സ്റ്റീവൻ ജെറാർഡ് അൽ ഇത്തിഫാക്ക് വിട്ടു

സ്റ്റീവൻ ജെറാർഡ് അൽ ഇത്തിഫാക്ക് വിട്ടു. ക്ലബും പരിശീലകനും തമ്മിൽ പരസ്പര ധാരണയിൽ പിരിയുന്നതായി ക്ലബ് അറിയിച്ചു. 2023 ജൂലൈയിൽ സൗദി പ്രോ ലീഗ് ടീമിന്റെ ചുമതല ഏറ്റെടുത്ത മുൻ ലിവർപൂൾ ക്യാപ്റ്റൻ ഇതുവരെ ഇത്തിഫാഖിനെ മെച്ചപ്പെടുത്താൻ ആയിരുന്നില്ല.

ജോർദാൻ ഹെൻഡേഴ്സൺ, ജോർജിനിയോ വൈനാൽഡം, മൗസ ഡെംബെലെ തുടങ്ങിയ വലിയ പേരുകളെ തുടക്കത്തിൽ ക്ലബിൽ എത്തിച്ചിട്ടും അവസാന രണ്ട് സീസണുകളിലും ക്ലബിന് സ്ഥിരതയുള്ള പ്രകടനം കാഴ്ച് വെക്കാൻ ആയിരുന്നില്ല. ഈ സീസണിൽ 17 ലീഗ് മത്സരങ്ങളിൽ 5 എണ്ണം മാത്രമെ അൽ ഇത്തിഫാക്ക് ജയിച്ചുള്ളൂ. കിരീട പോരാട്ടത്തിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിൽ നിന്നുപോലും അകലെയായി 19 പോയിന്റുമായി അവർ നിലവിൽ സൗദി പ്രോ ലീഗിൽ 12-ാം സ്ഥാനത്താണ്.

അൽ ഇത്തിഫാക്ക് പുതിയ ഹെഡ് കോച്ചിനെ ഉടൻ പ്രഖ്യാപിക്കും.

അൽ ഇത്തിഫാഖിൽ ജെറാഡിന് പുതിയ കരാർ, 2027 വരെ സൗദിയിൽ തുടരും

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിന്റെ കരാർ നീട്ടി. 2027വരെയുള്ള പുതിയ ഒരു കരാർ ജെറാഡ് അംഗീകരിച്ചതായി ക്ലബ് സ്ഥിരീകരിച്ചു. നിലവിൽ 2025 വരെ ആയിരുന്നു ജെറാഡിന്റെ കരാർ. ജെറാഡ് ക്ലബിൽ ഉണ്ടാക്കിയ മാറ്റങ്ങൾ പരിഗണിച്ചാണ് ഇത്തിഫാഖ് അദ്ദേഹത്തിന്റെ കരാർ പുതുക്കിയത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ജെറാഡ് ഇത്തിഫാഖിൽ എത്തിയത്.

ജെറാഡിന് കീഴിൽ അവർ സീസൺ നന്നായി തുടങ്ങി എങ്കിലും പിന്നീട് കാര്യങ്ങൾ അവർക്ക് അനുകൂലമായില്ല. അവസാനമായി കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇത്തിഫാഖ് ഒരു മത്സരം ജയിച്ചത്. ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്തുമാണ് അവർ. അവരുടെ പ്രധാന താരങ്ങളിൽ ഒരാളായ ഹെൻഡേഴ്സൺ ക്ലബ് വിടുകയും ചെയ്തിട്ടുണ്ട്‌.

ഗ്രീൻവുഡ് അൽ ഇത്തിഹാദിൽ വരും എന്ന വാർത്തകൾ നിഷേധിച്ചു സ്റ്റീവൻ ജെറാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ല എന്നുറപ്പായ ഇംഗ്ലീഷ് യുവതാരം മേസൻ ഗ്രീൻവുഡ് സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ചേരും എന്ന വാർത്തകൾ നിഷേധിച്ചു പരിശീലകൻ സ്റ്റീവൻ ജെറാർഡ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഔദ്യോഗിക പേജിൽ ആണ് അൽ ഇത്തിഹാദ് പരിശീലകൻ ഇത്തരം വാർത്തകൾ കള്ളം(ഫേക്ക് ന്യൂസ്) ആണ് എന്ന കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കാമുകിയെ അക്രമിച്ചതിനു ജയിലിൽ ആയ താരം അന്ന് മുതൽ ഫുട്‌ബോൾ കളത്തിനു പുറത്ത് ആണ്.

