ആർ‌ബി ലിപ്സിഗ് പരിശീലകൻ മാർക്കോ റോസിനെ പുറത്താക്കി

ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പാക്കാൻ ക്ലബ്ബ് പാടുപെടുന്നതിനെ തുടർന്ന് ആർ‌ബി ലീപ്സിഗ് ഹെഡ് കോച്ച് മാർക്കോ റോസുമായി വേർപിരിഞ്ഞു. തുടർച്ചയായ ആറാമത്തെ എവേ മത്സരത്തിലും ജയിക്കാൻ ആവാത്തതോടെയാണ് തീരുമാനം. ലീപ്സിഗ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനോട് 1-0 ന് കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.

നിലവിൽ ബുണ്ടസ്ലിഗയിൽ ആറാം സ്ഥാനത്തുള്ള ലീപ്സിഗ് ആദ്യ നാല് സ്ഥാനങ്ങൾക്ക് മൂന്ന് പോയിന്റ് പിന്നിലാണ്.

2022 സെപ്റ്റംബറിൽ ചുമതലയേറ്റ റോസ്, തന്റെ ആദ്യ സീസണിൽ തന്നെ ലീപ്സിഗിനെ ജർമ്മൻ കപ്പ് കിരീടത്തിലേക്ക് നയിച്ചു, ലീഗിൽ മൂന്നാം സ്ഥാനവും നേടി. ബയേൺ മ്യൂണിക്കിനെതിരെ 3-0 ന് വിജയിച്ചതോടെ ക്ലബ് 2023 ഡിഎഫ്എൽ സൂപ്പർകപ്പും നേടി. എന്നിരുന്നാലും, ഈ സീസണിൽ ലീപ്സിഗിന്റെ ഫോം അത്ര നല്ലതായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായിരുന്നു.

സാവി സിമൺസ് സ്ഥിര കരാറിൽ ആർ‌ബി ലെപ്സിഗിൽ ചേർന്നു

81 മില്യൺ യൂറോയുടെ കരാറിൽ പാരീസ് സെന്റ്-ജെർമെയ്‌ന്റെ താരമായിരുന്ന ഡച്ച് മിഡ്‌ഫീൽഡർ സാവി സിമൺസിനെ ആർ‌ബി ലീപ്‌സിഗ് സ്ഥിരമായി സൈൻ ചെയ്തു. കരാറിൽ ആഡ്-ഓണുകളും സെൽ-ഓൺ ക്ലോസും ഉൾപ്പെടുന്നുണ്ട്. ഇതുവരെ ലീപ്സിഗിൽ ലോണിൽ ആയിരുന്നു താരം കളിച്ചത്.

2023-24 സീസണിൽ ആയിരുന്നു ആദ്യമായി ലീപ്‌സിഗിൽ സിമൺസ് എത്തിയത്. ഇതുവരെ അമ്പതോളം മത്സരങ്ങൾ അവർക്കായി കളിച്ച സിമൺസ് 12 ഗോളുകൾ നേടിയിട്ടുണ്ട്.

2027 ജൂൺ വരെയുള്ള ഒരു കരാറിൽ ആണ് സിമൺസ് ഒപ്പുവച്ചത്‌.

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് പരാജയം, ജയം കണ്ടു അത്ലറ്റികോ

ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ മൊണാകോയോട് ഒന്നിന് എതിരെ രണ്ടു ഗോളിന് പരാജയപ്പെട്ടു ബാഴ്‌സലോണ. പുതിയ പരിശീലകൻ ഹാൻസി ഫ്ലികിന് കീഴിൽ ബാഴ്‌സയുടെ ആദ്യ പരാജയം ആണ് ഇത്. പത്താം മിനിറ്റിൽ മിനാമിനോയെ ബോക്സിനു അടുത്തു വെച്ചു ഫൗൾ ചെയ്തതിനു എറിക് ഗാർസിയക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ പത്ത് പേരും ആയാണ് ബാഴ്‌സലോണ കളിച്ചത്. മത്സരത്തിൽ 16 മിനിറ്റിൽ ബാഴ്‌സ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ ഭീകര പിഴവിൽ നിന്നു 16 മിനിറ്റിൽ വെന്റെഴ്‌സന്റെ പാസിൽ നിന്നു മാഗ്നസ് അകിയൊചെ ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകുക ആയിരുന്നു.

