ബാക്ക് സർജറിക്കായി മായങ്ക് യാദവ് ന്യൂസിലാൻഡിലേക്ക്



ഇന്ത്യൻ പേസ് സെൻസേഷൻ മായങ്ക് യാദവ് തന്റെ ബാക്ക് ഇഞ്ചുറിയുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദഗ്ധരുമായി ചർച്ച ചെയ്യാൻ ന്യൂസിലാൻഡിലേക്ക് പോകും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഈ ഫാസ്റ്റ് ബൗളർക്ക് സർജറി വേണ്ടിവന്നേക്കാം എന്ന് സൂചനകളുണ്ട് – സമാനമായ പ്രശ്നത്തിന് ജസ്പ്രീത് ബുംറ മുമ്പ് സ്വീകരിച്ച മാർഗ്ഗമാണിത്.


2024 ലെ ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റ സീസണിൽ തന്റെ അതിവേഗ പേസ് കൊണ്ട് എല്ലാവരെയും ആകർഷിച്ച മായങ്കിന് പിന്നീട് ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. 2025 ലെ ഐപിഎല്ലിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹം തിരികെ എത്തിയെങ്കിലും, വീണ്ടും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടൂർണമെന്റിൽ നിന്ന് പുറത്തായി.


ന്യൂസിലാൻഡിലെ ചികിത്സ ബുംറയുടെ ദീർഘകാലത്തെ പരിക്ക് ഭേദമാകാൻ സഹായകമായിരുന്നു. മായങ്കും സമാനമായ വിദഗ്ധ സഹായം തേടി പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

വീണ്ടും മായങ്ക് യാദവിന് പരിക്ക്, ഇനി ഈ സീസൺ കളിക്കില്ല


ലഖ്‌നൗ സൂപ്പർ ജയൻ്റ്സിൻ്റെ (എൽഎസ്ജി) ഫാസ്റ്റ് ബൗളർ മായങ്ക് യാദവിന് വീണ്ടും പരിക്ക്. നടുവേദനയെത്തുടർന്ന് ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ പന്തെറിഞ്ഞ് കഴിഞ്ഞ സീസണിൽ ശ്രദ്ധ നേടിയ 22 കാരനായ ഈ പേസ് സെൻസേഷൻ ഈ വർഷം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. അതിനുശേഷം പരിക്ക് വീണ്ടും വഷളായി.


ഈ ഒഴിവ് നികത്തുന്നതിനായി ന്യൂസിലൻഡ് പേസർ വില്യം ഓ’റൂർക്കെയെ 3 കോടി രൂപയ്ക്ക് എൽഎസ്ജി ടീമിലെത്തിച്ചു. ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങൾക്കും പ്ലേ ഓഫുകൾക്കും തയ്യാറെടുക്കുന്ന ടീമിനൊപ്പം ഓ’റൂർക്കെ ഉടൻ ചേരും. ഇപ്പോൾ കൂടുതൽ പുനരധിവാസത്തിനായി താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.


മുംബൈ ഇന്ത്യൻസിനെതിരെ മായങ്ക് യാദവ് കളിക്കാൻ സാധ്യത


ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഇന്ന് നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) ഇറങ്ങുമ്പോൾ ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ടീമിൽ ഉണ്ടാകും. മായങ്ക് യാദവ് 2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല.

യുവ പേസർ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി എൽഎസ്ജി ടീമിനൊപ്പം വീണ്ടും ചേർന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് പ്ലെയർ ഓപ്ഷനുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൽഎസ്ജി പകരം ആയുഷ് ബദോനിക്കാണ് അവസരം നൽകിയത്.


കഴിഞ്ഞ സീസണിൽ അതിവേഗ പന്തുകളിലൂടെ (156.7 kmph വരെ) മായങ്ക് യാദവ് ശ്രദ്ധേയനായിരുന്നു. പഞ്ചാബ് കിംഗ്സിനും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുമെതിരെ തുടർച്ചയായി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടി. എന്നിരുന്നാലും, പരിക്ക് കാരണം മൂന്ന് മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.

