സി എസ് കെയുടെ ലേല തന്ത്രം പിഴച്ചെന്ന് സ്റ്റീഫൻ ഫ്ലെമിംഗ്


ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) നേരിടുന്ന തിരിച്ചടികൾക്ക് കാരണം കഴിഞ്ഞ ലേലത്തിൽ ടീമിന് സംഭവിച്ച പിഴവുകളാണെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സമ്മതിച്ചു. ഏപ്രിൽ 25 ന് സൺറൈസേഴ്സ് ഹൈദരാബാദിനോട് (എസ്ആർഎച്ച്) തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം മുതൽ ടീമിന്റെ ആസൂത്രണം ശരിയായില്ലെന്നും അതിൽ നിന്ന് കരകയറാൻ ടീം പാടുപെടുകയാണെന്നും ഫ്ലെമിംഗ് പറഞ്ഞു.


2025 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയം നേടിയാണ് സിഎസ്‌കെ തുടങ്ങിയതെങ്കിലും, പിന്നീട് കളിച്ച എട്ട് മത്സരങ്ങളിൽ അവർക്ക് ഒരു വിജയം മാത്രമേ നേടാനായുള്ളൂ. ഒരു കാലത്ത് അവരുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ഹോം ഗ്രൗണ്ടിൽ അവർക്ക് ഒരു മത്സരം പോലും ജയിക്കാനായില്ല എന്നത് ഞെട്ടിക്കുന്നതാണ്.

എസ്ആർഎച്ചിനെതിരായ അവസാന തോൽവി പോയിന്റ് പട്ടികയിൽ അവരെ കൂടുതൽ പിന്നോട്ട് തള്ളി. ഒമ്പത് മത്സരങ്ങളിൽ നിന്ന് അവർക്ക് നാല് പോയിന്റ് മാത്രമാണുള്ളത്.
മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ സിഎസ്‌കെയുടെ ഈ സീസണെക്കുറിച്ച് ഫ്ലെമിംഗ് വിലയിരുത്തി. കളിയുടെ രീതി മാറുന്നതിനനുസരിച്ച് ടീമിന്റെ ശൈലി പരിഷ്കരിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. “തെറ്റുകൾ സംഭവിക്കാൻ അധികം സമയം വേണ്ട. മറ്റ് ടീമുകൾ മെച്ചപ്പെട്ടു, ഞങ്ങൾക്ക് കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിഞ്ഞില്ല,” ഫ്ലെമിംഗ് പറഞ്ഞു. വർഷങ്ങളായി ടീം സ്ഥിരത പുലർത്തിയിട്ടുണ്ടെങ്കിലും ഈ സീസൺ വളരെ ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മോശം സീസണിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്ലെമിംഗ്, കളിക്കാരും അവരുടെ പ്രകടനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. “നിങ്ങൾ മുകളിൽ നിന്ന് താഴേക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുകയും കളിക്കാരോട് കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പരിശീലകനാകാൻ റിക്കി പോണ്ടിംഗും ഫ്ലെമിംഗും പരിഗണനയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി വിദേശ പരിശീകൻ എത്താൻ സാധ്യത. ബി സി സി ഐ അപേക്ഷ ക്ഷണിച്ചു എങ്കിലും അവരുടെ ചർച്ചകളിൽ പരിശീലകരായി രണ്ടു പേരുകളാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗും മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗും ആണ് ബി സി സി ഐ പരിഗണിക്കുന്ന പേരുകൾ.

ഇരുവരും ഇന്ത്യയിൽ നീണ്ട കാലമായി പരിശീലക റോൾ വഹിക്കുന്നവരാണ്. ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാമെല്ലാം ആണ്. റിക്കി പോണ്ടിംഗ് ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസിനൊപ്പവും പ്രവർത്തിക്കുന്നു. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാൽ ഇവരിൽ ഒരാൾ ആകണം പരിശീലകൻ എന്നാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്.

ഇതിനായി ഇരുവരുമായും ചർച്ചകൾ അടുത്ത് തന്നെ ആരംഭിക്കും. മൂന്ന് ഫോർമാറ്റിനും യോജിച്ച പരിശീലകനെ ആണ് ബി സി സി ഐ തേടുന്നത്. ഇരുവരും ഇന്ത്യൻ പരിശീലകൻ എന്ന റോളിൽ താല്പര്യം കാണിക്കുന്നുണ്ടോ എന്നത് അടിസ്ഥാനമാക്കി ആകും ബി സി സി ഐ മുന്നോട്ട് പോവുക. പരിശീലക റോളിനായി മെയ് 27 വരെയാണ് അപേക്ഷ സമർപ്പിക്കാൻ ആവുക.

