അടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തിൽ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. വെസ്ലി മാധവേരേയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റെഗിസ് ചകാബ്‍വ(48), ടാഡിവാന്‍ഷേ മരുമാനി(27), ഡിയോൺ മയേഴ്സ്(23) എന്നിവരാണ് സിംബാബ്‍വേ ബാറ്റിംഗിൽ തിളങ്ങിയത്.

15 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ രണ്ട് വിക്കറ്റ് നേടി.

 

ബംഗ്ലാദേശിനെതിരെ ടി20 വിജയം നേടി സിംബാബ്‍വേ

രണ്ടാം ടി20യിൽ 23 റൺസിന്റെ വിജയം നേടി സിംബാബ്‍വേ. 167 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റൺസിന് ഒതുക്കിയാണ് സിംബാബ്‍വേ വിജയം പിടിച്ചെടുത്തത്. 13 പന്തിൽ 29 റൺസ് നേടിയ ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. അഫിഫ് ഹൊസൈന്‍ 24 റൺസും മുഹമ്മദ് സൈഫുദ്ദീന്‍ 19 റൺസും നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ, വെല്ലിംഗ്ടൺ മസകഡ്സ, ടെണ്ടായി ചടാര, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ വെസ്ലി മാധവേരെയുടെയും റയാന്‍ ബര്‍ളിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 166/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 57 പന്തിൽ 73 റൺസാണ് മാധവേരെ നേടിയത്. റയാന്‍ ബര്‍ള്‍ പുറത്താകാതെ 19 പന്തിൽ 34 റൺസ് നേടി. ഡിയോൺ മയേഴ്സ് 26 റൺസും നേടി. ബംഗ്ലാദേശ് ബൗളര്‍മാരിൽ ഷൊറിഫുള്‍ ഇ്സാലം മൂന്ന് വിക്കറ്റ് നേടി.

പൊരുതി വീണ് സിംബാബ്‍വേ, 24 റണ്‍സ് ജയത്തോടെ പാക്കിസ്ഥാന് ടി20 പരമ്പര

ഇന്ന് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 24 റണ്‍സ് നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ടീം 165/3 എന്ന സ്കോര്‍ നേടിയ ശേഷം 141/7 എന്ന സ്കോറിന് സിംബാബ്‍വേയെ പിടിച്ച് കെട്ടിയാണ് വിജയം കരസ്ഥമാക്കിയത്. വെസ്ലി മാധവേരെ(59), താഡിവനാഷേ മരുമാനി(35) എന്നിവര്‍ ടോപ് ഓര്‍ഡറില്‍ മികവ് പുലര്‍ത്തിയെങ്കിലും ഇവരുടെ വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു.

Wesleymadhevere

ഒരു ഘട്ടത്തില്‍ 102/1 എന്ന നിലയിലായിരുന്ന സിംബാബ്‍വേയ്ക്ക് മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഹസന്‍ അലി നാല് വിക്കറ്റും ഹാരിസ് റൗഫ് രണ്ട് വിക്കറ്റുമാണ് പാക്കിസ്ഥാന് വേണ്ടി നേടിയത്.

Exit mobile version