ്ട് മത്സരങ്ങളിൽ തിലക് വർമ്മ ക്യാപ്റ്റനാകുമ്പോൾ പാട്ടീദാർ വൈസ് ക്യാപ്റ്റനായിരിക്കും.


India A squad for the 1st one-day match: Rajat Patidar (Captain), Prabhsimran Singh (WK), Riyan Parag, Ayush Badoni, Suryansh Shedge, Vipraj Nigam, Nishant Sindhu, Gurjapneet Singh, Yudhvir Singh, Ravi Bishnoi, Abhishek Porel (WK), Priyansh Arya, Simarjeet Singh.

India A squad for 2nd and 3rd one-day: Tilak Varma (Captain), Rajat Patidar (VC), Abhishek Sharma, Prabhsimran Singh (WK), Riyan Parag, Ayush Badoni, Suryansh Shedge, Vipraj Nigam, Nishant Sindhu, Gurjapneet Singh, Yudhvir Singh, Ravi Bishnoi, Abhishek Porel (WK), Harshit Rana, Arshdeep Singh

കൗണ്ടി ചാമ്പ്യൻഷിപ്പിൽ തിലക് വർമ്മ ഹാമ്പ്ഷെയറിനായി അരങ്ങേറ്റത്തിനൊരുങ്ങുന്നു; ജൂൺ 22ന് ആദ്യ മത്സരം


ചെൽംസ്ഫോർഡ്, 2025 ജൂൺ 19: ഇന്ത്യൻ യുവ ബാറ്റർ തിലക് വർമ്മ ജൂൺ 22, 2025 ന് ചെൽംസ്ഫോർഡിലെ കൗണ്ടി ഗ്രൗണ്ടിൽ വെച്ച് എസെക്സിനെതിരെ നടക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഹാമ്പ്ഷെയറിനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. റെഡ്-ബോൾ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായാണ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് 22 വയസ്സുകാരനായ തിലകും ചേരുന്നത്.

ഡിവിഷൻ വൺ ക്ലബ്ബായ ഹാമ്പ്ഷെയറുമായി നാല് മത്സരങ്ങൾക്കുള്ള കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50-ൽ അധികം ശരാശരിയുള്ള തിലക്, ഈ പുതിയ ഘട്ടത്തിലേക്ക് മികച്ച ആഭ്യന്തര റെക്കോർഡുമായാണ് എത്തുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 28 ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് സെഞ്ചുറികളും നാല് അർദ്ധസെഞ്ചുറികളും സഹിതം 1,204 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു പാർട്ട്-ടൈം ഇടംകൈയ്യൻ സ്പിന്നർ കൂടിയായ അദ്ദേഹം എട്ട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.


ഏഴ് മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി പട്ടികയുടെ താഴെ പകുതിയിലായിരുന്ന ഹാമ്പ്ഷെയർ (നിലവിൽ ഡിവിഷൻ 1-ൽ ഏഴാം സ്ഥാനത്താണ്), വർമ്മയുടെ ഉൾപ്പെടുത്തൽ ഒരു ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.


വോർസെസ്റ്റർഷെയർ, നോട്ടിംഗ്ഹാംഷെയർ എന്നിവർക്കെതിരായ മത്സരങ്ങളിലും തിലക് കളിക്കും. ഓഗസ്റ്റ് 1-ഓടെ അദ്ദേഹത്തിന്റെ ഈ കൗണ്ടി യാത്ര അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ബംഗ്ലാദേശിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.


തിലക് വർമ്മ കൗണ്ടി ചാമ്പ്യൻഷിപ്പിനായി ഹാമ്പ്ഷെയറുമായി കരാർ ഒപ്പിട്ടു


ഇന്ത്യൻ യുവ ബാറ്റ്‌സ്മാൻ തിലക് വർമ്മ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഹാമ്പ്ഷെയറിനായി ഒരു ഹ്രസ്വകാല കരാർ ഒപ്പിട്ടു. 2025 ജൂൺ, ജൂലൈ മാസങ്ങളിലായി നാല് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ 22 വയസ്സുകാരനായ തിലക് കളിക്കും.

