ജഡേജയ്ക്കും കറനുമെല്ലാം ഇത്തരത്തിലൊരു അവസരം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നതാണ് – ധോണി

സാം കറനും രവീന്ദ്ര ജഡേജയ്ക്കും ബാറ്റിംഗില്‍ തന്നെക്കാളും മുമ്പ് ഇറങ്ങണമെന്ന കാര്യം തങ്ങള്‍ അധികം പരീക്ഷിച്ചിട്ടുള്ളതല്ലെങ്കിലും എന്നെങ്കിലും അത് ചെയ്യണമെന്ന് കരുതിയിരുന്നതാണെന്നും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അത് ചെയ്യാമെന്ന് ടീം തീരുമാനിക്കുകയായിരുന്നുവെന്നും എംസ് ധോണി. അതൊരു സൈക്കോളജിക്കല്‍ നീക്കമാണെന്ന് വേണമെങ്കില്‍ പറയാമെന്നും ധോണി വ്യക്തമാക്കി. അടിച്ച് കളിക്കുവാനായി ശേഷിയുള്ള താരങ്ങള്‍ തങ്ങളുടെ നിരയിലുണ്ടെന്നൊരു സൂചന കൂടിയാണ് ഞങ്ങള്‍ എതിരാളികള്‍ക്ക് നല്‍കുവാന്‍ ശ്രമിച്ചതെന്നും ധോണി വ്യക്തമാക്കി.

ഐപിഎലിന്റെ നടത്തിപ്പിനായി പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അശ്രാന്ത പരിശ്രമമാണ് ടൂര്‍ണ്ണമെന്റ് ഇന്ന് ഈ രീതിയില്‍ നടക്കുവാന്‍ കാരണമെന്നും എംഎസ് ധോണി വ്യക്തമാക്കി. ഐസിസിയുടെ അക്കാഡമിയില്‍ ലഭിച്ച പരിശീലന സൗകര്യം വളരെ മികച്ചതായിരുന്നുവെന്നും ഇത്തരം പരിശീലന സൗകര്യങ്ങളില്ലെങ്കില്‍ ഒരു ടീമിനും ടൂര്‍ണ്ണമെന്റില്‍ മികച്ച കളി പുറത്തെടുക്കുവാനാകില്ലെന്നും ധോണി വ്യക്തമാക്കി.

ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചു – സാം കറന്‍

ധോണിയ്ക്ക് മുന്നേ തന്നെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് യുവ താരം സാം കറന്‍. ജഡേജ പുറത്തായ അവസരത്തില്‍ എംഎസ് ധോണി ക്രീസിലേക്കെത്തുമെന്ന് കരുതിയ നിമിഷത്തിലാണ് ചെന്നൈ സാം കറനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടത്. താന്‍ ആ തീരുമാനം അറിഞ്ഞപ്പോള്‍ വലിയ ഞെട്ടലില്‍ ആയിരുന്നുവെന്നും സാം കറന്‍ വ്യക്തമാക്കി.

താന്‍ സിക്സ് അടിക്കുക അല്ലെങ്കില്‍ പുറത്താകുക എന്ന നയത്തിലാണ് ബാറ്റ് വീശിയതെന്നും അത് തന്നെയായിരുന്നു ടീം തന്നില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും താന്‍ മനസ്സിലാക്കുന്നുവെന്ന് സാം കറന്‍ വ്യക്തമാക്കി. 6 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ സാം കറന്‍ മത്സരം മുംബൈയുടെ കൈയ്യില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

 

ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല

ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബോഗയ്ക്കായി ഫൈനലില്‍ കളിച്ച ബ്രാവോ പക്ഷേ ആ മത്സരത്തില്‍ പന്തെറിഞ്ഞിരുന്നില്ല.

