പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ധുൽ താക്കുര്‍

ഇന്ത്യ എ സംഘത്തിലേക്ക് ശര്‍ദ്ധുൽ താക്കുറിനെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റതോടെയാണ് ഈ മാറ്റം. ന്യൂസിലാണ്ടിനെതിരെയുള്ള ചതുര്‍ദിന പരമ്പര ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുറം വേദന കാരണം പ്രസിദ്ധ് പരമ്പരയിൽ നിന്ന് പുറത്തായത്.

ന്യൂസിലാണ്ട് എയും ഇന്ത്യ എയും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ദുലീപ് ട്രോഫിയ്ക്കുള്ള വെസ്റ്റ് സോൺ ടീമിൽ നിന്ന് ശര്‍ദ്ധുൽ പിന്മാറേണ്ടി വന്നു.

പകരം താരമായി വെസ്റ്റ് സോൺ ടീമിലേക്ക് ചേതന്‍ സക്കറിയയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 8 മുതൽ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുന്നത്.

സിറാജിന്റെ ലൈനും ലെംഗ്ത്തും പകര്‍ത്തുവാനാണ് താന്‍ ശ്രമിച്ചത് – ശര്‍ദ്ധുൽ താക്കുര്‍

രണ്ടാം ഏകദിനത്തിലെ മികവാര്‍ന്ന പ്രകടനത്തിന് മുഹമ്മദ് സിറാജിന് നന്ദി പറഞ്ഞ് ശര്‍ദ്ധുൽ താക്കുര്‍. മൂന്ന് സിംബാബ്‍ബേ വിക്കറ്റുകളാണ് താക്കുര്‍ നേടിയത്. താന്‍ സിറാജിന്റെ ലൈനും ലെംഗ്ത്തും ശ്രദ്ധിച്ച അത് പകര്‍ത്തുവാനാണ് ശ്രമിച്ചതെന്നാണ് സിറാജ് വ്യക്തമാക്കിയത്.

താന്‍ വിക്കറ്റിനായി എപ്പോളും ശ്രമിക്കുകയാണെന്നും ദൈവം അതിന് തന്നെ അനുഗ്രഹിക്കുന്നുണ്ടെന്നും സിറാജ് വ്യക്തമാക്കി. മത്സരത്തിൽ സിറാജ് ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നേടിക്കൊടുത്തത്.

താന്‍ ഫസ്റ്റ് ചേഞ്ചായി പന്തെറിയാന്‍ എത്തുന്നതിന് മുമ്പ് സിറാജിന്റെ ബൗളിംഗ് താന്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അത് ഗുണം ചെയ്തുവെന്നും ശര്‍ദ്ധുൽ വ്യക്തമാക്കി.

 

Story Highlights: noticed line and length Siraj bowled, tried to execute same- Shardul Thakur credits Mohammed Siraj for match-winning performance in 2nd ODI

വിന്‍ഡീസിന് പ്രതീക്ഷ നൽകി ഹോപും പൂരനും, ഇന്ത്യയ്ക്കെതിരെ 311 റൺസ്

ഷായി ഹോപിന്റെ ശതകത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഹോപ് 115 റൺസ് നേടി 49ാം ഓവറിൽ പുറത്തായപ്പോള്‍ 74 റൺസ് നേടിയ നിക്കോളസ് പൂരന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഷായി ഹോപ് തന്റെ നൂറാം ഏകദിനത്തിൽ ശതകം നേടിയാണ് ആഘോഷമാക്കിയത്.

കൈൽ മയേഴ്സ് 39 റൺസും ഷമാര്‍ ബ്രൂക്ക്സ് 35 റൺസും നേടി ആതിഥേയര്‍ക്കായി ബാറ്റിംഗ് സംഭാവന നൽകി. ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ 3 വിക്കറ്റ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് വെസ്റ്റിന്‍ഡീസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 15 റൺസുമായി പുറത്താകാതെ നിന്നു.

