ശ്രീലങ്കയെ 97ൽ ഒതുക്കി ഓസ്ട്രേലിയ

ഷാർജയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾക്കെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കൻ വനിതകൾ പതറി. തങ്ങളുടെ 20 ഓവറിൽ 93/7 എന്ന സ്‌കോർ ഉയർത്താനേ അവർക്കായുള്ളൂ.

ആദ്യ നാലോവറിൽ തന്നെ വിഷ്മി ഗുണരത്‌നെ (0), ക്യാപ്റ്റൻ ചാമരി അത്തപത്തു (3) എന്നിവരുടെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെട്ടു. ഇരുവരും എൽബിഡബ്ല്യു ആയി പുറത്തായി. ഹർഷിത സമരവിക്രമ (35 പന്തിൽ 23), നിലാക്ഷിക സിൽവ (40 പന്തിൽ 29*) എന്നിവർ ഇന്നിംഗ്‌സ് സ്ഥിരപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയൻ ബൗളിംഗിൻ്റെ കരുത്തിൽ അവരുടെ സ്‌ട്രൈക്ക് റേറ്റ് ഉയർത്താൻ ആയില്ല.

സമരവിക്രമയുടെയും കവിഷ ദിൽഹാരിയുടെയും (5) വിക്കറ്റുകൾ സ്വന്തമാക്കിയ സോഫി മൊളിനെക്‌സിൻ്റെ ഇരട്ട സ്‌ട്രൈക്ക് ലങ്കയുടെ മുന്നേറ്റത്തെ കൂടുതൽ തടസ്സപ്പെടുത്തി. അനുഷ്‌ക സഞ്ജീവനി 15 പന്തിൽ 16 റൺസ് സംഭാവന ചെയ്തു, പക്ഷേ ശ്രീലങ്കയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു.

4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മേഗൻ ഷട്ട് ഓസ്‌ട്രേലിയക്കായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. സോഫി മോളിനെക്‌സ് 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി, ആഷ്‌ലീ ഗാർഡ്‌നറും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കേരളത്തിന്റെ എല്ലാ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി – സഞ്ജു സാംസൺ

ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസൺ ഈ സന്തോഷം വിവരിക്കാൻ ആവില്ല എന്ന് പറഞ്ഞു. സിബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച സഞ്ജുവുമായുള്ള അഭിമുഖത്തിൽ ആണ് സഞ്ജു ലോകകപ്പ് വിജയത്തെ കുറിച്ച് പ്രതികരിച്ചത്.

“ഈ വികാരം വിവരിക്കാനാവില്ല. വാക്കുകൾ കിട്ടുന്നില്ല. ഇത് വളരെ വലുതാണ്. ഈ നിമിഷത്തിൽ ടീമിനൊപ്പമുള്ളത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. മുൻകാലങ്ങളിൽ, ഞങ്ങൾക്ക് കപ്പ് നഷ്ടമായത് വെറും ചെറിയ മാർജിനുകളിലായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഈ ലോകകപ്പ് ലഭിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അത് കിട്ടിയതിൽ വളരെ സന്തോഷം.” സഞ്ജു പറഞ്ഞു.

ടീമിൽ മലയാളിയുണ്ടെങ്കിൽ കപ്പ് കിട്ടും എന്ന സിദ്ധാന്തത്തെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഇനി അത് വിശ്വസിച്ചല്ലേ പറ്റൂ എന്ന് സഞ്ജു തമാശയായി മറുപടി പറഞ്ഞു. ഇന്ത്യ നാലു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും ടീമിൽ ഒരു മലയാളി താരം ഉണ്ടായിരുന്നു.

“ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമാണ് തന്നെയും ടീമിനെയും ഏറ്റവും ശക്തമായത്. , എനിക്ക് വേണ്ടി ഇത്രയധികം ആളുകൾ പ്രാർത്ഥിക്കുന്നത് വിശ്വസിക്കാൻ ആകുന്നില്ല. ഞാൻ ഇത് വിലമതിക്കുന്നു. ഈ പിന്തുണക്ക് എല്ലാവരോടും നന്ദിയും സ്നേഹവും ഉണ്ട്.” സഞ്ജു പറഞ്ഞു.

