ഗുജറാത്തിനെ 200 റൺസിലെത്തിച്ച് സായി സുദര്‍ശനും ഷാരൂഖ് ഖാനും

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേ ദിവസത്തെ ആദ്യ മത്സരത്തിൽ ആര്‍സിബിയ്ക്കെതിരെ ബാറ്റ് ചെയ്ത് 200 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സാഹയെ ആദ്യ ഓവറിൽ നഷ്ടമായ ഗുജറാത്തിന് ഗിലിനെ നഷ്ടപ്പെടുമ്പോള്‍ 6.4 ഓവറിൽ 45 റൺസായിരുന്നു സ്കോര്‍. 19 പന്തിൽ നിന്ന് 16 റൺസ് മാത്രം ഗിൽ നേടിയപ്പോള്‍ അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് സായി സുദര്‍ശന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടായിരുന്നു.

86 റൺസ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 30 പന്തിൽ 58 റൺസ് നേടിയ ഷാരൂഖ് ഖാനായിരുന്നു കൂട്ടത്തിൽ കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയത്. ഷാരൂഖ് പുറത്തായ ശേഷം സായിയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്ത് 200 റൺസിലേക്ക് എത്തുകയായിരുന്നു.

36 പന്തിൽ 69 റൺസായിരുന്നു സായി – മില്ലര്‍ കൂട്ടുകെട്ട് നേടിയത്. മില്ലര്‍ 19 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്തിലാണ് തന്റെ ഇന്നിംഗ്സിലെ ഏക സിക്സ് നേടിയത്. സായി സുദര്‍ശന്‍ 49 പന്തിൽ 84 റൺസും നേടി.

സബ്‍ലൈം സായി , കില്ലര്‍ മില്ലര്‍, ജയം ഗുജറാത്തിന്

സൺറൈസേഴ്സ് ഹൈദ്രാബാദ് നൽകിയ 163 റൺസ് വിജയ ലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തിൽ 277 റൺസ് നേടി ഹൈദ്രാബാദ് ബാറ്റിംഗിനെ 162 റൺസിലൊതുക്കിയ ഗുജറാത്ത് ബൗളര്‍മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബാറ്റിംഗ് നിരയും അണിനിരന്നപ്പോള്‍ 7 വിക്കറ്റ് വിജയം ആണ് ഗില്ലും സംഘവും നേടിയത്.

വൃദ്ധിമന്‍ സാഹ 13 പന്തിൽ 25 റൺസ് നേടി നൽകിയ തുടക്കത്തിന്റെ തുടര്‍ച്ചയായി ശുഭ്മന്‍ ഗിൽ, സായി സുദര്‍ശന്‍ എന്നിവരുടെ ബാറ്റിംഗ് മികവ് കൂടിയായപ്പോള്‍ ഗുജറാത്തിന് വിജയം എളുപ്പമായി.

ഒന്നാം വിക്കറ്റിൽ സാഹ – ഗിൽ കൂട്ടുകെട്ട് 4.1 ഓവറിൽ 36 റൺസാണ് നേടിയത്. ഗില്ലും സായി സുദര്‍ശനും രണ്ടാം വിക്കറ്റിൽ 38 റൺസ് കൂടി നേടിയപ്പോള്‍ 28 പന്തിൽ 36 റൺസ് നേടി ഗില്ലിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി.

തുടര്‍ന്ന് സായി സുദര്‍ശന്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് നേടിയ 64 റൺസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 49 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. മയാംഗ് മാര്‍ക്കണ്ടേ എറിഞ്ഞ 16ാം ഓവറിൽ അതുവരെ പതിഞ്ഞ വേഗതയിൽ കളിക്കുകയായിരുന്ന ഡേവിഡ് മില്ലര്‍ ഉഗ്രരൂപം പൂണ്ട് ഒരു ഫോറും ഒരു സിക്സും മില്ലര്‍ നേടിയപ്പോള്‍ സായി സുദര്‍ശനും സിക്സര്‍ നേടിയപ്പോള്‍ മില്ലര്‍ ഒരു സിക്സ് കൂടി നേടി ഓവര്‍ അവസാനിപ്പിച്ചു.

