Picsart 23 08 23 00 24 18 625

ഗ്രീൻവുഡ് അൽ ഇത്തിഹാദിൽ വരും എന്ന വാർത്തകൾ നിഷേധിച്ചു സ്റ്റീവൻ ജെറാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ല എന്നുറപ്പായ ഇംഗ്ലീഷ് യുവതാരം മേസൻ ഗ്രീൻവുഡ് സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ചേരും എന്ന വാർത്തകൾ നിഷേധിച്ചു പരിശീലകൻ സ്റ്റീവൻ ജെറാർഡ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഔദ്യോഗിക പേജിൽ ആണ് അൽ ഇത്തിഹാദ് പരിശീലകൻ ഇത്തരം വാർത്തകൾ കള്ളം(ഫേക്ക് ന്യൂസ്) ആണ് എന്ന കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കാമുകിയെ അക്രമിച്ചതിനു ജയിലിൽ ആയ താരം അന്ന് മുതൽ ഫുട്‌ബോൾ കളത്തിനു പുറത്ത് ആണ്.

താരത്തെ ടീമിൽ തിരിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധം ആണ് അവർ നേരിട്ടത്. തുടർന്ന് താരവും ആയുള്ള കരാർ റദ്ദാക്കാൻ അവർ തീരുമാനിക്കുക ആയിരുന്നു. താരത്തിന് യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എങ്കിലും താരത്തെ ടീമിൽ എടുത്താൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും എന്നതിനാൽ ഒരു ക്ലബും താരത്തിന് ആയി രംഗത്ത് എത്തിയിട്ടില്ല. ട്രാൻസ്‌ഫർ വിപണി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ താരത്തിന്റെ ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആണ്.

Exit mobile version