പ്രബ്സിമ്രന്റെ ബാറ്റിംഗ് പഴയ എംഎസ് ധോണിയെ ഓർമ്മിപ്പിക്കുന്നു – ഹെയ്ഡൻ



തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഐപിഎൽ 2025ൽ ശ്രദ്ധ നേടുകയാണ് പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് ഇതിനോടകം 437 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്നലെ 48 പന്തിൽ നേടിയ 91 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് അദ്ദേഹം നടത്തിയത്.


ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ പ്രഭ്സിമ്രാനെ പ്രശംസ കൊണ്ട് മൂടി. മുൻ സിഎസ്കെ സഹതാരമായ എംഎസ് ധോണിയുമായി അദ്ദേഹം പഞ്ചാബിന്റെ ഓപ്പണറെ താരതമ്യം ചെയ്തു:


“അവന് (പ്രഭ്സിമ്രാന്) മികച്ച പവർ ഉണ്ട്. 2010ൽ അവസാന ഓവറുകളിൽ യുവ എംഎസ് ധോണി പന്തുകൾ പറത്തുന്നത് ഓർമ്മയുണ്ട്. പ്രഭ്സിമ്രാന് സമാനമായ കഴിവുകളുണ്ട്.” ഹെയ്ഡൻ പറഞ്ഞു.


“അവന് അതിശയകരമായ ബാറ്റ് വേഗതയും ഉറച്ച അടിത്തറയുമുണ്ട്. അവൻ ഭയമില്ലാത്തവനും പൂർണ്ണ നിയന്ത്രണമുള്ളവനുമാണ്,” ഹെയ്ഡൻ കൂട്ടിച്ചേർത്തു.


മത്സരശേഷം സംസാരിച്ച പ്രഭ്സിമ്രാൻ തന്റെ പ്രകടനത്തിന് പരിശീലകൻ റിക്കി പോണ്ടിംഗിന്റെ പിന്തുണയാണ് കാരണമെന്ന് പറഞ്ഞു:
“പ്രത്യേക തന്ത്രമൊന്നുമില്ല, പന്ത് വരുന്നതിനനുസരിച്ച് കളിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന റിക്കി പോണ്ടിംഗിനാണ് എല്ലാ ക്രെഡിറ്റും.”

ഗെയിം ഡീപായി കൊണ്ടു പോകുക എന്നതായിരുന്നു പ്ലാന്‍ – പ്രഭ്സിമ്രാന്‍ സിംഗ്

ഐപിഎലില്‍ മികച്ചൊരു ശതകം ആണ് ഇന്നലെ പ്രഭ്സിമ്രാന്‍ സിംഗ് പഞ്ചാബ് കിംഗ്സിനായി നേടിയത്. താരം 65 പന്തിൽ 103 റൺസ് നേടി പുറത്തായപ്പോള്‍ പഞ്ചാബിന്റെ ആകെ സ്കോര്‍ 167 റൺസായിരുന്നു. ഫിലിപ്പ് സാള്‍ട്ട് – ഡേവിഡ് വാര്‍ണര്‍ നൽകിയ മിന്നും തുടക്കത്തിന് ശേഷം എതിരാളികളെ 136 റൺസിലൊതുക്കി 31 റൺസ് വിജയം ആണ് പഞ്ചാബ് നേടിയത്.

ടോപ് ഓര്‍ഡറില്‍ പഞ്ചാബിന് ഏതാനും വിക്കറ്റുകള്‍ നഷ്ടമായി എന്നും അതിനാൽ തന്നെ അവസാനം വരെ മത്സരം കൊണ്ടെത്തിക്കുക എന്ന ദൗത്യമായിരുന്നു തന്റേതെന്നും പ്രഭ്സിമ്രാന്‍ സിംഗ് വ്യക്തമാക്കി. താനിപ്പോള്‍ ടീമിനൊപ്പം ഏറെ നാളായെന്നും അതിനാൽ തന്നെ ലഭിയ്ക്കുന്ന അവസരങ്ങള്‍ കൈ നീട്ടി സ്വീകരിച്ച് ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് പ്രധാനം എന്നും താരം കൂട്ടിചേര്‍ത്തു.

