യൂറോപ്യൻ ക്ലബുകൾക്ക് സമാധാനത്തിൽ ഇരിക്കാം, സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു

യൂറോപ്യൻ ക്ലബുകൾക്ക് ഇനി സമാധാനത്തിൽ ഇരിക്കാം. സൗദി അറേബ്യൻ ട്രാൻസ്ഫർ വിൻഡോ ഇന്നലെയോടേ അവസാനിച്ചു. ഫുട്ബോളിന്റെ ഭൂപടം തന്നെ മാറ്റി മറിച്ച ട്രാൻസ്ഫർ വിൻഡോ ആയിരുന്നു ഇത്തവണ സൗദി പ്രൊ ലീഗിന് ഉണ്ടായിരുന്നത്. 1 ബില്യൺ ഡോളറിന് മുകളിലാണ് ട്രാൻസ്ഫർ ഫീ ആയി മാത്രം സൗദി ലീഗ് ഇത്തവണ ചിലവഴിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പ നെയ്മർ, കരീം ബെൻസെമ എന്നീ സൂപ്പർ താരങ്ങൾ സൗദിയിലേക്ക് എത്തുന്നത് ഈ സീസണിൽ കാണാൻ ആയി.

ഈ ട്രാൻസ്ഫർ വിൻഡോയിൽ പണം ചിലവഴിച്ച കാര്യത്തിൽ സൗദി ലീഗിന് മുന്നിൽ ഉള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാത്രമാണ്. ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, മൊ സലാ എന്നിവർക്ക് ആയും സൗദി ക്ലബുകൾ ഈ വിൻഡോയിൽ ശ്രമിച്ചിരുന്നു. അവർ കൂടെ എത്തിയിരിന്നു എങ്കിൽ ലോകം ഞെട്ടിയേനെ.

നെയ്മർ, യാസിൻ ബൗണൗ, കലിഡൗ കൗലിബാലി, മിലിങ്കോവിച്ച്-സാവിച്, റൂബൻ നെവസ്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവരെ സൈൻ ചെയ്ത് അൽ ഹിലാൽ ആണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ മുന്നിൽ നിന്നത്. റൊണാൾഡോയുടെ അൽ-നാസർ മാനെ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലാപോർട്ടെ, ടെല്ലെസ് എന്നിവരെ ടീമിലെത്തിച്ചു. അൽ-ഇത്തിഹാദ് മ ബെൻസെമ, കാന്റെ, ഫാബിഞ്ഞോ, ഫെലിപ്പെ, ജോട എന്നിവരെ ടീമിൽ എത്തിച്ചു.

ഫിർമിനോ, മഹ്‌റസ്, അലൻ സെന്റ്-മാക്സിമിൻ, എഡ്വാർഡ് മെൻഡി, ഫ്രാങ്ക് കെസ്സി, വീഗ എന്നിവരെ ടെമിൽ എത്തിച്ച് പ്രൊമോഷൻ നേടി എത്തിയ അൽ-അഹ്‌ലി ഏവരും അത്ഭുതപ്പെടുത്തി. മുൻ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്‌സണെയും എവർട്ടൺതാരം ഗ്രേയെയും സൈൻ ചെയ്ത് ഇത്തിഫാഖും ചിത്രത്തിൽ നിന്നു.

സൗദി ലീഗ് ഫ്രഞ്ച് ലീഗിനൊപ്പമോ മുകളിലോ നിൽക്കുന്ന ലീഗാണെന്ന് നെയ്മർ

സൗദി പ്രോ ലീഗ് ഫ്രാൻസിലെ ലീഗ് 1ന് ഒപ്പം നിൽക്കുന്ന ലീഗാണെന്ന് പി എസ് ജി വിട്ട് സൗദിയിൽ എത്തിയ അൽ ഹിലാൽ താരം നെയ്മർ പറഞ്ഞു. സൗദി അറേബ്യയിലും ഫുട്ബോളിന്റെ നിലവാരം സമാനമാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സൗദി ലീഗിലേക്ക് പോയ പേരുകൾ നോക്കിയാൽ… ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷെ ഫ്രഞ്ച് ലീഗിനൊപ്പം നിൽക്കുന്ന ലീഗാണ് സൗദി ലീഗ്. നെയ്മർ പറഞ്ഞു.