മുഴുവൻ അഭിമുഖത്തിന്റെ വീഡിയോ;

അതിതീവ്ര ചുഴലിക്കാറ്റ്, ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിൽ

ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നിൽക്കുകയാണ്. ബെറിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാൽ ബാർബഡോസ് വിമാനത്താവളം അടച്ചതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അവരുടെ ഹോട്ടലിൽ ക്യാമ്പ് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ തന്നെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു ഇന്ത്യൻ ടീം. ഇനി എന്ന് മടങ്ങാനാകും എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഞായറാഴ്ച തന്നെ ബെറിലിനെ കാറ്റഗറി 3 കൊടുങ്കാറ്റായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചുഴലിക്കാറ്റ് ബാർബഡോസിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാർബഡോസിൽ എത്തുമ്പോൾ കാറ്റഗറി 2 എന്ന അതിരൂക്ഷമായ ചഴലിക്കാറ്റിലേക്ക് ഇത് മാറും. രണ്ടാമത്തെ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് കാറ്റഗറി 2വിൽ വരുന്നത്.

ബാർബഡോസ് വിമാനത്താവളം അടച്ചിരിക്കുകയും ആരെയും പുറത്തിറങ്ങാൻ അനുവദിക്കാത്ത കർഫ്യൂ സമാന സാഹചര്യവുമാണ് ബാർബഡോസിൽ ഇപ്പോൾ ഉള്ളത്‌. ഇന്ത്യൻ ടീം സുരക്ഷിതരാണ്‌.

വാഷിംഗ്ടൺ പോസ്റ്റ് അനുസരിച്ച് 130 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. 6 മുതൽ 9 അടി വരെ ഉയരമുള്ള കൊടുങ്കാറ്റും 3 മുതൽ 6 ഇഞ്ച് വരെ മഴയും ഉണ്ടാകുമെന്നാണ് ചുഴലിക്കാറ്റ് കേന്ദ്രം പ്രവചിക്കുന്നത്.

125 കോടി പാരിതോഷികം!! ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന് വൻ സമ്മാനം പ്രഖ്യാപിച്ച് ജയ് ഷാ

ഇന്നലെ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബി സി സി ഐ. 125 കോടി ഇന്ത്യൻ രൂപയാകും ടീമംഗങ്ങൾക്കും മാനേജ്മെന്റ് സ്റ്റാഫുകൾക്ക് ആയും ലഭിക്കിന്നത്‌. ഇന്ന് ട്വിറ്ററിലൂടെ ആണ് ജയ് ഷാ ടീമിനുള്ള പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്നലെ ടി20 കിരീടം നേടിയതിന് ഐ സി സി നൽകിയ സമ്മാനതുകയെക്കാൾ ഏറെ മുകളിലാണ് ഇത്.

25 കോടി ആയിരുന്നു ലോകകപ്പ് ജേതാക്കൾക്ക് ലഭിച്ച ഐ സി സി സമ്മാനത്തുക. “ICC പുരുഷ T20 ലോകകപ്പ് 2024 നേടിയതിന് ടീം ഇന്ത്യക്ക് കോടിയുടെ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ” ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.

11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ നേടിയ ഐ സി സി കിരീടമായിരുന്നു ഇത്.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ച് ആശംസിച്ച് നരേന്ദ്ര മോദി

ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് സംസാരിച്ചു. ടി20 ലോകകപ്പിലെ മാതൃകാപരമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ടൂർണമെൻ്റിലുടനീളം അവർ മികച്ച കഴിവും സ്പിരിറ്റും പ്രകടിപ്പിച്ചു. ഓരോ കളിക്കാരൻ്റെയും പ്രതിബദ്ധത വളരെ പ്രചോദിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

രോഹിത് ശർമ്മ മികച്ച വ്യക്തിത്വമാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും ക്യാപ്റ്റൻസിയും ഇന്ത്യൻ ടീമിന് പുതിയ മാനം നൽകി. എന്ന് മോദി കുറിച്ചു.

ടീമിൻ്റെ ബാറ്റിംഗ് നിരയിൽ നിർണായക പങ്ക് വഹിച്ച വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി പ്രശംസിച്ചു, . ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും കോഹ്‌ലി അടുത്ത തലമുറയിലെ കളിക്കാർക്ക് കോഹ്ലി പ്രചോദനം ആകും എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ടീമിൻ്റെ വിജയത്തിൽ കോച്ചിംഗ് നിർണായകമായ രാഹുൽ ദ്രാവിഡിൻ്റെ സംഭാവനകൾ പരാമർശിക്കാനും മോദി മറന്നില്ല. .