ഇന്ത്യക്കായി 4 ഏകദിനങ്ങളിലും 25 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള തിലകിന്, റെഡ്-ബോൾ ക്രിക്കറ്റിൽ കൂടുതൽ അനുഭവസമ്പത്ത് നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ ഫോർമാറ്റിൽ അദ്ദേഹം നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പരിമിതമായ അവസരങ്ങൾ ലഭിച്ചിട്ടുള്ള കളിക്കാരനാണെങ്കിലും, 18 മത്സരങ്ങളിൽ നിന്ന് 50.16 ശരാശരിയിൽ അഞ്ച് സെഞ്ച്വറികൾ തിലക് ഇതിനോടകം നേടിയിട്ടുണ്ട്. ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്.


നിലവിൽ ഡിവിഷൻ വണ്ണിൽ ഏഴാം സ്ഥാനത്തുള്ള ഹാമ്പ്ഷെയർ, ജെയിംസ് വിൻസ് റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കൗണ്ടി ചാമ്പ്യൻഷിപ്പിൽ സ്ഥിരത കണ്ടെത്താൻ പാടുപെടുകയായിരുന്നു. ജൂൺ 22-ന് ചെൽംസ്‌ഫോർഡിൽ വെച്ച് എസെക്സിനെതിരായ മത്സരത്തിന് മുന്നോടിയായി തിലകിന്റെ വരവ് അവരുടെ ബാറ്റിംഗ് നിരയ്ക്ക് ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു.


തിലക് വർമ്മക്ക് ഈ രാത്രി മറക്കാം!! റണ്ണടിക്കാൻ ആവാത്ത താരത്തെ റിട്ടയർ ചെയ്യിപ്പിച്ചു

ഐപിഎല്ലിലെ അതിശയകരവും അപൂർവവുമായ ഒരു നിമിഷത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ചേസിന് ഇടയിൽ ഇന്ത്യൻ താരം തിലക് വർമ്മയെ റിട്ടർ ചെയ്യിപ്പിച്ചു. 24 പന്തിൽ നിന്ന് 25 റൺസ് നേടിയ തിലക് വർമ്മ റൺ എടുക്കാൻ കഷ്ടപ്പെട്ടതോടെ മുംബൈ ടീം താരത്തെ റിട്ടയർ ചെയ്യിപ്പിക്കുക ആയിരുന്നു.

19-ാം ഓവറിന്റെ അവസാനത്തിലാണ് ഈ സംഭവം നടന്നത്, മുംബൈയ്ക്ക് അവസാന ഘട്ടത്തിൽ വലിയൊരു മുന്നേറ്റം ആവശ്യമായിരുന്നു. തിലകിന് പകരം മിച്ചൽ സാന്റ്നറെ മുംബൈ ബാറ്റ് ചെയ്യാൻ അയച്ചു.

തന്ത്രപരമായ നീക്കങ്ങൾ നടത്തിയിട്ടും, എൽഎസ്ജിയുടെ 203 റൺസിന് മറുപടിയായി മുംബൈ 12 റൺസിന് പരാജയപ്പെട്ടു, 191 റൺസ് മാത്രമേ അവർ നേടിയുള്ളൂ.

ഇത്തരം ദിവസങ്ങൾ ഏതൊരു ക്രിക്കറ്റർക്കും ഉണ്ടാകാം എന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മത്സര ശേഷം പറഞ്ഞു.

ഐസിസി ടി20 റാങ്കിംഗിൽ തിലക് വർമ്മ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയർന്നു!!

ഇന്ത്യയുടെ യുവ താരം തിലക് വർമ്മ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിനെ മറികടന്നാണ് തിലക് രണ്ടാം സ്ഥാനത്ത് എത്തിയത്. ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ 22 കാരനായ തിലക് വർമ്മ 72 റൺസുമായി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.

അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും തിലക് നേടിയിരുന്നു. ഒന്നാമതുള്ള ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനേക്കാൾ 23 പോയിന്റ് മാത്രം പിന്നിലാണ് അദ്ദേഹം. ഇപ്പോൾ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ നല്ല പ്രകടനം നടത്തിയാൽ ഒന്നാം സ്ഥാനം നേടാൻ അദ്ദേഹത്തിനാകും.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തും ഉണ്ട്.

തിലക് വർമ്മയുടെ പ്രകടനം കണ്ട് എല്ലാവർക്കും പഠിക്കാം എന്ന് സൂര്യകുമാർ

തിലക് വർമ്മയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ ഇന്നിംഗ്സ് മുഴുവൻ ടീമിനും ഒരു പാഠമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിജയത്തിൽ ഇന്നലെ തിലക് നിർണായക പങ്ക് വഹിച്ചിരുന്നു. 55 പന്തിൽ നിന്ന് 72 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു‌.

ചെയ്സിൽ ഉത്തരവാദിത്തം ഏറ്റെടുത്തതിന് സൂര്യകുമാർ യുവ ബാറ്റ്‌സ്മാനെ പ്രശംസിച്ചു, എല്ലാവർക്കും ഇത് കണ്ട് പഠിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് സൂര്യ പറഞ്ഞു.

“തിലക് ബാറ്റ് ചെയ്ത രീതിയിൽ വളരെ സന്തോഷമുണ്ട്, എല്ലാവർക്കും പഠിക്കാനുള്ള ആ ഇന്നിങ്സിൽ ഉണ്ട്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കാണുന്നത് നല്ലതാണ്,” സൂര്യകുമാർ പറഞ്ഞു.

ബാറ്റു കൊണ്ട് സംഭാവന ചെയ്ത രവി ബിഷ്ണോയിയെയും സൂര്യ കുമാർ പ്രശംസിച്ചു. “രവി ബിഷ്‌ണോയി നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നു; ബാറ്റ് ഉപയോഗിച്ച് സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ന് രാത്രി അദ്ദേഹം അത് ചെയ്തു. അർഷ്ദീപും നന്നായി ബാറ്റ് ചെയ്തു,” സൂര്യ കൂട്ടിച്ചേർത്തു.

തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം!! ഇന്ത്യക്ക് തകർപ്പൻ ജയം

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ വിജയം. ഇന്ന് ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചത്. 4 പന്ത് ശേഷിക്കെ 2 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ജയം നൽകിയത്.

ഇന്ത്യയുടെ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി. 12 റൺസ് എടുത്ത അഭിഷേകിനെ മാർക്ക് വുഡും 5 റൺസ് എടുത്ത സഞ്ജു സാംസണെ ആർച്ചറും പുറത്താക്കി.

റൺസ് ഉയർത്താൻ ശ്രമിച്ച ക്യാപ്റ്റൻ സൂര്യകുമാർ 12 റൺസുമായി കളം വിട്ടു. തിലക് വർമ്മ ആക്രമിച്ചു കളിച്ചത് ഇന്ത്യയുടെ റൺ റേറ്റ് ചെയ്സിന് ഒത്തുയർത്താൻ സഹായിച്ചു. പക്ഷെ മറുവശത്ത് വിക്കറ്റ് പോകുന്നത് തുടർന്നു. 7 റൺസ് എടുത്ത് ഹാർദിക് പുറത്ത് പോയി. വാഷിങ്ടൺ സുന്ദർ 19 പന്തിൽ 26 റൺസ് എടുത്ത് മികച്ച സംഭാവന നൽകി.

വാഷിങ്ടണും അക്സറും പോയതോടെ തിലകിന് ഒപ്പം വാലറ്റം മാത്രമായി. അവസാന 5 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 40 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ബാക്കിയുള്ള 3 വിക്കറ്റും.