“എനിക്ക് അൽ-ഹിലാലിനൊപ്പം കിരീടങ്ങൾ നേടണം, എന്റെ ലക്ഷ്യങ്ങൾക്ക് മാറ്റമൊന്നും ഇല്ല. ഞാൻ ഫ്രാൻസിൽ പോയപ്പോഴും ആ ലീഗിനെ കുറിച്ചും എല്ലാവരും ഇതുപോലെയാണ് പറഞ്ഞത്.” നെയ്മർ പറഞ്ഞു.

“സൗദി ചാമ്പ്യൻഷിപ്പ് നേടുന്നത് എളുപ്പമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്, മറ്റ് ടീമുകൾ കൂടുതൽ ശക്തമായി, പ്രശസ്തരായ കളിക്കാരുണ്ട്. ഈ ലീഗ് വളരെ രസകരമായിരിക്കും, നിങ്ങൾ എല്ലാരും ഈ ലീഗ് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.” നെയ്മർ പറഞ്ഞു.

1-3ൽ നിന്ന് 4-3ലേക്ക്!! ഇത്തിഹാദിനെതിരെ ജിദ്ദയിൽ അൽ ഹിലാലിന്റെ അത്ഭുത തിരിച്ചുവരവ്!!

ഇന്ന് സൗദി ലീഗിൽ കണ്ട മത്സരം ഏത് ഫുട്ബോൾ പ്രേമിയേയും ആവേശത്തിൽ ആക്കിയ മത്സരമായിരുന്നു. ജിദ്ദയിൽ അൽ ഇത്തിഹാദും അൽ ഹിലാലും ഏറ്റുമുട്ടിയപ്പോൾ പിറന്നത് അത്രയ്ക്ക് തീപ്പാറിയ പോരാട്ടമാണ്‌. അൽ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ 1-3ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അൽ ഇത്തിഹാദിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.

ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടിൽ റൊമാരിനോയുടെ ഗോളിലൂടെ ഇത്തിഹാദ് ആണ് ലീഡ് എടുത്തത്. ഇതിന് 20ആം മിനുട്ടിൽ മിട്രോവിചിന്റെ വക സമനില ഗോൾ വന്നു. അൽ ഇത്തിഹാദ് ഈ സീസണിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എങ്കിലും ആദ്യ പകുതി ഇത്തിഹാദിനൊപ്പം നിന്നു. 38ആം മിനുട്ടിൽ കരീം ബെൻസീമയിലൂടെ ഇത്തിഹാദ് ലീഡ് തിരികെയെടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹംദള്ളയിലൂടെ അവർ മൂന്നാം ഗോളും നേടി. മിലിങ്കോവിച് സാവിചിന്റെ അബദ്ധത്തിൽ നിന്നാണ് ഈ ഗോൾ വന്നത്‌. സ്കോർ 3-1.

രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്ഥമായ അൽ ഹിലാലിനെ കാണാൻ ആയി. 60ആം മിനുട്ടിലെ മിട്രോവിചിന്റെ ഗോൾ അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 3-2. 65ആം മിനുട്ടിൽ ഹിലാലിന് അനുകൂലമായി പെനാൾട്ടി. അതും മിട്രോവിച് ലക്ഷ്യത്തിൽ എത്തിച്ച് ഹാട്രിക് തികച്ചു. ഒപ്പം സമനിലയും. സ്കോർ 3-3.

https://twitter.com/SPL_EN/status/1697698505156956544?t=hpKoWJfk-s8dA6mGm8lhPw&s=19

അൽ ഹിലാൽ എന്നിട്ടും അറ്റാക്ക് തുടർന്നു. 71ആം മിനുട്ടിൽ മിലിങ്കോവിച് സാവിചിന്റെ അസിസ്റ്റിൽ ജിന്ന് സൗദി താരം അൽ ദാസ്റിയിലൂടെ അൽ ഹിലാൽ കളിയിൽ ആദ്യമായി ലീഡ് എടുത്തു. ഈ ഗോൾ വിജയ ഗോളായും മാറി.

