കെ എൽ രാഹുൽ ഇന്ത്യയുടെ നാലാമൻ ആകണം, ഹാർദിക് വന്നാൽ ശ്രേയസ് പുറത്താകും എന്ന് മിസ്ബാഹ് ഉൽ ഹഖ്

ഇന്ത്യ അവരുടെ ബാറ്റിംഗ് ഓർഡറിൽ കാര്യമായ മാറ്റം വരുത്തണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. ശ്രേയസിന് പകരം കെഎൽ രാഹുലിനെ നാലാം നമ്പറിൽ പ്രൊമോട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ ഫോമിൽ ശ്രേയസ് ഹാർദിക് വന്നാൽ ടീമിൽ നിന്ന് പുറത്ത് പോകും എന്നും മിസ്ബാഹ് പറയുന്നു.

“ഞാൻ ഒന്നാം ദിവസം മുതൽ പറയുന്നു, കെ എൽ രാഹുൽ ഒരു ക്ലാസ് പ്ലെയറാണ്, അദ്ദേഹം അഞ്ചാം നമ്പറിൽ എത്തുന്നത് വളരെ വൈകി പോകുന്നു; അവൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം … കെ എൽ രാഹുൽ നാലാം നമ്പറിലുണ്ടെങ്കിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ, ശ്രേയസിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും” മിസ്ബ പറഞ്ഞു.

ശ്രേയസിന്റെ ഷോട്ട് ബോളിലെ ബാറ്റിങ്ങിനെയും ഹാർദിക് വിമർശിച്ചു. “അവൻ എപ്പോഴും ഷോർട്ട് ബോൾ പ്രതീക്ഷിക്കുന്നു, ഇംഗ്ലണ്ടിനെതിരെ പോലെ പുള്ളിന് അനുയോജ്യമല്ലാത്ത ഷോർട്ട്-ഓഫ്-ലെംഗ്ത്ത് പന്തുകൾക്കെതിരെ പോലും, അവൻ ഷോട്ടിനായി പോകുന്നു. അത്, നിങ്ങൾ ഷോർട്ട് ബോളിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് കൊണ്ടാണ്, അത് അവരെ കുഴപ്പത്തിലാക്കുന്നു, ”മിസ്ബ ‘എ’ സ്പോർട്സിൽ പറഞ്ഞു.

ലോകകപ്പിനായി പാകിസ്ഥാൻ ടീമിനെ ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കണമെന്ന് മിസ്ബ ഉൾ ഹഖ്

ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ സീനിയർ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് ഗവമ്മ്മെന്റിന്റോട് അഭ്യർത്ഥിച്ചു. ഏകദിന ലോകകപ്പിന് പാകിസ്ഥാൻ ഇന്ത്യയിലേക്ക് പോകുന്നില്ലെങ്കിൽ അത് ആരാധകർക്കും രാജ്യത്തെ ക്രിക്കറ്റിനും നിരാശയാകും നൽകുക എന്നും മിസ്ബ പറഞ്ഞു.

“ഇരു രാജ്യങ്ങൾ തമ്മിൽ മറ്റ് കായിക ഇനങ്ങളിൽ കളികൾ നടക്കുന്നുണ്ട്, എന്തുകൊണ്ട് ക്രിക്കറ്റിൽ പാടില്ല,” മിസ്ബ ചോദിക്കുന്നു. “എന്തുകൊണ്ടാണ് ക്രിക്കറ്റിനെ രാഷ്ട്രീയ ബന്ധങ്ങളുമായി ബന്ധിപ്പിക്കുന്നത്? ആളുകൾക്ക് അവരുടെ ടീമുകൾ പരസ്പരം കളിക്കുന്നത് കാണാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അന്യായമാണ്. പാകിസ്ഥാനെയും ഇന്ത്യൻ ക്രിക്കറ്റിനെയും വളരെയധികം പിന്തുടരുന്ന ആരാധകരോട് ഇത് കടുത്ത അനീതിയാണ്.” മുൻ പാകിസ്താൻ ക്യാപ്റ്റൻ പറഞ്ഞു.

