അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരെങ്കിലും ഷഫാലിയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ് കളിക്കുവാന്‍ അനുമതി നൽകി ഐസിസി

ഇന്ത്യയ്ക്കായി സീനിയര്‍ ടീമിൽ കളിക്കുന്ന ഷഫാലി വര്‍മ്മയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ് കളിക്കുവാന്‍ അനുമതി നൽകി ഐസിസി. വനിത അണ്ടര്‍ 19 ലോകകപ്പിന്റെ ആദ്യ പതിപ്പാണ് അരങ്ങേറുവാനിരിക്കുന്നത്.

നീതു ഡേവിഡ് നയിക്കുന്ന സെലക്ഷന്‍ പാനലും ഐസിസിയും ഇത് സംബന്ധിച്ച കാര്യങ്ങളിൽ ബിസിസിഐ വഴി വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് ലഭിയ്ക്കുന്ന വിവരം.

18 വയസ്സുള്ള ഷഫാലി വര്‍മ്മ 69 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. റിച്ച ഘോഷ് ഇന്ത്യയ്ക്കായി 42 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. റിച്ചയ്ക്ക് 19 വയസ്സുണ്ടെങ്കിലും സെപ്റ്റംബര്‍ 1 2023ന് മുമ്പ് ജനിച്ചവര്‍ക്ക് കളിക്കാമെന്ന ഐസിസി നിയമം കാരണം താരത്തിനും കളിക്കുവാന്‍ അനുമതി ലഭിയ്ക്കും. ജനുവരി 28 2003ൽ ആണ് റിച്ച ജനിക്കുന്നത്.

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രക്ഷയ്ക്കെത്തി ഹര്‍മ്മന്‍പ്രീത് കൗര്‍

ഓസ്ട്രേലിയയ്ക്കെതിരെ കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ആദ്യ വിക്കറ്റിൽ 25 റൺസാണ് നേടിയത്.

സ്മൃതി 17 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റിൽ യാസ്ടിക ഭാട്ടിയയെ(8) കൂട്ടുപിടിച്ച് ഷഫാലി 43 റൺസാണ് കൂട്ടിചേര്‍ത്തത്. തന്റെ വ്യക്തിഗത സ്കോര്‍ 48ൽ നിൽക്കുമ്പോള്‍ ഷഫാലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും 22 റൺസ് നേടിയെങ്കിലും ജെമീമയെ(11) പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

Australiawomenindia

അതേ ഓവറിൽ തന്നെ ദീപ്തി ശര്‍മ്മയെയും പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.  ഒരു ഘട്ടത്തിൽ 93/2 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ പൊടുന്നനെ 117/5 എന്ന നിലയിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്. ഹര്‍ലീന്‍ ഡിയോളിനെയും വീഴ്ത്തി ജെസ്സ് തന്റെ നാലാം വിക്കറ്റ് നേടിയപ്പോള്‍ താരം വെറും 22 റൺസാണ് തന്റെ സ്പെല്ലിൽ വിട്ട് നൽകിയത്.  ഇതിൽ അവസാന ഓവറിലാണ് 11 റൺസ് പിറന്നത്.

ഹര്‍മ്മന്‍പ്രീത് കൗര്‍ തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ തികച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ 150 റൺസും കടക്കുകയായിരുന്നു. മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് കൗറിന്റെ ഈ ഇന്നിംഗ്സായിരുന്നു.

താരം 34 പന്തിൽ 52 റൺസാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

 

ക്യാപ്റ്റന്‍ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യയെ മികച്ച സ്കോറിൽ എത്തുവാന്‍ സഹായിച്ച് പൂജയും

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 255 റൺസ്. ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ 75 റൺസിനൊപ്പം ഷഫാലി വര്‍മ്മ(49), പൂജ വസ്ട്രാക്കര്‍(56*) എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇന്ത്യ നേടിയത്.

ഒരു ഘട്ടത്തിൽ ഇന്ത്യ 89/1 എന്ന നിലയിൽ നിന്ന് 94/4 എന്ന നിലയിലേക്കും പിന്നീട് 124/6 എന്ന നിലയിലേക്കും വീണുവെങ്കിലും ഹര്‍മന്‍പ്രീതും – പൂജയും തമ്മിലുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു.

77 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹര്‍മന്‍പ്രീത് പുറത്തായ ശേഷം പൂജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ 255 റൺസിലേക്ക് എത്തിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഇനോക രണവീര, രശ്മി ഡി സിൽവ, ചാമരി അത്തപ്പത്തു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

പത്ത് വിക്കറ്റ് വിജയം, ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 173 റൺസിലൊതുക്കിയ ശേഷം ഇന്ത്യ 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് വിജയം കരസ്ഥമാക്കിയത്. 94 റൺസ് നേടിയ സ്മൃതി മന്ഥാനയും 71 റൺസ് നേടിയ ഷഫാലി വര്‍മ്മയും ആണ് ഇന്ത്യയുടെ അനായാസ വിജയം ഒരുക്കിയത്.