IPL 2025: മായങ്ക് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ തിരിച്ചെത്തി, രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാൻ സാധ്യത



ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പ്രധാന പേസ് ബൗളറായ മായങ്ക് യാദവ് രാജസ്ഥാൻ റോയൽസിനെതിരായ നിർണായക IPL 2025 മത്സരത്തിന് മുന്നോടിയായി ടീമിൽ തിരിച്ചെത്തിയത് വലിയ ഉത്തേജനം നൽകുന്നു. 22-കാരനായ ഈ ഫാസ്റ്റ് ബൗളർക്ക് കഴിഞ്ഞ സീസണിൽ സംഭവിച്ച നടുവേദനയും കാൽവിരലിലെ പരിക്കും മൂലം ഈ സീസണിൽ ഇതുവരെ കളിക്കാൻ കഴിഞ്ഞിരുന്നില്ല.


കഴിഞ്ഞ വർഷം IPL ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തായ 156.7 kmph എറിഞ്ഞ യാദവ് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലായിരുന്നു. ഏപ്രിൽ 15-ന് അദ്ദേഹം ടീം ഹോട്ടലിൽ ചേരുകയും LSGയുടെ മെഡിക്കൽ സ്റ്റാഫിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഏപ്രിൽ 19-ന് നടക്കുന്ന മത്സരത്തിൽ കളിക്കാനും സാധ്യതയുണ്ട്.


മായങ്ക് 2024 ലെ IPL ൽ 4 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും പിന്നീട് അതേ വർഷം തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിക്ക് അദ്ദേഹത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും, ഈ സീസണിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിയാതെ വിഷമിക്കുന്ന ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ശക്തി പകരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
LSG നിലവിൽ പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ്.

മായങ്ക് യാദവിന് ഫിറ്റ്നസ് ക്ലിയറൻസ്! ലഖ്നൗ ടീമിനൊപ്പം ചേരും

മായങ്ക് യാദവിന് പരിക്കിൽ നിന്ന് മോചിതനായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ ചേരാൻ അനുമതി ലഭിച്ചു. 21-കാരനായ താരം, നട്ടെല്ലിന് സംഭവിച്ച പരിക്കും പിന്നീട് കാൽവിരലിലിനേറ്റ പരിക്കും കാരണം ഏറെ കാലമായി പുറത്താണ്‌. ഏപ്രിൽ 15-ന് താരം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.


കഴിഞ്ഞ സീസണിൽ പരിമിതമായ മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും 11 കോടി രൂപയുടെ വലിയ തുകയ്ക്ക് മായങ്കിനെ ലഖ്നൗ നിലനിർത്തിയിരുന്നു. മായങ്കിന് ബാംഗ്ലൂരിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ൽ

ഈ സീസണിൽ എൽഎസ്ജി ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

മായങ്ക് യാദവിന് വീണ്ടും പരിക്ക്, ഐപിഎൽ തിരിച്ചുവരവ് വൈകും

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) പേസ് ബൗളർ മായങ്ക് യാദവിന് മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ മറ്റൊരു തിരിച്ചടി കൂടെ നേരിട്ടു. കഴിഞ്ഞ സീസണിൽ ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച യുവ പേസറിന്, അബദ്ധത്തിൽ കാൽവിരലിന് പരിക്കേറ്റതിനാൽ തിരിച്ചുവരവ് ഇനിയും വൈകും ഈൻ ടീം മാനേജ്‌മെന്റ് അറിയിച്ചു.

പുറംവേദനയിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നതിനിടയിൽ ആണ് കാലിന് പരിക്കേറ്റത്‌. ഈ പരിക്ക് അണുബാധയ്ക്ക് കാരണമായി, ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവ രണ്ടാഴ്ചയോളം വൈകിപ്പിക്കും. എൽഎസ്ജി ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ ഈ വാർത്ത സ്ഥിരീകരിച്ചു. ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിൽ എങ്കിലും 22 കാരൻ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലഖ്നൗ.

എൽഎസ്ജി അവരുടെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഇരിക്കുകയാണ്. മായങ്ക്, ആകാശ് ദീപ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ എന്നിവരുൾപ്പെടെ പ്രധാന ഫാസ്റ്റ് ബൗളർമാർ ഇല്ലാതെയാകും അവർ ഇറങ്ങുക.

