മാഞ്ചസ്റ്റർ വിട്ടു!! ഗ്രീൻവുഡ് ഇനി മാഴ്സെയുടെ താരം

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡ് ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ. താരം മാഴ്സെയിലേക്കുള്ള നീക്കം പൂർത്തിയാക്കി. മെഡിക്കലിനായി താരം ഫ്രാൻസിൽ എത്തിയിട്ടുണ്ട്. 30 മില്യൺ ആണ് ട്രാൻസ്ഫർ തുക. വലിയ സെൽ ക്ലോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ കരാറിൽ വെച്ചിട്ടുണ്ട്. ഗ്രീൻവുഡിനെ ഭാവിയിൽ മാഴ്സെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ലാഭത്തിന്റെ 50% മാഞ്ചസ്റ്റർ യുണൈറ്റഡിനു ലഭിക്കുന്ന തലത്തിലാകും ക്ലോസ്‌.

മാഴ്സെക്ക് ഇപ്പം ഇറ്റാലിയൻ ക്ലബായ ലാസിയോയും നാപോളിയും ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

ഇപ്പോൾ 2029 വരെ നീണ്ടു നിൽക്കുന്ന കരാർ ആണ് ഗ്രീൻവുഡ് മാഴ്സെയിൽ ഒപ്പുവെച്ചത്.

ഗ്രീൻവുഡ് മാഞ്ചസ്റ്റർ വിടുന്നതിന് അടുത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡ് ഫ്രഞ്ച് ക്ലബായ മാഴ്സെയിലേക്ക് അടുക്കുന്നു. താരത്തെ സ്ഥിരകരാറിൽ ആകും മാഴ്സെ സ്വന്തമാക്കുന്നത്. 25 മില്യൺ ആകും ട്രാൻസ്ഫർ തുക. വലിയ സെൽ ക്ലോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ കരാറിൽ വെക്കും. ഗ്രീൻവുഡിനെ ഭാവിയിൽ മാഴ്സെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ലാഭത്തിന്റെ 40% മാഞ്ചസ്റ്റർ യുണൈറ്റഡിനു ലഭിക്കുന്ന തലത്തിലാകും ക്ലോസ്‌.

രണ്ട് ബിഡുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രീന്വുഡിനായി ലഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് ക്ലബായ മാഴ്സെക്ക് ഇപ്പം ഇറ്റാലിയൻ ക്ലബായ ലാസിയോയും ആണ് ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ രംഗത്ത് ഉള്ളത്.

ലാസിയോ ഇപ്പോൾ 15 മില്യണും ഒപ്പം ഒരു താരത്തെയും ആണ് വാഗ്ദാനം ചെയ്യുന്നത്. മാഴ്സയുടെ ബിഡ് ആണ് യുണൈറ്റഡ് ഇപ്പോൾ പരിഗണിക്കുന്നത്. ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഗ്രീൻവുഡിനായി 2 ബിഡുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനായി രണ്ട് ബിഡുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് ക്ലബായ മാഴ്സെയും ഇറ്റാലിയൻ ക്ലബായ ലാസിയോയും ആണ് ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ രംഗത്ത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണു മുകളിൽ ആണ് താരത്തിനായി ചോദിക്കുന്നത്.

ലാസിയോ ഇപ്പോൾ 15 മില്യണും ഒപ്പം ഒരു താരത്തെയും ആണ് വാഗ്ദാനം ചെയ്യുന്നത്. മാഴ്സയുടെ ബിഡ് 30 മില്യൺ ആണ്. ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

