റണ്ണടിച്ച് കൂട്ടി പാക്കിസ്ഥാന്‍, അബ്ദുള്ള ഷഫീക്കിനും ഷാന്‍ മസൂദിനും ശതകം

ഇംഗ്ലണ്ടിനെതിരെ മുൽത്താന്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം പാക്കിസ്ഥാന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഷാന്‍ മസൂദ്, അബ്ദുള്ള ഷഫീക്ക് എന്നിവരും ശതകങ്ങളുടെ ബലത്തിൽ 328/4 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രമുള്ളപ്പോളാണ് പാക്കിസ്ഥാന് ബാബര്‍ അസമിനെ നഷ്ടമായത്.

ഓപ്പണര്‍ സൈയിം അയൂബിനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്റെ സ്കോര്‍ 8 റൺസായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ 253 റൺസ് കൂട്ടുകെട്ടാണ് ഷഫീക്ക് – മസൂദ് കൂട്ടുകെട്ട് നേടിയത്.

അയൂബിനെ പുറത്താക്കിയ ഗസ് അട്കിന്‍സൺ തന്നെയാണ് ഇംഗ്ലണ്ടിനായി ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും തകര്‍ത്തത്. 102 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിനെ ആണ് പാക്കിസ്ഥാന് നഷ്ടമായത്.

അധികം വൈകാതെ ജാക്ക് ലീഷ് ഷാന്‍ മസൂദിനെയും മടക്കിയയ്ച്ചു. 151 റൺസായിരുന്നു മസൂദ് നേടിയത്.

ബാബര്‍ അസം – സൗദ് ഷക്കീൽ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് രണ്ടാമത്തെ ന്യൂ ബോള്‍ എടുത്ത ഇംഗ്ലണ്ടിന് വിക്കറ്റ് ലഭിച്ചത്. 30 റൺസ് നേടിയ ബാബര്‍ അസമിനെ ക്രിസ് വോക്സ് പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 61 റൺസാണ് ബാബര്‍ – സൗദ് കൂട്ടുകെട്ട് നേടിയത്.

35 റൺസുമായി സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നസീം ഷായുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരക്കായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. പുതുതായി നിയമിതനായ ചീഫ് സെലക്ടർ വഹാബ് റിയാസ് വാർത്താ സമ്മേളനത്തിൽ അവരുടെ ടീമിനെ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഷാൻ മസൂദിന്റെ കന്നി ദൗത്യം കൂടിയാണ് വരാനിരിക്കുന്ന പരമ്പര.

ഇടംകൈയ്യൻ ബാറ്റർ സയിം അയൂബും ഫാസ്റ്റ് ബൗളർ ഖുറം ഷെഹ്സാദും ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ നാലു ദിവസത്തെ സന്നാഹ മത്സരത്തോടെയാണ് പാക്കിസ്ഥാന്റെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ പെർത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ടെസ്റ്റ്. ഡിസംബർ 26 മുതൽ ജനുവരി 3 വരെ മെൽബണും സിഡ്‌നിയും ശേഷിക്കുന്ന ടെസ്റ്റുകൾക്ക് ആതിഥേയത്വം വഹിക്കും.

Pakistan squad for Australia Test series
Shan Masood (c), Aamer Jamal, Abdullah Shafique, Abrar Ahmed, Babar Azam, Faheem Ashraf, Hasan Ali, Imam ul Haq, Khurram Shehzad, Mir Hamza, Mohammad Rizwan, Mohammad Wasim Jr, Nauman Ali, Saim Ayub, Agha Salman, Sarfaraz Ahmed, Saud Shakeel, Shaheen Afridi

പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്, സാം കറന് മൂന്ന് വിക്കറ്റ്, ലോക ചാമ്പ്യനാകുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 138 റൺസ്

ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 137/8 എന്ന സ്കോറിൽ പിടിച്ചുകെട്ട് ഇംഗ്ലണ്ട്. സാം കറന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ പാക് നിരയിൽ 38 റൺസ് നേടിയ ഷാന്‍ മസൂദ് ആണ് ടോപ് സ്കോറര്‍. സാം കറന്‍ തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 12 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

29 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ പാക് ഓപ്പണിംഗ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 15 റൺസ് നേടിയ മൊഹമ്മദ് റിസ്വാനെ ആണ് താരം മടക്കിയയച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് നേടിയത്.