താരത്തെ ടീമിൽ തിരിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധം ആണ് അവർ നേരിട്ടത്. തുടർന്ന് താരവും ആയുള്ള കരാർ റദ്ദാക്കാൻ അവർ തീരുമാനിക്കുക ആയിരുന്നു. താരത്തിന് യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എങ്കിലും താരത്തെ ടീമിൽ എടുത്താൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും എന്നതിനാൽ ഒരു ക്ലബും താരത്തിന് ആയി രംഗത്ത് എത്തിയിട്ടില്ല. ട്രാൻസ്‌ഫർ വിപണി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ താരത്തിന്റെ ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആണ്.

അവസാനം ജെറാഡും സൗദിക്ക്!! ഇത്തിഫാഖിന്റെ പരിശീലകൻ

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിനെ പരിശീലകനാക്കി എത്തിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ലിവർപൂൾ ഇതിഹാസം രണ്ടു വർഷത്തെ കരാറിലാണ് സൗദിയിലേക്ക് എത്തുന്നത്. മുൻ ആസ്റ്റൺ വില്ല മാനേജർ ആസ്റ്റൺ വില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് ജെറാഡ് സൗദിയിലേക്ക് പോകില്ല എന്നും അത്തരം വാർത്തകൾ തെറ്റാണെന്നും പറഞ്ഞിരുന്നു.

ലീഡ്‌സ് യുണൈറ്റഡ് , ലെസ്റ്റർ സിറ്റി  എന്നിവർ ജെറാഡിനെ സമീപിച്ചിരുന്നു. പക്ഷെ അദ്ദേഹം സൗദിയിൽ നിന്ന് ഉള്ള വലിയ ഓഫർ സ്വീകരിക്കാൻ ആണ് തയ്യാറായത്. ഇത്തിഫാഖ് ഈ കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ജെറാഡിനെ എത്തിക്കുന്നതിന് പിന്നാലെ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെയും ഇത്തിഫാഖ് എത്തിക്കും. നേരത്തെ പരിശീലകനായി സ്കോട്ടിഷ് ലീഗ് നേടാൻ ജെറാഡിനായിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, ജെറാഡ് സൗദി ക്ലബായ ഇത്തിഫാഖിന്റെ മാനേജർ

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിനെ പരിശീലകനാക്കി എത്തിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ലിവർപൂൾ ഇതിഹാസം രണ്ടു വർഷത്തെ കരാറിലാണ് സൗദിയിലേക്ക് എത്തുന്നത്. മുൻ ആസ്റ്റൺ വില്ല മാനേജർ ആസ്റ്റൺ വില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല.

ലീഡ്‌സ് യുണൈറ്റഡ് , ലെസ്റ്റർ സിറ്റി  എന്നിവർ ജെറാഡിനെ സമീപിച്ചിരുന്നു. പക്ഷെ അദ്ദേഹം സൗദിയിൽ നിന്ന് ഉള്ള വലിയ ഓഫർ സ്വീകരിക്കാൻ ആണ് തയ്യാറായത്. ഇത്തിഫാഖ് ഈ കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ജെറാഡിനെ എത്തിക്കുന്നതിന് പിന്നാലെ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെയും ഇത്തിഫാഖ് എത്തിക്കും. നേരത്തെ പരിശീലകനായി സ്കോട്ടിഷ് ലീഗ് നേടാൻ ജെറാഡിനായിട്ടുണ്ട്.