“തീർച്ചയായും, പാകിസ്ഥാൻ ഇന്ത്യയിൽ പോയി ലോകകപ്പ് കളിക്കണം. ഞാൻ ഇന്ത്യയിൽ പലതവണ കളിച്ചപ്പോൾ, ഞങ്ങൾ അവിടെയുള്ള സമ്മർദ്ദവും ജനക്കൂട്ടവും ആസ്വദിച്ചു, കാരണം അത് നിങ്ങൾക്ക് പ്രചോദനം നൽകുന്നു, ഇന്ത്യയിലെ സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുയോജ്യമാണ്. ഞങ്ങളുടെ ടീമിന് ഇന്ത്യൻ സാഹചര്യങ്ങളിൽ നന്നായി കളിക്കാനുള്ള കഴിവുണ്ട്.” അദ്ദേഹം പറഞ്ഞു.

മിസ്ബ ഉള്‍ ഹക്ക് പോസിറ്റീവ്, ടീം ലാഹോറിലേക്ക് മടങ്ങുമ്പോള്‍ മിസ്ബ ജമൈക്കയിൽ തുടരും

വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയിൽ പോസിറ്റീവായി മിസ്ബ ഉള്‍ ഹക്ക്. ഇതോടെ പാക്കിസ്ഥാന്‍ മുഖ്യ കോച്ച് ജമൈക്കയിൽ തുടരും. മറ്റു ടീമംഗങ്ങള്‍ ലാഹോറിലേക്ക് മടങ്ങുമ്പോള്‍ മിസ്ബ കോവിഡ് മാനദണ്ഡ പ്രകാരമുള്ള ക്വാറന്റീനിൽ കഴിയണം.

പാക്കിസ്ഥാനിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള രണ്ട് പരിശോധനയിലും മിസ്ബ പോസിറ്റീവാകുകായിരുന്നു. 10 ദിവസത്തെ ക്വാറന്റീന് ശേഷം കോവിഡ് നെഗറ്റീവ് ആയ ശേഷം മാത്രമാവും മിസ്ബയെ യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളു.

സ്ക്വാഡിലെ മറ്റംഗങ്ങളെല്ലാവരും നിശ്ചയിച്ച പ്രകാരം തന്നെ നാട്ടിലേക്ക് മടങ്ങും.

മധ്യ നിരയിലെ പ്രശ്നങ്ങള്‍ ശരിയാക്കുവാനാകും പാക്കിസ്ഥാന്റെ ശ്രമം – മിസ്ബ ഉള്‍ ഹക്ക്

ലോകകപ്പിന് മുമ്പ് ടീമിന്റെ മധ്യ നിരയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാവും പാക്കിസ്ഥാന്റെ ശ്രമമെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയും ഏകദിന പരമ്പരയ്ക്കും ശേഷം പാക്കിസ്ഥാന്‍ വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുവാന്‍ അങ്ങോട്ട് യാത്രയാകും.

14 താരങ്ങളെയാണ് പാക്കിസ്ഥാന്‍ മധ്യനിരയിൽ മിസ്ബ ചുമതലയേറ്റ ശേഷം പരീക്ഷിച്ചിട്ടുള്ളത്. അടുത്ത മാസങ്ങളിൽ അസം ഖാനും ഷൊയ്ബ് മക്സൂദും ആയിരിക്കും ഈ രണ്ട് സ്ലോട്ടിലേക്ക് തങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം മുതലാക്കുവാന്‍ ശ്രമിക്കുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ശേഷം കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായിട്ടുണ്ടെന്നും 5, 6 നമ്പറുകളിലേക്കുള്ള സ്ലോട്ടുകളിലേക്ക് അസം ഖാനെയും ഷൊയ്ബ് മക്സൂദിനെയും പരീക്ഷിക്കുമ്പോള്‍ എന്തെല്ലാം കോമ്പിനേഷനുകളാകും ടീം നോക്കുന്നതെന്ന് പരീക്ഷിക്കുവാനുള്ള സമയം കൂടിയാണ് ഇതെന്നും മിസ്ബ വ്യക്തമാക്കി.

ബൗളിംഗ് വിഭാഗത്തിലും ടോപ് ഓര്‍ഡറിലും താന്‍ പരിപൂര്‍ണ്ണ സംതൃപ്തനാണെന്നും ടോപ് ഓര്‍ഡറിൽ നാല് മികച്ച താരങ്ങളും ആവശ്യമെങ്കിൽ അവര്‍ക്കുള്ള പകരക്കാര് താരങ്ങളുമുണ്ടെന്നും എന്നാൽ മധ്യനിരയാണ് പ്രശ്ന പരിഹാരം ആവശ്യമായ ഒരു മേഖലയെന്നും മിസ്ബ വ്യക്തമാക്കി.

മുന്‍ നിര ടീമുകളുമായുള്ള പരമ്പരകള്‍ പാക്കിസ്ഥാനെ ടി20 ലോകകപ്പിന് തയ്യാറാക്കും

പാക്കിസ്ഥാന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ ടീമിനെ ടി20 ലോകകപ്പിന് വേണ്ടി സജ്ജരാക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ലോകോത്തര ടീമുകളുമായി ഇനി പാക്കിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ ഒക്ടോബറിൽ നടക്കുന്ന ടി20 ടൂര്‍ണ്ണമെന്റിനുള്ള തയ്യാറെടുപ്പുകളായി കാണാമെന്ന് മിസ്ബ പറഞ്ഞു.

ഇംഗ്ലണ്ടിനോട് മൂന്നും വെസ്റ്റിന്‍ഡീസിനോട് അഞ്ചും ടി20 മത്സരങ്ങളാണ് യഥാക്രമം ജൂലൈയിലും ഓഗസ്റ്റിലും പാക്കിസ്ഥാന്‍ കളിക്കുക. തന്റെ അനുഭവത്തിൽ നിന്ന് താന്‍ പഠിച്ച കാര്യമാണ് ഇതെന്നും ഈ ടീമുകളെ പോലെയുള്ള മുന്‍ നിര ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ പാക്കിസ്ഥാന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നാണ് മിസ്ബ സൂചിപ്പിച്ചത്.

ബയോ-ബബിളിലെ ജീവിതം എളുപ്പമല്ല – മിസ്ബ ഉള്‍ ഹക്ക്

ബയോ ബബിളില്‍ കഴിയേണ്ടി വരുന്ന ക്രിക്കറ്റര്‍മാരുടെ ജീവിതം അത്ര സുഖകരമല്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. പാക്കിസ്ഥാന്‍ താരങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര പരമ്പരകള്‍ അധികം കളിച്ചതിനാല്‍ തന്നെ അവര്‍ ഈ ജീവിത രീതിയുമായി ഒത്തുപോകുകയാണെന്നും എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും മിസ്ബ പറഞ്ഞു.

മുമ്പ് ഇത്തരം ടൂറുകളില്‍ താരങ്ങള്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ ലഭിയ്ക്കുമായിരുന്നുവെന്നും എന്നാലിപ്പോള്‍ അത്തരത്തിലൊരു സൗകര്യവുമില്ലെന്നും മത്സരങ്ങള്‍ക്കിടയില്‍ കൂള്‍ ഓഫ് സാധ്യതകള്‍ ഇല്ലാതാകുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും മിസ്ബ പറഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും തന്റെ ടീമംഗങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നത് അഭിമാനകരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

എതിരാളികള്‍ കരുത്തരല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ എതിരാളികള്‍ കരുത്തരല്ലാത്തത് തന്റെ ടീമിന്റെ കുറ്റമല്ലെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ദക്ഷിണാഫ്രിക്കയിലും സിംബാബ്‍വേയിലും പാക്കിസ്ഥാന്‍ മികച്ച വിജയവുമായി മടങ്ങിയപ്പോള്‍ ഇത്തരം ടൂറുകള്‍ക്കെതിരെ മുന്‍ പാക്കിസ്ഥാന്‍ താരങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയുട പല മുന്‍ നിര താരങ്ങളും ഐപിഎല്‍ കാരണം വിട്ട് നിന്നപ്പോള്‍ സിംബാബ്‍വേയുടെ സീനിയര്‍ താരങ്ങള്‍ക്ക് പരിക്കാണ് വിനയായത്.

എന്നാല്‍ ഇതൊന്നും തങ്ങളുടെ കൈവശമുള്ള കാര്യമല്ലെന്നാണ് പാക്കിസ്ഥാന്‍ കോച്ച് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ തട്ടകത്തില്‍ ശക്തരാണെന്നുള്ളത് മറക്കരുതെന്നാണ് മിസ്ബ പറയുന്നത്. സ്വന്തം ടീമിന്റെ പ്രകടനത്തെക്കുറിച്ച് മാത്രമേ തനിക്ക് അഭിപ്രായം പറയാനാകുള്ളുവെന്നും എതിരാളികള്‍ കരുത്തരല്ലെങ്കില്‍ അതില്‍ തനിക്കോ തന്റെ ടീമിനോ ഒന്നും ചെയ്യാനില്ലെന്നും മിസ്ബ സൂചിപ്പിച്ചു.