ലെമീൻ യമാൽ

തുടർന്ന് 28 മത്തെ മിനിറ്റിൽ മാർക് കസാഡയുടെ പാസിൽ നിന്നു ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയ ലെമീൻ യമാൽ ബാഴ്‌സലോണയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 11 പേരുമായി ആധിപത്യത്തോടെ കളിച്ച മൊണാകോ രണ്ടാം പകുതിയിൽ അർഹിച്ച ജയം കരസ്ഥമാക്കുക ആയിരുന്നു. വെന്റെഴ്‌സന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജോർജ് ഇലെനിഖന 71 മിനിറ്റിൽ ഫ്രഞ്ച് ക്ലബിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ ആർ.ബി ലെപ്സിഗിനെ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. നാലാം മിനിറ്റിൽ ബെഞ്ചമിൻ സെസ്കോയുടെ ഗോളിൽ മുന്നിൽ എത്തിയ ജർമ്മൻ ക്ലബിനെതിരെ അന്റോണിയോ ഗ്രീസ്മാൻ നേടിയ ഗോളിൽ അത്ലറ്റികോ മാഡ്രിഡ് ഒപ്പമെത്തി. തുടർന്ന് 90 മത്തെ മിനിറ്റിൽ ഗ്രീസ്മാന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഹോസെ ഹിമനസ് ആണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്.

അന്റോണിയോ നുസയെ ആർബി ലെപ്സിഗ് സൈൻ ചെയ്തു

ക്ലബ് ബ്രൂഷിന്റെ താരമായ അന്റോണിയോ നുസയെ ആർബി ലീപ്‌സിഗ് സൈൻ ചെയ്തു. 22 മില്യൺ നൽകിയാണ് ജർമ്മൻ ക്ലബ് താരത്തെ സൈൻ ചെയ്തത്. ലീപ്‌സിഗുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ട നുസ ഏഴാം നമ്പർ ജേഴ്സി ധരിക്കും.

“ആർബി ലീപ്‌സിഗിൽ എത്തിയതിൽ അഭിമാനിക്കുന്നു, ക്ലബിനൊപ്പം മുന്നോട്ടുള്ള യാത്രയെ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.” നുസ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ ബ്രൂഷസിനായി 46 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നാല് അസിസ്റ്റുകളും നുസ സംഭാവന നൽകിയിരുന്നു. ൽചെൽസിയും ടോട്ടൻഹാം ഹോട്‌സ്‌പറും ബ്രെന്റ്ഫോർഡും എല്ലാം നുസക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു.

2021-ൽ നോർവേയിലെ സ്റ്റബേക്കിൽ നിന്നാണ് നുസ ബെൽജിയൻ ക്ലബ്ബിൽ ചേർന്നത്. കഴിഞ്ഞ വർഷം നോർവക്ക് ആയി അരങ്ങേറ്റം കുറിച്ച നുസ ഇതുവരെ ഏഴ് തവണ അവർക്കായി കളിച്ചിട്ടുണ്ട്.