ആർച്ചർ എറിഞ്ഞ 16ആം ഓവറിൽ 19 റൺസ് വന്നു. ഇതോടെ ഇന്ത്യക്ക് 4 ഓവറിൽ 21 റൺസ് മതി എന്നായി. തിലക് വർമ്മ 55 പന്തിൽ നിന്ന് 72 റൺസ് ആണ് എടുത്തത്. 5 സിക്സും 3 ഫോറും തിലക് അടിച്ചു.

ആദിൽ റഷീദ് എറിഞ്ഞ 17ആം ഓവറിൽ 1 റൺ മാത്രമാണ് ഇന്ത്യ നേടിയത്. അർഷദീപിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഇതോടെ 3 ഓവറിൽ ജയിക്കാൻ 20 റൺസ് എന്നായി. അടുത്ത ഓവറിൽ 7 റൺസ്. 2 ഓവറിൽ ജയിക്കാൻ 13 റൺസ്.

ലിവിങ്സ്റ്റൺസ് ചെയ്ത 19ആം ഓവറിൽ ആദ്യ 4 പന്തിൽ വന്നത് 3 റൺസ് മാത്രം. നാലാം പന്തിൽ രവി ബിഷ്ണോയൊയുടെ 4 കളി 7 പന്തിൽ നിന്ന് 6 എന്ന നിലയിലേക്ക് ആക്കി. അടുത്ത പന്തിൽ റൺ വന്നില്ല. അവസാന ഓവറിൽ ജയിക്കാൻ 6 റൺസ്.

ഓവർട്ടൺ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമ്മ 2 റൺസ് എടുത്തു. വേണ്ട റൺസ് 4 ആയി കുറഞ്ഞു‌ രണ്ടാം പന്തിൽ ഫോർ അടിച്ച് തിലക് വർമ്മ ജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 165/9 റൺസാണ് എടുത്തത്. 45 റൺസ് എടുത്ത ബട്ലർ ഇന്നും ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയി.

ഇന്ന് ആദ്യ ഓവറിൽ തന്നെ സാൾട്ടിനെ അർഷ്ദീപ് പുറത്താക്കി. അധികം വൈകാതെ 3 റൺസ് എടുത്ത ഡക്കറ്റിനെ വാഷിങ്ടൻ സുന്ദർ പുറത്താക്കി. 13 റൺസ് എടുത്ത ഹാരി ബ്രൂക്ക് രണ്ടാം മത്സരത്തിലും വരുൺ ചക്രവർത്തിക്കുന്നിൽ പുറത്തായി. 45 റൺ എടുത്ത ബട്ലർ അക്സറിന്റെ പന്തിൽ ഒരു സിക്സിന് ശ്രമിക്കവെ ആണ് പുറത്തായത്. ലിവിങ്സ്റ്റണും കൂറ്റനടിക്ക് ശ്രമിച്ച് അക്സറിന് വിക്കറ്റ് നൽകി.

22 റൺസ് എടുത്ത ജാമി സ്മിത്തിനെ അഭിഷേക് ശർമ്മയാണ് പുറത്താക്കിയത്. ഒവെർട്ടണെ വരുണും പുറത്താക്കി. പിന്നീട് ബ്രൈഡൻ കാർസന്റെ അറ്റാക്കിംഗ് ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. കാർസ് 17 പന്തിൽ നിന്ന് 32 റൺസ് എടുത്തു നിൽക്കെ റണ്ണൗട്ട് ആയി. അവസാനം റാഷിദും ആർച്ചറും ഇംഗ്ലണ്ടിനെ 160ന് മുകളിൽ എത്തിച്ചു.

