ടോം ലാഥമിന് പരിക്ക്: സിംബാബ്‌വെ ടെസ്റ്റിൽ സാന്റ്നർ ന്യൂസിലൻഡിനെ നയിക്കും


സിംബാബ്‌വെക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡിന് തിരിച്ചടി. നായകൻ ടോം ലാഥമിനെ തോളിനേറ്റ പരിക്ക് കാരണം ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം ആദ്യം ഇംഗ്ലണ്ടിൽ നടന്ന ഒരു ടി20 മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് ലാഥമിന് പരിക്കേറ്റത്. പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ ബുധനാഴ്ച ക്വീൻസ് സ്പോർട്സ് ക്ലബിൽ ആരംഭിക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനാകില്ല.


ലാഥമിന്റെ അഭാവത്തിൽ, ഇടംകൈയ്യൻ സ്പിന്നറും വൈറ്റ്-ബോൾ നായകനുമായ മിച്ച് സാന്റ്നർ ടീമിനെ നയിക്കും. ന്യൂസിലൻഡിന്റെ 32-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാകും സാന്റ്നർ. അടുത്തിടെ സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ടി20 പരമ്പരകളിൽ സാന്റ്നർ കിവീസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.



ഓഗസ്റ്റ് 7-ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ലാഥം ടീമിനൊപ്പം തുടരും.

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരമ്പര വിജയമാണ് ഇതെന്ന് ടോം ലാഥം

ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ ടെസ്റ്റ് പരമ്പര വിജയത്തെ ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പര വിജയമെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം പറഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് 25 റൺസിന് ജയിക്കുകയും പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു. ഇന്ത്യയിൽ ഒരു സന്ദർശക ടീമും നേടാത്ത നേട്ടമാണിത്.

വിജയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ലാതം തൻ്റെ അവിശ്വാസം പങ്കുവെച്ചു: “ഇതൊരു വലിയ നേട്ടമാണ്… ഞങ്ങൾ ഇവിടെ വന്ന് പൊരുത്തപ്പെടുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്, 3-0 ന് വിജയിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത പരമ്പരയായി ഇതിനെ മാറ്റി.” ലാഥം പറഞ്ഞു.

മൂന്ന് മത്സരങ്ങളിൽ രണ്ടിലും ടോസ് നേടിയതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, ഇത് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന ശക്തമായ ടോട്ടലുകൾ നേടാൻ ന്യൂസിലൻഡിനെ അനുവദിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ടിം സൗത്തി, പകരം ടോം ലാഥം

ന്യൂസിലാണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ് ടിം സൗത്തി. പകരം ടോം ലാഥം മുഴുവന്‍ സമയ ക്യാപ്റ്റനായി എത്തുമെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. ന്യൂസിലാണ്ട് ശ്രീലങ്കയോട് ടെസ്റ്റ് പരമ്പര 0-2ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തീരുമാനം.

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ടോം ലാഥമിന്റെ ആദ്യ ദൗത്യം. ന്യൂസിലാണ്ടിനെ നയിക്കുക എന്നത് വലിയ ബഹുമതിയാണെന്നും തന്റെ തീരുമാനം ടീമിന് ഗുണകരമായിരിക്കുമെന്നുമാണ് ടിം സൗത്തി വ്യക്തമാക്കിയത്. 2008ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൗത്തി 102 ടെസ്റ്റുകളിലാണ് ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചത്.

2002 ഡിസംബറിൽ കെയിന്‍ വില്യംസണിൽ നിന്ന് ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത സൗത്തി 14 മത്സരങ്ങളിലാണ് ന്യൂസിലാണ്ടിനെ നയിച്ചത്. ആറ് മത്സരങ്ങളിൽ വിജയവും ആറ് മത്സരങ്ങളിൽ പരാജയവും രണ്ട് മത്സരങ്ങളിൽ സമനിലയുമാണ് സൗത്തി നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ന്യൂസിലാണ്ട് സമ്മര്‍ദ്ദത്തിലായിരുന്നു – ടോം ലാഥം

ന്യൂസിലാണ്ടിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം തൃപ്തികരമല്ലായിരുന്നുവെന്ന് പറഞ്ഞ് നായകന്‍ ടോം ലാഥം. ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് നിലയുറപ്പിച്ചപ്പോള്‍ തന്നെ ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വലിയൊരു സ്കോര്‍ ചേസ് ചെയ്യുന്നതിന്റെ സരമ്മര്‍ദ്ദം ടീമിനുണ്ടായിരുന്നുവെന്നും ലാഥം കൂട്ടിചേര്‍ത്തു.

ബാറ്റിംഗിൽ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനായില്ല എന്നത് നിരാശാജനകമാണെന്നും ടീമിനെ പരിക്കും വല്ലാതെ അലട്ടുന്നുണ്ടെന്ന് ടോം ലാഥം സൂചിപ്പിച്ചു. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഈ തെറ്റുകള്‍ തിരുത്തുവാന്‍ ടീം ശ്രമിക്കുവെന്നും ലാഥം വ്യക്തമാക്കി.

ഫിലിപ്പ്സും യംഗും ലാഥവും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ന്യൂസിലാണ്ടിന് മികച്ച സ്കോര്‍

അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തിൽ 288 റൺസ് നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനായി വിൽ യംഗും ഗ്ലെന്‍ ഫിലിപ്പ്സും ടോം ലാഥവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡെവൺ കോൺവേയെ നഷ്ടമാകുമ്പോള്‍ 30/1 എന്ന നിലയില്‍ ആയിരുന്ന ന്യൂസിലാണ്ടിനെ വിൽ യംഗും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു.

79 റൺസ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത് രച്ചിന്‍ രവീന്ദ്ര പുറത്തായപ്പോളാണ്. 32 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. അതേ ഓവറിൽ 54 റൺസ് നേടിയ വിൽ യംഗിനെയും അസ്മത്തുള്ള പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ ഡാരിൽ മിച്ചലിനെ റഷീദ് ഖാന്‍ പുറത്താക്കി. 109/1 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് തകര്‍ന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കി.

ടോം ലാഥം – ഗ്ലെന്‍ ഫിലിപ്പ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 144 റൺസാണ് നേടിയത്. 71 റൺസാണ് ഗ്ലെന്‍ ഫിലിപ്പ്സ് നേടിയത്. ടോം ലാഥം 68 റൺസ് നേടി. ഇരുവരെയും നവീന്‍ ഉള്‍ ഹക്ക് ആണ് പുറത്താക്കിയത്.  മാര്‍ക്ക് ചാപ്മാന്‍ 12 പന്തിൽ 25 റൺസ് നേടി അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് 288/6 എന്ന മികച്ച സ്കോറിലേക്ക് എത്തി.

ന്യൂസിലാണ്ടിന് 322 റൺസ്

നെതര്‍ലാണ്ട്സിനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 322 റൺസ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് പട 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 70 റൺസുമായി വിൽ യംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രചിന്‍ രവീന്ദ്ര 51 റൺസും ഡാരിൽ മിച്ചൽ 48 റൺസും നേടി.

ഡെവൺ കോൺവേ(32), ടോം ലാഥം(53) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നെതര്‍ലാണ്ട്സിന് വേണ്ടി പോള്‍ വാന്‍ മീക്കെരനും ആര്യന്‍ ദത്തും റോളോഫ് വാന്‍ ഡെര്‍ മെര്‍വും രണ്ട് വീതം വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ലാഥവും മിച്ചൽ സാന്റനറും തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടക്കുകയായിരുന്നു. സാന്റനര്‍ 17 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും

ശ്രീലങ്കയ്ക്കെതിരെയുള്ള ന്യൂസിലാണ്ടിന്റെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാണ്ടിനെ ടോം ലാഥം ആണ് പരമ്പരയിൽ നയിക്കുക. മാര്‍ച്ച് 25ന് ഓക്ലാന്‍ഡിലാണ് ആദ്യ മത്സരം. രണ്ടും മൂന്നും മത്സരം മാര്‍ച്ച് 28, 31 തീയ്യതികളിൽ യഥാക്രമം ക്രൈസ്റ്റ്ചര്‍ച്ച്, ഹാമിള്‍ട്ടൺ എന്നിവിടങ്ങളിൽ നടക്കും.

ഐപിഎലില്‍ പങ്കെടുക്കുന്നതിനായി കെയിന്‍ വില്യംസൺ പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്നതിനാലാണ് ടോം ലാഥം ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വില്യംസൺ, ഡെവൺ കോൺവേ, ടിം സൗത്തി എന്നിവരെ ഐപിഎലിൽ പങ്കെടുക്കുന്നതിനായി റിലീസ് ചെയ്യും. മിച്ചൽ സാന്റനറിനെയും ഐപിഎൽ ഫ്രാഞ്ചൈസിയുടെ ആവശ്യപ്രകാരം പരമ്പരയിലേക്ക് പരിഗണിച്ചിട്ടില്ല.

ആദ്യ ഏകദിനത്തിന് ശേഷം ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്പ്സ്, ലോക്കി ഫെര്‍ഗൂസൺ എന്നിവരും ഇന്ത്യയിലേക്ക് യാത്രയാകും. പകരം മാര്‍ക് ചാപ്മാന്‍, ഹെന്‍റി നിക്കോള്‍സ്, ബെന്‍ ലിസ്റ്റര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട് : Tom Latham (c), Finn Allen (ആദ്യ ഏകദിനത്തിൽ മാത്രം), Tom Blundell, Chad Bowes, Michael Bracewell, Mark Chapman (രണ്ടും മൂന്നും ഏകദിനങ്ങളിൽ മാത്രം), Lockie Ferguson (ആദ്യ ഏകദിനത്തിൽ മാത്രം), Matt Henry, Ben Lister (രണ്ടും മൂന്നും ഏകദിനങ്ങളിൽ മാത്രം), Daryl Mitchell, Henry Nicholls (രണ്ടും മൂന്നും ഏകദിനങ്ങളിൽ മാത്രം), Glenn Phillips (ആദ്യ ഏകദിനത്തിൽ മാത്രം), Henry Shipley, Ish Sodhi, Blair Tickner, Will Young

മികച്ച തുടക്കത്തിന് ശേഷം ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

ശ്രീലങ്കയെ 355 റൺസിന് ഒതുക്കിയ ശേഷം ക്രൈസ്റ്റ്ചര്‍ച്ചിൽ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവൺ കോൺവേയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 67 റൺസ് നേടിയെങ്കിലും കോൺവേയെ അസിത ഫെര്‍ണാണ്ടോ പുറത്താക്കുകയായിരുന്നു.

30 റൺസായിരുന്നു താരം നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം കെയിന്‍ വില്യംസണിന്റെ വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. ഒരു റൺസ് നേടിയ താരത്തെ ലഹിരു കുമരയാണ് പുറത്താക്കിയത്. 67/0 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് 70/2 എന്ന നിലയിലേക്ക് വീണപ്പോള്‍ 36 റൺസുമായി ടോം ലാഥം ബാറ്റ് ചെയ്യുകയാണ്.

ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗുമായി ന്യൂസിലാണ്ട്, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 258 റൺസ്

വെല്ലിംഗ്ടണിൽ വിജയം നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 258 റൺസ്. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാണ്ട് വെറും 209 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മെച്ചപ്പെട്ട ബാറ്റിംഗാണ് ഫോളോ ഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്സിൽ നേടിയത്. 257 റൺസ് ലീഡ് നേടിയ ടീം രണ്ടാം ഇന്നിംഗ്സിൽ 483 റൺസാണ് നേടിയത്.

കെയിന്‍ വില്യംസൺ 132 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ബ്ലണ്ടൽ 90 റൺസും ടോം ലാഥം 83 റൺസും നേടി. ഡാരിൽ മിച്ചൽ(54), ഡെവൺ കോൺവേ(61) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് 5 വിക്കറ്റ് നേടി.