22-കാരനായ ഫോർവേഡിനായി ജർമ്മനിയിൽ നിന്നും ഓഫറുകൾ ഉണ്ട്‌. മാഴ്സെയിൽ കളിക്കുക ആണെങ്കിൽ മുൻ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ കീഴിൽ ആകും ഗ്രീൻവുഡ് കളിക്കുക.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ മാഴ്സെ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനെ ഫ്രഞ്ച് ക്ലബായ മാഴ്സെ സൈൻ ചെയ്യാൻ സാധ്യത. ഗ്രീൻവുഡിനെ സ്വന്തമാക്കാനായി മാഴ്സെ ചർച്ചകൾ ആരംഭിച്ചതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ ആണ് മാഴ്സെ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണു മുകളിൽ താരത്തിനായി ചോദിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

22-കാരനായ ഫോർവേഡിനായി ജർമ്മനിയിൽ നിന്നിം ഇറ്റലിയിൽ നിന്നും ഓഫറുകൾ ഉണ്ട്‌. മാഴ്സെയിൽ കളിക്കുക ആണെങ്കിൽ മുൻ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ കീഴിൽ ആകും ഗ്രീൻവുഡ് കളിക്കുക.

ഗ്രീൻവുഡ് ഗെറ്റഫയുടെ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു

മേസൺ ഗ്രീൻവുഡ് ലാലിഗ ക്ലബ്ബായ ഗെറ്റഫയുടെ ഈ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്ന് ലോണിൽ കളിക്കുന്ന ഗ്രീൻവുഡ് അവസാന ഒരു വർഷമായി മികച്ച പ്രകടനമാണ് ഗെറ്റാഫയിൽ കാഴ്ചവച്ചത്. അവിടെ ഈ സീസണിൽ 10 ഗോളുകൾ നേടാനും 6 അസിസ്റ്റ് ഒരുക്കാനും ഗ്രീൻവുഡിന് ആയിരുന്നു. ഈ മികച്ച പ്രകടനമാണ് താരത്തിനെ ഈ സീസണിലെ മികച്ച താരമായി ക്ലബ്ബ് തിരഞ്ഞെടുക്കാൻ കാരണം.

കൂടാതെ ഗെറ്റഫയിൽ കളിക്കവെ ഒരുതവണ ലാലിഗയിലെ മികച്ച താരത്തിനുള്ള ഒരു പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരവും ഗ്രീന്വുഡ് നേടിയിരുന്നു. ലോൺ കഴിഞ്ഞ് ഗ്രീൻവുഡ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തും. ഗെറ്റഫഎ ഒരു സീസണിൽ കൂടി ഗ്രീൻവുഡിനെ ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. എങ്കിലും യുണൈറ്റഡ് താരത്തെ വിൽക്കാനാണ് ശ്രമിക്കുന്നത്. ഗെറ്റഫയിൽ മികച്ച പ്രകടനം നടത്തിയ ഗ്രീന്വുഡിനായി വലിയ ഓഫറുകൾ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് വരുമെന്ന് മാഞ്ചസ്റ്റർ പ്രതീക്ഷിക്കുന്നു.

മുമ്പ് തന്റെ പങ്കാളിയെ ആക്രമിച്ചതിന് അറസ്റ്റിലായ ഗ്രീൻവുഡ് അതിനുശേഷം യുണൈറ്റഡിനായി കളിച്ചിട്ടില്ല. ക്ലബ്ബ് താരത്തെ വീണ്ടും കളിപ്പിക്കില്ല എന്ന് നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതുകൊണ്ടുതന്നെ ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാകും യുണൈറ്റഡ് ഈ സമ്മറിൽ ശ്രമിക്കുക.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രീൻവുഡിനായി യുവന്റസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലാലിഗയിൽ കളിക്കുന്ന മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ യുവംറ്റസ് ശ്രമിക്കുന്നു. ഗ്രീന്വുഡ് യുവന്റസിന്റെ പ്രധാന ടാർഗറ്റ് ആണ് എന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ ഗ്രീന്വുഡിനെ വിൽക്കാൻ തന്നെയാണ് നോക്കുന്നത്. ഗ്രീൻവുഡിനെ ലോണിൽ ഒരിക്കൽ കൂടെ അയക്കാൻ യുണൈറ്റഡിന് താല്പര്യമില്ല.