തുടർച്ചയായ മൂന്നാം ടി20യിലും സെഞ്ച്വറി!! ചരിത്രം തിരുത്തിയ 151 റൺസ് വെടിക്കെട്ടുമായി തിലക് വർമ്മ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഓപ്പണറിൽ മേഘാലയയ്‌ക്കെതിരെ 67 പന്തിൽ 151 റൺസ് അടിച്ചുകൂട്ടി ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമ്മ റെക്കോർഡ് കുറിച്ചു. തുടർച്ചയായ മൂന്നാം ടി20യിൽ ആണ് തിലക് സെഞ്ച്വറി നേടുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തുടർച്ചയായ 2 സെഞ്ച്വറികൾ നേടിയിരുന്നു.

ശ്രേയസ് അയ്യരുടെ 147 റൺസ് മറികടന്ന് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും തിലക് വർമ്മ തന്റെ പേരിലാക്കി. 14 ഫോറുകളും 10 സിക്‌സറുകളും സഹിതം ആയിരുന്നു തിലക് വർമ്മയുടെ ഇന്നിങ്സ്.

ടി20 റാങ്കിംഗിൽ സൂര്യകുമാറിനെ മറികടന്ന് തിലക് വർമ്മ, സഞ്ജുവിനും കുതിപ്പ്

ഐസിസി ടി20 റാങ്കിങ്ങിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി തിലക് വർമ്മ മികച്ച കുതിപ്പ് നടത്തി. അദ്ദേഹം റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 ബാറ്ററായിരുന്ന സൂര്യകുമാർ യാദവിനെ മറികടന്നാണ് തിലക് മൂന്നാമത് എത്തിയത്.

അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ നേടിയ ടി20 ഐ പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷമാണ് 21 കാരൻ്റെ കുതിപ്പ്. 198 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റിൽ 280 റൺസ് നേടിയ തിലക് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറി നേടിയിരുന്നു. 69 സ്ഥാനങ്ങൾ ഈ പരമ്പരയിൽ തിലക് മെച്ചപ്പെടുത്തി.

ദക്ഷിണാഫ്രിക്കക്ക് എതിരെ 2 സെഞ്ച്വറി നേടിയ സഞ്ജു സാംസൺ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തായി.

ആദ്യ 30-ലെ ഇന്ത്യൻ ബാറ്റർമാർ (ഐസിസി ടി20ഐ റാങ്കിംഗ്):

  1. തിലക് വർമ്മ – മൂന്നാമത് (806 പോയിൻ്റ്)
  2. സൂര്യകുമാർ യാദവ് – നാലാമത് (788 പോയിൻ്റ്)
  3. യശസ്വി ജയ്‌സ്വാൾ – എട്ടാമത് (706 പോയിൻ്റ്)
  4. റുതുരാജ് ഗെയ്‌ക്‌വാദ് – 15-ാമത് (619 പോയിൻ്റ്)
  5. സഞ്ജു സാംസൺ – 22-ാമത് (598 പോയിൻ്റ്)

സഞ്ജുവിനും തിലകിനും സെഞ്ച്വറി!! ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് റെക്കോർഡ് സ്കോർ!!

സഞ്ജു സാംസണും തിലക് വർമ്മയും തകർത്തടിച്ച മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യ 20 ഓവറിൽ 283-1 റൺസ് ആണ് അടിച്ചു കൂട്ടിയത്. സഞ്ജുവും തിലൽ വർമ്മയും ഇന്ത്യക്ക് ആയി സെഞ്ച്വറികൾ നേടി. ആകെ 23 സിക്സുകൾ ഇന്ത്യ അടിച്ചു. ഇന്ത്യയുടെ ടി20യിലെ ഒരു മത്സരത്തിലെ സിക്സടിയിലെ റെക്കോർഡാണിത്. ദക്ഷിണാഫ്രിക്കക്ക് എതിരെയിലെ ഏറ്റവും വലിയ ടി20 സ്കോറുമാണിത്.

