പിവി സിന്ധു സയ്യിദ് മോദി ഇൻ്റർനാഷണൽ ടൂർണമെന്റ് ഫൈനലിലെത്തി

സയ്യിദ് മോദി ഇൻ്റർനാഷണൽ സൂപ്പർ 300 ടൂർണമെൻ്റിൽ സിന്ധു ഫൈനലിൽ എത്തി. സെമിഫൈനലിൽ ഉന്നതി ഹൂഡയെ 21-12, 21-9 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പിവി സിന്ധു തൻ്റെ ആധിപത്യം പ്രകടിപ്പിച്ചത്. 36 മിനിറ്റ് ആണ് മത്സരം നീണ്ടു നിന്നത്. സിന്ധു തൻ്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടമാകും ലക്ഷ്യമിടുന്നത്.

മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-ധ്രുവ് കപില സഖ്യം ചൈനയുടെ ഷി ഹോങ് ഷൗ-ജിയാ യി യാങ് സഖ്യത്തെ 21-16, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയും ഫൈനലിൽ കടന്നു.

സൗരഭ് സെമിയില്‍, കിഡംബി പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്ന് സൗരഭ് വര്‍മ്മ. ഇന്ന് ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് സെമി യോഗ്യത ഉറപ്പാക്കിയത്. 40 മിനുട്ട് നീണ്ട പോരിന് ശേഷം 21-19, 21-16 എന്ന നിലയിലായിരുന്നു സൗരഭിന്റെ വിജയം.

അതേ സമയം ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങി. നേരിട്ടുള്ള ഗെയിമിലെങ്കിലും പൊരുതിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണിനോട് 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം.

സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്‍യും സായി പ്രണീതും. പ്രണോയ് എട്ടാം സീഡ് ആയ വാംഗ് സു വെയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ആണ് കീഴടങ്ങിയത്. ആദ്യ ഗെയിം 21-12ന് പ്രണോയ് അനായാസം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരം തീരെ നിറം മങ്ങിപ്പോകുകയായിരുന്നു. സ്കോര്‍: 21-12, 10-21, 14-21.

അതെ സമയം സായി പ്രണീത് ജൂനിയര്‍ ലോക ചാമ്പ്യനായ കാന്‍ലാവുട് വിടിഡ്സാര്‍ണിനോട് നേരിട്ടുള്ള ഗെയിമിലാണ് പുറത്തായത്. 11-21, 17-21 എന്ന സ്കോറിനാണ് താരത്തിന്റെ തോല്‍വി.

കിഡംബിയ്ക്ക് കശ്യപിനെതിരെ ജയം, ലക്ഷ്യ സെന്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയം കരസ്ഥമാക്കി ശ്രീകാന്ത് കിഡംബി. സഹ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ ആവേശപ്പോരാട്ടത്തിന് ശേഷം 22-20ന് ഗെയിം സ്വന്തമാക്കിയ കിഡംബി മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു. 67 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 22-20, 21-16 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാന്‍ ഹോ സണിനോട് നേരിട്ടുള്ള ഗെയിമില്‍ ലക്ഷ്യ സെന്‍ പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 14-21, 17-21.

ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ആണ് ശ്രീകാന്തിന്റെ എതിരാളി. കശ്യപിന് ആദ്യ റൗണ്ടില്‍ വാക്കോവറാണ് ലഭിച്ചത്.

ആദ്യ റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ നേരിടും.

ഒന്നാം സീഡുകാര്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒന്നാം സീഡുകാരായ മിക്സഡ് ഡബിള്‍സ് ടീം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി.

31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 14-21, 11-21 എന്ന സ്കോറിനാണ് ടീമിന്റെ പരാജയം.

Exit mobile version