സ്റ്റീവൻ ജെറാർഡ് സൗദിയിലേക്ക്, ഇത്തിഫാഖ് എഫ് സിയുടെ വലിയ ഓഫർ

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിനെ പരിശീലകനാക്കി എത്തിക്കുന്നു. ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് സൗദി പ്രോ ലീഗ് ക്ലബിന്റെ ഓഫർ സ്വീകരിക്കുന്നതിന് അടുത്താണ് എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മുൻ ആസ്റ്റൺ വില്ല മാനേജർ ആസ്റ്റൺ വില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല.

ലീഡ്‌സ് യുണൈറ്റഡ് , ലെസ്റ്റർ സിറ്റി  എന്നിവർ ജെറാഡിനെ സമീപിച്ചിരുന്നു. പക്ഷെ അദ്ദേഹം സൗദിയിൽ നിന്ന് ഉള്ള വലിയ ഓഫർ സ്വീകരിക്കാൻ ആണ് സാധ്യത. ഇത്തിഫാഖ് ഈ കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ജെറാഡിനെ എത്തിക്കാൻ ആയാൽ അതിനു പിറകെ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെയും ഇത്തിഫാഖ് എത്തിക്കും.

ജെറാഡിനോട് മാപ്പ് പറഞ്ഞു ഗ്വാർഡിയോള

മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡിനോട് പരസ്യമായി മാപ്പു പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. 2014ലെ ടൈറ്റിൽ റേസിൽ ജെറാർഡിന്റെ സ്ലിപ്പിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഗ്വാർഡിയോള ഖേദം പ്രകടിപ്പിച്ചു. ആ സീസണിൽ ചെൽസിക്കെതിരായ ലിവർപൂളിന്റെ മത്സരത്തിനിടെയുണ്ടായ ജെറാഡിന്റെ സ്ലിപ്പ് പ്രീമിയർ ലീഗ് കിരീടം സിറ്റിയിലേക്ക് എത്താൻ സഹായിച്ചിരുന്നു.

ജെറാർഡിന്റെ സ്ലിപ്പിനും സിറ്റി ആണോ ഉത്തരവാദി എന്ന് ഗാർഡിയോള ചോദ്യം ഉന്നയിച്ചിരുന്നു. തന്റെ പരാമർശങ്ങൾ “വിഡ്ഢിത്തവും അനാവശ്യവുമാണെന്ന്” പെപ് ഇന്ന് പറഞ്ഞു. ജെറാർഡിനെക്കുറിച്ച് ഞാൻ പറഞ്ഞ എന്റെ അനാവശ്യമായ അഭിപ്രായങ്ങൾക്ക് ഞാൻ അവനോട് ക്ഷമ ചോദിക്കുന്നു. ഞാൻ അവനെയും അവന്റെ കരിയറിനെയും ബഹുമാനിക്കുന്നു എന്നും ജെറാർഡിനെ വ്യക്തിപരമായി ബന്ധപ്പെട്ട് ക്ഷമാപണം നടത്തിയിട്ടുണ്ട് എന്നും പെപ് പറഞ്ഞു.

ലിവർപൂൾ ചരിത്രത്തിൽ ഇനി ജെറാർഡിനു ഒപ്പം സലാ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ആയി റെക്കോർഡ് പുസ്തകങ്ങളിൽ സാക്ഷാൽ സ്റ്റീവൻ ജെറാർഡിനു ഒപ്പമെത്തി മുഹമ്മദ് സലാഹ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ലിവർപൂളിന് ആയി 50 തിൽ അധികം ഗോളുകളും അസിസ്റ്റുകളും നേടുന്ന രണ്ടാമത്തെ താരമായി സലാ മാറി.

ആസ്റ്റൺ വില്ലക്ക് എതിരെ ആദ്യ ഗോൾ നേടിയ സലാ വാൻ ഡൈകിന്റെ രണ്ടാം ഗോളിന് അവസരം ഒരുക്കുക ആയിരുന്നു. ലിവർപൂളിന് ആയുള്ള സലായുടെ അമ്പതാം അസിസ്റ്റ് ആയിരുന്നു ഇത്. പ്രീമിയർ ലീഗിൽ 125 ഗോളുകളും 50 അസിസ്റ്റുകളും സലായുടെ പേരിൽ ഉണ്ട്. ലിവർപൂളിന് ആയി പ്രീമിയർ ലീഗിൽ 120 ഗോളുകളും 92 അസിസ്റ്റുകളും ആണ് സ്റ്റീവൻ ജെറാർഡിന്റെ നേട്ടം.

