ചെൽസിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സാവി സിമൺസ് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു


ആർബി ലൈപ്‌സിഗ് ടീമിന്റെ സൂപ്പർ താരം സാവി സിമൺസ് വെള്ളിയാഴ്ചത്തെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത് വലിയ ചർച്ചയായിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ താരം കളിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സാവി സിമൺസ് തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്ന് ആർബി ലൈപ്‌സിഗിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.


ചെൽസിയും ആർബി ലൈപ്‌സിഗും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. സാവി സിമൺസിനെ സ്വന്തമാക്കാൻ ചെൽസി തന്നെയാണ് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള താൽപ്പര്യത്തെയാണ് കാണിക്കുന്നത്.

സാവി സിമൺസ് സ്ഥിര കരാറിൽ ആർ‌ബി ലെപ്സിഗിൽ ചേർന്നു

81 മില്യൺ യൂറോയുടെ കരാറിൽ പാരീസ് സെന്റ്-ജെർമെയ്‌ന്റെ താരമായിരുന്ന ഡച്ച് മിഡ്‌ഫീൽഡർ സാവി സിമൺസിനെ ആർ‌ബി ലീപ്‌സിഗ് സ്ഥിരമായി സൈൻ ചെയ്തു. കരാറിൽ ആഡ്-ഓണുകളും സെൽ-ഓൺ ക്ലോസും ഉൾപ്പെടുന്നുണ്ട്. ഇതുവരെ ലീപ്സിഗിൽ ലോണിൽ ആയിരുന്നു താരം കളിച്ചത്.

2023-24 സീസണിൽ ആയിരുന്നു ആദ്യമായി ലീപ്‌സിഗിൽ സിമൺസ് എത്തിയത്. ഇതുവരെ അമ്പതോളം മത്സരങ്ങൾ അവർക്കായി കളിച്ച സിമൺസ് 12 ഗോളുകൾ നേടിയിട്ടുണ്ട്.

2027 ജൂൺ വരെയുള്ള ഒരു കരാറിൽ ആണ് സിമൺസ് ഒപ്പുവച്ചത്‌.

സാവി സിമൺസ് ലെപ്സിഗിൽ ഒരു വർഷം കൂടെ

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് ഉറപ്പായി. ലെപ്സിഗിൽ തന്നെ തുടരാൻ ആണ് സിമൺസ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം കൂടെ താരം ലെപ്സിഗിൽ ലോണിൽ തുടരും. അതിനു ശേഷം ഭാവി എവിടേക്കാണെന്ന് തീരുമാനിക്കും.

കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി താരത്തെ തിരികെ സ്വന്തമാക്കിയത്. വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആണ് പി എസ് ജി ആഗ്രഹിച്ചത് എങ്കിലും അത് നടന്നില്ല. സിമൺസ് പി എസ് ജിക്ക് ആയി കളിക്കാൻ ആഗ്രഹിക്കുന്നുമില്ല. ബയേണും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ലെപ്സിഗിൽ തുടരാൻ തന്നെ താരം തീരുമാനിക്കുക ആയിരുന്നു.

സാവി സിമൺസ് പി എസ് ജി വിടും എന്ന് ഉറപ്പായി

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് ഉറപ്പായി. ലെപ്സിഗിൽ തന്നെ സ്ഥിര കരാർ ഒപ്പുവെക്കാനോ ബയേണിലേക്ക് പോകാനോ ആണ് സിമൺസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ക്ലബുകളുമായും ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ലോണിൽ ആർ.ബി ലൈപ്സിഗിൽ അവസാന സീസൺ കളിച്ച താരം ജർമ്മൻ ക്ലബിൽ മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തെ ഒരു സീസണിൽ കൂടെ ലെപ്സിഗ് ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്.

ലോണിന് പി എസ് ജി സമ്മതിച്ചില്ല എങ്കിൽ താരത്തെ ലെപ്സിഗ് വാങ്ങും. ബയേണും താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. ഒരു സീസൺ മുമ്പ് പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി തിരികെ സ്വന്തമാക്കിയത്. താരത്തെ വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത്. ഇപ്പോൾ യൂറോ കപ്പിൽ നെതർലന്റ്സിനൊപ്പം മികച്ച പ്രകടനങ്ങൾ നടത്തി സിമൺസ് ലോക ശ്രദ്ധ നേടുന്നുണ്ട്.

