ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തുടച്ച് നീക്കി സാം കറന്‍, മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ഇന്ത്യ

ഓപ്പണര്‍മാര്‍ നല്‍കിയ 50 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സാം കറന്റെ തീപാറുന്ന സ്പെല്ലിനു മുന്നില്‍ തകര്‍ന്ന് ഇന്ത്യ. ടീം സ്കോര്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ സാം കറന്‍ 20 റണ്‍സ് നേടിയ മുരളി വിജയിനെ പുറത്താക്കി ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക് നല്‍കുകയായിരുന്നു. അതേ ഓവറിന്റെ അവസാന പന്തില്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി സാം കറന്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ പ്രഹരം നല്‍കി.

ഒരോവറിനു ശേഷം 26 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ദാവീദ് മലന്റെ കൈകളിലെത്തിച്ച് കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ടീമുകള്‍ ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 76/3 എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‍ലിയും(9*), ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍(8*).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version