പവര്‍പ്ലേ കഴിഞ്ഞ് അധികം വൈകാതെ ഹാരിസിനെ(8) ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 68/2 എന്ന നിലയിലായിരന്നു. ലിയാം ലിവിംഗ്സ്റ്റൺ എറിഞ്ഞ 11ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി ഷാന്‍ മസൂദ് പാക്കിസ്ഥാന് ഏറെ ആശ്വാസമായി റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു. ആ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്.

എന്നാൽ തൊട്ടടുത്ത ഓവറിൽ ബാബര്‍ അസമിനെ പുറത്താക്കി ആദിൽ റഷീദ് തന്റെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കി. 39 റൺസുമായി ബാബര്‍ അസമും ഷാന്‍ മസൂദും ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 32 റൺസ് നേടിയാണ് ബാബര്‍ പുറത്തായത്. തൊട്ടടുത്ത ഓവറിൽ ഇഫ്തിക്കര്‍ അഹമ്മദിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും നഷ്ടമായി. 84/2 എന്ന നിലയിൽ നിന്ന് 85/4 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ തകരുകയായിരുന്നു.

അവിടെ നിന്ന് അഞ്ചാം വിക്കറ്റിൽ ഷാന്‍ മസൂദും ഷദബ് ഖാനും ചേര്‍ന്ന് നേടിയ 36 റൺസാണ് ടീം സ്കോര്‍ 120 കടത്തിയത്. 38 റൺസ് നേടിയ ഷാന്‍ മസൂദിനെ സാം കറനും 20 റൺസ് നേടിയ ഷദബ് ഖാനെ ക്രിസ് ജോര്‍ദ്ദനും അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി പാക് പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു.

തന്റെ അവസാന ഓവറിൽ മൊഹമ്മദ് നവാസിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇംഗ്ലണ്ട് പാക്കിസ്ഥാനെ 20 ഓവറിൽ 137/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.

പാക്കിസ്ഥാനെ തകര്‍ത്ത് പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്

222 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സ്എ 158/8 ന്ന നിലയിൽ അവസാനിച്ചപ്പോള്‍ മൂന്നാം മത്സരത്തിലെ 63 റൺസ് വിജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്.

40 പന്തിൽ 66  റൺസ് നേടിയ ഷാന്‍ മസൂദ് മാത്രമാണ് പാക് നിരയിൽ പൊരുതി നോക്കിയത്. ഖുഷ്ദിൽ ഷാ 29 റൺസും മൊഹമ്മദ് നവാസ് 19 റൺസും നേടിയപ്പോള്‍ മറ്റാര്‍ക്കും പാക്കിസ്ഥാനായി കാര്യമായ സ്കോര്‍ നേടുവാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍. മസൂദില്‍ നിന്ന് പാക്കിസ്ഥാനെ ബാബര്‍ അസമിന്റെ അഭാവത്തില്‍ നയിച്ച മുഹമ്മദ് റിസ്വാനിലേക്ക് ക്യാപ്റ്റന്‍സി കൈമാറുകയാണെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20ന് ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ കറാച്ചി കിംഗ്സ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ നേരിടും.

രണ്ടിന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്, തുടര്‍ച്ചയായ മൂന്നാമത്തെ ഡക്ക്

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ ഇരു ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്. ബേ ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ താരത്തിന്റെ ഇത് മൂന്നാമത്തെ പൂജ്യത്തിന് പുറത്താകലാണ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 8/1 എന്ന നിലയിലാണ്.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 354 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കൈല്‍ ജാമിസണിന് ആണ് മസൂദിന്റെ വിക്കറ്റ് ലഭിച്ചത്. ആബിദ് അലി(7*), മുഹമ്മദ് അബ്ബാസ്(1*) എന്നിവരാണ് പാക്കിസ്ഥാനായി ക്രീസിലുള്ളത്.