ടി20 ലോകകപ്പ് അവാർഡുകളും സമ്മാനത്തുകയും അറിയാം

ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. അവസാന 29 ദിവസമായി നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് അവസാനമായി. ഈ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഇന്ത്യയുടെ വിരാട് കോഹ്ലി ഫൈനലിലെ പ്ലയർ ഓഫ് ദി മാച്ചും ഇന്ത്യയുടെ ബുമ്ര ടൂർണമെന്റിലെ താരവുമായി. ഈ ലോകകപ്പിലെ മുഴുവൻ പുരസ്കാരങ്ങളും സ്റ്റാറ്റ്സുകളും നോക്കാം.

ടി20 ലോകകപ്പ് സമ്മാനത്തുക;

ഒന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് – 20.37 കോടി
റണ്ണേഴ്സ് അപ്പ് ആയ ദക്ഷിണാഫ്രിക്കയ്ക്ക് – 10.64 കോടി

സ്‌മാർട്ട് ക്യാച്ച് ഓഫ് ദി മാച്ച് – സൂര്യകുമാർ യാദവ് – $3000
പ്ലയർ ഓഫ് ദി മാച്ച് – വിരാട് കോഹ്ലി – $5000
പ്ലയർ ഓഫ് ദി സീരീസ് – ബുമ്ര – $15000

Player of the Series:
Jasprit Bumrah (9 wickets, four innings, Average – 11.44, Economy 3.61

T20 World Cup 2024 Most Runs – Rahmanullah Gurbaz, 281 Runs, 8 innings, Ave – 35.21, SR – 124.34

T20 World Cup 2024 Highest Individual Score – Nicholas Pooran – 98 (53), (4 fours, 8 sixes) vs Afghanistan, Match 40, Group C, St Lucia

T20 World Cup 2024 Most Wickets: Arshdeep Singh, 17 Wickets, 8 innings, Avg – 12.65

T20 World Cup 2024 Best Bowling Figures: Fazalhaq Farooqi, 5/9 (4 overs) vs Uganda, Match 5, Guyana

T20 World Cup 2024 Most Catches: Aiden Markram, 8 Catches, 9 Inngs

T20 World Cup 2024 Most dismissals: Rishabh Pant, 7 Dismissals (8 Catches, 1 Stumping)

11 വർഷത്തെ കാത്തിരിപ്പിന് അവസാനം!! ഇന്ത്യക്ക് ഒരു ICC കിരീടം

ഇന്ത്യ ഈ ലോകകപ്പ് കിരീടത്തോടെ 11 വർഷ കാലത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ കിരീട വരൾച്ചയ്ക്ക് ആണ് അവസാനമായത്‌. ഐ സി സി ടൂർണമെന്റുകൾ ഇന്ത്യയുടെ പരാജയം മനം മടുപ്പിച്ച ആരാധകർക്ക് വലിയ ആശ്വാസമാണ് ഈ കിരീടം.

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തോടെ തുടർച്ചയായ പത്ത് ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാൻ ആയില്ല എന്ന നിലയിലേക്ക് ഇന്ത്യ എത്തിയിരുന്നു. ഈ ടി 20 ലോകകപ്പ് കിരീടമില്ലാതെ ഇന്ത്യ ഇറങ്ങുന്ന പതിനൊന്നാം ഐ സി സി ടൂർണമെന്റ് ആയിരുന്നു.

2013-ലെ ചാമ്പ്യൻസ് ട്രോഫിയിലെ വിജയത്തിന് ശേഷം, ഐസിസി ഇവന്റുകളിലെ ഇന്ത്യയുടെ യാത്ര ഏതാണ്ടെല്ലാം നിരാശയിലാണ് അവസാനിച്ചത്. 2014ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെയാണ് നിരാശയുടെ പരമ്പര ആരംഭിച്ചത്. 2015 ലോകകപ്പിലെ സെമി ഫൈനൽ, 2016 ലോകകപ്പ് ടി20യിലെ സെമി ഫൈനൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരായ തോൽവി എന്നിവയിൽ ഈ നിരാശ തുടർന്നു.

ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ടതിനാൽ 2019 ലോകകപ്പ് യാത്രയും ഇന്ത്യൻ ടീമിന് ഹൃദയഭേദകമായി. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ പരാജയപ്പെട്ടതും മറക്കാൻ ശ്രമിക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ്.

2021 ലോകകപ്പ് ടി20യിൽ ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തന്നെ അവസാനിച്ചു. 2022ലെ ടി20 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സെമിഫൈനലിൽ ഇന്ത്യയുടെ യാത്ര മുടങ്ങി. അതിനു ശേഷം ഡബ്ല്യുടിസി ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും പരാജയം ആവർത്തിച്ചു.

എന്നാൽ ഇന്ന് ഈ ടി20 ഫൈനലിലെ വിജയം ഇന്ത്യയുടെ എല്ലാ വേദനകളും മറക്കാൻ ആവുന്നതാണ്. ഇന്ത്യയുടെ നാലാം ലോകകപ്പ് കിരീടമാണ് ഇത്. രണ്ട് ടി20 ലോകകപ്പും രണ്ട് ഏകദിന ലോകകപ്പും ഇന്ത്യയുടെ പേരിൽ ഇപ്പോൾ ആയി..

കൂവലുകളും കളിയാക്കലും തളർത്തിയില്ല!! ഹൃദയം കീഴടക്കി ഹാർദിക്

ഹാർദിക് പാണ്ഡ്യ അവസാന കുറച്ച് മാസങ്ങളിൽ അനുഭവിച്ച വെറുപ്പും കളിയാക്കലും കായികരംഗത്ത് ആരെങ്കിലും മുമ്പ് അനുഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദികിന്റെ തിരിച്ചുവരവ് ആയിരുന്നു ഹാർദികിനു മേലുള്ള വെറുപ്പുകളുടെ തുടക്കം. രോഹിത് ശർമ്മയെ ക്യാപ്റ്റൻസ് സ്ഥാനത്ത് നിന്ന് നീക്കി ഹാർദികിനെ മുംബൈ ക്യാപ്റ്റൻ ആക്കിയതോടെ ഹാർദിക് എല്ലാവരുടെയും വില്ലനായി.

മുംബൈ ഇന്ത്യൻസിന്റെ പ്രകടനങ്ങൾ മോശമാവുക കൂടെ ചെയ്തതോടെ വെറുപ്പിന്റെ കാഠിന്യം കൂടി. പോയ ഗ്രൗണ്ടുകളിൽ എല്ലാം ഹാർദികിനെ ആളുകൾ കൂവി വിളിച്ചു. ഹാർദികിനെ കൂവരുത് എന്ന് സഹ കളിക്കാരും കമന്റേറ്റർമാരും ആവശ്യപ്പെടുന്ന ദുരവസ്ഥ വരെ ഉണ്ടായി. ഐ പി എൽ സീസണിൽ ഹാർദികിന്റെ ഫോമിനെയും ഇത് ബാധിച്ചു.

ഹാർദികിനെ ലോകകപ്പ് ടീമിൽ എടുക്കണോ എന്ന് വരെ ചർച്ചകൾ ഉയർന്നു. എന്നാൽ ഒന്നിലും ഹാർദിക് എന്ന പോരാളി തളർന്നില്ല. അഹങ്കാരമല്ല തന്റെ മുഖത്ത് ഉള്ളത് ആത്മവിശ്വാസമാണ് എന്ന് ഹാർദിക് വിളിച്ചു പറയുന്ന പ്രകടനമായിരുന്നു ലോകകപ്പിൽ കണ്ടത്. ശരിയായ ഓൾറൗണ്ടർ പ്രകടനം. ബാറ്റു കൊണ്ടും ബൗളു കൊണ്ടും അതിനിർണായക പ്രകടനങ്ങൾ.

ഇന്ന് അവസാനം ഹാർദിക് ചെയ്ത രണ്ട് ഓവറുകൾ അത്ര സമ്മർദ്ദം നിറഞ്ഞ ഓവറുകൾ ആയിരുന്നു. ഒന്ന് പാളിയാൽ ഹാർദികിനോടുള്ള വെറുപ്പ് പതിമ്മടങ്ങാവാൻ ചാൻസുള്ള സാഹചര്യം. പക്ഷെ ഹാർദിക് പതറിയില്ല. ക്ലാസന്റെയും മില്ലറിന്റെയും നിർണായക വിക്കറ്റുകൾ ഉൾപ്പെടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ച രണ്ട് ഓവറുകൾ.