ഈ വിജയത്തോടെ അൽ ഹിലാലിൽ ലീഗിൽ ഒന്നാമത് എത്തി. 12 പോയിന്റുമായി ഒന്നാമത് നിന്നിരുന്ന ഇത്തിഹാദിനെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി‌. അൽ ഹിലാലിന് 13 പോയിന്റാണ് ഉള്ളത്.

ഗോളുമായി മാൽകോം, വിജയം തുടർന്ന് അൽ ഹിലാൽ

അൽ ഹിലാൽ സൗദി ലീഗിൽ വിജയം തുടർന്നു. ഇന്ന് സ്റ്റീവം ജെറാഡ് നയിക്കുന്ന അൽ ഇത്തിഫാഖിനെ നേരിട്ട അൽ ഹിലാൽ സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ മാൽകോം ആണ് ഹിലാലിന് ലീഡ് നൽകിയത്. മിട്രോവിചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ.

41ആം മിനുട്ടിൽ സലീം അൽ ദസരിയുടെ അൽ ഹിലാലിനായി ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്തിയ അൽ ഹിലാൽ രണ്ടാം പകുതിയിൽ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാനം ഹംദാനും അൽ ഹിലാലിനായി ഗോൾ നേടിയതോടെ ജയം പൂർത്തിയായി. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി അൽ ഹിലാൽ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

സൗദി അറേബ്യ ട്രാൻസ്ഫർ വിൻഡോ വൈകി അടക്കുന്നത് ശരിയല്ല, അത് മാറ്റണം എന്ന് ക്ലോപ്പ്

സൗദി അറേബ്യയിലെ ട്രാൻസ്ഫർ വിൻഡോ വൈകി മാത്രമെ അവസാനിക്കൂ എന്നത് പ്രശ്നമാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിക്കുമ്പോൾ സൗദിയിൽ സെപ്റ്റംബർ 20വരെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആണ്‌. ഇത് യൂറോപ്പിലെ ക്ലബുകൾക്ക് തിരിച്ചടിയാണെന്ന് ക്ലോപ്പ് പറഞ്ഞു.

അധികൃതർ ഇതു ശ്രദ്ധിച്ച് പരിഹാരം കണ്ടെത്തണം എന്ന് ക്ലോപ്പ് പറഞ്ഞു‌‌. ഒരേ സിസ്റ്റത്തിൽ പ്രവർത്തിക്കണം എങ്കിൽ ഒരേ നിയമങ്ങൾ എല്ലവരും പിന്തുടരണം എന്നും അത് അധികൃതർ ഉറപ്പിക്കണം എന്നും ക്ലോപ്പ് പറഞ്ഞു. സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് ഇപ്പോൾ ലിവർപൂളിന്റെ സലായെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കവെ ആണ് ക്ലോപ്പ് സൗദി ട്രാൻസ്ഫർ വിൻഡോയെ കുറിച്ചും സംസാരിച്ചത്.

സലാ 100% ലിവർപൂളിൽ തന്നെ തുടരും എന്നും അതിൽ ഒരു സംശയവും വേണ്ട എന്നും ക്ലോപ്പ് പറഞ്ഞു.

അൽ ഹിലാലിനായി അരങ്ങേറ്റത്തിൽ തന്നെ മിട്രോവിച് ഗോൾ നേടി

ഇന്ന് അൽ ഹിലാലിന് ആയി അരങ്ങേറ്റം നടത്തിയ മിട്രോവിച് ഗോളുമായി തന്റെ സൗദിയിലെ കരിയർ തുടങ്ങി. ഇന്ന് ലീഗ് മത്സരത്തിൽ എവേ ഗ്രൗണ്ടിൽ വെച്ച് അൽ റയീദിനെ നേരിട്ട അൽ ഹിലാൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു. അൽ ഹിലാലിനായി മിട്രോവിച് ഒരു ഗോളും സലീൻ അൽ ദസരി ഇരട്ട ഗോളുകളും നേടി.

