ലോറ വോള്‍വാര്‍ഡട് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്ക വനിത ടീമിന്റെ ക്യാപ്റ്റനായി ലോറ വോള്‍വാര്‍ഡടിനെ നിയമിച്ചു. പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് ടീമുകള്‍ക്കെതിരെയുള്ള പരമ്പരയ്ക്കായി മാത്രമാണ് ഈ നിയമനമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. സൂനേ ലൂസ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതോടെയാണ് ലോറയിലേക്ക് ഈ ചുമതലയെത്തുന്നത്.

വൈസ് ക്യാപ്റ്റന്‍ ച്ലോ ട്രയൺ പാക്കിസ്ഥാന്‍ പരമ്പരയിൽ കളിക്കാത്തതിനാലാണ് ലോറയിലേക്ക് ദൗത്യമെത്തുന്നത്. ലൂസ് 34 ഏകദിനത്തിലും 34 ടി20 അന്താരാഷ്ട്ര മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്.

മികവ് കാട്ടി ഗുജറാത്ത് ബാറ്റിംഗ്, ലോറയ്ക്ക് വീണ്ടും അര്‍ദ്ധ ശതകം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജയന്റ്സിന് മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 188 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ലോറ വോള്‍വാര്‍ഡട് 42 പന്തിൽ 68 റൺസ് നേടിയപ്പോള്‍ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 26 പന്തിൽ 41 റൺസ് നേടി മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചു.

അഞ്ചാം വിക്കറ്റിൽ 9 പന്തിൽ 27 റൺസ് നേടി ഹര്‍ലീന്‍ ഡിയോള്‍ – ദയലന്‍ ഹമേലത കൂട്ടുകെട്ട് ഇന്നിംഗ്സ് മികച്ച രീതിയിൽ അവസാനിപ്പിക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചു. ഹേമലത 6 പന്തിൽ 16 റൺസും ഹര്‍ലീന്‍ ഡിയോള്‍ 5 പന്തിൽ 12 റൺസും നേടി പുറത്താകാതെ നിന്നു.

31 റൺസ് നേടിയ സബിനേനി മേഘനയാണ് മറ്റൊരു പ്രധാന സ്കോറര്‍. ആര്‍സിബിയ്ക്കായി ശ്രേയാങ്ക പാട്ടിൽ 2 വിക്കറ്റ് നേടി.

ലോറയ്ക്കും ഗാര്‍ഡ്നറിനും അര്‍ദ്ധ ശതകം, ഗുജറാത്തിന് 147 റൺസ്

ഡൽഹി ക്യാപിറ്റൽസിനെതിരെ 147 റൺസ് നേടി ഗുജറാത്ത് ജയന്റ്സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ലോറ വോള്‍വാര്‍ഡട് 57 റൺസ് നേടിയപ്പോള്‍ ഹര്‍ലീന്‍ ഡിയോള്‍ 31 റൺസും ആഷ്‍ലൈ ഗാര്‍ഡ്നര്‍ പുറത്താകാതെ 51 റൺസും നേടി.

തുടക്കത്തിൽ തന്നെ സോഫിയ ഡങ്ക്ലിയെ നഷ്ടമായ ശേഷം 49 റൺസാണ് ലോറ – ഹര്‍ലീന്‍ കൂട്ടുകെട്ട് നേടിയത്. മൂന്നാം വിക്കറ്റിൽ 81 റൺസ് നേടിയ ലോറ – ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് ആണ് ഗുജറാത്തിനെ രക്ഷിച്ചത്. ഡൽഹിയ്ക്കായി ജെസ്സ് ജോന്നാസന്‍ രണ്ട് വിക്കറ്റ് നേടി.