ഫോമിൽ ഇല്ലാത്ത ഡാരിൽ മിച്ചലിന് പിന്തുണ പ്രഖ്യാപിച്ച് ഫ്ലെമിംഗ്

ഈ ഐപിഎൽ 2024 സീസണിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിൻ്റെ ബാറ്റിംഗ് ഫോം വലിയ വിമർശനം നേരിടുന്നുണ്ട്. എന്നാൽ താരം ഫോമിലേക്ക് ഉയരും എന്ന് വിശ്വാസം തനിക്ക് ഉണ്ടെന്ന് CSK കോച്ച് ഫ്ലെമിംഗ് പറഞ്ഞു. CSK 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചലിൽ ഇതുവരെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 93 റൺസ് മാത്രം ആണ് നേടിയത്.

“ഞങ്ങൾ ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കാൻ ആണ് ഇഷ്ടപ്പെടുന്നത്, എല്ലായ്‌പ്പോഴും മാൻ ഓഫ് ദ മാച്ച് പ്രകടനത്തിനല്ല ഞങ്ങൾ വിലമതിക്കുന്നത്. ചെറിയ പോസിറ്റീവ് ആയ സംഭാവനകളും പ്രധാനമാണ്” ഫ്ലെമിങ് പറഞ്ഞു. സ്റ്റാർ പെർഫോർമൻസ് അല്ലെങ്കിൽ മിച്ചൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട് എന്നുൻ ഫ്ലെമിംഗ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പത്തെ അവസ്ഥയല്ല, ഇത്തവണ കൂടുതൽ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് – ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്

രണ്ട് വര്‍ഷം മുമ്പ് ക്യാപ്റ്റന്‍സി മാറ്റത്തിനായി മുതിര്‍ന്നതിലും മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. രണ്ട് വര്‍ഷം മുമ്പ് എംഎസ് ധോണിയിൽ നിന്ന് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് നൽകിയെങ്കിലും പിന്നീട് എട്ട് മത്സരങ്ങള്‍ക്ക് ശേഷം ധോണിയിക്ക് തന്നെ ക്യാപ്റ്റന്‍സി തിരികെ നൽകുന്നതാണ് കണ്ടത്.

എന്നാൽ ഇത്തവണ ഐപിഎലിന് മുമ്പ് ക്യാപ്റ്റന്‍സി റുതുരാജ് ഗായക്വാഡിന് നൽകുമ്പോള്‍ നേരത്തേതിലും മികച്ച തയ്യാറെടുപ്പുകള്‍ ഫ്രാഞ്ചൈസി നടത്തിയിട്ടുണ്ടെന്നാണ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. ധോണിയ്ക്ക് ശേഷമുള്ള കാലത്തെ എങ്ങനെ നോക്കിക്കാണമെന്ന് അന്ന് നമുക്ക് കൂറേ അധികം കാര്യങ്ങള്‍ പഠിക്കുവാന്‍ അവസരം ലഭിച്ചുവെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു.

ഐ പി എൽ കടുപ്പമേറി വരികയാണ് എന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

ഐ പി എൽ ഒരോ സീസൺ കഴിയും തോറും കടുപ്പമേറി വരികയാണ് എന്ന് ചെന്നൈ പരിശീലകൻ ഫ്ലെമിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. പ്രീ-ഫൈനൽ പത്രസമ്മേളനത്തിൽ സംസാരിച്ച ഫ്ലെമിംഗ്, ഗുജറാത്ത് ഒരു മികച്ച ടീമാണെന്ന് പറഞ്ഞു.

“ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ഗുജറാത്തിനെതിരെ ഞങ്ങൾ വളരെ അധികം നന്നായി കളിക്കേണ്ടതുണ്ട്. അവർ ഒരു മികച്ച ടീമാണ്. ഫൈനലിന് മുന്നോടിയായി ഫ്ലെമിംഗ് പറഞ്ഞു.

“ടീമുകൾ ഒരോ സീസൺ കഴിയുൻ തോറും അടുത്തടുത്ത് വരികയാണ്. ഈ വർഷം ഏറ്റവും ബുദ്ധിമുട്ടുള്ള സീസണായിരുന്നു. ഓരോ ടീമും അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള വെല്ലുവിളിയായി ഈ സീസണിൽ തോന്നി.” ഫ്ലെമിംഗ് പറഞ്ഞു.

രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ഫ്ലെമിംഗ്

ഇന്നലെ രാജസ്ഥാൻ റോയൽസ് വ്യാഴാഴ്ച തങ്ങൾക്കെതിരെ മികച്ച ഒരു ഹോം മത്സരമാണ് കളിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. “ഇതൊരു നല്ല കളിയാണെന്ന് ഞാൻ കരുതുന്നു. രാജസ്ഥാൻ റോയൽസ് ശരിക്കും നന്നായി കളിച്ചു. ഈ പിച്ച് കഴിഞ്ഞ പിച്ചിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു, രാജസ്ഥാൻ നന്നായി കളിച്ചു. അവസാനത്തിൽ പിച്ചിന് അൽപ്പം വേഗത കുറഞ്ഞു. ജൈസാൾ ഗംഭീര പ്രകടനമാണ് രാജസ്ഥാനായി കാഴ്ചവെച്ചത്” ഫ്ലെമിംഗ് പറഞ്ഞു.

