10 വിക്കറ്റ് വിജയവുമായി പരമ്പര സമനിലയിലാക്കി ഇന്ത്യൻ വനിതകൾ

ദക്ഷിണാഫ്രിക്ക എതിരായ അവസാന T20 മത്സരത്തിൽ 10 വിക്കറ്റ് വിജയം നേടിക്കൊണ്ട് ഇന്ത്യ പരമ്പര പരാജയപ്പെടാതെ സമനിലയിൽ ആക്കി. ഇന്ന് ആദ്യം ചെയ്തത് ദക്ഷിണാഫ്രിക്കയെ 17 ഓവറിലേക്ക് 84 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യക്കായിരുന്നു. നാല് വിക്കറ്റ് എടുത്ത പൂജയുടെ മികച്ച ബോളിംഗ് ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്. പൂജ 4 വിക്കറ്റ് എടുത്തപ്പോൾ രാധാ മൂന്നു വിക്കറ്റും എടുത്തു.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒറ്റ വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലേക്ക് എത്തി. സ്മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന് പതിനൊന്നാം ഓവറിലേക്ക് കളി ഫിനിഷ് ചെയ്തു. സ്മൃതി 40 മുതൽ 54 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് സിക്സും എട്ട് ഫോറും സ്മൃതി ഇന്ന് അടിച്ചു. ഷഫാലി 25 പന്തിൽ നിന്ന് 27 റൺസ് എടുത്തു ക്രീസിൽ തുടർന്നു.

മൂന്ന് മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിക്കുകയും രണ്ടാം മത്സരം മഴ കൊണ്ടു പോവുകയും ചെയ്തിരുന്നു.

പൂജയ്ക്ക് നാല് വിക്കറ്റ്, ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് സെമിയിൽ ഇന്ത്യയുടെ ബൗളിംഗ് കരുത്ത്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യ 51 റൺസിന് എറി‍ഞ്ഞിടുകയായിരുന്നു. പൂജ വസ്ട്രാക്കര്‍ നാല് വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ് നിരയിൽ നാല് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.

17.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആയപ്പോള്‍‍ 12 റൺസ് നേടിയ നിഗാര്‍ സുൽത്താനയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഒരു ഘട്ടത്തിൽ 25/6 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 50 റൺസ് കടക്കില്ലെന്നാണ് കരുതിയത്. നാഹിദ അക്തര്‍ 9 റൺസുമായി പുറത്താകാതെ നിന്നു.

ഓൾ റൗണ്ടർ പൂജയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ 1.9 കോടി രൂപയ്ക്ക് ഇന്ത്യൻ ഓൾറൗണ്ടർ പൂജ വസ്ത്രക്കറിന്റെ സേവനം സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിനായി. യുപി വാരിയേഴ്സിനെ പിന്തള്ളിയാണ് പൂജയെ മുംബൈ സ്വന്തമാക്കിയത്. നിലവിൽ മധ്യപ്രദേശിനെയും ഇന്ത്യയെയും അന്താരാഷ്ട്ര വേദിയിൽ പ്രതിനിധീകരിക്കുന്ന പ്രതിഭാധനനായ ക്രിക്കറ്റ് താരമാണ് പൂജ വസ്ത്രകർ. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ, വലംകൈയ്യൻ മീഡിയം ഫാസ്റ്ററും വലംകൈയ്യൻ ബാറ്ററുമാണ്. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് വസ്‌ട്രാക്കർ ഇന്ത്യയ്‌ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.

ക്യാപ്റ്റന്‍ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യയെ മികച്ച സ്കോറിൽ എത്തുവാന്‍ സഹായിച്ച് പൂജയും

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 255 റൺസ്. ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ 75 റൺസിനൊപ്പം ഷഫാലി വര്‍മ്മ(49), പൂജ വസ്ട്രാക്കര്‍(56*) എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇന്ത്യ നേടിയത്.

ഒരു ഘട്ടത്തിൽ ഇന്ത്യ 89/1 എന്ന നിലയിൽ നിന്ന് 94/4 എന്ന നിലയിലേക്കും പിന്നീട് 124/6 എന്ന നിലയിലേക്കും വീണുവെങ്കിലും ഹര്‍മന്‍പ്രീതും – പൂജയും തമ്മിലുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു.

77 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹര്‍മന്‍പ്രീത് പുറത്തായ ശേഷം പൂജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ 255 റൺസിലേക്ക് എത്തിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഇനോക രണവീര, രശ്മി ഡി സിൽവ, ചാമരി അത്തപ്പത്തു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

ട്രെയിൽബ്ലേസേഴ്സിനെ വെള്ളംകുടിപ്പിച്ച് പൂജ, സൂപ്പര്‍നോവാസിന് മിന്നും ജയം

വനിത ടി20 ചലഞ്ചിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിന് വിജയം. ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടിയ സൂപ്പര്‍നോവാസ് എതിരാളികളെ 114 റൺസിലൊതുക്കിയാണ് വിജയം പിടിച്ചെടുത്തത്. 49 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ടീം നേടിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

സൂപ്പര്‍നോവാസിനായി പൂജ വസ്ട്രാക്കര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ 34 റൺസ് നേടി സ്മൃതി മന്ഥാനയാണ് ടീമിന്റെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 24 റൺസ് നേടി. ഒരു ഘട്ടത്തിൽ 63/1 എന്ന നിലയിലായിരുന്ന ശേഷമാണ് ടീമിന്റെ തകര്‍ച്ച.