ആരൊക്കെ ഹാർദികിനെ വെറുത്തു എന്ന് പറഞ്ഞോ അവരൊക്കെ ഹാർദികിനെ ഇഷ്ടപ്പെട്ടു പോയ പ്രകടനം. ഹാർദിക് ഹൃദയം കീഴടക്കിയ ദിവസം.

സൂര്യകുമാറിന്റെ ആ ക്യാച്ച്!! കപ്പ് ഉറപ്പിച്ച നിമിഷം

സൂര്യകുമാർ യാദവ് ഇന്ന് എടുത്ത മില്ലറിന്റെ ക്യാച്ച് അത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എക്കാലവും ഓർക്കുന്ന ക്യാച്ചാകും. പഴ കപിൽ ദേവിന്റെ ക്യാച്ച് പോലെ ക്രിക്കറ്റ് പ്രേമികൾ അത് ഓർക്കും. മത്സരത്തിന്റെ അവസാന ഓവറിൽ ഹാർദിക് പന്തെറിയുക ആയിരുന്നു. ഒരു ഓവറിൽ വേണ്ടത് 16 റൺസ്. മില്ലർ ആണ് ബാറ്റു ചെയ്യുന്നത്. ടി20യിലെ ഏറ്റവും അപകടകാരികളായ ബാറ്റർമാരിൽ ഒരാൾ.

ആദ്യ പന്തിൽ തന്നെ മില്ലർ ഉയർത്തിയടിച്ച പന്ത് ലോംഗ് ഓണിൽ സിക്സ് കടക്കും എന്നാണ് ഒരു നിമിഷം കരുതിയത്. അപ്പോൾ ആണ് സൂര്യകുമാർ സൂപ്പർമാൻ ആയത്. സിക്സ് ലൈനിന് തൊട്ടു തൊട്ടില്ല എന്ന നിലയിച്ച് ക്യാച്ച് കൈക്കലാക്കിയ സൂര്യകുമാർ താൻ സിക്സ് ലൈൻ ചവിട്ടും എന്ന് ഉറപ്പായപ്പോൾ പന്ത് മുകളിലേക്ക് എറിഞ്ഞും എന്നിട്ട് വീണ്ടും ഗ്രൌണ്ടിന് അകത്ത് കയറിയ ശേഷം പന്ത് വീണ്ടും കൈകളിലാക്കി. മില്ലർ ഞെട്ടിത്തിരിച്ച് നിൽക്കുന്നത് കാണാൻ ആയിരുന്നു.

ഈ ക്യാച്ച് ആണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഇതിനു ശേഷം സമ്മർദ്ദം ഇല്ലാതെ ജയിക്കാൻ ഇന്ത്യക്ക് ആയി.

ജസ്പ്രീത് ബുമ്ര!! ലോകകപ്പിലെ പ്ലയർ ഓഫ് ദി സീരീസ്!!

ജസ്പ്രീത് ബുമ്ര, ഇന്ത്യയുടെ ഈ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരം ആരായിരുന്നു എന്ന് ചോദിച്ചാൽ ബുമ്ര എന്നല്ലാതെ ഉത്തരം നൽകാൻ ആകില്ല. ഇന്ത്യയുടെ മാത്രമല്ല ഈ ടി20 ലോകകപ്പ് ടൂർണമെന്റിലെ തന്നെ താരമാണ് ബുമ്ര. ആ ബുമ്ര തന്നെ ഈ ലോകകപ്പിലെ പ്ലയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ലോകകപ്പിൽ ആകെ 15 വിക്കറ്റുകൾ ബുമ്ര നേടിയിരുന്നു. അതും വെറും 4.17 എന്ന അത്ഭുതകരമായ എക്കോണമിയിൽ. ഇന്നും രണ്ട് വിക്കറ്റുകളുമായി ബുമ്ര തിളങ്ങിയിരുന്നു. അവസാനം ബുമ്രയുടെ രണ്ട് ഓവറുകൾ ആയിരുന്നു ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

വിരാട് കോഹ്ലി മാത്രമായിരുന്നു ഇതിനു മുമ്പ് ടി20 ലോകകപ്പിൽ പ്ലയർ ഓഫ് ദൊ സീരീസ് ആയ ഇന്ത്യൻ താരം. കോഹ്ലി മുമ്പ് രണ്ട് തവണ പ്ലയർ ഓഫ് ദി സീരീസ് ആയിട്ടുണ്ട്.

