സ്റ്റുഗാർട്ടിനോട് തകർന്നടിഞ്ഞു ബൊറൂസിയ ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ സ്റ്റുഗാർട്ടിനോട് ഒന്നിനെതിരെ 5 ഗോളുകൾക്ക് വലിയ പരാജയം ഏറ്റു വാങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടിനു മേൽ സ്വന്തം മൈതാനത്ത് വലിയ ആധിപത്യം പുലർത്തിയ സ്റ്റുഗാർട്ട് ആദ്യ പകുതിയിൽ ഡെന്നിസ് ഉണ്ടാവ്, എർമെദിൻ ഡെമിറോവിച് എന്നിവരുടെ ഗോളിന് മുന്നിൽ എത്തി. ഇരു ഗോളിനും മാക്‌സ്മില്യൻ ആണ് വഴി ഒരുക്കിയത്. രണ്ടാം പകുതിയിൽ കറസോറിന്റെ പാസിൽ നിന്നു എൻസോ മിലറ്റ് അവരുടെ മൂന്നാം ഗോളും നേടി.

തുടർന്ന് മുൻ സ്റ്റുഗാർട്ട് താരം ഗുയിരാസി ഒരു ഗോൾ മടക്കിയെങ്കിലും അത് ഒന്നും ഡോർട്ട്മുണ്ടിനു തിരിച്ചു വരാൻ ഉപകരിച്ചില്ല. എൻസോ മിലറ്റിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായ എൽ ടോറെ സ്റ്റുഗാർട്ടിന് നാലാം ഗോളും സമ്മാനിച്ചു. തുടർന്ന് എൻസോ മിലറ്റിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ 90 മത്തെ മിനിറ്റിൽ നേടിയ ഡെന്നിസ് ഉണ്ടാവ് സ്റ്റുഗാർട്ട് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ സ്റ്റുഗാർട്ട് ഏഴാമതും ഡോർട്ട്മുണ്ട് എട്ടാമതും ആണ്.

പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 5 ഗോൾ അടിച്ചു ജയിച്ചു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ആർ.ബി ലൈപ്സിഗ്. സ്റ്റുഗാർട്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ലൈപ്സിഗ് മറികടന്നത്. മത്സരത്തിൽ 1 ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ലൈപ്സിഗ് ജയം കണ്ടത്തിയത്. ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ പിന്നിലായ ലൈപ്സിഗ് രണ്ടാം പകുതിയിൽ 5 ഗോളുകൾ ആണ് നേടിയത്.

51 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്‌സ് ലൈപ്സിഗിന് സമനില ഗോൾ നേടിയപ്പോൾ 63 മത്തെ മിനിറ്റിൽ ഡാനി ഓൽമയിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. 66 മത്തെ മിനിറ്റിൽ പുതുതായി ടീമിൽ എത്തിയ ലോയിസ് ഒപെണ്ട ലൈപ്സിഗിന്റെ മൂന്നാം ഗോൾ നേടി. 74 മത്തെ മിനിറ്റിൽ കെവിൻ കാമ്പൽ നാലാം ഗോൾ നേടിയപ്പോൾ 2 മിനിറ്റിനുള്ളിൽ പുതുതായി ടീമിൽ എത്തിയ സാവി സിമൻസ് നേടിയ ഗോളിൽ അവർ ജയം പൂർത്തിയാക്കി. മത്സരത്തിൽ 2 അസിസ്റ്റുകളും ഒരു ഗോളും നേടിയ സാവി സിമൻസ് തന്നെയായിരുന്നു താരം.

ഗ്രീക്ക് പ്രതിരോധതാരത്തെ വെസ്റ്റ് ഹാം സ്വന്തമാക്കും

ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിന്റെ ഗ്രീക്ക് പ്രതിരോധതാരം കോസ്റ്റന്റിനോസ് മാവ്രോപാനോസിനെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കും. 25 കാരനായ താരത്തെ 20 മില്യൺ യൂറോയും 5 മില്യൺ ആഡ് ഓണും നൽകിയാണ് വെസ്റ്റ് ഹാം സ്വന്തമാക്കുന്നത്. 2018 ൽ ആഴ്‌സണൽ ഗ്രീക്ക് ടീമിൽ നിന്നു സ്വന്തമാക്കിയ മാവ്രോപാനോസ് പല ടീമുകളിൽ ലോണിൽ പോയി.