ലോറ എത്തുന്നത് പാക്കിസ്ഥാന്‍ വനിത ലീഗിലെ എക്സിബിഷന്‍ മാച്ചിൽ നിന്ന് വിടുതൽ വാങ്ങി

വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനായി ലോറ വോള്‍വാര്‍ഡട് പാക്കിസ്ഥാനിൽ വനിത ലീഗിന്റെ ഭാഗമായുള്ള എക്സിബിഷന്‍ മാച്ചിൽ കളിക്കുകയായിരുന്നു. പരിക്കേറ്റ ടീം ക്യാപ്റ്റന്‍ ബെത്ത് മൂണിയ്ക്ക് പകരം ആണ് താരത്തെ ഗുജറാത്ത് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. . സൂപ്പര്‍ വുമൺ ടീമിനായി 36 പന്തിൽ നിന്ന് ലോറ 53 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ലോറയ്ക്ക് പകരം സൂപ്പര്‍ വുമൺ സുനേ ലൂസിനെ സൈന്‍ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ഗുജറാത്തിന്റെ ഡൽഹിയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം സ്ക്വാഡിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ബെത്ത് മൂണിയ്ക്ക് ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് പരിക്കേൽക്കുന്നത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ലോറയ്ക്കായി വനിത പ്രീമിയര്‍ ലീഗ് ലേലത്തിൽ ആരും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ബെത് മൂണിക്ക് പകരക്കാരിയെ ഗുജറാത്ത് ജയന്റ്സ് കണ്ടെത്തി

വനിതാ പ്രീമിയർ ലീഗിലെ (WPL) ഗുജറാത്ത് ജയന്റ്സ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ലോറ വോൾവാർഡിനെ സൈൻ ചെയ്തു. പരിക്കേറ്റ ബെത് മൂണിക്ക് പകരക്കാരിയായാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ദക്ഷിണാഫ്രിക്കൻ താരം എത്തുന്നത്. പിസിബിയുടെ വിമൻസ് ലീഗ് എക്സിബിഷൻ മത്സരങ്ങളിൽ സൂപ്പർ വുമണിനായി കളിക്കുന്ന വോൾവാർഡിനെ WPL-ൽ ചേരാൻ അവരുടെ ടീം വിട്ടയച്ചു കഴിഞ്ഞു.

അവിടെ തന്റെ ഒരേയൊരു മത്സരത്തിൽ 36 പന്തിൽ പുറത്താകാതെ 53 റൺസ് നേടി സൂപ്പർ വുമണിനെ എട്ട് വിക്കറ്റിന് ആമസോണിനെ പരാജയപ്പെടുത്താൻ അവർ സഹായിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ ഗുജറാത്ത് ജയന്റ്സ് രണ്ട് കോടി രൂപയ്ക്ക് സൈൻ ചെയ്ത മൂണി, മുംബൈ ഇന്ത്യൻസിനെതിരായ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു.

പത്ത് വിക്കറ്റ് വിജയവും സെമി സ്ഥാനവും ഉറപ്പാക്കി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പിൽ സെമി ഉറപ്പാക്കി ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയൽ ന്യൂസിലാണ്ടിനൊപ്പമെത്തിയ ദക്ഷിണാഫ്രിക്ക മികച്ച റൺ റേറ്റിന്റെ ബലത്തിൽ ന്യൂസിലാണ്ടിനെ പിന്തള്ളി സെമിയിലെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 17.5 ഓവറിൽ വിജയം ഉറപ്പാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോള്‍വാര്‍ഡട് 56 പന്തിൽ 66 റൺസും ടാസ്മിന്‍ ബ്രിട്സ് 50 റൺസും നേടി പുറത്താകാതെ നിന്നു.