മത്സരത്തിൽ 42ആം മിനുട്ടിൽ ആണ് മിട്രോവിച് ഗോൾ നേടിയത്. റൂബൻ നെവസ് ആയുരുന്നു ആ അവസരം ഒരുക്കിയത്‌. രണ്ടാം പകുതിയിൽ 56ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു അൽ ദസാരിയുടെ ഗോൾ. ഇതിനു ശേഷം 76ആം മിനുട്ടിൽ ഹിലാലിന്റെ സാവിച് ചുവപ്പ് കാർഡ് കണ്ട് കളം വിട്ടും. പിന്നാലെ റയീദിന്റെ ഗോൺസാലസും ചുവപ്പ് കണ്ടു. അപ്പോഴും സ്കോർ 3-0. 90ആം മിനുട്ടിൽ ഹംദാനും കൂടെ ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം പൂർത്തിയാക്കി.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പൊയിന്റുമായി ലീഗിൽ രണ്ടാം സ്ഥനത്താണ് അൽ ഹിലാൽ ഉള്ളത്.

ബെൻസീമക്ക് സൗദി ലീഗിലെ ആദ്യ ഗോൾ, മൂന്നാം ജയത്തോടെ ഇത്തിഹാദ് ഒന്നാം സ്ഥാനത്ത്

സൗദി അറേബ്യ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് അവരുടെ വിജയം തുടരുന്നു. ലീഗിലെ മൂന്നാം മത്സരത്തിലും അൽ ഇത്തിഹാദ് വിജയിച്ചു. ഇന്ന് അൽ റിയാദിനെ നേരിട്ട അൽ ഇത്തിഹാദ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബെൻസീമ ഇന്ന് തന്റെ ആദ്യ സൗദി ലീഗ് ഗോൾ നേടി.

മത്സരത്തിന്റെ 17ആം മിനുട്ടിൽ റൊമാരിനോ നൽകിയ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. ലീഗിലെയും ആദ്യ ഗോളായിരുന്നു ഇത്. 25ആം മിനുട്ടിൽ ഹംദള്ള ഒരു പെനാൾട്ടിയിലൂടെ ഇത്തിഹാദിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അവസാനൻ ഹംദള്ള വീണ്ടും ഇത്താദിനായി ഗോൾ നേടി.

രണ്ടാം പകുതിയിൽ കാര്യമായ സമ്മർദ്ദം നേരിടാതെ ഇത്തിഹാദ് വിജയം ഉറപ്പിച്ചു. 90ആം മിനുട്ടിൽ ഒരു പെനാൾട്ടി റിയാദിന് ലഭിച്ചു എങ്കിലും അതും ലക്ഷ്യത്തിൽ എത്താൻ അവക്ക് ആയില്ല. 93ആം മിനുട്ടിൽ ബെൻസീനയുടെ അസിസ്റ്റുൽ ഇത്തിഹാദ് നാലാം ഗോളുൻ നേടി.

3 മത്സരങ്ങളിൽ മൂന്നും ഇത്തിഹാദ് ജയിച്ച് 9 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. മൂന്ന് മത്സരത്തിലും ഒരു ഗോൾ പോലും ഇത്തിഹാദ് വഴങ്ങിയിട്ടില്ല.

ഗ്രീൻവുഡ് അൽ ഇത്തിഹാദിൽ വരും എന്ന വാർത്തകൾ നിഷേധിച്ചു സ്റ്റീവൻ ജെറാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ല എന്നുറപ്പായ ഇംഗ്ലീഷ് യുവതാരം മേസൻ ഗ്രീൻവുഡ് സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ചേരും എന്ന വാർത്തകൾ നിഷേധിച്ചു പരിശീലകൻ സ്റ്റീവൻ ജെറാർഡ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഔദ്യോഗിക പേജിൽ ആണ് അൽ ഇത്തിഹാദ് പരിശീലകൻ ഇത്തരം വാർത്തകൾ കള്ളം(ഫേക്ക് ന്യൂസ്) ആണ് എന്ന കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കാമുകിയെ അക്രമിച്ചതിനു ജയിലിൽ ആയ താരം അന്ന് മുതൽ ഫുട്‌ബോൾ കളത്തിനു പുറത്ത് ആണ്.

