സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് നേടിയപ്പോള്‍ പൂനിയ(28) ആണ് ആദ്യം പുറത്തായത്.

Katecross

44 പന്തിൽ 62 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ പുറത്താകുമ്പോള്‍ 131 റൺസാണ് ടീം നേടിയത്. രണ്ടാം വിക്കറ്റിൽ ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്ന് 58 റൺസാണ് നേടിയത്. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 29 പന്തിൽ 43 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെയും ടീമിന് നഷ്ടമായി.

കേറ്റ് ക്രോസ് വെലോസിറ്റിയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിമ്രാന്‍ ബഹാദൂറും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ബൗളിംഗ് ടീമിനായി തിളങ്ങി.

കിരീട ലക്ഷ്യവുമായി സൂപ്പര്‍നോവാസും വെലോസിറ്റിയും, ടോസ് അറിയാം

വനിത ടി20 ചലഞ്ച് 2022ന്റെ ഫൈനലില്‍ ഇന്ന് പൂനെയിൽ സൂപ്പര്‍നോവാസും വെലോസിറ്റിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ടീമുകള്‍ക്കും ഒരു ജയം സ്വന്തമാക്കാനായെങ്കിലും മികച്ച റൺ റേറ്റിന്റെ ബലത്തിൽ ട്രെയിൽബ്ലേസേഴ്സിനെ മറികടന്നാണ് ഈ ടീമുകള്‍ ഫൈനലിലേക്ക് എത്തിയത്.

മത്സരത്തിൽ ടോസ് നേടി വെലോസിറ്റി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സൂപ്പര്‍നോവാസ്: Priya Punia, Deandra Dottin, Harleen Deol, Taniya Bhatia(w), Harmanpreet Kaur(c), Sune Luus, Pooja Vastrakar, Alana King, Sophie Ecclestone, Mansi Joshi, Rashi Kanojiya

വെലോസിറ്റി: Shafali Verma, Yastika Bhatia(w), Kiran Navgire, Laura Wolvaardt, Deepti Sharma(c), Sneh Rana, Radha Yadav, Simran Bahadur, Kate Cross, Natthakan Chantham, Ayabonga Khaka

ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി വെലോസിറ്റി

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ് വെലോസിറ്റിയുടെ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിന് വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും 36 റൺസ് നേടിയ താനിയ ഭാട്ടിയയും തിളങ്ങിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. കേറ്റ് ക്രോസ് വെലോസിറ്റിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മികച്ച രീതിയിൽ തിരിച്ചടിച്ച വെലോസിറ്റിയ്ക്കായി ഷഫാലി വര്‍മ്മ വെടിക്കെട്ട് പ്രകടനം നടത്തി തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താക്കുകയായിരുന്നു. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

33 പന്തിൽ 51 റൺസായിരുന്നു ഷഫാലിയുടെ സംഭാവന. ഷഫാലി പുറത്തായ ശേഷം ലോറ വോള്‍വാര്‍ഡടും ദീപ്തി ശര്‍മ്മയും നാലാം വിക്കറ്റിൽ 71 റൺസ് നേടിയപ്പോള്‍ വിജയത്തിലേക്ക് ഈ കൂട്ടുകട്ട് വെലോസിറ്റിയെ നയിച്ചു. ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മ 24 റൺസ് നേടി പുറത്താകാതെ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

ട്രെയിൽബ്ലേസേഴ്സിനെ വെള്ളംകുടിപ്പിച്ച് പൂജ, സൂപ്പര്‍നോവാസിന് മിന്നും ജയം

വനിത ടി20 ചലഞ്ചിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിന് വിജയം. ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടിയ സൂപ്പര്‍നോവാസ് എതിരാളികളെ 114 റൺസിലൊതുക്കിയാണ് വിജയം പിടിച്ചെടുത്തത്. 49 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ടീം നേടിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

സൂപ്പര്‍നോവാസിനായി പൂജ വസ്ട്രാക്കര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ 34 റൺസ് നേടി സ്മൃതി മന്ഥാനയാണ് ടീമിന്റെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 24 റൺസ് നേടി. ഒരു ഘട്ടത്തിൽ 63/1 എന്ന നിലയിലായിരുന്ന ശേഷമാണ് ടീമിന്റെ തകര്‍ച്ച.