“ഞങ്ങൾ കളിയിൽ വളരെ മനോഹരമായി തിരിച്ചെത്തിയിരുന്നു. എന്നാൽ അവസാന 3-4 ഓവറിൽ ഞങ്ങൾ നിർഭാഗ്യവാന്മാരാണെന്ന് ഞങ്ങൾ കരുതി, അവിടെയും ഇവിടെയും എഡ്ജുകളിലൂടെ റൺസ് വന്നു. ഒരുപക്ഷെ ഞങ്ങൾ വിചാരിച്ചതിലും 16-20 റൺസ് കൂടുതൽ അവർ നേടിയിരുന്നു. 185 കൂടുതൽ ഉചിതമായിരുന്നു. അങ്ങനെ ആണെങ്കിൽ പിന്തുടരാനായിരുന്നു‌” ഫ്ലെമിംഗ് പറഞ്ഞു

ധോണി പരിക്ക് മാനേജ് ചെയ്യുന്നുണ്ട്!!! ബെന്‍ സ്റ്റോക്സ് മടങ്ങി വരുവാന്‍ ഒരാഴ്ച കൂടി വേണ്ടി വരും -സ്റ്റീഫന്‍ ഫ്ലെമിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ മടങ്ങിവരവ് ഒരാഴ്ച കൂടി വൈകുമെന്ന് അറിയിച്ച് ടീം കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ചെന്നൈയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച ശേഷം താരം പിന്നീടുള്ള നാല് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. താരത്തിന്റെ മടങ്ങി വരവ് ഒരാഴ്ച കൂടി വൈകുമെന്നാണ് ഇപ്പോള്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വെളിപ്പെടുത്തിയത്.

ചെന്നൈ നിരയിൽ സിസാന്‍ഡ മഗാല, ദീപക് ചഹാര്‍ എന്നിവര്‍ക്ക് പുറമെ ധോണിയും പരിക്കിന്റെ പിടിയിലാണ്. എന്നാൽ ധോണി തന്റെ പരിക്ക് കൃത്യമായി മാനേജ് ചെയ്യുന്നുണ്ടെന്നാണ് ഫ്ലെമിംഗ് വ്യക്തമാക്കിയത്. താരത്തിന് കളിക്കാനാകില്ലെങ്കിൽ താരം കളിക്കില്ലെന്നും അതിനാൽ തന്നെ ധോണിയുടെ കാര്യത്തിൽ ഇപ്പോള്‍ ആശങ്കയില്ലെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

“ബിഗ് വിന്നര്‍”!!! സമ്മര്‍ദ്ദത്തിലെ ചാമ്പ്യനാണ് ബെന്‍ സ്റ്റോക്സ് – സ്റ്റീഫന്‍ ഫ്ലെമിംഗ്

സമ്മര്‍ദ്ദ മത്സരങ്ങളിലെ ചാമ്പ്യന്‍ പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബെന്‍ സ്റ്റോക്സ് എന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ടി20 ലോകകപ്പിൽ പുറത്താകാതെ 52 റൺസ് നേടി വിജയം കുറിക്കുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ബെന്‍ സ്റ്റോക്സ് ആയിരുന്നു.

ബിഗ് വിന്നര്‍ എന്നാണ് ഫ്ലെമിംഗ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ അഭിസംബോധന ചെയ്തത്. താരം ഒരു വലിയ സാന്നിദ്ധ്യമാണ്, വലിയ പേഴ്സണാലിറ്റിയാണ്, വലിയ വിന്നര്‍ ആണെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഇംഗ്ലണ്ടിനെ വരുതിയിൽ നിര്‍ത്തിയെങ്കിലും സ്റ്റോക്സ് നങ്കൂരമിട്ട് ഇംഗ്ലണ്ടിനെ രണ്ടാം ടി20 കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

നിരാശയുണ്ട്, കോൺവേയുടെ പുറത്താകലിനെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്

ചെന്നൈയുടെ ബാറ്റിംഗ് തകര്‍ച്ചയിൽ ബാറ്റ്സ്മാന്മാരുടെ മോശം ഷോട്ടുകള്‍ ആണ് പ്രധാനമെങ്കിലും ഡെവൺ കോൺവേയുടെ പുറത്താകൽ അത്തരത്തിലല്ലായിരുന്നു. താരം വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും വാങ്കഡേയിലെ വൈദ്യുതി ഇല്ലാത്ത സാഹചര്യം കാരണം താരത്തിന് ഡിആര്‍എസ് സൗകര്യം ഉപയോഗിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഈ സംഭവം നിര്‍ഭാഗ്യമാണെന്നും എന്നാൽ ഏറെ നിരാശയുണ്ട് കാര്യങ്ങള്‍ ഇത്തരത്തിൽ അവസാനിച്ചതിലെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് ചെന്നൈ 97 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ഈ സീസണിലെ പോസിറ്റീവുകള്‍ – ഫ്ലെമിംഗ്

ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവുകള്‍ മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ആണെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്.