ലാലിഗ ക്ലബായ ഗെറ്റഫെക്ക് വേണ്ടിയാണ് ഗ്രീന്വിഡ് ഇപ്പോൾ കളിക്കുന്നത്. താരം അവിടെ നല്ല പ്രകടനം നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് സാമ്പത്തിക പ്രതിസന്ധി മാറ്റാൻ ആയി വിൽക്കാൻ നോക്കുന്ന ലിസ്റ്റിൽ മുൻനിരയിൽ തന്മെ ഗ്രീൻവുഡ് ഉണ്ട്.

തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായതിന് ശേഷ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ല. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

ഗ്രീൻവുഡിനെ വിറ്റ് പൈസയാക്കാൻ ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലാലിഗയിൽ കളിക്കുന്ന മേസൺ ഗ്രീൻവുഡിനെ യുണൈറ്റഡ് തിരികെ ടീമിലേക്ക് കൊണ്ടുവരില്ല. താരത്തെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീൻവുഡിനെ വിട്ട് പൈസയാക്കാനും അങ്ങനെ വരുന്ന പണം FFP-ക്ക് സഹായകമാകും എന്നും യുണൈറ്റഡ് മാനേജ്മെന്റ് ചിന്തിക്കുന്നു.

ലാലിഗ ക്ലബായ ഗെറ്റഫെക്ക് വേണ്ടിയാണ് ഗ്രീൻവുഡ് ഇപ്പോൾ കളിക്കുന്നത്. താരം അവിടെ നല്ല പ്രകടനം നടത്തുന്നുണ്ട്. നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുക. പുതിയ ക്ലബ് ഉടമകൾ ഗ്രീൻവുഡിനെ ക്ലബിൽ നിലനിർത്താനുള്ള സാധ്യതകൾ നേരത്തെ ആലോചിച്ചിരുന്നു‌. പക്ഷെ ഫിനാൻഷ്യൽ ഫെയർ പ്ലേ ഇഷ്യു മുന്നിൽ ഉള്ളത് കൊണ്ട് ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് അവർ ആലോചിക്കുന്നത്.

തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായതിന് ശേഷ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ല. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

മേസൺ ഗ്രീൻവുഡിനായി ബാഴ്സലോണ രംഗത്തില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലാലിഗയിൽ കളിക്കുന്ന മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ നിഷേധിച്ച് ഫബ്രിസിയോ റൊമാനോ. ഗ്രീന്വുഡ് ബാഴ്സലോണയുടെ ടാർഗറ്റ് അല്ല എന്ന് ഫബ്രിസിയോ പറഞ്ഞു. ബാഴ്സലോണ ഫോർവേഡായി വേറെ താരങ്ങളെയാണ് ഇപ്പോൾ നോക്കുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലാലിഗ ക്ലബായ ഗെറ്റഫെക്ക് വേണ്ടിയാണ് ഗ്രീന്വിഡ് ഇപ്പോൾ കളിക്കുന്നത്. താരം അവിടെ നല്ല പ്രകടനം നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുക. പുതിയ ക്ലബ് ഉടമകൾ ഗ്രീൻവുഡിനെ ക്ലബിൽ നിലനിർത്താനുള്ള സാധ്യതകളും ആലോചിക്കുന്നുണ്ട്.

തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായതിന് ശേഷ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ല. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിപ്പിക്കുന്നത് വീണ്ടും ആലോചിക്കും എന്ന് റാറ്റ്ക്ലിഫ്

മേസൺ ഗ്രീൻവുഡിൻ്റെ ഭാവിയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ആലോചിക്കുൻ എന്നും പുതിയ ഒരു തീരുമാനം എടുക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ നിക്ഷേപകൻ സർ ജിം റാറ്റ്ക്ലിഫ് വ്യക്തമാക്കി. ഗ്രീൻവുഡ് ഇനി ടീമിനായി കളിക്കില്ല എന്നായിരുന്നു നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഈ വിഷയം പുന പരിശോധന നടത്തും എന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. ഗ്രീൻവുഡ് തന്റെ പങ്കാളിയെ ആക്രമിച്ചതുമായി വന്ന കേസിന് ശേഷം താരത്തെ ക്ലബ് സസ്പെൻഡ് ചെയ്തിരുന്നു. കേസ് തള്ളി കളഞ്ഞ ശേഷം താരത്തെ യുണൈറ്റഡ് തിരിച്ചെടുക്കാൻ ശ്രമിച്ചു എങ്കിലും ആരാധകർ വിമർശിച്ചതോടെ യുണൈറ്റഡ് ആ പ്ലാനിൽ നിന്ന് പിന്മാറി.

ഗ്രീൻവുഡ് നിലവിൽ സ്പാനിഷ് ടീമായ ഗെറ്റാഫെയിൽ ലോണിൽ കളിക്കുകയാണ്‌. ഗ്രീന്വുഡിന് 2025 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്.

“നിങ്ങൾ യുവാക്കളോടാണ് ഇടപഴകുന്നത്, അവർ എല്ലായ്‌പ്പോഴും മികച്ച സാഹചര്യങ്ങളിൽ വളർത്തപ്പെട്ടവരല്ല, അവർ വളരെ കഴിവുള്ളവരാണ്, അവർക്ക് ധാരാളം പണമുണ്ട്, അവർക്ക് എല്ലായ്പ്പോഴും നല്ല ഗൈഡൻസ് കിട്ടി കാണില്ല.” റാറ്റ്ക്ലിഫ് പറഞ്ഞു.

“ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്, വസ്തുതകൾ എന്താണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് – യഥാർത്ഥ വസ്തുതകൾ, ഹൈപ്പല്ല – യഥാർത്ഥ വസ്തുതകൾ എന്താണെന്ന്. എന്നിട്ട് നമ്മൾ ന്യായമായ തീരുമാനം എടുക്കേണ്ടതുണ്ട്.” റാറ്റ്ക്ലിഫ് പറഞ്ഞു.

മേസൺ ഗ്രീൻവുഡ് ഇനി ലാലിഗയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ ലാലിഗ ക്ലബായ ഗെറ്റഫെ സ്വന്തമാക്കി. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു ലോൺ കരാറിൽ ആണ് ഗെറ്റഫെ താരത്തെ ടീമിലേക്ക് എത്തിച്ചത്. ഗ്രീൻവുഡ് ലാസിയോയിലേക്ക് പോകും എന്നാണ് ആദ്യം പ്രതീക്ഷിച്ചത് എങ്കിലും ആ ചർച്ചകൾ അവസാന ഘട്ടത്തിൽ പരാജയപ്പെട്ടു. തുടർന്നാണ് ഗെറ്റഫെയിലേക്ക് നീങ്ങിയത്.

അവസാന ഒരു വർഷമായി കളത്തിൽ ഇല്ലാത്ത താരം ആദ്യം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. എന്നിട്ടു മാത്രമെ ഗെറ്റഫക്ക് ആയി അരങ്ങേറ്റം നടത്താൻ സാധ്യതയുള്ളൂ. ഗ്രീൻവുഡിനെ ടീമിലേക്ക് എടുത്താൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും എന്നത് കൊണ്ട് തന്നെ യൂറോപ്പിലെ വലിയ ക്ലബുകൾ ഒന്നും താരത്തിനായി രംഗത്ത് വന്നിരുന്നില്ല. കഴിഞ്ഞ വർഷം തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായത് മുതൽ ഗ്രീൻവുഡ് ഫുട്ബോൾ കളത്തിന് പുറത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

ലീഗിന്റെ പ്രതിച്ഛായയെ ബാധിക്കും, ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ സൗദി അറേബ്യ അനുവദിക്കില്ല

