ടോം കറന്‍ പുറത്ത്, പകരം അനിയന്‍ സാം കറന്‍ ടീമില്‍

ഇംഗ്ലണ്ടിന്റെ ടി20, ഏകദിന മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ ടോം കറന്‍ പുറത്ത്. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ താരം പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താരത്തിന്റെ പരിക്ക് ഭേദമായില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ടോമിനു പകരം അനിയന്‍ സാം കറന്‍ പകരം ഇംഗ്ലണ്ട് ടീമിലെത്തും.

താരം ഈ സീസണില്‍ ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സറേയുടെ ടി20 ബ്ലാസ്റ്റ് പ്രതീക്ഷകള്‍ക്കും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഡിവിഷന്‍ ഒന്ന് ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതുള്ള സറേയുടെ കിരീട പ്രതീക്ഷകളെ എത്ര കണ്ട് ഈ പരിക്ക് ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയൂ.

സറേ ഇംഗ്ലണ്ട് ടീമുകളുടെ മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് താരം കിയ ഓവലില്‍ റീഹാബിലിറ്റേഷന്‍ പരിപാടികളില്‍ ഏര്‍പ്പെടുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version