പക്വതയോടെ കളിച്ച സഞ്ജു കൃത്യമായി മോശം പന്തുകൾ നോക്കി ആക്രമിക്കുക ആയിരുന്നു ഇന്ന് തുടക്കം മുതൽ ചെയ്തത്. സഞ്ജു 28 പന്തിൽ നിന്നാണ് അർധ സെഞ്ച്വറിയിൽ എത്തിയത്. 5 ഫോറും 3 സിക്സും സഞ്ജു സാംസൺ ഫിഫ്റ്റി നേടുമ്പോൾ തന്നെ അടിച്ചു കഴിഞ്ഞു. പവർ പ്ലേയിൽ സഞ്ജുവും അഭിഷേകും ചേർന്ന് 73 റൺസ് പവർ പ്ലേയിൽ അടിച്ചു. അഭിഷേക് 18 പന്തിൽ നിന്ന് 36 റൺസ് ആണ് അടിച്ചത്.

ഇതിനു ശേഷം തിലക് വർമ്മക്ക് ഒപ്പം ചേർന്ന് സഞ്ജു സാംസൺ ആക്രമണം തുടർന്നു. തിലക് വർമ്മ 22 പന്തിലേക്ക് അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജു സാംസൺ 51 പന്തിലാണ് സെഞ്ച്വറിയിൽ എത്തിയത്. 8 സിക്സും 6 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഇത് ഇന്ത്യക്ക് ആയുള്ള സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ച്വറിയാണിത്.

കഴിഞ്ഞ കളിയിൽ സെഞ്ച്വറി അടിച്ച തിലക് വർമ്മ സഞ്ജുവിന് പിന്നാലെ സെഞ്ച്വറിയിൽ എത്തി. 41 പന്തിൽ നിന്ന് ആണ് തിലജ് സെഞ്ച്വറിയിൽ എത്തിയത്. തിലക് ആകെ 47 പന്തിൽ 119 റൺസ് ആണ് എടുത്തത്. 10 സിക്സുകൾ തിലക് വർമ്മ അടിച്ചു. 9 ഫോറും തിലക് വർമ്മയുടെ ബാറ്റിൽ നിന്ന് വന്നു.

സഞ്ജു സാംസൺ ആകെ 56 പന്തിൽ 109 റൺസ് എടുത്തു. 9 സിക്സും 6 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാം ടി20 സ്കോർ ആണിത്.

തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറി!! ഇന്ത്യക്ക് മികച്ച സ്കോർ

ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടി20യിൽ ആദ്യം ബറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 219-6 റൺസ് എടുത്തു. അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് എത്തിച്ചത്. തിലക് വർമ്മ ഇന്ത്യക്ക് ആയുള്ള തന്റെ ആദ്യ സെഞ്ച്വറി നേടി. മലയാളി താരം സഞ്ജു സാംസൺ ഇന്നും ഡക്കിൽ പുറത്തായി നിരാശ നൽകി.

സഞ്ജു പുറത്തായെങ്കിലും അഭിഷേകും തിലക് വർമ്മയും ആക്രമിച്ചു തന്നെ കളിച്ചു. അഭിഷേക് 25 പന്തിൽ നിന്ന് 50 റൺസ് എടുത്താണ് പുറത്തായത്. 5 സിക്സും 3 ഫോറും അഭിഷേക് അടിച്ചു. 1 റൺസ് മാത്രം എടുത്ത സൂര്യകുമാർ യാദവ്, 18 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ, 8 റൺ എടുത്ത റിങ്കു എന്നിവർ പെട്ടെന്ന് കളം വിട്ടു.

അപ്പോഴും തിലക് വർമ്മ ഒരു വശത്ത് തുടർന്നു. തിലക് വർമ്മ 56 പന്തിൽ നിന്ന് 107 റൺസ് എടുത്തു പുറത്താകാതെ നിന്നു. 7 സിക്സും 8 ഫോറും തിലക് വർമ്മ അടിച്ചു. അവസാനം രമൺ ദീപ് 6 പന്തിൽ നിന്ന് 15 റൺസ് അടിച്ച് ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചു.

Exit mobile version