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കില്ല. ഗ്രീൻവുഡിനെ ഇപ്പോൾ സൗദി ലീഗിൽ കളിക്കാൻ അനുവദിച്ചാൽ സൗദി ലീഗിന് ഇപ്പോൾ ലഭിക്കുന്ന സ്വീകര്യതയെയും അവരുടെ ലീഗിന്റെ പ്രതിച്ഛായയെ അത് ബാധിക്കും, അത് കൊണ്ട് ഗ്രീൻവുഡിനെ ആരും സൈൻ ചെയ്യേണ്ട എന്ന കർശനമായ നിർദ്ദേശം സൗദി ലീഗ് അധികൃതർ ക്ലബുകൾക്ക് നൽകിയിരിക്കുകയാണ്‌.

ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ സൗദി ക്ലബായ അൽ ഇത്തിഫാഖ് ശ്രമിക്കുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തിഫാഖ് മാനേജർ ജെറാഡ് കഴിഞ്ഞ ദിവസം ആ അഭ്യൂഹങ്ങൾ നിഷേധിച്ചു. ഇതോടെ ഗ്രീൻവുഡ് ഇനി ഏതു ക്ലബിൽ കളിക്കും എന്നത് അനിശ്ചിതത്വത്തിൽ ആണ്‌. ഗ്രീൻവുഡിനെ സൈൻ ചെയ്താൽ ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകും എന്ന് ഭയന്ന് യൂറോപ്യൻ ക്ലബുകൾ ആരും താരത്തിനായി ഇപ്പോൾ രംഗത്ത് ഇല്ല.

രണ്ട് ദിവസം മുമ്പ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പിരിയുന്നതായി അറിയിച്ചിരുന്നു. തന്റെ കാമുകിയെ ആക്രമിച്ചതിന് കഴിഞ്ഞ വർഷം ഗ്രീൻവുഡ് അറസ്റ്റിൽ ആയിരുന്നു. അന്ന് മുതൽ താരം ഫുട്ബോൾ കളത്തിന് പുറത്താണ്. ഗ്രീൻവുഡിനെതിരെയുള്ള കേസുകൾ അടുത്തിടെ മാഞ്ചസ്റ്റർ പോലീസ് ഒഴിവാക്കിയിരുന്നു.

ഗ്രീൻവുഡ് അൽ ഇത്തിഹാദിൽ വരും എന്ന വാർത്തകൾ നിഷേധിച്ചു സ്റ്റീവൻ ജെറാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ല എന്നുറപ്പായ ഇംഗ്ലീഷ് യുവതാരം മേസൻ ഗ്രീൻവുഡ് സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ചേരും എന്ന വാർത്തകൾ നിഷേധിച്ചു പരിശീലകൻ സ്റ്റീവൻ ജെറാർഡ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഔദ്യോഗിക പേജിൽ ആണ് അൽ ഇത്തിഹാദ് പരിശീലകൻ ഇത്തരം വാർത്തകൾ കള്ളം(ഫേക്ക് ന്യൂസ്) ആണ് എന്ന കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കാമുകിയെ അക്രമിച്ചതിനു ജയിലിൽ ആയ താരം അന്ന് മുതൽ ഫുട്‌ബോൾ കളത്തിനു പുറത്ത് ആണ്.

താരത്തെ ടീമിൽ തിരിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധം ആണ് അവർ നേരിട്ടത്. തുടർന്ന് താരവും ആയുള്ള കരാർ റദ്ദാക്കാൻ അവർ തീരുമാനിക്കുക ആയിരുന്നു. താരത്തിന് യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എങ്കിലും താരത്തെ ടീമിൽ എടുത്താൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും എന്നതിനാൽ ഒരു ക്ലബും താരത്തിന് ആയി രംഗത്ത് എത്തിയിട്ടില്ല. ട്രാൻസ്‌ഫർ വിപണി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ താരത്തിന്റെ ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആണ്.

Exit mobile version