തന്റെ ശതകത്തെക്കാൾ പ്രാധാന്യമേറിയത് ആ പതിനെട്ട് പന്തുകള്‍, നൗമൻ അലിയെ പ്രശംസിച്ച് മുഹമ്മദ് റിസ്വാന്‍

തന്റെ ശതകത്തെക്കാള്‍ പ്രാധാന്യമേറിയതായിരുന്നു നൗമൻ അലി കളിച്ച 18 പന്തുകളെന്ന് അറിയിച്ച് മുഹമ്മദ് റിസ്വാന്‍. മുഹമ്മദ് റിസ്വാനും നൗമൻ അലിയും ചേര്‍ന്ന് ഓസ്ട്രേലിയൻ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കറാച്ചി ടെസ്റ്റ് സമനിലയിലാക്കിയിരുന്നു.

താരത്തിന്റെ കരുതലോടെയുള്ള ബാറ്റിംഗ് ആണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും റിസ്വാന്‍ പറഞ്ഞു. ബാബർ അസം ഇരട്ട ശതകത്തിന് അരികിലെത്തി പുറത്തായ ശേഷം റിസ്വാനായിരുന്നു പാക്കിസ്ഥാന് വേണ്ടി പൊരുതി നിന്നത്.

219 റൺസിൽ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു, 109 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ് 219 റൺസിൽ അവസാനിച്ചപ്പോള്‍ 109 റൺസ് വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍. ആദ്യ ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയപ്പോള്‍ നൗമന്‍ അലി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് 150 റൺസിലാണ് അവസാനിച്ചത്. 47 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്(39) ചെറുത്ത് നില്പിന് ശ്രമിച്ചു.

കൈൽ മയേഴ്സ്(32) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ആദ്യ ടെസ്റ്റിൽ 1 വിക്കറ്റ് വിജയം വിന്‍ഡീസ് നേടിയിരുന്നു. ഷഹീന്‍ അഫ്രീദിയാണ് മത്സരത്തിലെ താരവും പരമ്പരയിലെ താരവമായി തിരഞ്ഞെടക്കപ്പെട്ടത്.

പാക്കിസ്ഥാന്‍ തങ്ങളുടെ ഇന്നിംഗ്സുകള്‍ 302/9, 176/6 എന്നിങ്ങനെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ

മൂന്നാം ദിവസം തന്നെ വിജയമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പതിഞ്ഞ് വെളിച്ചക്കുറവ്. അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഹസന്‍ അലിയാണ് തിളങ്ങിയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി നൗമന്‍ അലിയാണ് പാക്കിസ്ഥാന്‍ നിരയില്‍ കസറിയത്.

220/9 എന്ന നിലയിലുള്ള സിംബാബ്‍വേയ്ക്ക് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 158 റണ്‍സാണ് നേടേണ്ടത്. 80 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയും 49 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും ക്രീസിലുണ്ടായിരുന്നപ്പോളാണ് സിംബാബ്‍വേ മത്സരത്തില്‍ അല്പമെങ്കിലും ചെറുത്ത്നില്പുയര്‍ത്തിയത്.

31 റണ്‍സ് നേടിയ ലൂക്ക് ജോംഗ്വേയ്ക്കൊപ്പം ബ്ലെസ്സിംഗ് മുസറബാനിയാണ് സിംബാബ്‍വേയ്ക്കായി ക്രീസിലുള്ളത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് നേടി.

നൗമന്‍ അലിയ്ക്ക് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടം, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 510/8 എന്ന നിലയില്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ചായയ്ക്ക് ശേഷം മടങ്ങിയെത്തിയ നൗമന്‍ അലിയ്ക്ക് തന്റെ കന്നി ശതകം 3 റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ആണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്.

ആബിദ് അലി 215 റണ്‍സുമായി പുറത്താകാതെ നിന്നു.

ആബിദിന് കന്നി ഇരട്ട ശതകം, നൗമന്‍ അലിയ്ക്ക് കന്നി അര്‍ദ്ധ ശതകം, പാക്കിസ്ഥാന്‍ കുതിയ്ക്കുന്നു

പാക്കിസ്ഥാനെ രണ്ടാം സെഷനില്‍ മികച്ച നിലയിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ആബിദ് അലി തന്റെ കന്നി ഇരട്ട ശതകം തികച്ചപ്പോള്‍ നൗമന്‍ അലി തന്റെ കന്നി ടെസ്റ്റ് അര്‍ദ്ധ ശതകം ആണ് നേടിയത്. ഇരുവരും ചേര്‍ന്ന് ചായയ്ക്ക് പോകുമ്പോള്‍ പാക്കിസ്ഥാനെ 505/7 എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.