ചേസിംഗിൽ സാധ്യതയുണ്ടായിരുന്നു, എന്നാൽ വിക്കറ്റുകള്‍ തുടരെ നഷ്ടമായത് തിരിച്ചടിയായി – ടോം ലാഥം

ന്യൂസിലാണ്ടിന്റെ ചേസിംഗിനിടെ ടീമിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാൽ തുടരെ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായതെന്ന് പറഞ്ഞ് ടോം ലാഥം. ബൗളിംഗ് മികച്ച രീതിയിൽ അല്ല തുടങ്ങിയതെങ്കിലും 385 റൺസില്‍ എതിരാളികളെ ഒതുക്കിയത് ന്യൂസിലാണ്ടിന്റെ മികച്ച തിരിച്ചുവരവായി കാണാമെന്നും ടോം ലാഥം പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഇന്ത്യയിലെ അവസാന അവസരമായിരുന്നു ഇതെന്നും അതിനാൽ തന്നെ ഒരു ഐഡിയ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ലാഥം പറഞ്ഞു. ടീമിലെ എല്ലാവര്‍ക്കും ഇത് മികച്ച അനുഭവമാണെന്നും ലാഥം കൂട്ടിചേര്‍ത്തു.

എല്ലാം പിഴച്ച ദിവസം – ടോം ലാഥം

ന്യൂസിലാണ്ടിന്റെ ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ പരാജയം ഏറെ നിരാശാജനകം എന്ന് പറഞ്ഞ് ന്യൂസിലാണ്ട് ഏകദിന നായകന്‍ ടോം ലാഥം. തന്റെ ടീം ശ്രമിച്ച കാര്യങ്ങളെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നെന്നും ലാഥം കൂട്ടിചേര്‍ത്തു.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരാശപ്പെടത്തിയപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് കൃത്യതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഇന്ത്യയ്ക്ക് എല്ലാ കാര്യങ്ങളും ശരിയായി വരുന്നതാണ് കണ്ടതെന്നും ടോം ലാഥം വ്യക്തമാക്കി.

പിച്ചിലെ ബൗൺസ് അപ്രവചനീയമായിരുന്നുവെന്നും കൂട്ടുകെട്ടുകള്‍ ഉയര്‍ത്തുവാന്‍ ടീം പരാജയപ്പെട്ടപ്പോള്‍ വാലറ്റം പൊരുതുവാന്‍ ശ്രമിച്ചുവെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ലെന്നും ലാഥം പറ‍‍ഞ്ഞു.

ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ച് അഘ സൽമാന്റെ മൂന്ന് വിക്കറ്റുകള്‍

പാക്കിസ്താനെതിരെ മികച്ച നിലയിൽ മുന്നേറുകയായിരുന്നു ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ച് അഘ സൽമാന്‍. ടോം ലാഥമും ഡെവൺ കോൺവേയും ഒന്നാം വിക്കറ്റിൽ 134 റൺസ് നേടി ന്യൂസിലാണ്ടിന് മികച്ച തുടക്കം നൽകിയപ്പോള്‍ നസീം ഷാ 71 റൺസ് നേടിയ നസീം ഷായെ വിക്കറ്റിന് മുന്നിൽ കുടുക്കി പാക്കിസ്ഥാന് ആദ്യ നേട്ടം സമ്മാനിച്ചു.

പിന്നീട് ഡെവൺ കോൺവേയും കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റിൽ നൂറ് റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും 122 റൺസ് നേടിയ കോൺവേയെ പുറത്താക്കി അഘ സൽമാന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

കെയിന്‍ വില്യംസണെ തൊട്ടടുത്ത ഓവറിൽ നസീം ഷാ പുറത്താക്കിയപ്പോള്‍ താരം 36 റൺസാണ് നേടിയ്. ഹെന്‍റി നിക്കോള്‍സിനെയും(26), ഡാരിൽ മിച്ചലിനെയും(3) സൽമാന്‍ പുറത്താക്കിയപ്പോള്‍ 234/1 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് 278/5 എന്ന നിലയിലേക്ക് വീണു.

മൈക്കൽ ബ്രേസ്‍വെല്ലിനെ അബ്രാര്‍ അഹമ്മദ് പൂജ്യത്തിന് പുറത്താക്കിയതോടെ ന്യൂസിലാണ്ടിന് ആറാം വിക്കറ്റും നഷ്ടമായി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 309/6 എന്ന നിലയിലാണ്. 30 റൺസ് നേടിയ ടോം ബ്ലണ്ടൽ – ഇഷ് സോധി കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ മുന്നൂറ് കടത്തിയത്. ടോം ബ്ലണ്ടൽ 30 റൺസും ഇഷ് സോധി 11 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version