325-350 റൺസ് നേടണമെന്ന് ഇന്ത്യ തീരുമാനിച്ചാൽ ധവാന് ടീമിൽ സ്ഥാനം കാണില്ല – സാബ കരീം

ഇന്ത്യന്‍ ടീം തങ്ങള്‍ നേടേണ്ട സ്കോര്‍ 325-350 നിലയില്‍ ആണെന്ന് കരുതിയാൽ ടീമിൽ ശിഖര്‍ ധവാന് സ്ഥാനം കാണില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മയ്ക്ക് പകരമെത്തിയ ഇഷാന്‍ കിഷന്‍ 131 പന്തിൽ 210 റൺസ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ തന്റെ മോശം ഫോം തുടരുകയായിരുന്നു. വെറും 3 റൺസാണ് താരം നേടിയത്.

ശുഭ്മന്‍ ഗിൽ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ഓപ്പണിംഗ് സ്പോട്ടിനായി രംഗത്തുള്ളപ്പോള്‍ ഇന്ത്യ നേടേണ്ട സ്കോര്‍ 350ന് അടുത്താണെന്ന് തീരുമാനിച്ചാൽ തീര്‍ച്ചയായും ധവാന് ടീമിലെ സ്ഥാനം നഷ്ടമാകും എന്നും കരീം പറഞ്ഞു.

ഇന്ത്യന്‍ ടീം ഏത് രീതിയിൽ ബാറ്റ് വീശണമെന്ന് തീരുമാനിക്കുന്നുവോ അതിനനുസരിച്ചാവും ടീമിലെ ധവാന്റെ സ്ഥാനം എന്നും സാബ കരീം കൂട്ടിചേര്‍ത്തു.

“ലോകകപ്പ് നേടാൻ ഫേവറിറ്റ് ഓസ്ട്രേലിയ തന്നെ” – സാബ കരീം

ടി20 ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ ഓസ്‌ട്രേലിയ ആണ് എന്ന് മുൻ ഇന്ത്യൻ സെലക്ടർ സാബ കരീം. ഓസ്ട്രേലിയ ഒരു ശക്തമായ ടീമാണ് ഓസ്ട്രേലിയയിൽ തന്നെയാണ് കളിക്കുന്നത് എന്നതും ടീമിൽ ഓസ്ട്രേലിയ വരുത്തിയ മാറ്റങ്ങളും ഓസ്ട്രേലിയയെ ടൂർണമെന്റ് ഫേവറിറ്റുകൾ ആക്കുന്നു എന്ന് സാബ കരീം പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ഇത്തരം ടൂർണമെന്റുകൾ വിജയിക്കാൻ ആവശ്യമായ ബാലൻസ് ഈ ടീമിന് ഉണ്ട് എന്ന് സാബ കരീ പറഞ്ഞു. വലിയ ഗ്രൗണ്ടുകൾ ആണ് ഓസ്ട്രേലിയയിൽ ഉള്ളത് അതിനാൽ നിങ്ങൾക്ക് പവർ ഹിറ്റേഴ്സിനെ ആവശ്യമാണ്, ഓസ്ട്രേലിയക്ക് നിരവധി കൂറ്റനടിക്കാർ ഉണ്ട് എന്നത് അവർക്ക് മുൻതൂക്കം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ത്തികിനെ അല്ല താന്‍ തിരഞ്ഞെടുക്കുക പന്തിനെ – സാബ കരീം

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ അവസാന ഇലവനിൽ കീപ്പര്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്കിനല്ല താന്‍ നൽകുക ഋഷഭ് പന്തിനെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനോ ആവും കീപ്പറുടെ റോള്‍ എങ്കിലും താന്‍ തിരഞ്ഞെടുക്കുക പന്തിനെ ആയിരിക്കുമെന്ന് സാബ കരീം വ്യക്തമാക്കി.