ഡാനി ഓൽമയും ആയി ബാഴ്‌സലോണ വ്യക്തിഗത ധാരണയിൽ എത്തി

ആർ.ബി ലൈപ്സിഗിന്റെ സ്പാനിഷ് യൂറോ കപ്പ് ഹീറോ ഡാനി ഓൽമയും ആയി ബാഴ്‌സലോണ വ്യക്തിഗത ധാരണയിൽ എത്തി. തങ്ങളുടെ അക്കാദമിയായ ലാ മാസിയ താരമായിരുന്ന ഓൽമക്ക് ആയി നിലവിൽ ജർമ്മൻ ക്ലബിന് മുന്നിൽ പുതിയ ഓഫറും ബാഴ്‌സലോണ വെച്ചിട്ടുണ്ട്. നിലവിൽ 2030 വരെയുള്ള 6 വർഷത്തെ കരാറിന് ആയി ഓൽമ ബാഴ്‌സലോണയും ആയി ധാരണയിൽ എത്തിയത്. ബാഴ്‌സലോണയിൽ എത്താൻ 26 കാരനായ താരത്തിന് വലിയ താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ഇനി ആർ.ബി ലൈപ്സിഗും ആയി കരാറിൽ എത്തുക എന്നത് ആണ് ബാഴ്‌സലോണക്ക് മുന്നിലുള്ള കടമ്പ. നേരത്തെ ബാഴ്‌സ വെച്ച കരാർ ജർമ്മൻ ക്ലബ് തള്ളിയിരുന്നു. നിലവിൽ 55 മില്യൺ യൂറോയും 7 മില്യൺ യൂറോ ആഡ് ഓണും അടങ്ങുന്ന തുകയാണ് ബാഴ്‌സ ലൈപ്സിഗിനു മുന്നോട്ട് വെച്ചത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറെ സീസണുകൾ ആയി ബുണ്ടസ് ലീഗയിൽ തിളങ്ങിയ ഓൽമോ ഈ യൂറോ കപ്പിൽ സ്പെയിനിനെ ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്.

സാവി സിമൺസ് ലെപ്സിഗിൽ ഒരു വർഷം കൂടെ

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് ഉറപ്പായി. ലെപ്സിഗിൽ തന്നെ തുടരാൻ ആണ് സിമൺസ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം കൂടെ താരം ലെപ്സിഗിൽ ലോണിൽ തുടരും. അതിനു ശേഷം ഭാവി എവിടേക്കാണെന്ന് തീരുമാനിക്കും.

കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി താരത്തെ തിരികെ സ്വന്തമാക്കിയത്. വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആണ് പി എസ് ജി ആഗ്രഹിച്ചത് എങ്കിലും അത് നടന്നില്ല. സിമൺസ് പി എസ് ജിക്ക് ആയി കളിക്കാൻ ആഗ്രഹിക്കുന്നുമില്ല. ബയേണും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ലെപ്സിഗിൽ തുടരാൻ തന്നെ താരം തീരുമാനിക്കുക ആയിരുന്നു.

സാവി സിമൺസ് പി എസ് ജി വിടും എന്ന് ഉറപ്പായി

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് ഉറപ്പായി. ലെപ്സിഗിൽ തന്നെ സ്ഥിര കരാർ ഒപ്പുവെക്കാനോ ബയേണിലേക്ക് പോകാനോ ആണ് സിമൺസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ക്ലബുകളുമായും ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ലോണിൽ ആർ.ബി ലൈപ്സിഗിൽ അവസാന സീസൺ കളിച്ച താരം ജർമ്മൻ ക്ലബിൽ മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തെ ഒരു സീസണിൽ കൂടെ ലെപ്സിഗ് ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്.

ലോണിന് പി എസ് ജി സമ്മതിച്ചില്ല എങ്കിൽ താരത്തെ ലെപ്സിഗ് വാങ്ങും. ബയേണും താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. ഒരു സീസൺ മുമ്പ് പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി തിരികെ സ്വന്തമാക്കിയത്. താരത്തെ വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത്. ഇപ്പോൾ യൂറോ കപ്പിൽ നെതർലന്റ്സിനൊപ്പം മികച്ച പ്രകടനങ്ങൾ നടത്തി സിമൺസ് ലോക ശ്രദ്ധ നേടുന്നുണ്ട്.

പ്രീമിയർ ലീഗിലേക്കില്ല, ബെഞ്ചമിൻ സെസ്കോ ലെപ്സിഗിൽ കരാർ പുതുക്കി

യുവ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോ ലെപ്സിഗിൽ തൻ്റെ നിലവിലുള്ള കരാർ പുതുക്കി. 2029വരെയുള്ള പുതിയ കരാർ ആണ് താരം ഒപ്പുവെച്ചത്. സെസ്കോ പ്രീമിയർ ലീഗിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

സ്ലോവേനിയൻ ഇൻ്റർനാഷണൽ കഴിഞ്ഞ സീസണിൽ ലെപ്സിഗിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. 42 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ താരം നേടി. സ്ലോവേനിയയിലെ NK Krsko, NK Domzale എന്നീ ക്ലബുകളിലൂടെ വളർന്ന താരം ആർ ബി സാൽസ്ബർഗിലൂടെ ആയിരുന്നു ലോക ശ്രദ്ധ നേടിയത്.