പൊരുതി നിന്നത് ലോറ മാത്രം, അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ വെലോസിറ്റിയെ വീഴ്ത്തി സൂപ്പര്‍നോവാസിന് കിരീടം

വനിത ടി20 ചലഞ്ച് കിരീടം സ്വന്തമാക്കി സൂപ്പര്‍നോവാസ്. ഇന്ന് നടന്ന ഫൈനലില്‍ വെലോസിറ്റിയ്ക്കെതിരെ 4 റൺസ് വിജയം ആണ് ടീം നേടിയത്. 40 പന്തിൽ 65 റൺസ് നേടിയ റൺസ് നേടിയ ലോറ വോള്‍വാര്‍ഡടിന് മറ്റു വെലോസിറ്റി താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നൽകുവാന്‍ സാധിക്കാതെ പോയപ്പോള്‍ 166 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ വെലോസിറ്റിയുടെ ഇന്നിംഗ്സ് 161/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

രണ്ടോവറിൽ 34 റൺസ് വേണ്ട ഘട്ടത്തിൽ സിമ്രാന്‍ ബഹാദൂറിന്റെ തകര്‍പ്പനടികള്‍ക്ക് മുന്നിൽ സൂപ്പര്‍നോവാസ് പതറിയപ്പോള്‍ 19ാം ഓവറിൽ പൂജ വസ്ട്രാക്കര്‍ 17 റൺസ് വഴങ്ങി. അവസാന ഓവറിൽ 17 റൺസായിരുന്നു വെലോസിറ്റിയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ലോറ സോഫി എക്ലെസ്റ്റോണിനെ സിക്സര്‍ പായിച്ചപ്പോള്‍ രണ്ടാം പന്തിൽ സിംഗിള്‍ നേടി ലോറ സ്ട്രൈക്ക് സിമ്രാന്‍ ബഹാദറിന് നൽകി. അടുത്ത പന്തിൽ സിമ്രാന്‍ ഒരു എൽബിഡബ്ല്യു കോള്‍ അതിജീവിച്ച്പ്പോള്‍ ലെഗ്ബൈ നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചു. 2 റൺസ് നാലാം പന്തിൽ പിറന്നപ്പോള്‍ ലക്ഷ്യം 2 പന്തിൽ 7 റൺസായി.

അടുത്ത രണ്ട് പന്തിൽ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ വെലോസിറ്റി പൊരുതി വീണു. സിമ്രാന്‍‍ ബഹാദൂര്‍ 10 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന് ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

ഇത്ര ദൂരം സിക്സര്‍ അടിക്കുന്ന ഒരു വനിത താരത്തെ താന്‍ കണ്ടിട്ടില്ല – ലോറ വോള്‍വാര്‍ഡട്

ഇന്നലെ പരാജയം ആയിരുന്നു ഫലമെങ്കിലും ട്രെയില്‍ബ്ലേസേഴ്സിന്റെ കൂറ്റന്‍ സ്കോറിന്റെ അടുത്തെത്തുവാന്‍ വെലോസിറ്റിയെ സഹായിച്ച് റൺ റേറ്റിന്റെ ബലത്തിൽ ഫൈനലുറപ്പിക്കുവാന്‍ ടീമിനെ സാധിപ്പിച്ചത് കിരൺ നാവ്ഗിരേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആയിരുന്നു.

34 പന്തിൽ 69 റൺസ് നേടിയ കിരൺ 5 സിക്സുകള്‍ തന്റെ ഇന്നിംഗ്സിൽ നേടിയിരുന്നു. താരത്തിന് പ്രശംസയുമായി രംഗത്തെത്തിയത് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലെ അംഗമായ ലോറ വോള്‍വാര്‍ഡട് ആയിരുന്നു. കിരണിന്റെ പ്രകടനം താന്‍ നെറ്റ്സിൽ കുറച്ച് ദിവസമായി വീക്ഷിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഒരു പവര്‍ ഹിറ്റിംഗ് ഡ്രില്ലിൽ താരം അടിച്ച സിക്സായിരുന്നു ഏറ്റവും ദൂരം പോയതെന്നും ആ സിക്സുകള്‍ താന്‍ ഒരു വനിത താരം അടിക്കുന്നതിൽ ഏറ്റവും ദൂരം സഞ്ചരിച്ച സിക്സുകളായി അടയാളപ്പെടുത്തുന്നുവെന്നും ലോറ വ്യക്തമാക്കി.

ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി വെലോസിറ്റി

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ് വെലോസിറ്റിയുടെ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിന് വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും 36 റൺസ് നേടിയ താനിയ ഭാട്ടിയയും തിളങ്ങിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. കേറ്റ് ക്രോസ് വെലോസിറ്റിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മികച്ച രീതിയിൽ തിരിച്ചടിച്ച വെലോസിറ്റിയ്ക്കായി ഷഫാലി വര്‍മ്മ വെടിക്കെട്ട് പ്രകടനം നടത്തി തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താക്കുകയായിരുന്നു. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

33 പന്തിൽ 51 റൺസായിരുന്നു ഷഫാലിയുടെ സംഭാവന. ഷഫാലി പുറത്തായ ശേഷം ലോറ വോള്‍വാര്‍ഡടും ദീപ്തി ശര്‍മ്മയും നാലാം വിക്കറ്റിൽ 71 റൺസ് നേടിയപ്പോള്‍ വിജയത്തിലേക്ക് ഈ കൂട്ടുകട്ട് വെലോസിറ്റിയെ നയിച്ചു. ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മ 24 റൺസ് നേടി പുറത്താകാതെ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

ഫോം തുടര്‍ന്ന് ലോറ, ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക

ഈ ടൂര്‍ണ്ണമെന്റിലുടനീളം കണ്ടത് പോലെ ലോറ വോള്‍വാര്‍ഡടും സൂനേ ലൂസും ഫോം കണ്ടത്തെിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ്.

ലിസെല്ലേ ലീ – ലോറ സഖ്യം 88 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 36 റൺസ് നേടിയ ലീ മടങ്ങുകയും 15 റൺസ് നേടിയ ലാറ ഗുഡോളിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 118/2 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് 91 റൺസ് കൂട്ടുകെട്ട് നേടി ലോറ – സൂനേ ലൂസ് സഖ്യം ദക്ഷിണാഫ്രിക്കയെ തിരിച്ച് ട്രാക്കിലാക്കുകയായിരുന്നു. എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഇരു താരങ്ങളെയും ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തടുത്ത ഓവറുകളിൽ നഷ്ടമാകുകയായിരുന്നു.

ലോറ 90 റൺസ് നേടി പുറത്തായപ്പോള്‍ ലൂസ് 52 രൺസാണ് നേടിയത്. മിഗ്നൺ ഡു പ്രീസ്(14), മാരിസാന്നേ കാപ്പ്(30*), ച്ലോ ട്രയൺ(17*) എന്നിവർ ചേർന്ന് ആണ് ടീമിന്റെ സ്കോർ 271 റൺസിലേക്ക് എത്തിച്ചത്. 25 പന്തിൽ 43 റൺസാണ് ആറാം വിക്കറ്റിൽ കാപ്പ് – ട്രയൺ കൂട്ടുകെട്ട് നേടിയത്.

വീണ്ടും ത്രില്ല‍ർ, വീണ്ടും തോൽവിയേറ്റ് വാങ്ങി ന്യൂസിലാണ്ട്, ഇത്തവണ ദക്ഷിണാഫ്രിക്ക വക

ആതിഥേയരായ ന്യൂസിലാണ്ടിന് വനിത ഏകദിന ലോകകപ്പിൽ വീണ്ടും തിരിച്ചടി. ഇന്ന് നടന്ന ത്രില്ല‍‍ർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കവെയാണ് ന്യൂസിലാണ്ടിനെതിരെ 2 വിക്കറ്റ് വിജയം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം ജയം ആയിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 228 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 49.3 ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം സ്വന്തമാക്കി.

67 റൺസ് നേടിയ ലോറ വോള്‍വാ‍ർ‍‍‍ഡ്ടും 51 റൺസ് നേടി സൂനേ ലൂസും ദക്ഷിണാഫ്രിക്കയെ 161/2 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അമേലിയ കെര്‍ വീണ്ടും മത്സരത്തിലേക്ക് ന്യൂസിലാണ്ടിനെ തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്.