ഏപ്രിൽ പകുതിയോടെ മായങ്ക് യാദവ് LSG സ്ക്വാഡിനൊപ്പം ചേരും

പേസർ മായങ്ക് യാദവ് ഏപ്രിൽ 11-നോ 12-നോ ടീമിൽ ചേരുമെന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലംബർ സ്ട്രെസ് പരിക്കിൽ നിന്ന് സുഖം പ്രാപിച്ച മായങ്ക് ബൗളിംഗ് പുനരാരംഭിച്ചിരുന്നു. ബിസിസിഐയുടെ സെൻ്റർ ഓഫ് എക്സലൻസിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ ഇന്ത്യൻ അരങ്ങേറ്റം കുറിച്ച 22-കാരന് ഐ പി എൽ സീസണിൻ്റെ ആദ്യ പകുതി നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവർക്ക് എതിരായ പ്രധാന മത്സരങ്ങൾ ഉൾപ്പെടെ ഏഴ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.

പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും LSG അവനെ ₹11 കോടിക്ക് നിലനിർത്തുക ആയിരുന്നു. മാർച്ച് 24 ന് വിശാഖപട്ടണത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ LSG അവരുടെ IPL 2025 കാമ്പെയ്ൻ ആരംഭിക്കും.

പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ സീസൺ ആദ്യ പകുതി നഷ്ടമാകും

ലക്‌നൗ സൂപ്പർ ജയൻ്റ്‌സിന് IPL 2025 ന് മുമ്പായി വലിയ തിരിച്ചടി നേരിട്ടു. ൽ അവരുടെ സ്റ്റാർ പേസർ മായങ്ക് യാദവ് പരിക്ക് കാരണം ടൂർണമെൻ്റിൻ്റെ ആദ്യ പകുതിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, മായങ്ക് നിലവിൽ ബംഗളൂരുവിലെ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിൽ പുനരധിവാസത്തിലാണ്.

ഐപിഎൽ 2024 ലെ മികച്ച പ്രകടനത്തിന് ശേഷം മായങ്കിനെ ₹ 11 കോടിക്ക് ലഖ്നൗ നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ തൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി ഏവരെയും ഞെട്ടിച്ച മായങ്ക് പക്ഷെ പിന്നീട് പരിക്കു കാരണം പ്രയാസപ്പെട്ടു.

യുവ പേസർ മായങ്ക് യാദവ് ഈ സീസൺ ഇനി കളിക്കില്ല

ലക്‌നൗ സൂപ്പർ ജയന്റ്സ് പേസർ മായങ്ക് യാദവ് ഇനി ഈ സീസണിൽ കളിക്കില്ല. താരത്തിനേറ്റ പരിക്ക് മാറാൻ സമയം എടുക്കും എന്നും കളിക്കാൻ സാധ്യത ഇല്ല എന്നും പരിശീലകൻ ലാംഗർ പറഞ്ഞു. പരിക്ക് മാറി വന്ന മായങ്കിന് മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ വീണ്ടും പരിക്കേറ്റിരുന്നു. ഇതോടെയാണ് ഇനി ഈ സീസൺ ഐപിഎല്ലിൽ താരം കളിക്കില്ല എന്ന് ഉറപ്പായത്.

പരിക്ക് കാരണം 5 മത്സരങ്ങൾ നഷ്ടപ്പെട്ട മായങ്ക് മുംബൈക്ക് എതിരെ ആയിരുന്നു തിരികെയെത്തിയത്. മുമ്പ് പരിക്കേറ്റ ഭാഗത്ത് തന്നെയാണ് മായങ്കിന് വേദന അനുഭവപ്പെട്ടത് എന്ന് എൽഎസ്ജിയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു.

സീസൺ തുടക്കത്തിൽ ഗംഭീര ബൗളിംഗ് കാഴ്ചവെച്ച മായങ്ക് തന്റെ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. 157ന് അടുത്ത് സ്പീഡിൽ പന്തെറിഞ്ഞ് റെക്കോർഡും കുറിച്ചിരുന്നു.