സാവി സിമ്മൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് സൂചന. ലെപ്സിഗിൽ തന്നെ സ്ഥിര കരാർ ഒപ്പുവെക്കാൻ ആണ് സിമൺ ഇപ്പോൾ ആഗ്രഹിക്കുന്നത്. തന്റെ ഭാവി എന്താണെന്ന് യൂറോ കപ്പിനു മുമ്പ് തീരുമാനിക്കും. ഇപ്പോൾ ലോണിൽ ആർ.ബി ലൈപ്സിഗിൽ കളിക്കുകയാണ് താരം. ജർമ്മൻ ക്ലബിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിട്ടുമുണ്ട്. താരത്തെ ഒരു സീസണിൽ കൂടെ ലെപ്സിഗ് ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്.

ലോണിന് പി എസ് ജി സമ്മതിച്ചില്ല എങ്കിൽ താരത്തെ ലെപ്സിഗ് വാങ്ങും. കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി താരത്തെ തിരികെ സ്വന്തമാക്കിയത്. വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആകും പി എസ് ജി ശ്രമിക്കുക.

പി എസ് ജിയിലേക്ക് തിരികെ വരണോ എന്ന് സാവി സിമ്മൺസ് യൂറോ കപ്പിനു മുമ്പ് തീരുമാനിക്കും

യുവ ഡച്ച് താരം സാവി സിമൺസ് തന്റെ ഭാവി എന്താണെന്ന് യൂറോ കപ്പിനു മുമ്പ് തീരുമാനിക്കും. ഇപ്പോൾ ലോണിൽ ആർ.ബി ലൈപ്സിഗിൽ കളിക്കുകയാണ് താരം. ജർമ്മൻ ക്ലബിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിട്ടുമുണ്ട്. താരത്തെ ഒരു സീസണിൽ കൂടെ ലെപ്സിഗ് ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. പി എസ് ജി താരത്തെ തിരികെ ടീമിൽ എത്തിക്കുന്ന ആലോചനയും നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി താരത്തെ തിരികെ സ്വന്തമാക്കിയത്. പി എസ് ജി താരത്തെ അടുത്ത സീസണിലും ഫസ്റ്റ് ടീമിൽ കളിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആകും ശ്രമിക്കുക.

സാവി സിമൻസ് ആർ.ബി ലൈപ്സിഗിൽ

പി.എസ്.ജിയുടെ യുവ ഡച്ച് താരം സാവി സിമൻസ് ആർ.ബി ലൈപ്സിഗിൽ ചേരും. ലോണിൽ ആണ് താരം ജർമ്മൻ ക്ലബിൽ എത്തുക. ഒരു വർഷത്തെ ലോണിന് ശേഷം താരം പി.എസ്.ജിയിൽ തിരിച്ചെത്തും.

നിലവിൽ ലൈപ്സിഗിൽ ഉള്ള താരം ഉടൻ മെഡിക്കലിന് ശേഷം ടീമിന് ഒപ്പം കരാർ ഒപ്പ് വെക്കും. കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്ത പി.എസ്.ജി താരത്തെ കുറച്ച് ദിവസം മുമ്പാണ് ടീമിൽ തിരികെയെത്തിച്ചത്.

സാവി സിമൻസ് പി.എസ്.ജിയിൽ തിരികെയെത്തി

ഇരുപതുകാരനായ ഡച്ച് യുവതാരം സാവി സിമൻസ് പാരീസ് സെന്റ് ജെർമനിൽ തിരിച്ചെത്തി. പി.എസ്.വിയിൽ മികച്ച പ്രകടനം നടത്തിയ താരത്തിനു ആയി പി.എസ്.ജി ബയ് ബാക് ക്ലോസ് ആക്ടിവേറ്റ് ചെയ്യുക ആയിരുന്നു. തങ്ങളുടെ അക്കാദമി താരമായ സാവി സിമൻസിന് ആയി 6 മില്യൺ യൂറോയാണ് പി.എസ്.ജി മുടക്കിയത്.

നിലവിൽ ഡച്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ സാവി സിമൻസിന് ആയി മറ്റ് ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ പി.എസ്.ജി ക്ലോസ് ആക്ടിവേറ്റ് ചെയ്തതോടെ താരം പാരീസിൽ എത്തി. നിലവിൽ എംബപ്പെയും, നെയ്മറും രണ്ടു പേരും പാരീസിൽ തുടർന്നാൽ സിമൻസ് ഏതെങ്കിലും ക്ലബിൽ ലോണിൽ പോവും ഇനി ഇവരിൽ ആരെങ്കിലും ക്ലബ് വിട്ടാൽ സിമൻസ് പാരീസിൽ തുടരും എന്നുമാണ് റിപ്പോർട്ട്.

അരങ്ങേറാൻ സാവി സിമൺസ്, ഖത്തറിലേക്ക് ഉള്ള ഓറഞ്ച് പടയെത്തി

ലോകകപ്പിനുള്ള നെതർലണ്ട്സ് പടയിൽ കരുത്തരായ താരങ്ങളെയെല്ലാം വാൻ ഗാൽ ഉൾപ്പെടുത്തിയപ്പോൾ അപ്രതീക്ഷിതമായി സില്ലസൺ പുറത്ത്. പിഎസ്‌വി യുവതാരം സാവി സിമൺസിന് സീനിയർ ടീമിലേക്ക് വിളിയെത്തിയപ്പോൾ ഗാക്പോ അടക്കം ഫോമിലുള്ളവരെ ഉൾപ്പെടുത്താനും കോച്ച് മറന്നില്ല.

അടുത്തിടെയായി ടീമിന്റെ വലകാക്കുന്ന അയാക്സിന്റെ വെറ്ററൻ കീപ്പർ റെംകൊ പാസ്വീർ തന്നെയാവും പോസ്റ്റിന് കീഴിൽ എത്തുക. പ്രതിരോധത്തിൽ പ്രതിഭകളുടെ ധാരാളിത്തമാണ് ടീമിൽ. നാഥൻ ആക്കെ, വാൻ ഡൈക്, ടെംഫ്രൈസ്, ഡിലൈറ്റ്, ടിമ്പർ, ഡി വ്രിയ്, ഡാലി ബ്ലിന്റ് എന്നിവർക്കൊപ്പം യുനൈറ്റഡ് യുവതാരം മലാസിയയും എത്തുന്നു. ഇതോടെ ന്യൂകാസിൽ താരം ബോട്ട്മനെ കോച്ചിന് പുറത്താക്കേണ്ടിയും വന്നിരിക്കുകയാണ്. ഫ്രാങ്കി ഡിയോങ് നായിക്കുന്ന മധ്യനിരക്ക് കരുത്തു പകരാൻ അറ്റലാന്റ താരങ്ങൾ ആയ ഡി റൂണും കൂപ്മേയ്നെഴ്സും അയാകസിന്റെ ബെർഗ്വിസ്, ക്ലാസൺ എന്നിവരും ചേരും. ബയേണിന്റെ യുവതാരം ഗ്രാവൻബെർഷ് ആണ് ടീമിൽ നേടനാവാതെ പോയ മറ്റൊരു താരം.

പരിക്ക് പൂർണമായി ഭേദമായിട്ടില്ലെങ്കിലും മേംഫിസ് ഡീപെയെ ഒഴിവാക്കാൻ നെതർലണ്ട്സിന് സാധിക്കില്ല എന്നുറപ്പായിരുന്നു. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന താരത്തിനൊപ്പം ബെർഹ്വിൻ, ലുക്ക് ഡിയോങ് എന്നിവരും പിഎസ്‌വി ഐന്തോവന് വേണ്ടി അപാരമായ ഫോമിൽ കളിക്കുന്ന കോഡി ഗാക്പോയും എത്തും.

Exit mobile version