താരത്തെ ടീമിൽ തിരിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധം ആണ് അവർ നേരിട്ടത്. തുടർന്ന് താരവും ആയുള്ള കരാർ റദ്ദാക്കാൻ അവർ തീരുമാനിക്കുക ആയിരുന്നു. താരത്തിന് യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എങ്കിലും താരത്തെ ടീമിൽ എടുത്താൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും എന്നതിനാൽ ഒരു ക്ലബും താരത്തിന് ആയി രംഗത്ത് എത്തിയിട്ടില്ല. ട്രാൻസ്‌ഫർ വിപണി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ താരത്തിന്റെ ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആണ്.

അയ്മെറിക് ലാപോർട്ടെയും സൗദിയിലേക്ക്, അൽ നസറിന്റെ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് വംശജനായ സ്പാനിഷ് പ്രതിരോധതാരം അയ്മെറിക് ലാപോർട്ടെയും സൗദി അറേബ്യയിലേക്ക്. 29 കാരനായ താരത്തിന് ആയി സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ മുന്നോട്ട് വെച്ച ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു. 2 വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരാർ അവശേഷിക്കുന്ന ലാപോർട്ടെക്കും സൗദിയിൽ പോവാൻ താൽപ്പര്യം ഉണ്ട് എന്നാണ് റിപ്പോർട്ട്.

നേരത്തെ താരത്തിന് ആയി ആഴ്‌സണൽ ശ്രമിച്ചു എങ്കിലും സിറ്റി താരത്തെ ആഴ്‌സണലിന് വിൽക്കാൻ തയ്യാറായില്ല. നിലവിൽ സിറ്റിയിൽ അവസരങ്ങൾ കുറവായ താരത്തിനും ക്ലബ് വിടാൻ തന്നെയാണ് താൽപ്പര്യം. 2018 ൽ അത്ലറ്റികോ ബിൽബാവോയിൽ നിന്നു സിറ്റിയിൽ എത്തിയ ലാപോർട്ടെ സിറ്റിക്ക് ആയി 180 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അവരുടെ ചാമ്പ്യൻസ് ലീഗ്, 5 പ്രീമിയർ ലീഗ്, 2 എഫ്.എ കപ്പ് കിരീട നേട്ടങ്ങളിൽ ഭാഗം ആയ ലാപോർട്ടെ 22 തവണ സ്പെയിനിന് ആയും കളിച്ചിട്ടുണ്ട്. അവരുടെ ഈ വർഷത്തെ നാഷൻസ് ലീഗ് നേടിയ ടീമിലും ലാപോർട്ടെ ഭാഗം ആയിരുന്നു.

തങ്ങളുടെ വല കാക്കാൻ യാസ്സിൻ ബോനോയെ എത്തിക്കാൻ അൽ ഹിലാൽ

സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോനോയെ ലക്ഷ്യമിട്ടു സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവർ സ്പാനിഷ് ക്ലബും ആയി നടത്തുകയാണ്. 18/19 മില്യൺ യൂറോ നൽകിയാവും താരത്തെ അൽ ഹിലാൽ ടീമിൽ എത്തിക്കുക. 3 വർഷത്തേക്ക് 45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോയുടെ മുന്നിൽ വെക്കുന്ന ശമ്പളം. നെയ്മർ അടക്കം നിരവധി താരങ്ങളെ അൽ ഹിലാൽ ഇതിനകം തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി. ട്രാൻസ്ഫർ നടന്നാൽ യൂറോപ്പിൽ നിന്നു സൗദിയിലേക്ക് പോവുന്ന ഏറ്റവും പുതിയ താരമാവും ബോനോ.

അലക്സാണ്ടർ മിട്രോവിച്ചിനു പിറകെ വീണ്ടും അൽ ഹിലാൽ

ഫുൾഹാമിന്റെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ സ്വന്തമാക്കാൻ വീണ്ടും സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ശ്രമം. നേരത്തെ താരത്തിന് ആയുള്ള ശ്രമം ഫുൾഹാം ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നാൽ സൗദിയിലേക്ക് പോവാനുള്ള താൽപ്പര്യം അന്ന് തന്നെ മിട്രോവിച്ച് പരസ്യമാക്കിയിരുന്നു. എന്നാൽ തുടർന്ന് താരത്തെ അനുനയിപ്പിക്കാൻ ഫുൾഹാമിനു ആയിരുന്നു.