വെറും 12 റൺസ് വിട്ട് നൽകിയാണ് പൂജ 4 വിക്കറ്റ് നേടിയത്.

ഇന്ത്യയ്ക്ക് 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്, പൂജയ്ക്ക് നാല് വിക്കറ്റ്

വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിൽ 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസാണ് നേടിയത്. അമേലിയ കെറും ആമി സാറ്റെര്‍ത്‍വൈറ്റും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ സോഫി ഡിവൈൻ(35), കേറ്റി മാര്‍ട്ടിന്‍(41), മാഡി ഗ്രീന്‍(27) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ആമി സാറ്റെര്‍ത്‍വൈറ്റ് 75 റൺസും അമേലിയ കെര്‍ 50 റൺസും നേടിയ. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 4 വിക്കറ്റും രാജേശ്വരി ഗായക്വാഡ് 2 വിക്കറ്റും നേടി. ഫ്രാന്‍സസ് മക്ക്കേ 13 റൺസ് നേടി പുറത്താകാതെ നിന്നാണ് അവസാന ഓവറുകളിൽ ന്യൂസിലാണ്ടിനെ 260 റൺസിലേക്ക് എത്തിച്ചത്.

തകർച്ചയിൽ ഏഴാം വിക്കറ്റ് തുണയായി, പാക്കിസ്ഥാനെതിരെ 244 റൺസ് നേടി ഇന്ത്യൻ വനിതകൾ

ലോകകപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 244 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. സ്നേഹ് റാണയും പൂജ വസ്ട്രാക്കറും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

റാണ പുറത്താകാതെ 48 പന്തിൽ 53 റൺസ് നേടിയപ്പോള്‍ പൂജ 59 പന്തിൽ നിന്ന് 67 റൺസ് നേടി. ടോപ് ഓര്‍ഡറിൽ സ്മൃതി മന്ഥാനയും(52) ദീപ്തി ശര്‍മ്മയും(40) തിളങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 114/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റിൽ റാണ – പൂജ കൂട്ടുകെട്ട് നേടിയ 122 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.

പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധുവും നിദ ദാറും രണ്ട് വീതം വിക്കറ്റ് നേടി.

മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 58 റണ്‍സ് നേടി റാഹില ഫിര്‍ദൗസ്(29), അനുഷ്ക ശര്‍മ്മ(27) മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചുവെങ്കിലും രണ്ട് പേരുടെയും വിക്കറ്റുകള്‍ അടുത്ത് അടുത്ത ഓവറുകളില്‍ നഷ്ടമായത് ടീമിന് നഷ്ടമായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടിയ പൂജ വട്രാക്കര്‍ – തമന്ന നിഗം കൂട്ടുകെട്ടിനെ തകര്‍ത്ത സജന മധ്യ പ്രദേശിന്റെ റണ്ണൊഴുക്ക് തടയുകയായിരുന്നു. പൂജ 40 റണ്‍സും തമന്ന 69 റണ്‍സുമാണ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മധ്യ പ്രദേശിന്റെ വിക്കറ്റുകള്‍ കേരളം വീഴ്ത്തിയപ്പോള്‍ 50 ഓവറില്‍ ടീമിന് 203 റണ്‍സേ നേടാനായുള്ളു. കേരളത്തിന് വേണ്ടി സജന നാല് വിക്കറ്റ് നേടി. തന്റെ പത്തോവറില്‍ 47 റണ്‍സ് വിട്ട് നല്‍കിയാണ് സജനയുടെ ഈ ബൗളിംഗ് പ്രകടനം. മിന്നു മണിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ലോക ടി20, ഇന്ത്യന്‍ ടീമിലേക്ക് പകരക്കാരിയായി ദേവിക വൈദ്യ

വനിത ലോക ടി20യില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ പേസര്‍ പൂജ വസ്ട്രാക്കര്‍. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിലെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ താരത്തിനു പകരക്കാരിയായി ദേവിക വൈദ്യയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ അംഗീകാരം നല്‍കിയതോടെയാണ് പകരം താരത്തെ ഇന്ത്യ പ്രഖ്യാപിച്ചത്.

നവംബര്‍ നാലിനാണ് താരത്തിനു പരിക്കേറ്റത്. പിന്നീട് മത്സരങ്ങളിലൊന്നും താരം പങ്കെടുത്തിരുന്നില്ലെങ്കിലും ടീമിനൊപ്പം താരം തുടര്‍ന്നു. ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള പേസ് താരമാണ് പൂജ.

Exit mobile version