വിശ്രമം ആവശ്യം, ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ

തുടര്‍ച്ചയായ ക്രിക്കറ്റിൽ നിന്ന് വിശ്രമം ആവശ്യമാണെന്ന് കാണിച്ച് ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ആവശ്യത്തിന് വിശ്രമം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഓഗസ്റ്റ് 3ന് ആരംഭിയ്ക്കുവാനിരുന്ന ദി ഹണ്ട്രെഡിൽ നിന്ന് താരം പിന്മാറിയത്.

വെൽഷ് ഫയറിന് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ ബൈര്‍സ്റ്റോ കളിച്ചത്. ഓഗസ്റ്റ് 17ന് ആണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ബൈര്‍സ്റ്റോ എട്ട് മത്സരങ്ങളിൽ നിന്ന് 994 റൺസാണ് നേടിയിട്ടുള്ളത്.

സൂപ്പര്‍ ഷഫാലി, വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ വിജയത്തിലേക്ക് നയിച്ചു

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ ഇന്ന് ബിര്‍മ്മിംഗാം ഫീനിക്സിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ഷഫാലി വര്‍മ്മ. എവ്‍ലിന്‍ ജോണ്‍സിനോടൊപ്പം നേടിയ 131 റൺസിന്റെ അപരാജിത ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഫീനിക്സ് 10 വിക്കറ്റിന് വെല്‍ഷ് ഫയറിനെ കീഴടക്കുകയായിരുന്നു.

Shafalievelyn

128 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഫീനിക്സ് 76 പന്തിലാണ് വിജയം ഉറപ്പാക്കിയത്. ഷഫാലി 42 പന്തിൽ 76 റൺസും എവ്‍ലിന്‍ 35 പന്തിൽ 52 റൺസുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. 38 റൺസാണ് ബ്രൈയോണി സ്മിത്ത് നേടിയത്.

സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം

സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില് മാത്യൂസും 23 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജിയ ഹെന്നെസ്സിയും ആണ് വെൽഷ് നിരയിൽ റൺസ് കണ്ടെത്തിയത്. ലോറന്‍ ബെല്ലും അമാന്‍ഡ വെല്ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം സതേൺ ബ്രേവിനായി നേടി.

39 പന്തിൽ 61 റൺസ് നേടി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയുടെ മികവിലാണ് സതേൺ ബ്രേവിന്റെ വിജയം. 84 പന്തിൽ ആണ് അവരുടെ വിജയം. സോഫിയ ഡങ്ക്ലി 16 റൺസും സ്റ്റഫാനി ടെയിലര്‍ 17 റൺസും നേടി പുറത്താകാതെ നിന്നു.

ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ് നേടിയപ്പോള്‍ 168 റൺസാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് നേടിയത്.

ബൈര്‍സ്റ്റോ 36 പന്തിൽ 56 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും ബെന്‍ ഡക്കറ്റ്(27 പന്തിൽ 41), ജെയിംസ് നീഷം(11 പന്തിൽ പുറത്താകാതെ 30), ഗ്ലെന്‍ ഫിലിപ്പ്സ്(14 പന്തിൽ 23) എന്നിവരാണ് വെൽഷിന് വേണ്ടി തിളങ്ങിയത്.

31 പന്തിൽ 62 റൺസ് നേടിയ ഹാരി ബ്രൂക്ക് സൂപ്പര്‍ചാര്‍ജേഴ്സിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ടോപ് ഓര്‍ഡറിൽ കാര്യമായ പ്രകടനം ആര്‍ക്കും പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഖൈസ് അഹമ്മദ് 13 റൺസ് വിട്ട് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയാണ് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേവ്സിനെ തകര്‍ത്തത്.

ആഡം ലിഥ്(14 പന്തിൽ 25), മാറ്റി പോട്സ്(പുറത്താകാതെ 10 പന്തിൽ 20) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍.

ജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച് ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ജെമീമയുടെ ബലത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

നൂറ് പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് വെൽഷ് നേടിയത്. 30 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സൂപ്പര്‍ ചാര്‍ജ്ജേഴ്സിന് വേണ്ടി ലിന്‍സേ സ്മിത്ത് മൂന്ന് വിക്കറ്റും കാറ്റി ലെവിക്, അലീസ് റിച്ചാര്‍ഡ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

19/4 എന്ന നിലയിലേക്ക് വീണ സൂപ്പര്‍ചാര്‍ജേഴ്സ് 85 പന്തില്‍ ജെമീമയുടെ മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. 17 ഫോറും ഒരു സിക്സുമാണ് താരം നേടിയത്.

മുന്‍ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന് മുന്‍ ഇംഗ്ലണ്ട് താരം സാറ ടെയിലറെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍. 2019ല്‍ റിട്ടയര്‍ ചെയ്ത താരം അടുത്തിടെയാണ് സസ്സെക്സിന്റെ പാര്‍ട്ട് ടൈം കോച്ചായി ചേര്‍ന്നത്. ഇംഗ്ലണ്ടിന് വേണ്ടി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് സാറ.

അതേ സമയം ജെസ്സ് ജോനാസ്സെന്‍ വെല്‍ഷ് ഫയര്‍ ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിട്ടുണ്ട്. പകരം ജോര്‍ജ്ജിയ വെയര്‍ഹാം ടീമിലേക്ക് എത്തുന്നു. സാറയുടെയും ജോര്‍ജ്ജിയയുടെയും വരവ് ടീമിനെ ശക്തരാക്കുന്നുവെന്നാണ് ഹെഡ് കോച്ച് മാത്യൂ മോട്ട് പറഞ്ഞത്.

Exit mobile version