ടോപ് 3 സ്ഥാനം രാഹുല്‍, രോഹിത്, കോഹ‍്‍ലി എന്നിവര്‍ക്കും മധ്യ നിരയിൽ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടറായി ടീമിലെത്തുമ്പോള്‍ കാര്‍ത്തിക്കോ പന്തോ ഇവരിൽ ഒരാള്‍ക്ക് മാത്രമേ ടീമിലിടം ലഭിയ്ക്കുകയുള്ളു.

ഈ ഘട്ടത്തിൽ ഋഷഭ് പന്ത് ആയിരിക്കും ടീമിന്റെ എക്സ് ഫാക്ടര്‍ എന്നും ഏഷ്യ കപ്പിൽ തന്റെ ഫയര്‍ പവറിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാന്‍ പന്തിന് സാധിക്കുമെന്നും സാബ കരീം വ്യക്തമാക്കി.

ഫാബ് ഫോറിൽ മുന്നില്‍ റൂട്ട് തന്നെ – സാബ കരീം

ഇംഗ്ലണ്ട് മുന്‍ ടെസ്റ്റ് നായകന്‍ ജോ റൂട്ടാണ് ഫാബ് ഫോറില്‍ എന്നും മുന്നിലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ജോ റൂട്ട്, വിരാട് കോഹ്‍ലി, കെയിന്‍ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

വിരാട് കോഹ്‍ലിയ്ക്ക് പിന്തുണയായി കെഎൽ രാഹുല്‍, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത് എന്നീ താരങ്ങളുണ്ടെന്നും അതേ അവസ്ഥയാണ് ന്യൂസിലാണ്ടിലും ഓസ്ട്രേലിയയിലുമെന്നും എന്നാൽ ജോ റൂട്ട് ഒറ്റയ്ക്കാണ് ഇംഗ്ലണ്ടിനെ പല മത്സരങ്ങളിലും ജയിപ്പിക്കുന്നതെന്നും അതിനാൽ തന്നെ ഫാബ് ഫോറിലെ മറ്റു താരങ്ങളെക്കാള്‍ ഏറെ മുന്നിൽ അത് റൂട്ട് തന്നെയാണെന്നും കരീം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റ് മൂന്ന് പേരെയും പിന്തള്ളി ബഹു ദൂരും മുന്നിലേക്ക് റൂട്ട് എത്തിയെന്നും നാലാം ഇന്നിംഗ്സിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് ടെക്നിക്കും ടെംപറമെന്റും എല്ലാം മികച്ച് നിൽക്കുന്നത് റൂട്ട് തന്നെയാണെന്ന് അദ്ദേഹം തെളിയിച്ചുവെന്നും സാബ കരീം പറഞ്ഞു.

ലോകകപ്പിൽ കോഹ്‍ലി ഓപ്പൺ ചെയ്യുവാന്‍ വലിയ സാധ്യത – സാബ കരീം

ആര്‍സിബിയ്ക്ക് വേണ്ടി ഐപിഎലിൽ ഓപ്പൺ ചെയ്യുന്ന വിരാട് കോഹ്‍ലി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് സാബ കരീം.

താരം ഈ സ്ഥാനം ഇഷ്ടപ്പെടുന്നുവെന്നാണ് ഐപിഎലിലെ രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് മനസ്സിലാകുന്നതെന്നും അതിനാൽ തന്നെ ടി20 ലോകകപ്പിൽ കോഹ്‍ലിയെ ഓപ്പണറായി കാണാനാകുമെന്നാണ് താന്‍ ശക്തമായി വിശ്വസിക്കുന്നതെന്ന് സാബ കരീം വ്യക്തമാക്കി.

ഐപിഎലില്‍ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാംഗ്ലൂരിന് രണ്ടാം പകുതിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. കോഹ്‍ലി പിന്നീട് രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടി ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈയ്ക്കെതിരെയുള്ള തങ്ങളുടെ കഴി‍ഞ്ഞ മത്സരത്തിൽ തകര്‍പ്പന്‍ വിജയം നേടുവാന്‍ കോഹ്‍ലിയുടെ സംഘത്തിനായി.