ഷാന്‍ മസൂദിന്റെ വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന് 30 റണ്‍സ്

ന്യൂസിലാണ്ടിനെ 431 റണ്‍സിന് പുറത്താക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ടീം 30 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ആബിദ് അലി 19 റണ്‍സും റണ്ണൊന്നുമെടുക്കാതെ നൈറ്റ്വാച്ച്മാന്‍ മുഹമ്മദ് അബ്ബാസുമാണ് ക്രീസിലുള്ളത്.

10 റണ്‍സ് നേടിയ ഷാന്‍ മസൂദിനെയാണ് പാക്കിസ്ഥാന് നഷ്ടമായത്. കൈല്‍ ജാമിസണ് ആണ് വിക്കറ്റ്. ന്യൂസിലാണ്ടിന്റെ സ്കോറിന് 401 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാനുള്ളത്.

മൂന്ന് ശതകങ്ങള്‍ക്ക് ശേഷം മൂന്ന് പരാജയങ്ങള്‍, ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കുന്നത് എട്ടാം തവണ

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് തന്റെ അവസാന രണ്ട് ഇന്നിംഗ്സുകളില്‍ പാക് ഓപ്പണര്‍ ഷാന്‍ മസൂദ് രണ്ട് ശതകങ്ങളാണ് നേടിയത്. 135, 100 എന്നീ സ്കോറുകള്‍ നേടിയ താരം മാഞ്ചസ്റ്ററിലെ ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 156 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന് വിജയ പ്രതീക്ഷയായി മാറിയ ആ ഇന്നിംഗ്സിന് ശേഷം താരം ഇതുവരെ 5 റണ്‍സിന് മേലുള്ള സ്കോര്‍ നേടിയിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം.

മാഞ്ചസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ താരം പിന്നീട് സൗത്താംപ്ടണില്‍ മഴ കാരണം ആകെ നടന്ന ഒരു ഇന്നിംഗ്സില്‍ ഒരു റണ്‍സാണ് നേടിയത്. സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ താരം നേടിയതാകട്ടെ 4 റണ്‍സും. ഇംഗ്ലണ്ടിനെതിരെ ഷാന്‍ മസൂദിന്റെ 12ാമത്തെ ഇന്നിംഗ്സായിരുന്നു ഇന്നത്തേത്. അതില്‍ തന്നെ 8 തവണ താരത്തെ പുറത്താക്കിയത് ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ്.

യൂനിസ് ഖാനും ഷാന്‍ മസൂദും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍

പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൊരുതി നേടിയ ശതകം സ്വന്തമാക്കിയ ഷാന്‍ മസൂദാണ് വിജയം പിടിക്കുവാനുള്ള സാഹചര്യം ടീമിന് ഒരുക്കി നല്‍കിയത്. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ വിജയം പിടിക്കുമെന്ന നിലയിലേക്ക് വന്നുവെങ്കിലും ജോസ് ബട്‍ലറും ക്രിസ് വോക്സും ഇവരുടെ പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

ഷാന്‍ മസൂദ് ബാറ്റിംഗ് കോച്ചുമാരുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പാക് മുഖ്യ കോച്ച് മിസ്ബയുടെ അഭിപ്രായം. മുന്‍ കോച്ച് ഷാഹിദ് അലമിനോടൊപ്പവും ഇപ്പോള്‍ യൂനിസ് ഖാനുമായും ഈ ബന്ധം ഷാന്‍ കാതത് സൂക്ഷിക്കുന്നുണ്ടെന്ന് മിസ്ബ അഭിപ്രായപ്പെട്ടു.

ഷാന്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തനായ ബാറ്റ്സ്മാനാണെന്നും അതില്‍ യൂനിസിന്റെ പങ്ക് വളരെ വലുതാണെന്നും മിസ്ബ വ്യക്തമാക്കി. ഇരുവരും തമ്മില്‍ മികച്ച ബന്ധമാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു. ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ഷാനിന്റെ കൂട്ടുകെട്ടുകള്‍ തന്നെ താരം വ്യത്യസ്തനായ ബാറ്റ്സ്മാനായി മാറിയെന്നതിന്റെ സൂചനയാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു.