60 മില്യൺ യൂറോ എങ്കിലും നൽകാതെ താരത്തെ വിൽക്കാൻ തയ്യാറായല്ല എന്ന നിലപാട് ഉള്ള ഫുൾഹാം നിലവിൽ താരത്തെ വിൽക്കാൻ തയ്യാറായേക്കും എന്നാണ് സൂചന. നിലവിൽ ഏതാണ്ട് 55 മില്യൺ യൂറോ അൽ ഹിലാൽ മുന്നോട്ട് വെച്ചു എന്നാണ് സൂചന. ചർച്ചകൾ ജയം കണ്ടാൽ മിട്രോവിച്ച് ഉടൻ തന്നെ സൗദിയിൽ എത്തും. സൗദിയിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരി എറിയുന്ന അൽ ഹിലാൽ ഒന്നിന് പിറകെ ഒന്നായാണ് താരങ്ങളെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ നിർണായക പങ്ക് ആണ് വഹിച്ചത്.

ഇന്ന് സൗദി പ്രൊ ലീഗ് ആരംഭിക്കും, കളി മാറാൻ പോകുന്ന സീസൺ

ഇന്ന് സൗദി പ്രൊ ലീഗിന്റെ പുതിയ സീസണ് തുടക്കമാകും. മുൻ കാലങ്ങൾ പോലെ ആകില്ല ഇത്തവണ സൗദി പ്രൊ ലീഗിനു മേലെ ലോക ഫുട്ബോളിന്റെ ആകെ ശ്രദ്ധ ഉണ്ടാകും. യൂറോപ്പിലെ എല്ലാ വലിയ ലീഗുകളെയും ഞെട്ടിച്ച ഒരു ട്രാൻസ്ഫർ വിൻഡോയാണ് സൗദി പ്രൊ ലീഗിന് ഇത്തവണ ഉണ്ടായത്. ഫുട്ബോൾ ലോകത്തെ പല സൂപ്പർ താരങ്ങളും എത്തിയതോടെ സൗദിയിലെ ക്ലബുകളുടെ പേരുകൾ ഫുട്ബോൾ ആരാധകർക്ക് പരിചിതമായി.

റൊണാൾഡോ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് അൽ നസറിൽ എത്തിയതോടെ തുടങ്ങിയ മാറ്റമാണ് സൗദി ലീഗിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. ബെൻസീമയും മാനെയും ഫർമീനോയും റൂബൻ നെവസും എല്ലാം സൗദിയിലേക്ക് എത്തിയത് ആരും പ്രവചിക്കാത്ത നീക്കമായിരുന്നു. സൗദി ക്ലബുകൾ മെസ്സിയെയും എംബപ്പെയെയും അടക്കം സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

https://twitter.com/SPL_EN/status/1689200112319287296?t=wZ7eghjMrOwg9ja2uYPonA&s=19

ഇന്ന് അൽ അഹ്ലിയും അൽ ഹസ്മും തമ്മിലുള്ള മത്സരത്തിലൂടെയാകും സീസണ് തുടക്കമാകുന്നത്. ഈ സീസണിൽ വലിയ സൈനിംഗുകൾ നടത്തിയ ടീമിൽ ഒന്നാണ് അൽ അഹ്ലി. മഹ്റസ്, ഫർമീനോ, മെൻഡി, സെന്റ് മാക്സിമിൻ എന്നിവരെല്ലാം അൽ അഹ്ലി ടീമിൽ ഉണ്ട്. ഇന്ന് രാത്രി 11.30നാണ് മത്സരം. കളി സോണി നെറ്റ്വർക്കിൽ തത്സമയം ഉണ്ടാകും. സോണി ആണ് സൗദി ലീഗിന്റെ ടെലിക്കാസ്റ്റ് അവകാശം സ്വന്തമാക്കിയത്.

Exit mobile version