മലയാളി ഇന്ത്യയുടെ ഭാഗ്യം!! മലയാളി ടീമിൽ ഉണ്ടോ ലോകകപ്പ് കിരീടം ഉറപ്പ്!!

ടീമിൽ മലയാളി ഉണ്ടോ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉറപ്പ്!! ഇത് മലയാളികൾ ഏറെ കാലമായി പറയുന്നതാണ്. ഇന്ന് ആ മലയാളി ഭാഗ്യം വീണ്ടും ആവർത്തിച്ചു. മലയാളി ആയ സഞ്ജു സാംസൺ ടീമിൽ ഉള്ള ഭാഗ്യത്തിൽ ആണ് ഇന്ത്യ ലോകകപ്പ് നേടിയത് എന്ന് മലയാളികൾ എങ്കിലും വിശ്വസിക്കും.

ഇന്ത്യ ഇന്ന് നടക്കം നാലു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ ഇന്ത്യ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടുമില്ല.

ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ മുതൽ മലയാളി കൊണ്ടുവരുന്ന ആ കിരീട ഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടും എന്നാണ് മലയാളികൾ വിശ്വസിച്ചത്. സഞ്ജു സാംസണ് ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല എങ്കിലും സഞ്ജു സ്ക്വാഡിനൊപ്പം ഉണ്ട് എന്നത് തന്നെ സന്തോഷമാണ്.

ഇന്ത്യ ആദ്യമായിട്ട് 1983ല്‍ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ മലയാളി ആയി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൾസൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീട നേട്ടത്തിന്റെ ഭാഗമായി.

പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അവസാനം ഈ ലോകകപ്പിൽ സഞ്ജുവിലൂടെയും ആ ഭാഗ്യം ആവർത്തിച്ചു.

എന്റെ ഇന്ത്യാ!!! ലോക ചാമ്പ്യൻസ്!! തോറ്റെന്ന് കരുതിയ സ്ഥലത്ത് നിന്ന് കളി തിരിച്ചുപിടിച്ചു

ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കി. ഇന്ന് ബാർബഡോസിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച് ആണ് ഇന്ത്യ ലോക ചാമ്പ്യന്മാർ ആയത്. ഇന്ന് ഇന്ത്യ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 169 റൺസ് ആണ് എടുത്തത്. അവസാന 5 ഓവറിൽ 30 റൺസ് എന്ന രീതിയിൽ ദക്ഷിണാഫ്രിക്ക വിജയത്തിന് അടുത്ത് എത്തിയ സമയത്ത് നിന്ന് ആണ് ഇന്ത്യ ഇന്ന് കളി തിരിച്ചു പിടിച്ചത്. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടവും ആകെ നാലം ലോകകപ്പ് കിരീടവും ആണ്.

ഇന്ന് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് ആയി. 4 റൺസ് എടുത്ത റീസ ഹെൻഡ്രിക്സിനെ ബുമ്രയും 4 റൺസ് എടുത്ത മാക്രത്തെ അർഷ്ദീപും പുറത്താക്കി. ഇതിനു ശേഷം സ്റ്റബ്സും ഡികോക്കും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി.

സ്റ്റബ്സ് 21 പന്തിൽ നിന്ന് 31 റൺസ് എടുത്ത് അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ഇതിനു ശേഷം ക്ലാസനും ഡി കോക്കും ചേർന്നു. ഇവർ അനായാസമാണ് ഇന്ത്യൻ ബൗളർമാർക്ക് എതിരെ ബാറ്റു ചെയ്തത്. 12 ഓവറിലേക്ക് ദക്ഷിണാഫ്രിക്ക 100 കടന്നു.

അവസാന 8 ഓവറിൽ 76 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടത്‌. 13ആം ഓവറിൽ ഡി കോക്കിനെ അർഷ്ദീപ് പുറത്താക്കി. 31പന്തിൽ നിന്ന് 39 റൺസ് ആണ് ഡി കോക്ക് എടുത്തത്. പക്ഷെ ദക്ഷിണാഫ്രിക്കയുടെ അറ്റാക്കിന്റെ വേഗത കൂടിയതേ ഉള്ളൂ. ക്ലാസൻ അവരെ മുന്നിൽ നിന്ന് നയിച്ചും അക്സർ പട്ടേലിന്റെ 15ആം ഓവറിൽ 24 റൺസ് ആണ് ദക്ഷിണാഫ്രിക്ക അടിച്ചത്‌‌. ഇതോടെ കളി ദക്ഷിണാഫ്രിക്കയിലേക്ക് അടുത്തു. അവസാന 30 പന്തിൽ നിന്ന് 30 റൺസ് മാത്രമെ അവർക്ക് വേണ്ടിയിരുന്നുള്ളൂ.

ഹാർദിക് എറിഞ്ഞ 17ആം ഓവറിലെ ആദ്യ പന്തിൽ ക്ലാസൻ പുറത്തായത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ക്ലാസൻ 27 പന്തിൽ നിന്ന് 52 റൺസ് ആണ് നേടിയത്‌. അവസാന മൂന്ന് ഓവറിൽ 23 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ബുമ്രയുടെ 18ആം ഓവർ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. യാൻസന്റെ വിക്കറ്റ് ബുമ്ര എടുത്തു. 3 റൺസ് മാത്രമാണ് വിട്ടു നൽകിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 2 ഓവറിൽ 20 റൺസ്. അർഷ്ദീപ് 19ആം ഓവറിൽ കൊടുത്തത് വെറും നാല് റൺസ്. അവസാന ഓവറി വേണ്ടത് 16 റൺസ്. ഹാർദിക് ബൗൾ എറിയാൻ. മില്ലർ സ്ട്രൈക്കിൽ. ആദ്യ പന്തിൽ മില്ലറിന്റെ കൂറ്റൻ അടി. സൂര്യകുമാർ സിക്സ് ലൈനിൽ ടൂർണമെന്റിന്റെ ക്യാച്ച് എടുത്ത് ഇന്ത്യയുടെ രക്ഷയ്ക്ക്. മില്ലർ ഔട്ട്.

അഞ്ചു പന്തിൽ 16. അടുത്ത പന്തിൽ റബാദയുടെ എഡ്ജിൽ 4. അടുത്ത പന്തിൽ സിംഗിൽ. പിന്നെ 3 പന്തിൽ നിന്ന് 11. അടുത്ത പന്തിൽ 1 റൺ. 2 പന്തിൽ ഇനി പത്ത് റൺസ് എന്ന അവസ്ഥ. അടുത്ത പന്ത് വൈഡ്. 2 പന്തിൽ 9 ആയി ലക്ഷ്യം കുറഞ്ഞു. അടുത്ത പന്തിൽ റബാദ ഔട്ട്. 1 പന്തിൽ 9 റൺസ് എന്ന അവസ്ഥയിലേക്ക്. ജയവും കിരീടവും ഇന്ത്യക്ക്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 176/7 എന്ന പൊരുതാവുന്ന സ്കോർ എടുത്തിരുന്നു. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ പോയി എങ്കിലും ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു. തുടക്കത്തിൽ 9 റൺസ് എടുത്ത രോഹിത് ശർമ്മ, റൺ ഒന്നും എടുക്കാത്ത പന്ത്, 3 റൺസ് എടുത്ത സൂര്യകുമാർ എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.

എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് ആയി നാലാം വിക്കറ്റിൽ നല്ല കൂട്ടുക്കെട്ട് പടുത്തു. അക്സർ പട്ടേൽ 14ആം ഓവറിൽ റണ്ണൗട്ട് ആകുന്നത് വരെ ആ കൂട്ടുകെട്ട് നീണ്ടു. അക്സർ പട്ടേൽ 31 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് പുറത്തായത്. നാലു സിക്സും ഒരു ഫോറും അക്സറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അക്സർ പോയതിനു ശേഷം ദൂബെ ക്രീസിൽ എത്തി. കോഹ്ലി 48 പന്തിൽ നിന്ന് 50ൽ എത്തി. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്‌. അർധ സെഞ്ച്വറി നേടിയ ശേഷം കോഹ്ലി കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 58 പന്തിൽ 76 റൺസ് ആണ് കോഹ്ലി ആകെ എടുത്തത്. 2 സിക്സും 6 ഫോറും വിരാടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ദൂബെയും 16 പന്തിൽ 27 റൺസിന്റെ ഇന്നിംഗ്സ് കൂടെ ആയതോടെ ഇന്ത്യ 170 കടന്നു‌‌.

Exit mobile version