ആർബി ലെപ്സിഗുനായി 2022ൽ കരാർ ഒപ്പുവെച്ചു എങ്കിലും ഒരു വർഷം കൂടെ താരം സാൽസ്ബർഗിൽ ലോണിൽ തുടർന്നു. ഈ സീസൺ രണ്ടാം പകുതിയിൽ ആണ് താരം ഏറ്റവും മികച്ചു നിന്നത്.

പ്രീമിയർ ലീഗ് കളിക്കാൻ സെസ്കോ ഇല്ല, ലൈപ്സിഗിൽ തുടരും

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാൻ ബെഞ്ചമിൻ സെസ്കോ ഇല്ല. 21 കാരനായ സ്ലൊവാനിയൻ മുന്നേറ്റനിര താരം ഈ വർഷം കൂടി ബുണ്ടസ് ലീഗയിൽ തുടരും എന്നു ഏതാണ്ട് ഉറപ്പായി. സെസ്കോ ഉടൻ ആർ.ബി ലൈപ്സിഗിൽ പുതിയ കരാർ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തിന് ആയി വമ്പൻ പ്രീമിയർ ലീഗ് ടീമുകൾ ആയ ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ രംഗത്ത് വന്നിരുന്നു.

താരവും ആയുള്ള ചർച്ചകൾക്ക് ശേഷം ആഴ്‌സണൽ ഏതാണ്ട് താരവും ആയി കരാർ ധാരണയിൽ എത്തുമെന്ന് സൂചനകൾ വന്നിരുന്നു. എന്നാൽ തന്റെ കരിയറിനും മുന്നോട്ടുള്ള പ്രയാണത്തിനും ഒരു വർഷം കൂടി ജർമ്മനിയിൽ തുടരുകയാണ് നല്ലത് എന്ന തീരുമാനത്തിൽ താരം എത്തുക ആയിരുന്നു. സെസ്കോക്ക് ആയി മികച്ച പുതിയ കരാർ ആണ് ലൈപ്സിഗ് മുന്നോട്ട് വെക്കുക, കരാറിൽ താരത്തിന് ക്ലബ് താൽപ്പര്യമുള്ള സമയത്ത് ക്ലബ് വിടാനുള്ള വ്യവസ്ഥയും ഉണ്ടാവും എന്ന സൂചനയുണ്ട്.

ജയത്തോടെ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആർ.ബി ലൈപ്സിഗ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ആർ.ബി ലൈപ്സിഗ്. സ്വിസ് യങ് ബോയ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ജർമ്മൻ ക്ലബ് തോൽപ്പിച്ചത്. 21 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്ത ലൈപ്സിഗ് മൂന്നാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. ഡേവിഡ് റൗമിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ മുഹമ്മദ് സിമാകൻ ആണ് അവർക്ക് ആയി ഗോൾ നേടിയത്. 31 മത്തെ മിനിറ്റിൽ ഉഗ്റിനികിന്റെ പാസിൽ നിന്നു മെസ്ചാക് എലിയ യങ് ബോയ്സിന് ആയി സമനില ഗോൾ നേടി.

എന്നാൽ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോളുകൾ അടിച്ചു മത്സരം പിടിക്കുന്ന ലൈപ്സിഗിനെ ആണ് പിന്നീട് മത്സരത്തിൽ കണ്ടത്. 73 മത്തെ മിനിറ്റിൽ കെവിൻ കാമ്പലിന്റെ പാസിൽ നിന്നു അതുഗ്രൻ അടിയിലൂടെ ഷാലഗർ ജർമ്മൻ ക്ലബിന് മുൻതൂക്കം നൽകി. തുടർന്ന് 92 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരൻ ബെഞ്ചമിൻ സെസ്കോ ആണ് ലൈപ്സിഗ് ജയം പൂർത്തിയാക്കിയത്.