ഷാന്‍ മസൂദിന്റെ പ്രതിരോധത്തെ ഭേദിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് അവസാനം കുറിച്ച് ബ്രോഡ്

ചായയ്ക്ക് പിരിയുമ്പോള്‍ ഉള്ള സ്കോറായ 312/8 എന്ന നിലയില്‍ നിന്ന് മത്സരം പുരോഗമിച്ച് ഏറെ കഴിയുന്നതിന് മുമ്പ് പാക്കിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റുവര്‍ട് ബ്രോഡ്. പാക്കിസ്ഥാന്റെ നങ്കൂരമായിരുന്ന ഓപ്പണര്‍ ഷാന്‍ മസൂദിനെയും അവസാന വിക്കറ്റായി നസീം ഷായുടെ വിക്കറ്റും ബ്രോഡ് ആണ് വീഴ്ത്തിയത്. 9 റണ്‍സുമായി ഷഹീന്‍ അഫ്രീദി പുറത്താകാതെ നിന്നു. 326 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.

ഷാന്‍ മസൂദ് 156 റണ്‍സ് നേടി ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡും ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഷാന്‍ മസൂദ്, മാഞ്ചസ്റ്ററിലെ ഒറ്റയാന്‍ പോരാട്ടം, മുന്നൂറ് കടന്ന് പാക്കിസ്ഥാന്‍

മാഞ്ചസ്റ്ററില്‍ ഷാന്‍ മസൂദിന്റെ മികവാര്‍ന്ന ഇന്നിംഗ്സിന്റെ ബലത്തില്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 312/8 എന്ന നിലയില്‍  പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ വാലറ്റത്തെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞിടുന്നതിന് മുമ്പ് തന്നെ പാക് ബൗളര്‍മാര്‍ക്ക് പോരാടി നോക്കുവാനുള്ള സ്കോര്‍ ടീം നേടിയെന്ന് ഷാന്‍ മസൂദ് ഉറപ്പാക്കിയിരുന്നു. തന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ശതകം നേടിയ താരം 151 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദിയാണ് ക്രീസില്‍ മസൂദിന് തുണയായി  ഉള്ളത്.

ബാബര്‍ അസമിനെ നഷ്ടമായ ശേഷം ഷാന്‍ മസൂദ് ഷദബ് ഖാനൊപ്പം നേടിയ 105 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സഹായത്തിനെത്തിയത്. 45 റണ്‍സാണ് ഷദബ് ഖാന്‍ നേടിയത്. 281/5 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 291/8 എന്ന നിലയിലേക്ക് പൊടുന്നനെ വീഴുകയായിരുന്നു. ജോഫ്ര തന്റെ ഒരേ ഓവറില്‍ യസീര്‍ ഷായെയും മുഹമ്മദ് അബ്ബാസിനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയാണ് പാക്കിസ്ഥാനെ കുഴപ്പത്തിലാക്കിയത്. എന്നാല്‍ ഡൊമിനിക്ക് ബെസ്സിനെ കടന്നാക്രമിച്ച് പാക്കിസ്ഥാന്‍ സ്കോര്‍ മുന്നൂറ് കടക്കുവാന്‍ ഷാന്‍ മസൂദിന് സാധിച്ചു.

ഷാന്‍ മസൂദിന്റെ ശതകം, 1996ല്‍ സൈദ് അന്‍വര്‍ ഇംഗ്ലണ്ടില്‍ നേടിയ ശതകത്തിന് ശേഷം ഒരു പാക്കിസ്ഥാനി ഓപ്പണര്‍ നേടുന്ന ആദ്യ ശതകം

ബാബര്‍ അസമിന്റെ പുറത്താകലിന് ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം ഷാന്‍ മസൂദിന്മേല്‍ വന്ന് പതിക്കുകയായിരുന്നു. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും മറു വശത്ത് തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച് ടീമിനെയും സുരക്ഷിത തീരത്തേക്ക് താരം എത്തിക്കുകയായിരുന്നു.

തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ശതകം നേടുന്നത്. 1996ല്‍ സൈദ് അന്‍വര്‍ ആണ് ഇതിന് മുമ്പ് ശതകം നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഒരു പാക്കിസ്ഥാനി ഓപ്പണറുടെ ടെസ്റ്റ് ശതകം.

Exit mobile version