കോഹ്‍ലിയ്ക്ക് ഇപ്പോൾ ലഭിയ്ക്കുന്ന ഈ തുടക്കം താരം വലിയ സ്കോറാക്കി മാറ്റുന്നത് കാണുവാനാണ് ഏവരും കാത്തിരിക്കുന്നതെന്നും സാബ കരീം സൂചിപ്പിച്ചു.

ജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ പന്ത് കീപ്പ് ചെയ്ത് – സാബ കരീം

ട്രെന്റ് ബ്രിഡ്ജിൽ ഋഷഭ് പന്തായിരുന്നു മികച്ച കീപ്പറെന്ന് പറഞ്ഞ് സാബ കരീം. ഇംഗ്ലണ്ട് പരിസ്ഥിതികളില്‍ കൂടുതൽ കളിച്ച് പരിചയമുള്ള ജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ കീപ്പ് ചെയ്തത് പന്താണെന്ന് സാബ കരീം വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ബോള്‍ വളരെ അധികം നീങ്ങുമെന്നും ആ സാഹചര്യത്തിൽ മികച്ച രീതിയിലുള്ള കീപ്പിംഗ് ആണ് പന്ത് പുറത്തെടുത്തതെന്നും താരതമ്യം ചെയ്യുകയാണെങ്കിൽ ജോസ് ബട്‍ലറെക്കാള്‍ മികച്ച കീപ്പിംഗാണ് ഇന്ത്യന്‍ താരം നടത്തിയതെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സാബ കരീം സൂചിപ്പിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യ ഫിറ്റാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യത ഇരട്ടിയാകും

ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫിറ്റാണെങ്കിൽ ഇരട്ടിയാകുമെന്ന് പറഞ്ഞ മുന് താരം സാബ കരീം. ശ്രീലങ്കയിലെ ട്രാക്കുകള്‍ സ്ലോ ആയതിനാൽ തന്നെ ഹാര്‍ദ്ദിക്കിന് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നും എന്നാൽ താരം അവിടെ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയാൽ ഇന്ത്യയ്ക്ക് അത് ഗുണകരമാകുമെന്നും ലോകകപ്പിന് മുമ്പ് താരത്തിനും ഇന്ത്യയ്ക്കും മികച്ച ആത്മവിശ്വാസം നല്‍കുന്ന കാര്യമായി അത് മാറുമെന്നും സാബ കരീം പറഞ്ഞു.

ഹാര്‍ദ്ദിക് പൊതുവേ ചെന്നൈയിലെ സ്ലോ പിച്ചുകളില്‍ കഷ്ടപ്പെടാറുണ്ടെെന്നും ലങ്കയിലും പിച്ചുകള്‍ സമാനമായി ആകും പെരുമാറുകയെന്നും സാബ കരീം സൂചിപ്പിച്ചു. ഹാര്‍ദ്ദിക് ശ്രീലങ്കയിലും ലോകകപ്പിലും പൂര്‍ണ്ണമായി ഫിറ്റായി ബൗളിംഗും ബാറ്റിംഗും തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഉയരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

താരത്തിന്റെ വര്‍ക്ക്ലോഡ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്ത് ലോകകപ്പിനു തയ്യാറെടുപ്പിക്കണമെന്നതും പ്രധാനമാണെന്ന് സാബ കരീം സൂചിപ്പിച്ചു.