ഓവറിൽ നിന്ന് 24 റൺസ് പിറന്നപ്പോള്‍ വിജയ ലക്ഷ്യത്തോട് ഗുജറാത്ത് കൂടുതൽ അടുത്തു. 24 പന്തിൽ ലക്ഷ്യം വെറും 25 റൺസായി മാറി. എന്നാൽ സൺറൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തപ്പോള്‍ 36 പന്തിൽ 45 റൺസ് നേടിയ സായി സുദര്‍ശന്റെ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി.

കമ്മിന്‍സിനെ ഓവറിൽ നിന്ന് രണ്ട് ബൗണ്ടറികള്‍ക്ക് പായിച്ച് മില്ലര്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 16 റൺസാക്കി മാറ്റി. 18ാം ഓവറിൽ വിജയ് ശങ്കറും തുടരെ ബൗണ്ടറികളുമായി രംഗത്തെത്തിയപ്പോള്‍ ഗുജറാത്തിന് വിജയം ഏറെ അടുത്തായി.

18 പന്തിൽ 30 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് മില്ലര്‍ – വിജയ് ശങ്കര്‍ നാലാം വിക്കറ്റിൽ നേടിയത്. മില്ലര്‍ 27 പന്തിൽ 44 റൺസ് നേടിയപ്പോള്‍ വിജയ് ശങ്കര്‍ 11 പന്തിൽ 14 റൺസുമായി മില്ലര്‍ക്ക് മികച്ച പിന്തുണ നൽകി.

തുടക്കം പിഴച്ചുവെങ്കിലും വിജയം കരസ്ഥമാക്കി ഗുജറാത്ത്, തുണയായത് സായി സുദര്‍ശന്റെ ഇന്നിംഗ്സ്

ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 162/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് വിജയം കുറിച്ചത്.

53 റൺസാണ് നാലാം വിക്കറ്റിൽ ഗുജറാത്ത് ടൈറ്റന്‍സിനായി സായി സുദര്‍ശന്‍ – വിജയ് ശങ്കര്‍ കൂട്ടുകെട്ട് നേടിയത്. 29 റൺസ് നേടിയ വിജയ് ശങ്കറിനെ മിച്ചൽ മാര്‍ഷ് ആണ് പുറത്താക്കിയത്.

അവസാന അഞ്ചോവറിൽ 46 റൺസായിരുന്നു ഗുജറാത്ത് വിജയത്തിനായി നേടേണ്ടിയിരുന്നത്. സുദര്‍ശന് കൂട്ടായി ഡേവിഡ് മില്ലറും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ 18.1 ഓവറിൽ ഗുജറാത്ത് വിജയം കുറിച്ചു. സുദര്‍ശൻ 62 റൺസും ഡേവിഡ് മില്ലര്‍ 16 പന്തിൽ 31 റൺസുമാണ് നേടിയത്.

അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 56 റൺസ് നേടി വിജയം ഉറപ്പാക്കി.

 

 

 

രക്ഷയായത് സായി സുദര്‍ശന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം, ഗുജറാത്തിന് 143 റൺസ്

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം പാളി. സായി സുദര്‍ശന്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 143 റൺസ് ആണ് ഗുജറാത്തിന് നേടാനായത്. എട്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ 64 റൺസ് നേടിയ സായി സുദര്‍ശന്‍ പൊരുതി നിന്നാണ് ഗുജറാത്തിന് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. കാഗിസോ റബാഡ 4 വിക്കറ്റ് നേടി. 21 റൺസ് നേടിയ വൃദ്ധിമന്‍ സാഹയാണ് ഗുജറാത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

റബാഡ തന്റെ ഓവറിലെ അടുത്തടുത്ത പന്തിൽ തെവാത്തിയയെയും റഷീദ് ഖാനെയും വീഴ്ത്തിയതും അവസാന ഓവറുകളിൽ റണ്ണടിയ്ക്കുന്നതിൽ ഗുജറാത്തിന് തടസ്സമായി. സായി സുദര്‍ശന്‍ 50 പന്തിൽ നിന്ന് 64 റൺസ് നേടിയപ്പോള്‍ 5 ഫോറും ഒരു സിക്സും താരം നേടി.

Exit mobile version