ഷാന്‍ മസൂദിന്റെ ശതകം, 1996ല്‍ സൈദ് അന്‍വര്‍ ഇംഗ്ലണ്ടില്‍ നേടിയ ശതകത്തിന് ശേഷം ഒരു പാക്കിസ്ഥാനി ഓപ്പണര്‍ നേടുന്ന ആദ്യ ശതകം

ബാബര്‍ അസമിന്റെ പുറത്താകലിന് ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം ഷാന്‍ മസൂദിന്മേല്‍ വന്ന് പതിക്കുകയായിരുന്നു. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും മറു വശത്ത് തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച് ടീമിനെയും സുരക്ഷിത തീരത്തേക്ക് താരം എത്തിക്കുകയായിരുന്നു.

തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ശതകം നേടുന്നത്. 1996ല്‍ സൈദ് അന്‍വര്‍ ആണ് ഇതിന് മുമ്പ് ശതകം നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഒരു പാക്കിസ്ഥാനി ഓപ്പണറുടെ ടെസ്റ്റ് ശതകം.

സയ്യിദ് അന്‍വറിനൊപ്പമെത്തി ഇമാം ഉള്‍ ഹക്ക്

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ അര്‍ദ്ധ ശതകം നേടിയ പാക് താരങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ കൂട്ടത്തിലേക്ക് ഇന്ന് പുതിയൊരാള്‍ കൂടിയെത്തി. ഇന്ന് സെഞ്ചൂറിയണില്‍ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരില്‍ ദക്ഷിണാഫ്രിക്കയില്‍ അര്‍ദ്ധ ശതകമോ അതിലധികമോ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് ഇമാം-ഉള്‍-ഹക്ക് സ്വന്തമാക്കിയത്.

1998ല്‍ സയ്യിദ് അനവറും 2003ല്‍ തൗഫീക്ക് ഉമറും 2007ല്‍ ഇമ്രാന്‍ ഫര്‍ഹത്തുമാണ് ഈ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരം. ഇതില്‍ അന്‍വറും ഉമറും രണ്ട് തവണ ടൂറില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു

സയ്യിദ് അന്‍വറിന്റെ 194നെ മറികടന്ന് ഫകര്‍ സമന്‍, ഇരട്ട ശതകവും സ്വന്തം

പാക്കിസ്ഥാനു വേണ്ടി ഉയര്‍ന്ന ഏകദിന സ്കോര്‍ നേടുന്ന താരമായി ഫകര്‍ സമന്‍. ഇന്ന് സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ 210 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാന്‍ ഓപ്പണര്‍ മുന്‍ താരം സയ്യിദ് അന്‍വറിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍ എന്ന റെക്കോര്‍ഡാണ് മറികടന്നത്. ആദ്യമായി ഇരട്ട ശതകം നേടുന്ന പാക്കിസ്ഥാന്‍ താരമെന്ന നേട്ടവും സമന്‍ സ്വന്തമാക്കി. 156 പന്തില്‍ നിന്ന് 210 റണ്‍സ് നേടിയ ഫകര്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ പുറത്താകാതെ നിന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ്മ(മൂന്ന് തവണ), ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരാണ് ഫകര്‍ സമനു മുന്നേ പുരുഷ ഏകദിനങ്ങളില്‍ ഇരട്ട ശതകം നേടുന്ന മറ്റു താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version