ഇരു താരങ്ങളുടെയും ന്യൂ ബോള്‍ ബൗളിംഗ് മികച്ചതായിരുന്നുവെന്നും സീസൺ മുഴുവനായി തങ്ങള്‍ മുകേഷ് ചൗധരിയെ മെച്ചപ്പെടുത്തി കൊണ്ടുവരിയായിരുന്നുവെന്നും ഇന്നലെ മുംബൈയ്ക്കെതിരെയുള്ള പോലത്തെ സ്പെല്ലുകള്‍ എറിയുവാനുള്ള ആത്മവിശ്വാസം താരത്തിന് ഇപ്പോള്‍ ആയിയെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

സിമര്‍ജീത് സിംഗ് മൂന്നോ നാലോ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും താരം മികച്ച രീതിയിൽ ആണ് കളിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കസറിയ റുതുരാജ് ഗായക്വാഡിനെയും കൂടി പരിഗണിക്കുമ്പോള്‍ കരുതുറ്റ ഭാവി യുവ താരങ്ങള്‍ ടീമിലുണ്ടെന്നത് ചെന്നൈയ്ക്ക് ഗുണകരമാണെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.

കാര്യങ്ങള്‍ ക്ലിയര്‍ ആണ്, ബാറ്റിംഗും ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടാനുണ്ട് – സ്റ്റീഫൻ ഫ്ലെമിംഗ്

ഐപിഎലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്ന മൂന്ന് മേഖലകളിലും ടീം മെച്ചപ്പെടാനുണ്ടെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ഒരു മത്സരത്തിലും വിജയത്തിന് അടുത്തെത്തുവാന്‍ ടീമിന് സാധിച്ചില്ലെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. രണ്ട് മത്സരങ്ങളിൽ 6 വിക്കറ്റിന് ടീം പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരത്തിൽ ടീമിന്റെ പരാജയം 54 റൺസിനായിരുന്നു. സൺറൈസേഴ്സിനെതിരെ ഇന്നലെ 8 വിക്കറ്റിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

പെട്ടെന്ന് റിഥം കണ്ടെത്തി തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കാര്യങ്ങള്‍ വളരെ പ്രയാസമേറുമെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

താരങ്ങള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കുക ചെന്നൈയുടെ നയം, റുതുരാജിന് പിന്തുണയുമായി സ്റ്റീഫന്‍ ഫ്ലെമിംഗ്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ടീമിലേക്ക് എത്തിയ റുതുരാജ് ആയിരുന്നു ചെന്നൈയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍. ആ പ്രകടനത്തിന്റെ ബലത്തില്‍ ചെന്നൈ ഓപ്പണിംഗ് തന്നെ ഇത്തവണയും താരത്തിന് നല്‍കിയെങ്കിലും ഇതുവരെയുള്ള മത്സരങ്ങളില്‍ റുതുരാജ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.

ഇന്നലെ രാജസ്ഥാനെതിരെ 10 റണ്‍സ് നേടി പുറത്തായ താരം ഡല്‍ഹിയ്ക്കെതിരെ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സും പഞ്ചാബിനെതിരെയും അതേ സ്കോറാണ് നേടിയത്. മൂന്ന് മത്സരങ്ങളിലെ പരാജയത്തിന് ശേഷം താരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

എന്നാല്‍ താരത്തിന് പിന്തുണയുമായി ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തി. താരത്തിന് ഐപിഎല്‍ 13ാം സീസണിലെ പ്രകടനത്തിന്റെ ബലത്തിലാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും അന്ന് താരം തന്റെ കഴിവ് തെളിയിച്ചതാണെന്നും ചെന്നൈ തങ്ങളുടെ താരങ്ങള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കുന്ന ശീലമുള്ള ഫ്രാഞ്ചൈസിയാണെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു.

ചെന്നൈ താരത്തിനെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും റോബിന്‍ ഉത്തപ്പ പകരക്കാരന്‍ ഓപ്പണറായി ഉണ്ടെന്നിരിക്കവേ തന്നെ റുതുരാജിന് ഇനിയും അവസരം ലഭിയ്ക്കുമെന്ന് ഫ്ലെമിംഗ് പറഞ്ഞു. ടീം മികച്ചൊരു യുവതാരത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അതിന്റെ ഗുണം തീര്‍ച്ചയായും ലഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version