ഫുൾഹാമിനോടും നാണം കെട്ട് വില്ല, പരാജയത്തിന് പിന്നാലെ സ്റ്റീവൻ ജെറാർഡിനെ പുറത്താക്കി ക്ലബ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടർന്ന് ആസ്റ്റൺ വില്ല. ഫുൾഹാമിനോട് അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് നാണം കെട്ടത്. ഡഗ്ലസ് ലൂയിസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ഹാരിസൺ റീഡ്, അലക്സാണ്ടർ മിട്രോവിച് എന്നിവർക്ക് പുറമെ മിങ്‌സിന്റെ സെൽഫ് ഗോളും വില്ലക്ക് വലിയ പരാജയം ഏൽപ്പിച്ചു. പരാജയത്തോടെ 17 സ്ഥാനത്തേക്ക് വില്ല പിന്തള്ളപ്പെട്ടു. ഫുൾഹാം ആവട്ടെ നിലവിൽ ഒമ്പതാം സ്ഥാനത്ത് ആണ്. മത്സരത്തിനു പിന്നാലെ താൻ പരിശീലക സ്ഥാനം രാജി വക്കില്ല എന്നു സ്റ്റീവൻ ജെറാർഡ് വ്യക്തമാക്കിയിരുന്നു.

എന്നാൽ പരാജയത്തിന് പിന്നാലെ അൽപ്പ സമയത്തിനുള്ളിൽ വില്ല തങ്ങളുടെ പരിശീലകനെ പുറത്താക്കി എന്നു അറിയിക്കുക ആയിരുന്നു. ഇത് വരെയുള്ള സേവനങ്ങൾക്ക് നന്ദി പറഞ്ഞ ക്ലബ് ജെറാർഡിനെ പുറത്താക്കിയത് ആയി അറിയിക്കുക ആയിരുന്നു. സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സിൽ നിന്നാണ് ലിവർപൂൾ ഇതിഹാസതാരം ജെറാർഡ് വില്ല പരിശീലകൻ ആവുന്നത്. മികച്ച തുടക്കം ലഭിച്ചു എങ്കിലും 40 കളികളിൽ നിന്നു 13 മത്സരങ്ങൾ ജയിക്കാനെ അദ്ദേഹത്തിന് ആയുള്ളൂ. 19 മത്സരങ്ങളിൽ ജെറാർഡിന്റെ വില്ല പരാജയം അറിഞ്ഞു. ഈ സീസണിൽ 11 കളികളിൽ നിന്നു രണ്ടു ജയവും 3 സമനിലയും മാത്രം ആണ് വില്ലക്ക് നേടാൻ ആയത്. 6 മത്സരങ്ങളിൽ പരാജയം അറിഞ്ഞ വില്ല ഇപ്പോൾ 17 മതും ആണ്. പുതിയ പരിശീലകൻ ആരെന്ന് വില്ല പിന്നീട് അറിയിക്കും.

“ജെറാഡിന് ആസ്റ്റൺ വില്ല സമയം കൊടുക്കണം”

ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാഡിന് പിന്തുണയുമായി മുൻ സഹതാരം ജേമി കാരഗർ. ഇപ്പോൾ ജെറാർഡ് മാനേജ്‌മെന്റിലെ തന്റെ ആദ്യത്തെ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. സമയം കൊടുത്താൽ ജെറാഡ് വില്ലയെ ഫോമിലേക്ക് തിരികെ കിണ്ടു വരും എന്ന് കാരഗർ പറയുന്നു.

ഒരു പരിശീലകനെന്ന നിലയിൽ, ജെറാർഡ് തന്നെ സമ്മതിക്കും അദ്ദേഹം ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്ന്. അദ്ദേഹം ഒരു യുവ പരിശീലകൻ ആണ്‌‌‌. അദ്ദേഹത്തിന് ലിവർപൂൾ അക്കാദമിയിലെ സമയം ഉൾപ്പെടെ ആകെ അഞ്ച് വർഷമേ പരിശീലകൻ എന്ന നിലയിൽ പരിചയസമ്പത്ത് ഉള്ളൂ. മുൻ ലിവർപൂൾ താരം കാരഗർ പറഞ്ഞു.