യുവ പേസർ മായങ്ക് യാദവിന് വീണ്ടും പരിക്ക്

ലക്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ലഖ്നൗ പേസർ മായങ്ക് യാദവിന് വീണ്ടും പരിക്കേറ്റു. താരത്തിന് ഇനി ഈ സീസൺ ഐപിഎല്ലിൽ കളിക്കാൻ ആകുമോ എന്നത് സംശയമാണ്. പരിക്ക് കാരണം 5 മത്സരങ്ങൾ നഷ്ടപ്പെട്ട മായങ്ക് ഇന്നലെ മാത്രമായിരുന്നു തിരികെയെത്തിയത്.

മുമ്പ് പരിക്കേറ്റ ഭാഗത്ത് തന്നെയാണ് മായങ്കിന് വേദന അനുഭവപ്പെട്ടത് എന്ന് എൽഎസ്ജിയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു. മുംബൈക്ക് എതിരായ അവസാന ഓവറിൽ മായങ്ക് തൻ്റെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് നബിയെ പുറത്താക്കി. എന്നാൽ പരിക്ക് കാരണം ഓവർ പൂർത്തിയാക്കാൻ കഴിയാതെ താരത്തിന് മൈതാനം വിടേണ്ടി വന്നു.

മായങ്ക് യാദവ് പരിക്ക് മാറി എത്തി

ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസ് ബൗളർ മായങ്ക് യാദവ് തിരികെയെത്തി. താരത്തിന്റെ പരിക്ക് മാറി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരം മുതൽ എൽ എസ് ജി ടീമിൽ മായങ്ക് ഉണ്ടാകും. ഗുജറാത്തിന് എതിരായ മത്സരത്തിൽ മായങ്കിന് പരിക്കേറ്റതിനാൽ ഡിസിക്കും കെകെആറിനുമെതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.

മായങ്ക് പരിശീലനത്തിൽ തിരിച്ചെത്തുന്നതിൻ്റെ വീഡിയോ എൽഎസ്ജി പങ്കുവെച്ചു. മായങ്ക് ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് നേടിയിട്ടുണ്ട്. ഏപ്രിൽ 19ന് സി എസ് കെയ്ക്ക് എതിരെ ആണ് ലഖ്നൗവിന്റെ അടുത്ത മത്സരം. ഈ സീസണിൽ 156.7 എന്ന സ്പീഡിൽ പന്തെറിഞ്ഞ് ഏവരെയും ഞെട്ടിക്കാൻ മായങ്കിനായിരുന്നു.

മായങ്ക് യാദവിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും

ഈ ഐ പി എല്ലിൽ പേസുമായി ബാറ്റർമാരെ വിറപ്പിച്ച മായങ്ക് യാദവിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും. താരത്തിന് 2 മത്സരങ്ങൾ കൂടെ നഷ്ടമാകും എന്ന് എൽ എസ് ജി ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞു.

“മായങ്കിന്റെ സ്ഥിതി വളരെ മോശമല്ല, അവൻ സുഖം പ്രാപിച്ചു വരുന്നു, പക്ഷേ ഞങ്ങൾ അവനെ വേഗത്തിൽ തിരികെ കൊണ്ടുവരുന്നില്ല‌‌. അതിൽ റിസ്ക് ഉണ്ട്. അവൻ ചെറുപ്പമാണ്, അവൻ്റെ ശരീരം സംരക്ഷിക്കേണ്ടതുണ്ട്. ഒരുപക്ഷേ കുറച്ച് ഗെയിമുകൾ കൂടി മായങ്കിന് നഷ്ടമാകും” ഇന്നലെ മത്സരത്തിന് ശേഷം രാഹുൽ പറഞ്ഞു.

അവസാനനായി ഗുജറാത്തിന് എതിരെ ആയിരുന്നു മായങ്ക് കളിച്ചത്‌‌. അന്ന് ഒരു ഓവർ മാത്രം എറിഞ്ഞ് ലഖ്‌നൗവിൻ്റെ താരം കളം വിടുക ആയിരുന്നു‌.

Exit mobile version