ലോറയെയും മിഗ്നൺ ഡു പ്രീസിനെയും അടുത്തടുത്ത ഓവറുകളിൽ അമേലിയ കെര്‍ പുറത്താക്കിയപ്പോള്‍ സൂനേ ലൂസിന്റെ വിക്കറ്റ് ഹന്നാ റോ നേടി. 170/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ പിന്നീട് മരിസാന്നേ കാപ്പിന്റെ ഇന്നിംഗ്സ് ആണ് മുന്നോട്ട് നയിച്ചത്.

12 പന്തിൽ 14 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഷബ്നിം ഇസ്മൈലിന്റെ വിക്കറ്റ് 49ാം ഓവറിന്റെ രണ്ടാം ഓവറിൽ നഷ്ടമായപ്പോള്‍ കാപ്പ് ഓവറിൽ നിന്ന് ബൗണ്ടറി നേടി ലക്ഷ്യം ഒരോവറിൽ 6 ആക്കി മാറ്റി.

അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ കാപ്പ് ലക്ഷ്യം രണ്ട് റൺസായി കുറച്ചു. അടുത്ത രണ്ട് പന്തുകളിൽ രണ്ട് സിംഗിളുകള്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വിജയം ഉറപ്പായി. ന്യൂസിലാണ്ടിനായി അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഫ്രാന്‍സസ് മക്കേ രണ്ട് വിക്കറ്റും നേടിയെങ്കിലും 34 റൺസുമായി പുറത്താകാതെ നിന്ന മരിസാന്നേ കാപ്പ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി.

ചാമ്പ്യന്മാർക്ക് വിജയം കിട്ടാക്കനി, 20 വർഷത്തിനിടെ ഇംഗ്ലണ്ടിനെ ആദ്യമായി പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

വനിത ഏകദിന ലോകകപ്പിൽ വീണ്ടും തോൽവിയേറ്റ് വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ന് 3 വിക്കറ്റ് വിജയം ദക്ഷിണാഫ്രിക്ക 4 പന്ത് ബാക്കി നില്‍ക്കവെ നേടിയപ്പോള്‍ അത് ചരിത്ര നിമിഷം കൂടിയായിരുന്നു. 20 വ‍ർഷത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ വിജയം നേടുന്നത്.

49ാം ഓവറിന്റെ രണ്ടാം പന്തിൽ 32 റൺസ് നേടിയ മരിസാന്നേ കാപ്പിന്റെ വിക്കറ്റ് നഷ്ടമായത് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ ബാധിച്ചു. അപ്പോള്‍ പത്ത് പന്തിൽ പത്ത് റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.

പകരം ക്രീസിലെത്തിയ ഷബ്നിം ഇസ്മൈൽ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടിയതോടെ ലക്ഷ്യം 9 പന്തിൽ ആറായി മാറി. ഓവറിൽ നിന്ന് 2 റൺസ് കൂടി വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 4 റൺസായി മാറി.

ലക്ഷ്യം രണ്ട് പന്തിൽ മറികടന്ന് ത്രിഷ ഷെട്ടിയും(13*) ഷബ്നിം ഇസ്മൈലും(5*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നിമിഷം സമ്മാനിക്കുകയായിരുന്നു.

ലോറ വോള്‍വാർ‍‍ഡട് 77 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. സൂനേ ലൂസ് 36 റൺസും ടാസ്മിൻ ബ്രിട്ട്സ് 23 റൺസും നേടി നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി താമി ബ്യൂമോണ്ട്(62), ആമി എല്ലൻ ജോൺസ്(53) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 9 വിക്കറ്റ് നഷ്ടത്തിൽ 235 റൺസിലേക്ക് എത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാന്നേ കാപ്പ് 5 വിക്കറ്റ് നേടി. ച്ലോ ട്രയൺ 2 വിക്കറ്റും നേടി.

Exit mobile version