തുടർന്ന് 2020 മുതൽ 2022 വരെ സ്റ്റുഗാർട്ടിൽ ലോണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 2022 ൽ ആണ് ആഴ്‌സണൽ അവർക്ക് തന്നെ വിൽക്കുന്നത്. നിലവിൽ താരത്തിന്റെ ട്രാൻസ്‌ഫർ തുകയിൽ പത്ത് ശതമാനം ആഴ്‌സണലിന് ലഭിക്കും. സ്റ്റുഗാർട്ടിന് ആയി 89 കളികൾ കളിച്ച താരം ഗ്രീസിന് ആയി 2021 ൽ ആണ് അരങ്ങേറിയത്. രാജ്യത്തിനു ആയി ഇത് വരെ 19 കളികളും താരം കളിച്ചിട്ടുണ്ട്. മഗ്വയറിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആണ് വെസ്റ്റ് ഹാം ഗ്രീക്ക് താരത്തെ സ്വന്തമാക്കിയത്.

ഔദ്യോഗിക പ്രഖ്യാപനം എത്തി, ലിവർപൂൾ മിഡ് ഫീൽഡിലേക്ക്‌ വതാരു എൻഡോ എത്തി

ലിവർപൂൾ ജപ്പാൻ ക്യാപ്റ്റൻ വതാരു എൻഡോയെ സ്വന്തമാക്കി. ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിൽ നിന്നാണ് അവരുടെ ക്യാപ്റ്റൻ കൂടിയായ ജപ്പാൻ താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. മോയിസസ് കൈസെദോ, റോമിയോ ലാവിയ എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് ലിവർപൂൾ അപ്രതീക്ഷിതമായി 30 കാരനായ താരത്തെ സ്വന്തമാക്കിയത്. ഏതാണ്ട് 18 മില്യൺ യൂറോ നൽകിയാണ് താരത്തെ ലിവർപൂൾ ടീമിൽ എത്തിച്ചത്.

2019 മുതൽ സ്റ്റുഗാർട്ട് ടീമിൽ കളിക്കുന്ന എൻഡോ കഴിഞ്ഞ 2,3 സീസണുകളിൽ ആയി ജർമ്മൻ ബുണ്ടസ് ലീഗയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ ആണ്. ജപ്പാന് ആയി 50 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ ലോകകപ്പിൽ മികവ് കാണിച്ചിരുന്നു. മധ്യനിരക്ക് പുറമെ പ്രതിരോധത്തിലും കളിക്കാൻ സാധിക്കുന്ന താരത്തിന് നാലു വർഷത്തെ കരാർ ആണ് ലിവർപൂൾ നൽകിയത്. ലിവർപൂളിൽ ഈ അടുത്ത് ക്ലബ് വിട്ട ബ്രസീൽ താരം ഫാബീന്യോയുടെ നമ്പർ ആയ മൂന്നാം നമ്പർ ജേഴ്‌സി ആണ് താരം അണിയുക.

സർപ്രൈസ്! ജപ്പാൻ ക്യാപ്റ്റനു ആയി ലിവർപൂൾ ബിഡ്

മോയിസസ് കൈസെദോ, റോമിയോ ലാവിയ തുടങ്ങിയ താരങ്ങൾക്ക് ആയുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ട ലിവർപൂൾ ജപ്പാനീസ് മധ്യനിര താരം വടാരു എന്റോക്ക് ആയി ബിഡ് സമർപ്പിച്ചു. ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് സ്റ്റുഗാർട്ട് ക്യാപ്റ്റൻ ആയ 30 കാരനുമായി ലിവർപൂൾ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. നിലവിൽ ലിവർപൂളിൽ ചേരാൻ താൽപ്പര്യമുള്ള താരത്തിന് മെഡിക്കലിന് ആയി ലിവർപൂളിൽ പോവാൻ ജർമ്മൻ ക്ലബ് അനുമതി നൽകിയത് ആയും റിപ്പോർട്ട് ഉണ്ട്.