2 ഗോളടിച്ചു ഡോർട്ട്മുണ്ടിനെ ജയിപ്പിച്ചു ഹമ്മൽസ്, ജയം കണ്ടു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആറു ഗോൾ ത്രില്ലറിൽ ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രയ്ബർഗിനെ രണ്ടിന് എതിരെ നാലു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ മാറ്റ് ഹമ്മൽസ് ഡോർട്ട്മുണ്ടിനു ഗോൾ സമ്മാനിച്ചു. തുടർച്ചയായ 16 മത്തെ സീസണിൽ ആണ് താരം ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് ഹമ്മൽസ്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലൂകാസ് ഹോളർ, നിക്കോളാസ് ഹോഫ്ലർ എന്നിവരിലൂടെ ഫ്രയ്ബർഗ് മത്സരത്തിൽ മുന്നിൽ എത്തി. വിൻസെൻസോ ഗ്രിഫോ ആണ് ഇരു ഗോളുകൾക്കും അവസരം ഉണ്ടാക്കിയത്.

60 മത്തെ മിനിറ്റിൽ എന്നാൽ ഡോണിയൽ മാലനിലൂടെ ഡോർട്ട്മുണ്ട് സമനില പിടിച്ചു. 82 മത്തെ മിനിറ്റിൽ നിക്കോളാസ് ഹോഫ്ലർക്ക് വാർ പരിശോധനക്ക് ശേഷം ചുവപ്പ്‌ കാർഡ് ലഭിച്ചതോടെ ഫ്രയ്ബർഗ് 10 പേരായി ചുരുങ്ങി. 88 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ നേടിയ ഹമ്മൽസ് ഡോർട്ട്മുണ്ടിനു മുന്നേറ്റം സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർകോ റൂയിസിന്റെ ഗോളോടെ ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കി. അതേസമയം ഓഗ്സ്ബർഗിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആർ.ബി ലൈപ്സിഗ് തകർത്തു. ഗോൾ അടിച്ചും കളം വാണ സാവി സിമൻസ്, ലോയിസ് ഒപെണ്ട എന്നിവർ ആണ് അവർക്ക് മികച്ച ജയം സമ്മാനിച്ചത്. ഡേവിഡ് റൗം ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ലീഗിൽ നിലവിൽ ലൈപ്സിഗ് മൂന്നാമതും ഡോർട്ട്മുണ്ട് ഏഴാമതും ആണ്.

പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 5 ഗോൾ അടിച്ചു ജയിച്ചു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ആർ.ബി ലൈപ്സിഗ്. സ്റ്റുഗാർട്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ലൈപ്സിഗ് മറികടന്നത്. മത്സരത്തിൽ 1 ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ലൈപ്സിഗ് ജയം കണ്ടത്തിയത്. ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ പിന്നിലായ ലൈപ്സിഗ് രണ്ടാം പകുതിയിൽ 5 ഗോളുകൾ ആണ് നേടിയത്.

51 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്‌സ് ലൈപ്സിഗിന് സമനില ഗോൾ നേടിയപ്പോൾ 63 മത്തെ മിനിറ്റിൽ ഡാനി ഓൽമയിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. 66 മത്തെ മിനിറ്റിൽ പുതുതായി ടീമിൽ എത്തിയ ലോയിസ് ഒപെണ്ട ലൈപ്സിഗിന്റെ മൂന്നാം ഗോൾ നേടി. 74 മത്തെ മിനിറ്റിൽ കെവിൻ കാമ്പൽ നാലാം ഗോൾ നേടിയപ്പോൾ 2 മിനിറ്റിനുള്ളിൽ പുതുതായി ടീമിൽ എത്തിയ സാവി സിമൻസ് നേടിയ ഗോളിൽ അവർ ജയം പൂർത്തിയാക്കി. മത്സരത്തിൽ 2 അസിസ്റ്റുകളും ഒരു ഗോളും നേടിയ സാവി സിമൻസ് തന്നെയായിരുന്നു താരം.

Exit mobile version