ഇന്ത്യയില്‍ ലോകകപ്പ് നേടണമെങ്കില്‍ സ്പിന്‍ ബാറ്റിംഗ് മെച്ചപ്പെടണം – മിസ്ബ ഉള്‍ ഹക്ക്

സ്പിന്നിനെതിരെ ബാറ്റിംഗ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ പാക്കിസ്ഥാന് ഇന്ത്യയില്‍ ലോകകപ്പ് നേടാനാകുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണെന്നതിനാല്‍ തന്നെ സ്പിന്നിനെതിരെ ബാറ്റ് ചെയ്യുന്നതും എങ്ങനെ സ്പിന്‍ ബൗളിംഗ് ചെയ്യുന്നു എന്നതുമാണ് ഏറെ നിര്‍ണ്ണായകമാകുവാന്‍ പോകുന്നതെന്ന് മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

സ്പിന്നിനെതിരെയുള്ള ബാറ്റിംഗിന്റെ കാര്യത്തില്‍ ടീം അതില്‍ പ്രയത്നിക്കുകയാണെന്ന് മിസ്ബ വ്യക്തമാക്കി. ഈ മേഖലകളിലെ പാക്കിസ്ഥാന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും മത്സരം ജയിക്കുമോ പരാജയപ്പെടുമോ എന്നത് നിശ്ചയിക്കപ്പെടുക എന്നും മിസ്ബ സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ മധ്യ നിര കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യേണ്ടതുണ്ട് – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ മധ്യ നിര കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുകയും പവര്‍ ഹിറ്റിംഗ് കാഴ്ചവെക്കേണ്ടതുമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ നായകനും നിലവിലെ കോച്ചുമായ മിസ്ബ ഉള്‍ ഹക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര വിജയം ബാബര്‍ അസമെന്ന യുവ ക്യാപ്റ്റന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി. സ്പിന്നിനെ നേരിടുമ്പോള്‍ ഭേദപ്പെട്ട ഗെയിം പ്ലാനും മധ്യ നിരയുടെ ഫോമില്ലായ്മയുമാണ് പാക്കിസ്ഥാന്‍ വേഗത്തില്‍ ശരിപ്പെടുത്തേണ്ട കാര്യമെന്നും മിസ്ബ വ്യക്തമാക്കി.

6-7 നമ്പറുകളിലെ പവര്‍ ഹിറ്റിംഗ് വിജയകരമായിരുന്നില്ലെന്നും വാലറ്റത്തില്‍ ഹസന്‍ അലിയുടെ കൂറ്റന്‍ അടികളാണ് ടീമിനെ രക്ഷിച്ചതെന്നും പറഞ്ഞ മിസ്ബ ടീം പ്രതീക്ഷിക്കുന്നത് ഈ റോള്‍ നവാസ്, ആസിഫ്, ഡാനിഷ് എന്നിവര്‍ ഏറ്റെടുക്കുമെന്നാണെന്നും പറഞ്ഞു. എന്നാല്‍ വിദേശ സാഹചര്യങ്ങളിലാണ് അവര്‍ കളിച്ചതെന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും മിസ്ബ സൂചിപ്പിച്ചു.

ആവശ്യമെങ്കില്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തു – മിസ്ബ ഉള്‍ ഹക്ക്

റാവല്‍പിണ്ടിയിലെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടീമില്‍ ഒരു പേസ് ബൗളറെ കൂടി ഉള്‍പ്പെടുന്നത് പരിഗണിക്കുമെന്ന് അറിയിച്ച് മിസ്ബ ഉള്‍ ഹക്ക്. റാവല്‍പിണ്ടിയിലെ ടെസ്റ്റ് മത്സരങ്ങളില്‍ പേസര്‍മാര്‍ക്ക് പണ്ട് മുതലെ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഈ മാറ്റം അനിവാര്യമെങ്കില്‍ ടീം അതിന് മുതിരുമെന്ന് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്റെ സ്പിന്നര്‍മാരായ നൗമന്‍ അലിയും യസീര്‍ ഷായും 14 വിക്കറ്റാണ് നേടിയത്. സാഹചര്യങ്ങള്‍ അനുസരിച്ച് അവസാന നിമിഷം മാത്രമാവും തങ്ങള്‍ ഈ തീരുമാനം എടുക്കുകയെന്ന് മിസ്ബ സൂചിപ്പിച്ചു.