വെറും 12 റൺസ് വിട്ട് നൽകിയാണ് പൂജ 4 വിക്കറ്റ് നേടിയത്.

വനിത ടി20 ചലഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂപ്പര്‍നോവാസ്, 163 റൺസിന് ഓള്‍ഔട്ട്

വനിത ടി20 ചലഞ്ചിൽ ഇന്ന് സൂപ്പര്‍നോവാസും ട്രെയിൽബ്ലേസേഴ്സും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടി സൂപ്പര്‍നോവാസ്. വനിത ടി20 ചലഞ്ചിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്.

37 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റഎ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹര്‍ലീന്‍ ഡിയോള്‍(35), ഡിയാന്‍ഡ്ര ഡോട്ടിന്‍(32), പ്രിയ പൂനിയ(22) എന്നിവരാണ് സൂപ്പര്‍നോവാസിനായി തിളങ്ങിയത്.

ട്രെയിൽബ്ലേസേഴ്സിന് വേണ്ടി ഹെയ്‍ലി മാത്യൂസ് 3 വിക്കറ്റ് നേടി.

സൂപ്പര്‍നോവാസിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

വനിത ടി20 ചലഞ്ചിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. ട്രെയില്‍ബ്ലേസേഴ്സ് ആണ് ഇന്ന് ടീമിന്റെ എതിരാളികള്‍. താന്‍ ഫീൽഡ് ചെയ്യുവാന്‍ ആണ് ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ടോസ് നഷ്ടമായതിൽ പ്രശ്നമില്ലെന്നാണ ട്രെയിൽബ്ലേസേഴ്സ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന വ്യക്തമാക്കി.

സൂപ്പര്‍നോവാസ്: Deandra Dottin, Priya Punia, Sune Luus, Harmanpreet Kaur(c), Harleen Deol, Taniya Bhatia(w), Sophie Ecclestone, Alana King, V Chandu, Pooja Vastrakar, Meghna Singh

ട്രെയിൽബ്ലേസേഴ്സ്: Smriti Mandhana(c), Jemimah Rodrigues, Poonam Yadav, Hayley Matthews, Sophia Dunkley, Rajeshwari Gayakwad, Arundhati Reddy, Salma Khatun, Renuka Singh, Richa Ghosh(w), Sharmin Akhter

 

അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷം, എന്നാല്‍ അത് വിജയത്തിനുപകരിച്ചില്ലെന്നത് സങ്കടം നല്‍കുന്നു – രാധ യാദവ്

വനിത ടി20 ചലഞ്ചില്‍ ഇന്നലെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുവാന്‍ സൂപ്പര്‍നോവാസ് താരം രാധ യാദവിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരത്തെ പ്ലേയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അത് വിജയപക്ഷത്ത് അല്ലാത്തത് ദുഖകരമാണെന്നും രാധ യാദവ് അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണില്‍ താന്‍ തന്റെ ബൗളിംഗില്‍ ഏറെ പരിശീലനം നടത്തിയെന്നും രാധ വ്യക്തമാക്കി. രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും ടീമിന്റെ ചേസിംഗ് പാളുകയായിരുന്നു. മത്സരത്തില്‍ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ് കിരീടം ഉറപ്പാക്കുകയായിരുന്നു.

സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്മാര്‍

നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍നോവാസിനെതിരെ 16 റണ്‍സ് വിജയം നേടി ട്രെയില്‍ബ്ലേസേഴ്സിന് കിരീടം. 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ രാധ യാദവിന്റെ പ്രകടനത്തിലൂടെ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിന് 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമേ നേടാനായുള്ളു.