ഐപിഎലിലെ തന്റെ ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ശര്‍ദ്ധുൽ താക്കൂര്‍

ഇന്നലെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ശര്‍ദ്ധുൽ താക്കൂര്‍ ഐപിഎലിലെ തന്റെ ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ആണ് നേടിയത്. താന്‍ ക്രഞ്ച് സമയങ്ങളിൽ മികച്ച രീതിയിൽ കളിക്കുമെന്നും കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ടീമിന് ഏറെ പ്രാധാന്യമുള്ള സമയത്ത് താന്‍ മികച്ച പ്രകടനം നടത്തിയതിൽ സന്തോഷം ഉണ്ടെെന്നും ശര്‍ദ്ധുൽ താക്കൂര്‍ വ്യക്തമാക്കി.

പവര്‍പ്ലേയിൽ പേസര്‍മാര്‍ക്ക് കണക്കിന് പ്രഹരം ഏറ്റുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ വന്ന് മത്സരത്തിൽ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നുവെന്നും തനിക്ക് ടീമിനായി ബാറ്റ് കൊണ്ടും സംഭാവന ചെയ്യുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിചേര്‍ത്തു.

ഫോം തുടര്‍ന്ന് രാഹുല്‍, ലക്നൗവിന് മികച്ച സ്കോര്‍

കെഎൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്കോര്‍ നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റൺ ‍ഡി കോക്കും രാഹുലും ചേര്‍ന്ന് മികച്ച തുടക്കം ടീമിന് നൽകിയപ്പോള്‍ 4.2 ഓവറിൽ 42 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

13 പന്തിൽ 23 റൺസ് നേടിയ ഡി കോക്കിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. ശര്‍ദ്ധുൽ താക്കൂറിനായിരുന്നു ഈ വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡയും രാഹുലിന് മികച്ച പിന്തുണ നൽകിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 95 റൺസാണ് നേടിയത്. 34 പന്തിൽ 52 റൺസ് നേടിയ ഹൂഡയെയും താക്കൂര്‍ ആണ് പുറത്താക്കിയത്.

39 റൺസ് രാഹുലും സ്റ്റോയിനിസും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ 51 പന്തിൽ 77 റൺസ് നേടിയ രാഹുലിനെയും താക്കൂര്‍ മടക്കിയയച്ചു. മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 17 റൺസും ക്രുണാൽ പാണ്ഡ്യ 9 റൺസും നേടിയപ്പോള്‍ 195/3 എന്ന സ്കോറാണ് ലക്നൗ നേടിയത്.

പന്തിനും താക്കൂറിനും പിഴ, പ്രവീൺ ആംറേയ്ക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും

ഇന്നലെ രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സംഭവ ബഹുലമായ അവസാന ഓവറിൽ ടീം അംഗങ്ങള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് പിഴയും വിലക്കും വിധിച്ച് ഐസിസിയുടെ ഗവേണിംഗ് കൗൺ‍സിൽ. റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെടുകയും ഫോര്‍ത്ത് അമ്പയറോട് കയര്‍ക്കുകയും ചെയ്ത ഋഷഭ് പന്തിന് മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയാണ് വിധിച്ചത്.

അതേ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന ശര്‍ദ്ധുൽ താക്കൂറിന് 50 ശതമാനം മാച്ച് ഫീസ് പിഴയായി വിധിച്ചിട്ടുണ്ട്. ഋഷഭ് പന്ത് ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കോച്ച് പ്രവീൺ ആംറേയെ ഒരു മത്സരത്തിൽ നിന്ന് വിലക്കുവാനും തീരുമാനം ആയി. ഇത് കൂടാതെ ഒരു മത്സരത്തിലെ നൂറ് ശതമാനം മാച്ച് ഫീസ് പിഴയായും വിധിച്ചിട്ടുണ്ട്.

ലോർഡ് ശർദ്ധുൽ താക്കൂറിന് പൊന്നും വില!!

ഇന്ത്യൻ ബൗളർ ഷർദ്ദുൽ താക്കൂർ ഡെൽഹി ക്യാപിറ്റൽസിന് കളിക്കും. 10.75 കോടിക്ക് ആണ് ഡെൽഹി കാപിറ്റൽസ് ഷർദ്ദുലിനെ സ്വന്തമാക്കി. ഗുജറാത്തും ലക്നൗ സൂപ്പർ ജയന്റ്സും ഡെൽഹി ക്യാപിറ്റൽസും തുടക്കം മുതൽ താക്കൂറിനായി പോരാടി. രണ്ട് കോടിയിൽ നിന്നായിരുന്നു താരത്തിന്റെ ബിഡ് ആരംഭിച്ചത്. പഞ്ചാബും ചെന്നൈയും പിറകെ വന്നു. അവസാനം ഡെൽഹിയും പഞ്ചാബും തമ്മിലായി പോരാട്ടം. അവസാന മൂന്ന് സീസണിലും ഷർദ്ദുൽ ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം ആയിരുന്നു. ഇതുകരെ 124 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താക്കൂർ 142 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