അമീറിനെ പുറത്താക്കിയത് മോശം ഫോം കാരണം – മിസ്ബ ഉള്‍ ഹക്ക്

മുഹമ്മദ് അമീറിനെ പാക് ടീമില്‍ നിന്ന് പുറത്താക്കിയത് താരത്തിന്റെ മോശം ഫോം കാരണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. നേരത്തെ പാക്കിസ്ഥാന്‍ കോച്ചിംഗ് സെറ്റപ്പിന്റെ മാനസിക പീഢനം കാരണം താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

താരം തന്റെ പ്രകടനങ്ങളില്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും മിസ്ബ സൂചിപ്പിച്ചു. താരത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ താന്‍ എന്നും താരങ്ങളെ ബഹുമാനിച്ചിട്ടുണ്ടെന്നും താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ അന്ന് ക്യാപ്റ്റനെന്ന നിലയിലും പിന്നീട് കോച്ചെന്ന നിലയിലും അമീറിനെ താന്‍ പിന്തുണച്ചിട്ടുണ്ടെന്ന് മിസ്ബ വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് താരം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പിന്മാറി. അതിന് ശേഷം ടീമിലേക്ക് തിരികെ എത്തിയെങ്കിലും മികച്ച ഫോം പുറത്തെടുക്കുവാനായില്ലെന്നും അമീര്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുകയല്ലായിരുന്നുവെന്നും മറ്റു ബൗളര്‍മാരില്‍ നിന്ന് അത് വരികയും ചെയ്തുവെന്ന് മിസ്ബ ഉള്‍ ഹക്ക് അഭിപ്രായപ്പെട്ടു.

വഖാറും താനും താരത്തിനോട് പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഷഹീന്‍, നസീം, ഹസ്നൈന്‍ എന്നീ താരങ്ങളോട് മത്സരിച്ച് നില്‍ക്കുവാന്‍ അമീറിന് സാധിക്കാതെ വന്നപ്പോള്‍ സീനിയര്‍ താരമാണെങ്കിലും പുറത്ത് ഇരുത്തേണ്ട സാഹചര്യമാണുണ്ടായതെന്നും അമീര്‍ പറയുന്ന പോലെ വഖാര്‍ അല്ല ഇതിന് പിന്നിലെന്നും മിസ്ബ വ്യക്തമാക്കി.

അമീറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സെലക്ടര്‍മാരും ക്യാപ്റ്റന്മാരും എല്ലാം ഉള്‍പ്പെടുന്നുവെന്നും ആര്‍ക്കും താരത്തിന് മറ്റൊരു അവസരം നല്‍കണമെന്നുണ്ടായിരുന്നില്ലെന്നും മിസ്ബ വ്യക്തമാക്കി.

 

ന്യൂസിലാണ്ടിന് 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ഒരു ബൗളറുണ്ടേല്‍, പാക്കിസ്ഥാന്റെ പക്കല്‍ നാല് പേരുണ്ടെന്നത് മറക്കേണ്ട – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിലെ വെല്ലുവിളി അത് ബാറ്റിംഗ് ആയിരിക്കുമെന്നും ബൗളിംഗിനെക്കുറിച്ച് തനിക്ക് വലിയ വേവലാതിയില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ട് നിരയില്‍ തീപാറും പേസില്‍ പന്തെറിയുന്ന താരമാണെങ്കില്‍ തന്റെ ടീമില്‍ അതേ ശേഷിയുള്ള നാല് താരങ്ങളുണ്ടെന്നത് മറക്കരുതെന്ന് മിസ്ബ വ്യക്തമാക്കി.

ന്യൂസിലാണ്ട് കടുപ്പമേറിയ എതിരാളികളാണെന്നും അവര്‍ വെസ്റ്റിന്‍ഡീസിനെതിരെ ആധിപത്യം പുലര്‍ത്തുന്നത് നമ്മളെല്ലാം കണ്ടതാണെങ്കിലും അവര്‍ക്കെതിരെ മികച്ച പ്രകടനം തങ്ങള്‍ക്ക് പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് മിസ്ബ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതിന്റെ പരിചയം ടീമിന് തുണയേകുമെന്നാണ് കരുതുന്നതെന്നും മിസ്ബ പറഞ്ഞു.

Exit mobile version