ബ്രാവോയ്ക്ക് പകരം ടീമില്‍ ഇടം പിടിച്ച സാം കറന്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനമാണ് പുറത്തെടുത്തത്. ബ്രോവോ പുറത്തിരിക്കുകയാണെങ്കിലും സാം കറന്റെ പ്രകടനം ടീമിന് ഏറെ ആശ്വാസം പകരുന്നതാണെന്നാണ് ഫ്ലെമിംഗ് വെളിപ്പെടുത്തിയത്. ഡ്വെയിന്‍ ബ്രോവോ ഫിറ്റായിരുന്നുവെങ്കില്‍ സാം കറന് അവസരം ലഭിയ്ക്കുമോ എന്നത് ഉറപ്പില്ലായിരുന്നുവെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

അതിനാല്‍ തന്നെ ഈ അവസരം മുതലാക്കിയ സാം കറന്‍ തന്റെ സ്ഥാനത്തിനായി സമ്മര്‍ദ്ദം ടീം മാനജ്മെന്റില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

സാം കറനെ മൂന്നാം നമ്പറില്‍ ചെന്നൈയ്ക്ക് ഉപയോഗിക്കാവുന്നതാണ്

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം നമ്പറില്‍ ഉപയോഗിക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സുരേഷ് റെയ്‍ന ഐപിഎല്‍ കളിക്കാതെ മടങ്ങിയതോടെയാണ് ഈ വിടവിലേക്ക് ചെന്നൈ ഒരു പുതിയ താരത്തെ കണ്ടെത്തേണ്ട സ്ഥിതിയിലേക്ക് നീങ്ങിയത്.

റെയ്‍നയുടെ മടങ്ങിപ്പോക്കിനെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടെങ്കിലും താരം മടങ്ങിയതോടെ മൂന്നാം നമ്പറിലെ വിശ്വസ്തനെയാണ് ടീമിന് നഷ്ടമായിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് താരം മടങ്ങിയതെന്നാണ് പറയപ്പെടുന്നതെങ്കിലും പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ഇടം കൈയ്യന്‍ പേസര്‍മാര്‍ക്ക് ധോണി പലപ്പോഴും മുന്‍ഗണന കൊടുക്കുന്നതിനാല്‍ തന്നെ ടീമില്‍ സ്ഥാനം പിടിക്കുവാന്‍ മികച്ച അവസരം സാം കറനുണ്ട്. അതിനാല്‍ തന്നെ താരത്തെ മൂന്നാം നമ്പറിലും പരീക്ഷിക്കാവുന്നതാണെന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു. കിംഗ്സ് ഇലവന്‍ പഞ്ചാബ് താരത്തിനെ പവര്‍ പ്ലേയില്‍ അടിച്ച് തകര്‍ക്കാനായി പലയാവര്‍ത്തി ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളതാണ്.

സറേയ്ക്ക് വേണ്ടി കളിക്കാനായി സാം കറനെ ബയോ ബബിളില്‍ നിന്ന് റിലീസ് ചെയ്തു

ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് ഓള്‍റൗണ്ടര്‍ സാം കറനെ റിലീസ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ താരത്തിന് ഇടം ലഭിക്കാതായതോടെ സറേ ഓള്‍റൗണ്ടറെ ബോബ് വില്ലിസ് ട്രോഫിയില്‍ കളിക്കാന്‍ വേണ്ടിയാണ് റിലീസ് ചെയ്തത്. ഇന്ന് കെന്റിനോടാണ് ടീമിന്റെ മത്സരം.

രണ്ടാം ടെസ്റ്റില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചുവെങ്കിലും മത്സരം മഴ മൂലം നഷ്ടപ്പെടുകയായിരുന്നു. സറേയുടെ 12 അംഗ സംഘത്തില്‍ ഇടം പിടിച്ച കറനൊപ്പം നേരത്തെ ഇംഗ്ലണ്ട് റിലീസ് ചെയ്ത ബെന്‍ ഫോക്സും ഉള്‍പ്പെടുന്നു.

ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നേടി സാം കറന്‍

ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന് ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 32/1 എന്ന നിലയില്‍. 14 ഓവറുകള്‍ കടന്ന് കൂടിയ ടീമിന് ഓപ്പണര്‍ ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായി. 12 റണ്‍സ് നേടിയ താരത്തെ സാം കറന്‍ ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ 16 റണ്‍സുമായി അല്‍സാരി ജോസഫ്-ക്രെയിഗ് ബ്രാത്‍വൈറ്റ് കൂട്ടുകെട്ടാണ് ക്രീസിലുള്ളത്. അല്‍സാരി ജോസഫ് 14 റണ്‍സും ക്രെയിഗ് ബ്രാത്‍വൈറ്റ് 6 റണ്‍സുമാണ് നേടിയിട്ടുള്ളത്.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സാം കറന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്, പരിശീലനം തുടരാം

ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്. ഇതോടെ താരം ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കും. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് ടീമുകൾ തമ്മിലുള്ള പരിശീലന മത്സരത്തിനിടെ താരത്തിന് അസുഖ ബാധ ഉണ്ടാവുകയും താരം ക്വറന്റൈനിൽ പോവുകയും ചെയ്തിരുന്നു.

