സയ്യദ് മോദിയിലെ മിക്സഡ് ഡബിള്‍സ് ജേതാക്കള്‍ക്ക് റാങ്കിംഗിൽ കുതിച്ച് ചാട്ടം

സയ്യദ് മോദി ഇന്റര്‍നാഷണൽ ടൂര്‍ണ്ണമെന്റിലെ മിക്സഡ് ഡബിള്‍സ് കിരീടം നേടിയ ഇഷാന്‍ ബട്നാകര്‍ – തനിഷ ക്രാസ്റ്റോ സഖ്യത്തിന് ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ വലിയ നേട്ടം. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ഹേമ നാഗേന്ദ്ര ബാബു – ശ്രീവിദ്യ കൂട്ടുകെട്ടിനെയാണ് ഇവര്‍ പരാജയപ്പെടുത്തി കിരീടം ജേതാക്കളായത്.

117ാം റാങ്കിലായിരുന്ന ഇവര്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 79ാം റാങ്കിലേക്ക് എത്തുകയായിരുന്നു ഈ വിജയത്തോടെ. 21-16, 21-12 എന്ന സ്കോറിനായിരുന്നു ഇരുവരുടെയും കിരീട വിജയം.

സയ്യദ് മോഡി ടൂര്‍ണ്ണമെന്റിലെ വെള്ളി മെഡല്‍, സൗരഭ് വര്‍മ്മയ്ക്ക് റാങ്കിംഗില്‍ നേട്ടം

കഴിഞ്ഞാഴ്ച നടന്ന സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കീഴടങ്ങിയെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിലൂടെ റാങ്കിംഗില്‍ വലിയ നേട്ടമാണ് ഇന്ത്യന്‍ പുരുഷ താരം സൗരഭ് വര്‍മ്മ സ്വന്തമാക്കിയത്.

ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 29ലേക്ക് താരം എത്തുകയായിരുന്നു. ഫൈനലില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരവ് കീഴടങ്ങിയത്. സ്കോര്‍: 15-21,17-21.

സമീര്‍ വര്‍മ്മയെ അട്ടിമറിച്ച് അജയ് ജയറാം, സായി പ്രണീതിനും ജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയുമായി അജയ് ജയറാം. സഹ ഇന്ത്യന്‍ താരവും അഞ്ചാം സീഡുമായ സമീര്‍ വര്‍മ്മയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് അജയ് ജയറാമിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. 62 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-18, 21-13 എന്ന സ്കോറിനായിരുന്നു ജയറാം വിജയിച്ചത്.

മറ്റൊരു മത്സരത്തില്‍ മലേഷ്യന്‍ താരത്തെ മറികടന്ന് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 21-16, 22-20 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ വിജയം.

വെള്ളി മെഡലുകള്‍ക്കിടയിലെ സ്വര്‍ണ്ണ തിളക്കവുമായി സമീര്‍ വര്‍മ്മ

വനിത-പുരുഷ ഡബിള്‍സ്,വനിത-പുരുഷ സിംഗിള്‍സ് എന്നിങ്ങനെ നാല് ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തതെങ്കിലും ഇവയില്‍ സമീര്‍ വര്‍മ്മ മാത്രമാണ് സ്വര്‍ണ്ണ നേട്ടവുമായി മടങ്ങിയത്. മറ്റു താരങ്ങളെല്ലാം തന്നെ വെള്ളി മെഡലില്‍ തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ സമീര്‍ സ്വര്‍ണ്ണ തിളക്കവുമായാണ് മടങ്ങിയത്. ടൂര്‍ണ്ണമെന്റിലെ നിലവിലെ ജേതാവ് കൂടിയായിരുന്നു സമീര്‍.

ചൈനയുടെ ഗുവാംഗ്സു ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സമീറിന്റെ സ്വര്‍ണ്ണ നേട്ടം. 70 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 16-21, 21-19, 21-14 എന്ന സ്കോറിനാണ് സമീര്‍ കിരീടം അണിഞ്ഞത്.

അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും ഫൈനലില്‍ 15-21, 13-21 എന്ന സ്കോറിനു മലേഷ്യന്‍ കൂട്ടുകെട്ടിനോട് അടിയറവ് പറഞ്ഞിരുന്നു. സൈന നെഹ്‍വാലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും വെള്ളി മെഡലുമായി തിരികെ മടങ്ങിയ ഞായറാഴ്ചയായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണിനു ഇന്നത്തേത്.

സൈനയ്ക്ക് വിലങ്ങ് തടിയായി ചൈനീസ് താരം, ഫൈനലില്‍ തോല്‍വി

ചൈനയുടെ യൂയി ഹാനിന്നോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങി സൈന നെഹ്‍വാല്‍. സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്സ് 2018ന്റെ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന ചൈനീസ് താരത്തോട് കീഴടങ്ങുകയായിരുന്നു.

സ്കോര്‍: 18-21, 8-21.

ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിനു പരാജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ലോക ഏഴാം നമ്പര്‍ ജോഡിയോടാണ് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്. 38 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ആദ്യ ഗെയിമില്‍ 11-21നു നിഷ്പ്രഭമായ ഇന്ത്യന്‍ ടീം രണ്ടാം ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും 20-22നു അടിയറവു പറയുകയായിരുന്നു.

സ്കോര്‍: 11-21, 20-22.

ആദ്യ ഗെയിം കൈവിട്ടു, എന്നിട്ടും ഫൈനലുറപ്പാക്കി സൈന

ഇന്തോനേഷ്യയുടെ റസ്സലി ഹാര്‍ട്‍വാനോട് ആദ്യം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നത്. 46 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം 12-21നു സൈന കൈവിട്ടുവെങ്കിലും രണ്ട് മൂന്ന് ഗെയിമുകളില്‍ എതിരാളിയെ പത്ത് പോയിന്റ് പോലും നല്‍കാതെ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 12-21, 21-7, 21-6.

ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ആണ് സൈനയുടെ എതിരാളി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ സിയോക്സിന്‍ ചെന്നിനെ കീഴടക്കിയാണ് ലൈന്‍ ഫൈനലില്‍ കടന്നത്. 21-11, 10-21, 21-18 എന്ന സ്കോറിനു 49 മിനുട്ട് നീണ്ട മത്സരത്തിലാണ് ഡെന്മാര്‍ക്ക് താരത്തിന്റെ വിജയം.

പാരുപ്പള്ളി കശ്യപിനു വിജയം

സയ്യദ് മോഡി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം നേടി ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപ്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു കശ്യപിന്റെ വിജയം. തായ്‍ലാന്‍ഡിന്റെ തനോംഗ്സാകിനെ 21-14, 21-12 എന്ന സ്കോറിനാണ് കശ്യപ് പരാജയപ്പെടുത്തിയത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

Exit mobile version