ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ പരമ്പര 2-1നു ദക്ഷിണാഫ്രിക്ക നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 320/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 280/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡേവിഡ് മില്ലര്‍ കളിയിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഡേവിഡ് മില്ലറും ഫാഫ് ഡു പ്ലെസിയും നേടിയ ശതകങ്ങളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 108 പന്തില്‍ നിന്ന് മില്ലര്‍ 139 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 114 പന്തില്‍ നിന്ന് 125 റണ്‍സുമായി മികവ് പുലര്‍ത്തി. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതം വിക്കറ്റും ജോഷ് ഹാസല്‍വുഡ് ഒരു വിക്കറ്റും നേടി.

ഷോണ്‍ മാര്‍ഷ് മറുപടിയായി ഓസ്ട്രേലിയയ്ക്കായി ശതകം നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയ ഇന്നിംഗ്സുകള്‍ വരാതിരുന്നപ്പോള്‍ ദക്ഷിണാഫ്രികയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. ഷോണ്‍ മാര്‍ഷ് 106 റണ്‍സും മാര്‍ക്കസ് സ്റ്റോയിനിസ്(42), അലക്സ് കാറെ(42), ഗ്ലെന്‍ മാക്സ്വെല്‍(35) എന്നിവരും ഓസ്ട്രേലിയയ്ക്കായി പൊരുതി നോക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയില്‍ സ്റ്റെയിനും കാഗിസോ റബാഡയും മൂന്ന് വീതം വിക്കറ്റഅ നേടിയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിനു 2 വിക്കറ്റും ലഭിച്ചു.

Exit mobile version