തുടർന്നാണ് താരം കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തത്.  മത്സരത്തിൽ താരം പുറത്താവാതെ 15 റൺസ് എടുത്തു നിൽക്കെയാണ് താരം ഐസൊലേഷനിൽ പോയത്. താരം 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ കഴിഞ്ഞതിന് ശേഷം താരം പരിശീലനം പുനരാംഭിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 8ന് അഗാസ് ബൗളിൽ ആരംഭിക്കും

സാം കറന്‍ സെല്‍ഫ് ഐസൊലേഷനില്‍

അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി. ഇംഗ്ലണ്ടിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തില്‍ ഇനി സാം കറന്‍ പങ്കെടുക്കുകയില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ജോസ് ബട്‍ലറിന്റെ ടീമില്‍ അംഗമായിരുന്നു ഈ യുവ താരം.

മത്സരത്തിന്റെ ആദ്യ ദിവസം 15 റണ്‍സ് നേടി ക്രീസില്‍ നിന്ന് താരം പിന്നീട് അന്ന് രാത്രി തന്നെ അസുഖ ബാധിതനാകുകയായിരുന്നു. പിറ്റേ ദിവസം താരത്തിന്റെ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും താരത്തിനെ മുഴുവന്‍ സമയ നിരീക്ഷണത്തിലിരുത്തുകയാണെന്നും താരത്തിന്റെ കോവിഡ് പരിശോധന നടത്തിയെന്നും ഇംഗ്ലണ്ട് അറിയിച്ചു.

ജൂലൈ എട്ടിനാണ് വിന്‍ഡീസുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ട് താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും രണ്ട് തവണയാണ് കോവിഡ് പരിശോധനയ്ക്ക് ആഴ്ചയില്‍ വിധേയരാക്കുന്നത്.

തന്റെ ചേട്ടനെതിരെ കളിക്കാനായാല്‍ ടോം കറനെ അടിച്ച് പറത്തുകയും വിക്കറ്റ് നേടുകയും ചെയ്യുകയാണ് ആഗ്രഹമെന്ന് സാം കറന്‍

ഐപിഎലില്‍ സാം കറന്‍-ടോം കറന്‍ സഹോദരന്മാര്‍ക്ക് രണ്ട് പേര്‍ക്കും ഇത്തവണ കരാര്‍ ലഭിച്ചിട്ടുണ്ട്. സാം മുമ്പ് തന്നെ ഐപിഎലില്‍ പഞ്ചാബിന് വേണ്ടി കളിച്ച ശേഷം ഇപ്പോള്‍ ചെന്നൈയിലേക്ക് കുടിയേറിയപ്പോള്‍ രാസ്ഥാന്‍ റോയല്‍സാണ് ടോം കറനെസ്വന്തമാക്കിയത്.

കൊറോണ മൂലം ഇരുവരും ഇപ്പോള്‍ അവരവരുടെ വീടുകളിലായതിനാല്‍ തന്നെ ഇവര്‍ രണ്ട് പേരും തമ്മില്‍ കണ്ടിട്ട് തന്നെ ഏകദേശം നാലാഴ്ചയോളമായി. ഐപിഎല്‍ വിചാരിച്ച പോലെ ആരംഭിച്ചിരുന്നവെങ്കില്‍ ഏപ്രില്‍ രണ്ടിന് ഇരു ടീമുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു.

ഐപിഎല്‍ ഇപ്പോള്‍ അനിശ്ചിതമായി നീട്ടിയിരിക്കുകയാണെങ്കിലും എന്നെങ്കിലും ആരംഭിക്കുമ്പോള്‍ തന്റെ ചേട്ടനെതിരെ കളിക്കുവാനാകുകയാണെങ്കില്‍ ടോം കറനെ ഗ്രൗണ്ടിന് ചുറ്റും അടിച്ച് പറത്തുകയും ചേട്ടന്റെ വിക്കറ്റ് നേടുകയുമാണ് തന്റെ ലക്ഷ്യമെന്ന് സാം കറന്‍ തമാശ രൂപേണ പറഞ്ഞു.