30കാരനായ താരം ഇന്ത്യക്കായി ബാറ്റു കൊണ്ടും തിളങ്ങിയത് കൊണ്ട് താരത്തിന്റെ വില കുത്തനെ ഉയരുന്നതാണ് ലേലത്തിൽ കണ്ടത്

ധവാനും കോഹ്‍ലിയും താക്കൂറും തിളങ്ങി, ഏകദിനത്തിലും തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 31 റൺസ് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് മാത്രമേ നേടാനായുള്ളു.

129 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 110 റൺസുമായി ടെംബ ബാവുമയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയപ്പോള്‍ 79 റൺസ് നേടിയ ശിഖര്‍ ധവാനും 51 റൺസ് നേടിയ വിരാട് കോഹ്‍ലിയ്ക്കും 50 റൺസുമായി പുറത്താകാതെ നിന്ന ശര്‍ദ്ധുൽ താക്കൂറിനും മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങാനായത്.

ലുംഗിസാനി എന്‍ഗിഡി, തബ്രൈസ് ഷംസി, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

ലോര്‍ഡ് താക്കൂര്‍!!! ലഞ്ചിന് മുമ്പ് തിരിച്ചടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്ക ജോഹാന്നസ്ബര്‍ഗിൽ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിൽ കനത്ത പ്രഹരം ഏല്പിച്ച് ഇന്ത്യ. ശര്‍ദ്ധുൽ താക്കൂറിന്റെ മൂന്ന് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയുടെ കരുതലോടെയുള്ള ഇന്നിംഗ്സിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.

ദക്ഷിണാഫ്രിക്ക 88/1 എന്ന നിലയിൽ മുന്നേറുമ്പോള്‍ ഡിന്‍ എല്‍ഗാറിനെ പുറത്താക്കി താക്കൂര്‍ ഇന്നത്തെ ആദ്യ പ്രഹരം ഏല്പിച്ചു. 28 റൺസാണ് എൽഗാര്‍ നേടിയത്. അധികം വൈകാതെ 62 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സൺ താക്കൂറിന് ഇരയായി മടങ്ങി.

തൊട്ടടുത്ത ഓവറിൽ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും താക്കൂര്‍ പുറത്താക്കിയപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിന് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. 102/4 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.

 

പാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൂന്നാം ബൗളറായി ശർദ്ധുൽ താക്കൂറിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗർക്കാർ. ഹർദിക് പാണ്ഡ്യ പന്ത് എറിയുന്നില്ലെങ്കിൽ ഭുവനേഷ്വർ കുമാറിന് പകരം ശർദ്ധുൽ താക്കൂറിനു അവസരം നൽകണമെന്നും അജിത് അഗർക്കാർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ഒരു പന്ത് പോലും ഹർദിക് പാണ്ട്യ എറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലും ഹർദിക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ല. ബുംറ, ഷമി, ശർദ്ധുൽ താക്കൂർ, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരാണ് തന്റെ 6 ബൗളർമാർ എന്നും അഗർക്കാർ പറഞ്ഞു. ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ തുടക്കമിട്ട കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് രവീന്ദ്ര ജഡേജയും ആക്കം കൂട്ടിയപ്പോള്‍ 27 റൺസ് വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊല്‍ക്കത്ത നേടിയത്.

31 പന്തിൽ അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തിൽ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുകയായിരുന്നു. എന്നാൽ പന്ത് സ്പൈഡര്‍ കാം കേബിളിൽ കൊണ്ടതിനാൽ തന്നെ ഗില്ലിന് ജീവന്‍ ദാനം ലഭിച്ചു.

