Picsart 25 01 31 20 35 46 356

ഹാർദിക് – ദൂബെ കൂട്ടുകെട്ട് രക്ഷയായി! ഇന്ത്യക്ക് മികച്ച സ്കോർ

ഇംഗ്ലണ്ടിന് എതിരായ നാലാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദൂബെയുടെയും മികവിൽ ഇന്ത്യ 20 ഓവറിൽ 181/9 റൺസ് ആണ് എടുത്തത്. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് തകരുന്നതാണ് ഇന്ന് കാണാൻ ആയത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ സാഖിബ് മഹ്മൂദ് ഇന്ത്യയുടെ മൂന്ന് ബാറ്റർമാരെ പുറത്താക്കി. 1 റൺസ് എടുത്ത് സഞ്ജുവും, റൺ ഒന്നും എടുക്കാതെ സൂര്യകുമാറുൻ തിലക് വർമയും ആണ് ഒരു ഓവറിൽ തന്നെ പുറത്തായത്.

ഇതിനു ശേഷം 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് അഭിഷേകും 26 പന്തിൽ 30 റൺസ് എടുത്ത് റിങ്കു സിങും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനും ശേഷമായിരുന്നു ശിവം ദൂബെ – ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ട്.

ഹാർദിക് പാണ്ഡ്യ 27 പന്തിലേക്ക് ഫിഫ്റ്റി നേടി. ഹാർദിക് ആകെ 30 പന്തിൽ നിന്ന് 53 റൺസ് നേടി. 4 സിക്സും 4 ഫോറും ഹാർദിക് അടിച്ചു. ശിവം ദൂബെ 34 പന്തിൽ നിന്ന് 53 റൺസും അടിച്ചു. ദൂബെ 2 സിക്സും 7 ഫോറും ആണ് അടിച്ചത്.

Exit mobile version