തനിക്ക് നൽകിയ അവസരങ്ങള്‍ക്ക് മാനേജ്മെന്റിനോട് ഏറെ നന്ദിയുണ്ടെന്നും പഞ്ചാബ് കിംഗ്സ് ഓപ്പണര്‍ സൂചിപ്പിച്ചു.

ശതകവുമായി പ്രഭ്സിമ്രാന്റെ ഒറ്റയാള്‍ പോരാട്ടം!!! പഞ്ചാബിന് 167 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 167 റൺസ് നേടി പഞ്ചാബ് കിംഗ്സ്. പ്രഭ്സിമ്രാന്‍ സിംഗ് നേടിയ അര്‍ദ്ധ ശതകം മാത്രമാണ് പഞ്ചാബിന് ആശ്വാസം നൽകിയത്. താരം 103 റൺസ് നേടിയപ്പോള്‍ സാം കറന്‍ 20 റൺസുമായി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി.

ശിഖര്‍ ധവാനെയും ലിയാം ലിവിംഗ്സ്റ്റണിനെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഇഷാന്ത് ശര്‍മ്മയാണ് പഞ്ചാബിനെ തുടക്കത്തിൽ പ്രതിരോധത്തിലാക്കിയത്. ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ജിതേഷ് ശര്‍മ്മയും വേഗത്തിൽ പുറത്തായപ്പോള്‍ നാലാം വിക്കറ്റിൽ 72 റൺസാണ് പ്രഭ്സിമ്രാന്‍ സിംഗ് – സാം കറന്‍ കൂട്ടുകെട്ട് നേടിയത്.

പിന്നീട് അതിവേഗം സ്കോറിംഗുമായി പ്രഭ്സിമ്രാന്‍ സിംഗ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.  65 പന്തിൽ 103 റൺസ് നേടിയ പ്രഭ്സിമ്രാന്‍ 19ാം ഓവറിൽ മുകേഷ് കുമാറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പത്ത് ഫോറും 6 സിക്സുമാണ് താരം നേടിയത്.

തീപാറും സ്പെല്ലുമായി സിറാജ്!!! ആര്‍സിബിയ്ക്ക് 24 റൺസ് വിജയം

മൊഹമ്മദ് സിറാജിന്റെ തീപാറും സ്പെല്ലിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് കരകയറാനാകാതെ പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ മികച്ച തുടക്കത്തിന് ശേഷം 174/4 എന്ന സ്കോറിൽ ഒതുക്കുവാന്‍ പഞ്ചാബിനായെങ്കിലും ബാറ്റിംഗിൽ ടീമിന്റെ പ്രകടനം നിരാശാജനകം ആയിരുന്നു. പ്രഭ്സിമ്രാന്‍ സിംഗും ജിതേഷ് ശര്‍മ്മയും നടത്തിയ ചെറുത്ത്നില്പ് പഞ്ചാബിന് പ്രതീക്ഷ നൽകിയെങ്കിലും ടീം 18.2 ഓവറിൽ 150 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തന്റെ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടിയ സിറാജ് ആണ് മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കിയത്.

 

30 പന്തിൽ നിന്ന് 46 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. 10 ഓവറിനുള്ളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ പഞ്ചാബിന് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമായി മാറുകയായിരുന്നു.

ജിതേഷ് ശര്‍മ്മ അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ 30 പന്തിൽ നിന്ന് 50 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. എന്നാൽ കൈവശം വെറും 3 വിക്കറ്റ് മാത്രമുണ്ടായത് കാര്യങ്ങള്‍ പ്രയാസകരമാക്കി.

വൈശാഖ് വിജയകുമാര്‍ എറിഞ്ഞ 16ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും ജിതേഷ് ശര്‍മ്മ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 13 റൺസായിരുന്നു. ഇതോടെ അവസാന നാലോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 24 പന്തായി മാറി.

ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ജിതേഷിനോ ബ്രാറിനോ സാധിച്ചില്ലെങ്കിലും ആദ്യ അഞ്ച് പന്തുകളിൽ സിംഗിളുകള്‍ നേടിയ ശേഷം അവസാന പന്തിൽ ജിതേഷ് നൽകിയ അവസരം കൈവിട്ടപ്പോള്‍ ഡബിള്‍ ഉള്‍പ്പെടെ 7 റൺസ് ഓവറിൽ നിന്ന് പിറന്നു. 18 പന്തിൽ 30 എന്ന ലക്ഷ്യമായിരുന്നു ഇതോടെ പഞ്ചാബ് നേടേണ്ടിയിരുന്നത്.

സിറാജ് 18ാം ഓവറിൽ 13 റൺസ് നേടിയ ബ്രാറിനെ ബൗള്‍ഡാക്കിയപ്പോള്‍ 41 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് തകര്‍ന്നത്. തന്റെ സ്പെല്ലിലെ അവസാന പന്തിൽ സിറാജ് നഥാന്‍ എല്ലിസിനെ പുറത്താക്കിയപ്പോള്‍ തന്റെ നാലോവറിൽ വെറും 21 റൺസ് വിട്ട് നൽകിയാണ് താരം 4 വിക്കറ്റ് നേടിയത്.

27 പന്തിൽ നിന്ന് 41 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ പുറത്താക്കി ഹര്‍ഷൽ പട്ടേലാണ് പഞ്ചാബിന്റെ അവസാന വിക്കറ്റ് നേടിയത്. ഇതോടെ 150 റൺസിന് പഞ്ചാബ് ഓള്‍ഔട്ട് ആയി ആര്‍സിബി 24 റൺസ് വിജയം കൈക്കലാക്കി. സിറാജിന് പുറമെ 2 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയും ആര്‍സിബി ബൗളിംഗിൽ തിളങ്ങി. രണ്ട് പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

വെടിക്കെട്ട് ബാറ്റിംഗുമായി പ്രഭ്സിമ്രാനും ധവാനും, സഞ്ജുവും കൂട്ടരും റൺ മല കയറണം

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 197 റൺസ് നേടി പഞ്ചാബ് കിംഗ്സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്. ഗുവഹാത്തിയിൽ ടോസ് നേടി സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മിന്നും തുടക്കമാണ് പഞ്ചാബ് കിംഗ്സ് ഓപ്പണര്‍മാര്‍ നൽകിയത്. പ്രഭ്സിമ്രാന്‍ സിംഗും ശിഖര്‍ ധവാനും ചേര്‍ന്ന് 90 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

28 പന്തിൽ നിന്നാണ് പ്രഭ്സിമ്രാന്‍ സിംഗ് അര്‍ദ്ധ ശതകം നേടിയത്. 34 പന്തിൽ 60 റൺസ് നേടിയ പ്രഭ്സിമ്രാന്റെ വിക്കറ്റ് ജേസൺ ഹോള്‍ഡറാണ് നേടിയത്.

ശിഖര്‍ ധവാന്റെ ഒരു ഡ്രൈവ് നോൺ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ഭാനുക രാജപക്സയുടെ ദേഹത്ത് കൊണ്ട് താരം റിട്ടേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പകരമെത്തിയ ജിതേഷ് ശര്‍മ്മ ശിഖര്‍ ധവാന് മികച്ച പിന്തുണയാണ് നൽകിയത്.

ശിഖര്‍ ധവാന്‍ 56 പന്തിൽ നിന്ന് പുറത്താകാതെ 86 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 16 പന്തിൽ 27 റൺസ് നേടി. ചഹാലിനാണ് ജിതേഷ് ശര്‍മ്മയുടെ വിക്കറ്റ്. രാജസ്ഥാന് വേണ്ടി 29 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയ ജേസൺ ഹോള്‍ഡറും 25 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ അശ്വിനുമാണ് ബൗളിംഗിൽ തിളങ്ങിയത്. ചഹാലും കെഎം ആസിഫും കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

കര്‍ണ്ണാടകയെ തകര്‍ത്ത് സിദ്ധാര്‍ത്ഥ് കൗളിന്റെ ഹാട്രിക്ക്, പഞ്ചാബിന് അനായാസ ജയം

സിദ്ധാര്‍ത്ഥ് കൗള്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ കര്‍ണ്ണാടകയെ 125/8 എന്ന സ്കോറില്‍ പിടിച്ച് നിര്‍ത്തിയ ശേഷം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പഞ്ചാബ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ നാല് വിക്കറ്റ് നേടുകയായായിരുന്നു.

