ഹോങ്കോംഗ് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സായി പ്രണീതിനു തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് തായ്‍ലാന്‍ഡിന്റെ താരത്തിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 21-16, 11-21, 15-21 എന്ന സ്കോറിനാണ് പ്രണീതിന്റെ തോല്‍വി.
Tag: Sai Praneeth
പ്രണീതിനു പരാജയം, തോല്‍വി ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനോട്
സമീര്‍ വര്‍മ്മയെ തോല്പിച്ചെത്തിയ ജോനാഥന്‍ ക്രിസ്റ്റിയോട് പരാജയപ്പെട്ട് മറ്റൊരു ഇന്ത്യന്‍ താരം കൂടി. ഇന്ത്യയുടെ സായി പ്രണീതിനാണ് ക്രിസ്റ്റിയോട് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. 16-21, 14-21 എന്ന സ്കോറിനാണ് പ്രണീത് പരാജയം ഏറ്റുവാങ്ങിയത്.
42 മിനുട്ട് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയ ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഏഷ്യന്‍ ഗെയിംസ് 2018ലെ ബാഡ്മിന്റണ്‍ സിംഗിള്‍സ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റി.
ബ്രസീല്‍ താരത്തെ കീഴടക്കി സായി പ്രണീത്
ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് സായി പ്രണീത്. 40 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ബ്രസീല്‍ ഗോര്‍ കൊയ്‍ലോയെ പരാജയപ്പെടുത്തിയാണ് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് കടന്നത്. 21-13, 21-17 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം.
ശ്രീകാന്ത് കിഡംബി തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചപ്പോള്‍ സമീര്‍ വര്‍മ്മയ്ക്ക് ആദ്യ കടമ്പ കടക്കാനായിരുന്നില്ല. വനിത വിഭാഗത്തിലും മുന്‍ നിര താരങ്ങളായ സൈന നെഹ്‍വാലും പിവി സിന്ധുവും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.
മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സായി പ്രണീത്
ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ താരം കൂടി പുറത്ത്. ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സായി പ്രണീത് ലോക 34ാം നമ്പര്‍ ചൈനയുടെ ഹുവാംഗ് യുസിയാംഗിനോടാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-12 എന്ന രീതിയില്‍ മികച്ച രീതിയില്‍ സ്വന്തമാക്കിയെങ്കിലും പിന്നീട് സായി പ്രണീത് മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനു ശേഷമാണ് സായി 21-12, 14-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ടത്.
പ്രണീതിനു തോല്‍വി, ക്വാര്‍ട്ടറില്‍ പുറത്ത്
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ ആറാം സീഡായ കെന്റോ മൊമോട്ടോയോട് തോറ്റാണ് സായി പ്രണീത് പുറത്തായത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ 12-21, 12-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
സായി പ്രണീത് ക്വാര്‍ട്ടറില്‍, കിഡംബിയ്ക്ക് തോല്‍വി
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന് സായി പ്രണീത്. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെയാണ് സായി പ്രണീത് പരാജയപ്പെടുത്തിയത്. 21-13, 21-11 എന്ന സ്കോറിനായിരുന്നു ജയം. 39 മിനുട്ടുകള്‍ നീണ്ട മത്സരത്തില്‍ അനായാസമായ ജയമാണ് പ്രണീത് സ്വന്തമാക്കിയത്.
അതേ സമയം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീകാന്ത് കിഡംബി തോല്‍വിയേറ്റു വാങ്ങി. 18-21, 18-21 എന്ന സ്കോറിനാണ് മലേഷ്യയുടെ ഡാരെന്‍ ല്യൂവിനോട് കിഡംബി അടിയറവ് പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
സായി പ്രണീത് മുന്നോട്ട്, ലിന്‍ ഡാനിനോട് സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി
ബാഡ്മമിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സായി പ്രണീത്. സ്പെയിനിന്റെ ലൂയിസ് എന്‍റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 21-18, 21-11 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം. അതേ സമയം മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മ തോല്‍വിയേറ്റു വാങ്ങി.
ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് 45 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 17-21, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
പോരാടാതെ കീഴടങ്ങി സായി പ്രണീത്
34 മിനുട്ട് മാത്രം നീണ്ട മത്സരത്തിനൊടുവില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ സായി പ്രണീത് മത്സരം അടിയറവു പറയുകയായിരുന്നു. ഇരു ഗെയിമുകളില്‍ തായ്‍വാന്‍ താരത്തിനു ശക്തമായ ചെറുത്ത് നില്പ് നല്‍കുവാന്‍ പ്രണീതിനു സാധിച്ചില്ല. പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മയും എച്ച് എസ് പ്രണോയും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പ്രണീതിനു അതേ നേട്ടം കൈവരിക്കാനായില്ല.
സ്കോര്‍: 21-10, 21-13. ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തുള്ള തായ്‍വാന്‍ താരത്തോട് തന്നെയാണ് പ്രണീത് കഴിഞ്ഞാഴ്ച നടന്ന മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങിയത്. നിലവില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യന്‍ താരത്തിനു സ്വന്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial