ഇംഗ്ലണ്ടിനായി കളിക്കാന്‍ കുറന്‍ സഹോദരന്മാര്‍

ചേട്ടന്‍ ടോം കുറനോടൊപ്പം ഇംഗ്ലണ്ടിനു വേണ്ടി കളിക്കാന്‍ തയ്യാറായി സാം കുറന്‍. ജോ റൂട്ടിനു പകരമാണ് 19 വയസ്സുകാരനെ ഇംഗ്ലണ്ട് ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ജോ റൂട്ട് പരമ്പരയില്‍ നിന്ന് പിന്മാറിയതിനാലും ബെന്‍ സ്റ്റോക്സിന്റെ ലഭ്യതയെക്കുറിച്ചുള്ള വ്യക്തത വരാത്തതുമാണ് സാം കുറനെ ടീമിലുള്‍പ്പെടുത്താന്‍ കാരണമായത്. പ്രായം 19 മാത്രമാണെങ്കിലും വിദേശ ടി20 ലീഗുകളില്‍ കളിച്ച പരിചയമുള്ള താരമാണ് സാം. നിലവില്‍ ന്യൂസിലാണ്ടിലെ സൂപ്പര്‍ സ്മാഷ് ടി20 ടൂര്‍ണ്ണമെന്റില്‍ കളിച്ച് വരികയായിരുന്നു സാം കുറന്‍.

ടൂര്‍ണ്ണമെന്റില്‍ ഫെബ്രുവരി 7, 10 തീയ്യതികളില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. പിന്നീട് ടൂര്‍ണ്ണമന്റിലെ മൂന്നാമത്തെ ടീമും ആതിഥേയരായ ന്യൂസിലാണ്ടുമായാണ് ഫെബ്രുവരി 13, 18 തീയ്യതികളില്‍ ഇംഗ്ലണ്ടിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ഫെബ്രുവരി 21നാണ് പരമ്പരയുടെ ഫൈനല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version