ജപ്പാൻ ദേശീയ ടീമിന്റെയും സ്റ്റുഗാർട്ടിന്റെയും ക്യാപ്റ്റൻ ആയ എന്റോ പ്രതിരോധത്തിലും കളിക്കാൻ സാധിക്കുന്ന താരമാണ്. 2019 മുതൽ സ്റ്റുഗാർട്ട് താരമായ എന്റോ ബുണ്ടസ് ലീഗയിലെ തന്നെ മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ ആണ്. ജപ്പാൻ ദേശീയ ടീമിന് ആയി 50 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ എന്റോ കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ അടക്കം അട്ടിമറിച്ച ടീമിന് ഒപ്പം മികച്ച പ്രകടനം ആണ് നടത്തിയത്. മധ്യനിരയിൽ എങ്ങനെയും താരങ്ങളെ എത്തിക്കാൻ ഒരുങ്ങുന്ന ലിവർപൂളിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം തന്നെയായി ഇത്.

ടൈഫൂൺ കോർകുട്ട് സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ച്

ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ചായി നിയമിച്ചു. സ്റ്റട്ട്ഗാർട്ട് കോച്ചായിരുന്ന ഹന്നസ് വോൾഫിനെ പുറത്താക്കിയതിന് പിന്നാലെയാണ് ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ട് നിയമിച്ചത്. 2019 വരെയുള്ള കരാറിലാണ് സ്റ്റട്ട്ഗാർട്ടിൽ ജനിച്ചുവളർന്ന ടൈഫൂൺ കോർകുട്ട് ഒപ്പുവെച്ചത്. സ്റ്റട്ട്ഗാർട്ടിലേക്ക് ഇത് കോർകുട്ടിന്റെ രണ്ടാം വരവാണ്. 2011 ൽ സ്റ്റട്ട്ഗാർട്ട് U19 ടീം കോച്ചായിരുന്നു ടൈഫൂൺ കോർകുട്ട്.

ഹന്നോവാറിന്റേയും ബയേർ ലെവർകുസന്റെയും മുൻ കോച്ചായ ടൈഫൂൺ കോർകുട്ട് അത്ര നല്ല പ്രകടനമാണ് കോച്ചിങ് കരിയറിൽ ഉടനീളം കാഴ്ചവെച്ചത്. ടൈഫൂൺ കോർക്കുട്ടിന്റെ നിയമനത്തിലൂടെ ആരാധകരിൽ നിന്നും ശക്തമായ എതിർപ്പാണ് സ്റ്റട്ട്ഗാർട്ടിനു നേരിടേണ്ടി വരുന്നത്. ലെവർകൂസനിൽ 11 മത്സരങ്ങളിൽ 11 പോയന്റ് നേടാനേ കോര്കുട്ടിനു സാധിച്ചുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡോർട്ട്മുണ്ടിന്റെ ഡച്ച് താരം സ്റ്റട്ട്ഗാർട്ടിലേക്ക്

ഡോർട്ട്മുണ്ടിന്റെ ഡച്ച് താരം ജേക്കബ് ബ്രൂന് ലാർസൺ സ്റ്റട്ട്ഗാർട്ടിലേക്ക്. ഈ സീസണിന്റെ അവസാനം വരെയാണ് ലോണിൽ താരം സ്റ്റട്ട്ഗാർട്ടിൽ തുടരുക. ഡെന്മാർക്കിനെ ഒളിംപിക്സിൽ പ്രതിനിധീകരിച്ചിട്ടുള്ള ലാർസൺ ഡാനിഷ് ക്ലബ്ബായ ലൈംഗ്ബൈയിയിൽ നിന്നാണ് ഡോർട്ട്മുണ്ടിൽ എത്തിയത്.

സ്റ്റട്ട്ഗാർട്ടിന്റെ കോച്ചായ ഹാന്സ് വോൾഫ്‌ ഡോർട്ട്മുണ്ടിന്റെ യൂത്ത് ക്ലബ്ബ്കളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. വോൾഫാണ് രണ്ടാം ഡിവിഷനായ 2 . ബുണ്ടസ് ലീഗ നേടി സ്റ്റട്ട്ഗാർട്ടിനെ ബുണ്ടസ് ലീഗയിലേക്ക് എത്തിച്ചത്. ലാർസൺ വോൾഫിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. ഒരു വിങ്ങർ എന്ന നിലയ്ക്ക് ലാർസണിന്റെ സാനിധ്യം സ്റ്റട്ട്ഗാർട്ടിനു ഉപയോഗിക്കാൻ കഴിയുമെന്നാണ് വോൾഫിന്റെ അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version