30 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഈ പ്രകടനത്തിന് ആയില്ല. ശശികല സിരിനര്‍ദ്ധേനെ(19), താനിയ ഭാട്ടിയ(14), ജെമീമ റോഡ്രിഗസ്(13) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം, അഞ്ച് വിക്കറ്റ് നേട്ടവുമായി സൂപ്പര്‍നോവാസിന്റെ കഥകഴിച്ച് രാധ യാദവ്

ഇന്ന് വനിത ടി20 ചലഞ്ചിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് 118 റണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാനയും ഡിയാന്‍ഡ്ര ഡോട്ടിനും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ 11.1 ഓവറില്‍ 71 റണ്‍സാണ് ട്രെയില്‍ബ്ലേസേഴ്സ് നേടി. എന്നാല്‍ അതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ടീമിന് വലിയ സ്കോര്‍ നേടുവാന്‍ സാധിച്ചില്ല.

ഡോട്ടിന്‍ 20 റണ്‍സ് നേടി പുറത്തായപ്പോള്‍ 49 പന്തില്‍ നിന്ന് 68 റണ്‍സാണ് മന്ഥാനയുടെ സ്കോര്‍. രാധ യാദവ് അഞ്ച് വിക്കറ്റ് നേടി ട്രെയില്‍ബ്ലേസേഴ്സിന്റെ സ്കോറിംഗിന് തടയിടുകയായിരുന്നു. 16 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടം.

സൂപ്പര്‍നോവാസിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

വനിത ടി20 ചലഞ്ചിന്റെ ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. സൂപ്പര്‍നോവാസ് ട്രെയില്‍ബ്ലേസേഴ്സിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 2 റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് റണ്‍റേറ്റിന്റെ ബലത്തിലാണ് ഫൈനലില്‍ എത്തിയത്.

ഇരു ടീമുകളിലും ഓരോ മാറ്റമുണ്ട്. പ്രിയം പൂനിയയ്ക്ക് പകരം പൂജ വസ്ത്രാക്കര്‍ സൂപ്പര്‍നോവാസിന് വേണ്ടി ടീമിലെത്തുമ്പോള്‍ ദയലന്‍ ഹേമലതയ്ക്ക് പകരം നുസാഹത്ത് പര്‍വീന്‍ എത്തുന്നു.

ട്രെയില്‍ബ്ലേസേഴ്സ്: Deandra Dottin, Smriti Mandhana(c), Richa Ghosh, Nuzhat Parween(w), Deepti Sharma, Harleen Deol, Sophie Ecclestone, Nattakan Chantam, Salma Khatun, Rajeshwari Gayakwad, Jhulan Goswami

സൂപ്പര്‍നോവാസ് :Chamari Athapaththu, Jemimah Rodrigues, Harmanpreet Kaur(c), Shashikala Siriwardene, Anuja Patil, Radha Yadav, Pooja Vastrakar, Shakera Selman, Taniya Bhatia(w), Poonam Yadav, Ayabonga Khaka

ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍ ഹര്‍ലീന്‍ ഡിയോള്‍ പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ലക്ഷ്യം അവസാന പന്തില്‍ 4 റണ്‍സ് ആയിരിക്കെ ഒരു റണ്‍സ് മാത്രം ടീം നേടിയപ്പോള്‍ സൂപ്പര്‍നോവാസ് 2 റണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. മൂന്ന് ടീമുകള്‍ക്കും ഓരോ ജയം കൈവശമുള്ളപ്പോള്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ട്രെയില്‍ബ്ലേസേഴ്സ് ഒന്നാം സ്ഥാനത്തും