ക്രിക്കറ്റിന്റെ നന്മയ്ക്കായി ധോണിയെ പോലൊരു ഐക്കണ്‍ താരം തുടരേണ്ടത് ഏറെ ആവശ്യം – സാബ കരീം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി ഐപിഎലില്‍ തുടര്‍ന്നും കളിക്കുമെന്നത് ക്രിക്കറ്റിന്റെ പ്രചാരണത്തിനും നന്മയ്ക്കും ഗുണം ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായ എംഎസ് ധോണി 2022 വരെ താരമായി തന്നെ ചെന്നൈയ്ക്കൊപ്പമുണ്ടാകുമെന്നാണ് സിഇഒ കാശി വിശ്വനാഥ് പറഞ്ഞത്. ചെന്നൈ കുടുംബത്തിന്റെ ഭാഗമായ ധോണി തുടര്‍ന്നും ടീമിന്റെ ഭാഗമായി ഉണ്ടാകുമെന്നും ചെന്നൈ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ധോണി ഫിറ്റ്നെസ്സില്‍ വളരെ അധികം തല്പരനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ തുടര്‍ന്നും ക്രിക്കറ്റിലുള്ള സാന്നിദ്ധ്യം വളരെ അധികം ആളുകള്‍ക്ക് പ്രഛോദനം ഏകുന്ന ഒന്നായിരിക്കുമെന്നും സാബ കരീം വ്യക്തമാക്കി. ഐപിഎലിന്റെ ആരംഭത്തിന് കാരണമായതിലും ധോണിയുടെ പങ്ക് ഏറെ വലുതാണെന്ന് സാബ വ്യക്തമാക്കി.

ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യ കിരീട ജേതാക്കളായതാണ് ബിസിസിഐയെ ഐപിഎല്‍ പോലൊരു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് കാരണമായിയെന്നും വിക്കറ്റിന് മുന്നില്‍ ഫിനിഷറുടെ റോളില്‍ ആക്രമിച്ച് കളിച്ച ധോണി വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ കൂളായിരുന്നതും ഏറെ പ്രശംസനീയമായ കാര്യമാണെന്നും സാബ കരീം വ്യക്തമാക്കി.

സാബ കരീമിന് പകരക്കാരനെ തേടി ബിസിസിഐ

സാബ കരീമിന് പകരം ബോര്‍ഡിന്റെ ജനറല്‍ മാനേജര്‍ പദവിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ബിസിസിഐ. കഴിഞ്ഞാഴ്ചയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജനറല്‍ മാനേജര്‍(ഗെയിം ഡെവലപ്മെന്റ്) പദവിയില്‍ നിന്ന് വിരമിച്ചത്. ഓഗസ്റ്റ് ഏഴിന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ബിസിസിഐ തല്പരരായ അപേക്ഷാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് സിഇഒയോടാവും ഈ വ്യക്തി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

ഡിസംബര്‍ 2017ല്‍ ആണ് സാബ കരീമിനെ ഈ പദവിയിലേക്ക് നിയമിച്ചത്. വനിത ടീമിന്റെ ഓപ്പറേഷന്‍സ് ചുമതലയും സാബ കരീമിനുണ്ടായിരുന്നു. ഇന്നത്തെ രഞ്ജി ട്രോഫി ഘടനയുടെ പിന്നിലും സാബ കരീമായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിആര്‍എസ് ഇല്ല, സെമി മുതല്‍ പ്രാബല്യത്തില്‍

രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിമിതമായി ഡിആര്‍എസ് ഉപയോഗിക്കാമെന്ന തീരുമാനം തല്‍ക്കാലം വേണ്ടെന്ന് വെച്ച് ബിസിസിഐ. ഡിആര്‍എസ് ഉപയോഗം എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും ഉപയോഗിക്കുമെന്നും ബിസിസിഐ ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) സാബ കരീം വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റിലെ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രം ടെലിവിഷനില്‍ കാണിക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നതെന്ന് സാബ കരീം പറഞ്ഞു. അതിനാല്‍ തന്നെ സെമിയിലും ഫൈനലിലും ഡിആര്‍എസിന്റെ ഉപയോഗം ഉണ്ടാകുമെന്ന് സാബ കരീം വ്യക്തമാക്കി.

Exit mobile version