17ാം ഓവറില്‍ രോഹന്‍ കദം, അനിരുദ്ധ, മിഥുന്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് സിദ്ധാര്‍ത്ഥ് കൗള്‍ തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ 13 റണ്‍സ് നേടിയ കരുണ്‍ നായരെയും കൗള്‍ തന്നെയാണ് പുറത്താക്കിയത്. 32 റണ്‍സ് നേടിയ രോഹന്‍ കദം ആണ് കര്‍ണ്ണാടക നിരയിലെ ടോപ് സ്കോറര്‍.

52 പന്തില്‍ 89 റണ്‍സ് നേടിയ പ്രഭ്സിമ്രന്‍ സിംഗ് ആണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. അഭിഷേക് ശര്‍മ്മയുടെ(30) വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും 14.4 ഓവറില്‍ ടീം വിജയം ഉറപ്പാക്കിയെന്ന് പ്രഭ്സിമ്രന്‍ ഉറപ്പാക്കി. ഗുര്‍കീരത്ത് മന്‍ സിംഗ് 8 റണ്‍സുമായി പുറത്താകാതെ നിന്നു. കൃഷ്ണപ്പ ഗൗതമിനാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

 

ആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ

പഞ്ചാബിനെതിരെ 35 റണ്‍സിന്റെ വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി മുംബൈ. ഇന്ന് പഞ്ചാബിനെതിരെ 150/5 എന്ന നിലയില്‍ നിന്ന് 155 റണ്‍സിനു ഓള്‍ഔട്ട് ആയ മുംബൈ പഞ്ചാബിനെ 120 റണ്‍സിനു ഓള്‍ഔട്ടാക്കിയാണ് ജയം സ്വന്തമാക്കിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണി നാല് വിക്കറ്റുമായി മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചു. ശുഭം രഞ്ജനേ രണ്ട് വിക്കറ്റും നേടി.

54 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ഗുര്‍കീരത്ത് മന്‍ 24 റണ്‍സ് നേടി പുറത്തായി. 18.2 ഓവറിലാണ് 120 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവ്(80), ശ്രേയസ്സ് അയ്യര്‍(46) എന്നിവരുടെ പ്രകടനത്തില്‍ 155 റണ്‍സ് നേടുകയായിരുന്നു.

അടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ 304 റണ്‍സ് നേടി ഇന്ത്യ. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് മത്സരഗതിയെ മാറ്റി മറിച്ചത്. ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് കിരീടമുയര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. അവസാന 10 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിംഗ്സ് കടക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ടീം നേടിയിരുന്നത്. അവസാന പത്തോവറില്‍ നിന്ന് 113 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ നഷ്ടമായത്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാല്‍(85), അനുജ് റാവത്ത്(57) എന്നിവര്‍ക്കൊപ്പം ദേവദത്ത് പടിക്കല്‍(31), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരും കൂടി ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബഡോണിയും പ്രഭ്സിമ്രാന്‍ സിംഗും കൂടി ചേര്‍ന്നാണ് മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

14 സിക്സുകള്‍ പിറന്ന മത്സരത്തില്‍ പ്രഭ്സിമ്രാന്‍സിംഗ് നാലും ആയുഷ് ബഡോനി അഞ്ചും സിക്സുകളാണ് നേടിയത്. വെറും 37 പന്തില്‍ നിന്ന് സിംഗ് 65 റണ്‍സ് നേടിയപ്പോള്‍ ബോനി 28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ശ്രീലങ്കയ്ക്കായി കല്‍ഹാര സേനാരത്നേ, കലന പെരേര, ദുലിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version