ആസ്റ്റൺ വില്ല ഇപ്പോൾ വേദനിക്കുന്നു എങ്കിലും ജെറാഡിനെ വിശ്വസിച്ച് സമയം കൊടുത്താൽ ഭാവിയിൽ ഏറെ നേട്ടങ്ങൾ ക്ലബിന് ലഭിക്കും. കാരഗർ പറഞ്ഞു. ലീഗിൽ ഇപ്പോൾ ആകെ ഒരു വിജയവുമായി പത്താം സ്ഥാനത്താണ് ആസ്റ്റൺ വില്ല ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തോൽവിക്ക് പിറകെ വാറിനെതിരെ സ്റ്റീവൻ ജെറാഡ്

ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി ഏറ്റു വാങ്ങി ആസ്റ്റൺ വില്ല പുറത്തായിരുന്നു. തോൽവിക്ക് ശേഷം വാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല മാനേജരും മുൻ ലിവർപൂൾ താരവുമായിരുന്ന സ്റ്റീവൻ ജെറാഡ്. വാർ ചെക്ക് ചെയ്യാൻ വളരെയധികം സമയം എടുക്കുന്ന്നു, അത് മൂലം ധാരാളം സമയം നഷ്ടപ്പെടുന്നു എന്നാണ് ജെറാഡ് പറയുന്നത്. എന്നാൽ തോൽവിക്ക് കാരണം വാർ ആണെന്ന് ജെറാഡ് പറഞ്ഞില്ല.

ആദ്യ പകുതിയിൽ മക്‌ടോമിനായ് നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 50ആം മിനിറ്റിൽ ഡാനി ഇങ്സ് ഒരു ഗോൾ മടക്കിയിരുന്നു. പക്ഷെ നാല് മിനിറ്റോളം വാർ ചെക്ക് ചെയ്ത ശേഷം ഗോൾ നിഷേധിക്കുകയായിരുന്നു. വാർ ഉള്ളപ്പോൾ അവർ ഒരു തീരുമാനം എടുക്കുമ്പോൾ അത് അംഗീകരിക്കണം. അത് മാറ്റാൻ ഒന്നും ചെയ്യാനില്ല. നിർഭാഗ്യത്തെയും റഫറിമാരെയും കുറ്റപ്പെടുത്തുക എന്നതാണ് എളുപ്പവഴി, ഞങ്ങൾ അത് ചെയ്യില്ല” ജെറാഡ് പറഞ്ഞു.

മാനേജർ ആയി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ലിവർപൂൾ ലെജൻഡ് ആയ ജെറാഡ് ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടത്.

 

ജെറാർഡ് അവതരിച്ചു, തോൽ‌വിയിൽ നിന്ന് കരകയറി ആസ്റ്റൺ വില്ല

ആസ്റ്റൺ വില്ല പരിശീലകനായുള്ള ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാർഡിന് ജയം. ബ്രൈറ്റനെ നേരിട്ട ആസ്റ്റൺ വില്ല ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഖ്യ ഭാഗവും ഗോൾ രഹിതമായ മത്സരത്തിൽ കളി തീരാൻ 7 മിനിറ്റ് ബാക്കി നിൽക്കെ രണ്ട് ഗോൾ നേടിയാണ് ആസ്റ്റൺ വില്ല ജയം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് ആസ്റ്റൺ വില്ല ഒരു ജയം സ്വന്തമാക്കുന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ബ്രൈറ്റൻ ആസ്റ്റൺ വില്ലയെക്കാൾ മികച്ചു നിന്നെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് മത്സരത്തിന്റെ 83മത്തെ മിനുറ്റിൽ വാറ്റ്കിൻസ് ആണ് ആസ്റ്റൺ വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ മിങ്‌സ് ആസ്റ്റൺ വില്ലയുടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു.

Exit mobile version