ധോണിയ്ക്ക് കീഴില്‍ കളിയ്ക്കുവാനായി വെമ്പല്‍ കൊള്ളുന്നു, ഈ കാത്തിരിപ്പ് പ്രയാസകരം

ഐപിഎല്‍ എന്ന് ആരംഭിയ്ക്കുമോ ഇല്ലയോ എന്നത് വ്യക്തല്ലെങ്കില്‍ താന്‍ ഐപിഎല്‍ ആരംഭിയ്ക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സാം കറന്‍. ഈ കാത്തിരിപ്പ് പ്രയാസമാണെങ്കിലും ധോണിയ്ക്ക് കീഴില്‍ കളിക്കുവാനാകുന്നു എന്നത് തന്റെ ഈ കാത്തിരിപ്പിന് ഒരു ആശ്വാസമാണെന്ന് താരം വ്യക്തമാക്കി.

ചെന്നൈ മികച്ചൊരു ഫ്രാഞ്ചൈസിയാണ്, അതിനാല്‍ തന്നെ പഞ്ചാബില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് താന്‍ എന്ന് സാം അഭിപ്രായപ്പെട്ടു. ഒട്ടേറെ വലിയ താരങ്ങളുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, അവരുടെ നായകനാകട്ടെ എംഎസ് ധോണിയും. ധോണിയ്ക്ക് കീഴില്‍ കളിക്കുന്നതിനായി താന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് സാം കറന്‍ സൂചിപ്പിച്ചു.

ചെന്നൈ കുറച്ച് പ്രായമുള്ള സ്ക്വാഡാണ് അതിനാല്‍ തന്നെ അവരുടെ പക്ഷത്ത് ക്രിക്കറ്റിലെ ചില ഇതിഹാസ താരങ്ങളുണ്ട്. ഞങ്ങള്‍ യുവ താരങ്ങള്‍ക്ക് അവരില്‍ നിന്ന് ഒട്ടേറെ പഠിക്കാനാകുമെന്നും അവരുടെ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്, ഐപിഎല്‍ എന്ന് ആരംഭിച്ചാലും വന്ന് കളിക്കാനായി കാത്തിരിക്കുന്നു

ഐപിഎല്‍ 2020 എപ്പോള്‍ ആരംഭിച്ചാലും വന്ന് കളിക്കാനായി താന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച് സാം കറന്‍. ഈ സീസണില്‍ 5.5 കോടി രൂപയ്ക്കാണ് സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ ഓള്‍റൗണ്ടര്‍ താരത്തെ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസി തന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്ന് തന്നെയായാലും താന്‍ കളിക്കുവാന്‍ കാത്തിരിക്കുകയാണെന്ന് സാം കറന്‍ വ്യക്തമാക്കി.

ഏപ്രില്‍ 15നാണ് ടൂര്‍ണ്ണമെന്റ് നടക്കുവാന്‍ ആദ്യം സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയും ലോക്ഡൗണിലേക്ക് നീങ്ങിയതോടെ അതിന് സാധ്യതയില്ലെന്ന് മനസ്സിലാക്കുന്നു. ഓരോ ദിവസവും സ്ഥിതിഗതികള്‍ മാറാവുന്നത് കൊണ്ട് താന്‍ ഫിറ്റായി ഇരിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കിംഗ്സ് ഇലവന്‍ പഞ്ചാബ് മുന്‍ താരം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 7.2 കോടി രൂപയ്ക്കാണ് പഞ്ചാബ് കറനെ സ്വന്തമാക്കിയത്.

സെഞ്ചൂറിയണില്‍ 9 വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്കിന് ശതകം നഷ്ടം

ഇംഗ്ലണ്ടിനെതിരെ സെഞ്ചൂറിയണില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 82.4 ഓവറില്‍ ദക്ഷിണാഫ്രിക്ക 277/9 എന്ന നിലയിലാണ്. 95 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന് ശതകം നഷ്ടമായപ്പോള്‍ സുബൈര്‍ ഹംസ(39), ഫാഫ് ഡു പ്ലെസി(29), ഡ്വെയിന്‍ പ്രിട്ടോറിയസ്(33) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നോക്കിയത്.

28 റണ്‍സുമായി വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ക്രീസിലുള്ളത്. സാം കറന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിന് 3 വിക്കറ്റും ലഭിച്ചു.

Exit mobile version