എന്നാൽ അടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. താക്കൂറിനാണ് വിക്കറ്റ്. അയ്യരുടെ സ്കോര്‍ പൂജ്യത്തിലുള്ളപ്പോള്‍ എംഎസ് ധോണി താരത്തെ കൈവിട്ടിരുന്നു. 64 പന്തിൽ 91 റൺസാണ് വെങ്കിടേഷ് അയ്യരും ശുഭ്മന്‍ ഗില്ലും നേടിയത്. അതേ ഓവറിൽ തന്നെ നിതീഷ് റാണയെ പിടിച്ച് ലോര്‍ഡ് താക്കൂര്‍ ചെന്നൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

91/0 എന്ന നിലയിൽ നിന്ന് 97/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുന്ന കാഴ്ചയാണ് ദുബായിയിൽ പിന്നീട് കണ്ടത്. ഇതിനിടെ ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം 40 പന്തിൽ തികച്ചു. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ദീപക് ചഹാര്‍ ചെന്നൈയ്ക്ക് മത്സരത്തിൽ മുന്‍തൂക്കം നേടിക്കൊടുത്തു.

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 76 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദിനേശ് കാര്‍ത്തിക്ക്(9) രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ കൊല്‍ക്കത്ത ക്യാമ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. അതേ ഓവറിൽ ഷാക്കിബ് അല്‍ ഹസനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ചെന്നൈയെ കിരീടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിൽ 17 പിറന്നപ്പോള്‍ താരം 10 ബോളാണ് ആ ഓവറിൽ എറിഞ്ഞത്. ആ ഓവര്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി തന്റെ കൂള്‍ നഷ്ടമാകുന്നത് കാണികള്‍ക്ക് കാണാനായി. ഒമ്പതാം വിക്കറ്റിൽ ശിവം മാവി – ലോക്കി ഫെര്‍ഗൂസൺ കൂട്ടുകെട്ട് 39 റൺസ് നേടിയാണ് കൊല്‍ക്കത്തയുടെ തോല്‍വിയുടെ ഭാരം കുറച്ചത്.

മാവി 20 റൺസ് നേടി അവസാന ഓവറിൽ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ 18 റൺസുമായി പുറത്താകാതെ നിന്നു. താക്കൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

ക്ലാസ് കെഎൽ രാഹുല്‍!!! ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് പഞ്ചാബ് നായകന്‍

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈയ്ക്കെതിരെ 13 ഓവറിൽ വിജയം നേടി പഞ്ചാബ് കിംഗ്സ്. മയാംഗ് അഗര്‍വാളിനെയും സര്‍ഫ്രാസിനെയും ഷാരൂഖാനെയും നഷ്ടമായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ അടിച്ച് തകര്‍ത്തപ്പോള്‍ 6 വിക്കറ്റിന്റെ വിജയത്തിലേക്ക് രാഹുലും എളുപ്പത്തിൽ നടന്നടുക്കുകയായിരുന്നു.

135 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് തങ്ങളുടെ നായകന്റെ മികവാര്‍ന്ന ഇന്നിംഗ്സിന്റെ ബലത്തിലാണ് വിജയം കരസ്ഥമാക്കിയത്. 42 പന്തിൽ 7 ഫോറും 8 സിക്സും സഹിതം 98 റൺസ് നേടിയ രാഹുല്‍ സിക്സര്‍ നേടിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ 46 റൺസാണ് പഞ്ചാബ് നേടിയത്. താക്കൂര്‍ ഒരേ ഓവറിൽ മയാംഗിനെയും സര്‍ഫ്രാസിനെയും പുറത്താക്കിയെങ്കിലും രാഹുല്‍ തന്റെ ശൈലി മാറ്റാതെ അടിച്ച് തകര്‍ത്തു. 34 റൺസ് മൂന്നാം വിക്കറ്റിൽ പഞ്ചാബ് നേടിയപ്പോള്‍ അതിൽ ഷാരൂഖ് ഖാന്റെ സംഭാവന എട്ട് റൺസായിരുന്നു.

10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 92 റൺസായിരുന്നു പ‍ഞ്ചാബ് നേടിയത്. നാലാം വിക്കറ്റിൽ താക്കൂര്‍ 13 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 46 റൺസാണ് ഈ കൂട്ടുകെട്ട് 19 പന്തിൽ നേടിയത്. ഈ കൂട്ടുകെട്ടിലും രാഹുല്‍ തന്നെയായിരുന്നു ബൗളര്‍മാരെ കടന്നാക്രമിച്ചത്.

Exit mobile version