എട്ടാം വിക്കറ്റില്‍ 164 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ആബിദ് അലി 215 റണ്‍സും നൗമന്‍ അലി 93 റണ്‍സിലും ആണ് ബാറ്റ് ചെയ്യുന്നത്. അര്‍ദ്ധ ശതകം തികച്ച ശേഷം നൗമന്‍ അലി 17 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്. താരം ആദ്യ 86 പന്തില്‍ നിന്ന് 52 റണ്‍സും നേടി.

രണ്ടാം സെഷനില്‍ 29 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 152 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.

പാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം

മുഹമ്മദ് റിസ്വാന്‍ അപരാജിതനായി 115 റണ്‍സുമായി നിന്നപ്പോള്‍ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ പ്രകടനം. പാക്കിസ്ഥാന് വേണ്ടി മികച്ച ചെറുത്ത്നില്പാണ് വാലറ്റം പുറത്തെടുത്തത്. നൗമന്‍ അലി 45 റണ്‍സ് നേടിയപ്പോള്‍ 369 റണ്‍സിന്റെ ലീഡാണ് പാക്കിസഅഥാന്‍ സ്വന്തമാക്കിയത്.

റാവല്‍പിണ്ടി ടെസ്റ്റ് വിജയിക്കുവാന്‍ 370 റണ്‍സെന്ന വലിയ കടമ്പയാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്. ടീം ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് പുറത്തായി എന്നത് പരിഗണിക്കുമ്പോള്‍ അപ്രാപ്യമായ ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളതെന്ന് വേണം വിലയിരുത്തുവാന്‍.

റിസ്വാന് ശതകം, പാക്കിസ്ഥാന്റെ ലീഡ് 350 കടന്നു

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ അതിശക്തമായ നിലയിലേക്ക്. ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും വാലറ്റത്തോടൊപ്പം വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്റെ മിന്നും പ്രകടനമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 97 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 280/8 എന്ന നിലയിലാണ്.

ഒമ്പതാം വിക്കറ്റില്‍ 84 റണ്‍സാണ് റിസ്വാന്‍ – നൗമന്‍ കൂട്ടുകെട്ട് നേടിയത്. ഇതിനിടെ റിസ്വാന്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി. 109 റണ്‍സുമായി റിസ്വാനും 37 റണ്‍സുമായി നൗമന്‍ അലിയുമാണ് അവസാനം റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ ക്രീസിലുള്ളത്. 351 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനുള്ളത്.

കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് അരങ്ങേറ്റക്കാര്‍

കറാച്ചിയില്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് അരങ്ങേറ്റക്കാര്‍. ഇമ്രാന്‍ ബട്ടും നൗമാന്‍ അലിയുമാണ് പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിയ്ക്കുക. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് ബാറ്റിംഗ്  തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം ഒട്ടനവധി മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് തയ്യാറെടുത്തത്.

ബാബര്‍ അസം മടങ്ങി വരുന്നു എന്നത് പാക്കിസ്ഥാന്‍ ബാറ്റിംഗിന് കരുത്തായി മാറും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കാഗിസോ റബാഡ തിരികെ ടീമിലേക്ക് എത്തുകയാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് തന്റെ അമ്പതാം ടെസ്റ്റ് മത്സരമാണ് ഇന്ന് കളിക്കുന്നത്.

ദക്ഷിണാഫ്രിക്ക : Dean Elgar, Aiden Markram, Faf du Plessis, Rassie van der Dussen, Quinton de Kock(w/c), Temba Bavuma, George Linde, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje

പാക്കിസ്ഥാന്‍ : Abid Ali, Imran Butt, Azhar Ali, Babar Azam(c), Fawad Alam, Mohammad Rizwan(w), Faheem Ashraf, Yasir Shah, Hasan Ali, Nauman Ali, Shaheen Afridi

Exit mobile version