കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്, മേഘനയ്ക്കും റോഡ്രിഗസിനും അര്‍ദ്ധ ശതകങ്ങള്‍

വനിത ടി20 ചലഞ്ചിൽ കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 190/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 47 പന്തിൽ 73 റൺസ് നേടിയ സബിനേനി മേഘനയും 66 റൺസ് നേടിയ ജെമീമ റോഡ്രിഗസും ആണ് ടീമിനായി തിളങ്ങിയത്. ഹെയ്‍ലി മാത്യൂസ് 27 റൺസും സോഫിയ ഡങ്ക്ലി 19 റൺസും വേഗത്തിൽ നേടിയതും ടീമിന് തുണയായി.

158 റൺസിൽ താഴെയുള്ള സ്കോറിന് വെലോസിറ്റിയെ ഒതുക്കിയാൽ ഫൈനലിലേക്ക് ട്രെയിൽബ്ലേസേഴ്സിന് യോഗ്യത നേടാനാകും.

 

ന്യൂസിലാണ്ടിനെതിരെ 279 റൺസ് നേടി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ 279 റൺസ് നേടി ഇന്ത്യ. ടീം 49.3 ഓവറിൽ ഓൾഔട്ട് ആയപ്പോൾ 69 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മയാണ് ടോപ് സ്കോറര്‍. സബിനേനി മഘന(61), ഷഫാലി വര്‍മ്മ(51) എന്നിവരും റൺസ് കണ്ടെത്തി.

ഒരു ഘട്ടത്തിൽ 245/6 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 34 റൺസ് നേടുന്നതിനിടെ അവസാന നാല് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ന്യൂസിലാണ്ടിനായി റോസ്മേരി മെയിര്‍, ഹന്നാ റോവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Shafalimeghana

ഓപ്പണര്‍മാര്‍ 13 ഓവറിൽ നൂറ് റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. ആ തുടക്കം പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മികച്ച സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ലെന്ന് വേണം പറയുവാന്‍.

Exit mobile version