നേരത്തെ ബൗളിംഗിൽ രേണുക സിംഗ് നേടിയ നാല് വിക്കറ്റിനൊപ്പം മേഘന സിംഗും, ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ഇന്ത്യയ്ക്കായി തിളങ്ങി. 47 റൺസുമായി പുറത്താകാതെ നിന്ന അമ കാഞ്ചനയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. നീലാക്ഷി ഡി സിൽവ 32 റൺസും ചാമരി അത്തപ്പത്തു 27 റൺസും അനുഷ്ക സഞ്ജീവനി 25 റൺസും ആതിഥേയര്‍ക്കായി നേടി.

ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി വെലോസിറ്റി

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ് വെലോസിറ്റിയുടെ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിന് വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും 36 റൺസ് നേടിയ താനിയ ഭാട്ടിയയും തിളങ്ങിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. കേറ്റ് ക്രോസ് വെലോസിറ്റിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മികച്ച രീതിയിൽ തിരിച്ചടിച്ച വെലോസിറ്റിയ്ക്കായി ഷഫാലി വര്‍മ്മ വെടിക്കെട്ട് പ്രകടനം നടത്തി തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താക്കുകയായിരുന്നു. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

33 പന്തിൽ 51 റൺസായിരുന്നു ഷഫാലിയുടെ സംഭാവന. ഷഫാലി പുറത്തായ ശേഷം ലോറ വോള്‍വാര്‍ഡടും ദീപ്തി ശര്‍മ്മയും നാലാം വിക്കറ്റിൽ 71 റൺസ് നേടിയപ്പോള്‍ വിജയത്തിലേക്ക് ഈ കൂട്ടുകട്ട് വെലോസിറ്റിയെ നയിച്ചു. ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മ 24 റൺസ് നേടി പുറത്താകാതെ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

ന്യൂസിലാണ്ടിനെതിരെ 279 റൺസ് നേടി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ 279 റൺസ് നേടി ഇന്ത്യ. ടീം 49.3 ഓവറിൽ ഓൾഔട്ട് ആയപ്പോൾ 69 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മയാണ് ടോപ് സ്കോറര്‍. സബിനേനി മഘന(61), ഷഫാലി വര്‍മ്മ(51) എന്നിവരും റൺസ് കണ്ടെത്തി.

ഒരു ഘട്ടത്തിൽ 245/6 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 34 റൺസ് നേടുന്നതിനിടെ അവസാന നാല് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ന്യൂസിലാണ്ടിനായി റോസ്മേരി മെയിര്‍, ഹന്നാ റോവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓപ്പണര്‍മാര്‍ 13 ഓവറിൽ നൂറ് റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. ആ തുടക്കം പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മികച്ച സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ലെന്ന് വേണം പറയുവാന്‍.

ഷഫാലി വര്‍മ്മയെ പിന്തള്ളി ടി20യിൽ ഒന്നാം നമ്പറായി ബെത്ത് മൂണി, സ്മൃതി മൂന്നാം റാങ്കിൽ

ഇന്ത്യയുടെ ഷഫാലി വര്‍മ്മയെ പിന്തള്ളി ടി20യിൽ ഒന്നാം നമ്പര്‍ ബാറ്റിംഗ് താരമായി ഓസ്ട്രേലിയയുടെ ബെത്ത് മൂണി. ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന-ടി20 പരമ്പരയിലെ ടോപ് സ്കോറര്‍ ആയിരുന്നു ബെത്ത് മൂണി.

28 റേറ്റിംഗ് പോയിന്റുകളുടെ വ്യത്യാസമാണ് ഇരു താരങ്ങളും തമ്മിലുള്ളത്. ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സ്മൃതി മന്ഥാനയാണ് മൂന്നാം റാങ്കിലുള്ളത്. ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിനെ പിന്തള്ളിയാണ് ഇന്ത്യന്‍ താരം മൂന്നാം റാങ്കിലേക്ക് എത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം, സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം

ക്യൂന്‍സ്ലാന്‍ഡിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനിറങ്ങിയ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 101/1 എന്ന നിലയിലാണ്. 33 ഓവറിൽ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും 93 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 31 റൺസ് നേടിയ ഷഫാലിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. സോഫി മോളിനക്സിനാണ് വിക്കറ്റ്. 64 റൺസുമായി സ്മൃതിയും 1 റൺസ് നേടി പൂനം റൗത്തുമാണ് ക്രീസിലുള്ളത്.

സൂപ്പര്‍ ഷഫാലി, വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ വിജയത്തിലേക്ക് നയിച്ചു

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ ഇന്ന് ബിര്‍മ്മിംഗാം ഫീനിക്സിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ഷഫാലി വര്‍മ്മ. എവ്‍ലിന്‍ ജോണ്‍സിനോടൊപ്പം നേടിയ 131 റൺസിന്റെ അപരാജിത ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഫീനിക്സ് 10 വിക്കറ്റിന് വെല്‍ഷ് ഫയറിനെ കീഴടക്കുകയായിരുന്നു.

128 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഫീനിക്സ് 76 പന്തിലാണ് വിജയം ഉറപ്പാക്കിയത്. ഷഫാലി 42 പന്തിൽ 76 റൺസും എവ്‍ലിന്‍ 35 പന്തിൽ 52 റൺസുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. 38 റൺസാണ് ബ്രൈയോണി സ്മിത്ത് നേടിയത്.

മികച്ച തുടക്കം നല്‍കി ഷഫാലി വര്‍മ്മ, 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ

ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മതി മന്ഥാനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 8.5 ഓവറിൽ 70 റൺസ് നേടിയെങ്കിലും പിന്നീട് വേണ്ട വിധത്തില്‍ റൺസ് കണ്ടെത്തുവാന്‍ ടീമിന് സാധിക്കാതെ പോയപ്പോള്‍ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ. സ്മൃതി 20 റൺസും ഷഫാലി 48 റൺസും നേടിയെങ്കിലും മൂന്ന് പന്തിന്റെ വ്യത്യാസത്തിൽ ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നീട് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 31 റൺസ് നേടി ടീമിനെ നൂറ് കടത്തുകയായിരുന്നു. 24 റൺസ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിൽ റൺസ് കണ്ടെത്തിയ മറ്റൊരു താരം.

കേറ്റ് ക്രോസിന് അഞ്ച് വിക്കറ്റ്, തകര്‍ന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മിത്താലിയുടെ അര്‍ദ്ധ ശതകം

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് അടിഞ്ഞ് ഇന്ത്യ. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇന്ത്യ 221 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിത്താലി രാജിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം 192/9 എന്ന നിലയിലേക്ക് വീണ ടീം പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 29 റൺസിന്റെ ബലത്തിൽ ആണ് 221 എന്ന സ്കോറിലേക്ക് എത്തിയത്.

11.5 ഓവറിൽ 56 റൺസ് നേടിയ ശേഷം മന്ഥാന(22) – ഷഫാലി കൂട്ടുകെട്ടിനെ കേറ്റ് ക്രോസ് തകര്‍ക്കുകയായിരുന്നു.

ജെമീമ റോഡ്രിഗസിനെയും(8) ഷഫാലി വര്‍മ്മയെയും(44) അടുത്തടുത്ത ഓവറുകളിൽ നഷ്ടമായ ശേഷം മിത്താലി രാജാണ് ഇന്ത്യയ്ക്കായി പൊരുതി നിന്നത്. താരം 9ാം വിക്കറ്റായി പുറത്താകുമ്പോള്‍ 192 റൺസാണ് ഇന്ത്യ നേടിയത്.

59 റൺസാണ് മിത്താലി രാജ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ കേറ്റ് ക്രോസാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റ് നേടി. പത്താം വിക്കറ്റിൽ ജൂലന്‍ ഗോസ്വാമിയും പൂനം യാദവും കൂടി നേടിയ 29 റൺസാണ് ഇന്ത്യയുടെ സ്കോര്‍ 221 റൺസിലേക്ക് എത്തിച്ചത്.

ഗോസ്വാമി 19 പന്തിൽ 20 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 10 റൺസ് നേടിയ പൂനം യാദവ് അവസാന വിക്കറ്റായി പുറത്തായി.

അരങ്ങേറ്റത്തിൽ മൂന്ന് സിക്സുമായി ഷഫാലി വര്‍മ്മ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന വനിത താരമെന്ന ബഹുമതി

ടെസ്റ്റ് മത്സരത്തിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ മൂന്ന് സിക്സ് നേടിയ ഷഫാലി വര്‍മ്മ ഇന്ന് സ്വന്തമാക്കിയത് ചരിത്ര നേട്ടം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ ഒരു സിക്സുമാണ് താരം നേടിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ മൂന്ന് സിക്സ് നേടുന്ന ആദ്യ വനിത താരമെന്ന നേട്ടം ഇതോടെ ഷഫാലി വര്‍മ്മ സ്വന്തമാക്കി. അത് മാത്രമല്ല വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ രണ്ട് സിക്സില്‍ കൂടുതൽ ആരും നേടിയിട്ടില്ലെന്നിരിക്കെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന താരമെന്ന ബഹുമതി കൂടി ഷഫാലി തന്റെ അരങ്ങേറ്റ മത്സരത്തിൽ സ്വന്തമാക്കി.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷഫാലി ആദ്യ ഇന്നിംഗ്സിൽ 96 റൺസും രണ്ടാം ഇന്നിംഗ്സിൽ 63 റൺസുമാണ് നേടിയത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന താരത്തെ കാത്തറിന്‍ ബ്രണ്ട് പൂര്‍ത്തിയാക്കിയ മികച്ച ക്യാച്ചിലൂടെയാണ് ഇംഗ്ലണ്ട് പുറത്താക്കിയത്.

Exit mobile version