15 പന്തില്‍ 27 റണ്‍സ് നേടി ഹര്‍ലീന്‍ പുറത്തായപ്പോള്‍ ദീപ്തി ശര്‍മ്മ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 147 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിനും(27) സ്മൃതി മന്ഥാനയും മികച്ച തുടക്കമാണ് നല്‍കിയത്. 6.3 ഓവറില്‍ 44 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിയാന്‍ഡ്രയെയും റിച്ചയെയും പുറത്താക്കി ഷെക്കീര സെല്‍മാന്‍ ആണ് ട്രെയില്‍ബ്ലേസേഴ്സിന് തിരിച്ചടി നല്‍കിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും(33) ദയലന്‍ ഹേമലതയും(4) പുറത്തായതോടെ 91/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദീപ്തിയും ഹര്‍ലീനും ചേര്‍ന്ന് വിജയത്തിന്റെ അടുത്തെത്തിച്ചുവെങ്കിലും അവസാന കടമ്പ കടക്കുവാന്‍ അവര്‍ക്കായില്ല. സെല്‍മാന് പുറമെ രാധ യാദവ് സൂപ്പര്‍നോവാസിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ചാമരി അത്തപ്പത്തു നല്‍കിയ മികച്ച തുടക്കം ടീമിന് മുതലാക്കാനായില്ലെങ്കിലും 146 റണ്‍സിലേക്ക് ടീമിനെത്തുവാനായി. ഒന്നാം വിക്കറ്റില്‍ ചാമരി-പ്രിയ കൂട്ടുകെട്ട് 89 റണ്‍സാണ് നേടിയത്. 30 റണ്‍സ് നേടിയ പ്രിയ പുറത്താകുമ്പോള്‍ 12ാം ഓവര്‍ പൂര്‍ത്തിയാകുകയായിരുന്നു. അധികം വൈകാതെ 48 റണ്‍സ് നേടിയ ചാമരിയും പുറത്തായി. ഹര്‍മ്മന്‍പ്രീത് കൗര്‍ 31 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് സൂപ്പര്‍നോവാസിന് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

ഇന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുമെന്ന നിലയില്‍ നിന്നാണ് ഫൈനലില്‍ ട്രെയില്‍ബ്ലേസേഴ്സിനോട് ഏറ്റുമുട്ടുവാനുള്ള അവസരം സൂപ്പര്‍നോവാസ് റണ്‍റേറ്റിന്റെ ബലത്തില്‍ പിടിച്ചെടുത്തത്.

 

ഒരു പന്ത് അവശേഷിക്കെ ആവേശകരമായ അഞ്ച് വിക്കറ്റ് വിജയവുമായി വെലോസിറ്റി

വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് വെലോസിറ്റി. സൂപ്പര്‍നോവാസ് നേടിയ 126/8 എന്ന സ്കോര്‍ 19.5 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ വെലോസിറ്റി സ്വന്തമാക്കിയത്. സൂനേ ലൂസ് 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് വെലോസിറ്റിയുടെ വിജയ ശില്പിയായത്. 4 ഫോറും 1 സിക്സുമാണ് താരം നേടിയത്.

ഒരു ഘട്ടത്തില്‍ 65/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ സുഷമ വര്‍മ്മ(34) സൂനേ ലൂസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. വേദ കൃഷ്ണമൂര്‍ത്തി(29), ഷഫാലി വര്‍മ്മ(17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

സൂപ്പര്‍നോവാസിന് വേണ്ടി അയബോംഗ ഖാക രണ്ടും രാധ യാദവ്, പൂനം യാദവ്, ശശികല സിരിവര്‍ദ്ധേന എന്നിവരും ഓരോ വിക്കറ്റ് നേടി.

അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ടീമിന് നേടേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ശിഖ പാണ്ടേ സിംഗിള്‍ നേടിയപ്പോള്‍ സൂനേ ലൂസ് രണ്ടാമത്തെ പന്തില്‍ ബൗണ്ടറി നേടി. ലക്ഷ്യം അവസാന രണ്ട് ബോളില്‍ രണ്ട റണ്‍സെന്ന നിലയില്‍ ബൗണ്ടറി പിറന്നപ്പോള്‍ അഞ്ച് വിക്കറ്റ് ജയം വെലോസിറ്റി സ്വന്തമാക്കി.

Exit mobile version