ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ലൈപ്സിഗിനെ ജർമ്മനിയിൽ വധിച്ചു ശാക്തർ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് ആർ.ബി ലൈപ്സിഗ് യുക്രെയ്ൻ ക്ലബ് ശാക്തർ ദൊനെസ്കിന് മുന്നിൽ നാണം കെട്ടു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് യുക്രെയ്ൻ ക്ലബ് ജർമ്മൻ ക്ലബിനെ തകർത്തത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും ലൈപ്സിഗ് ആയിരുന്നു എങ്കിലും ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റാൻ ശാക്തറിന് ആയി.

മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി 16 മത്തെ മിനിറ്റിൽ ലൈപ്സിഗ് ഗോൾ കീപ്പറുടെ കാലിൽ നിന്നു പന്ത് തട്ടിയെടുത്ത് മരിയൻ ഷെദ് യുക്രെയ്ൻ ക്ലബിന് മുൻതൂക്കം സമ്മാനിച്ചു. സമനിലക്ക് ആയുള്ള ലൈപ്സിഗ് ശ്രമം രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഫലം കണ്ടു. ഡൊമിനിക് സൊബോസലായിയുടെ പാസിൽ നിന്നു മുഹമ്മദ് സിമാകൻ അവർക്ക് സമനില സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം ശാക്തറിന്റെ സൂപ്പർ താരം മിഹൈലോ മദ്രൈകിന്റെ പാസിൽ നിന്നു മരിയൻ അവർക്ക് വീണ്ടും മുൻതൂക്കം സമ്മാനിച്ചു.

76 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഹിറോഹി സുഡകോവിന്റെ പാസിൽ നിന്നു മിഹൈലോ മദ്രൈക് ഗോൾ നേടിയതോടെ ശാക്തർ ജയം ഉറപ്പിച്ചു. 10 മിനിറ്റിനുള്ളിൽ മറ്റൊരു പ്രത്യാക്രമണത്തിൽ ശാക്തർ നാലാം ഗോളും കണ്ടത്തി. മിഹൈലോ മദ്രൈകിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ലാസിന ട്രയോറെ ആണ് ഈ ഗോൾ നേടിയത്. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ നേരിടേണ്ട ലൈപ്സിഗ് അതിനു ശേഷമുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെ ആണ് നേരിടേണ്ടത്.

ജർമ്മൻ ബുണ്ടസ് ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്, ജയം കണ്ടു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ 3 ഗോൾ വഴങ്ങി ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. ഹെർത്ത ബെർലിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. ഡോർട്ട്മുണ്ടിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ ഹാളറിന് പകരക്കാരനായി എത്തിയ ആന്തണി മോഡസ്റ്റെ 32 മത്തെ മിനിറ്റിൽ നേടിയ ഗോളിന് ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്. സാലിഹ് ഓസ്കാന്റെ പാസിൽ നിന്നായിരുന്നു ക്ലബിന് ആയുള്ള മോഡസ്റ്റെയുടെ ആദ്യ ഗോൾ.

അതേസമയം വോൾവ്സ്ബർഗിനെ ആർ.ബി ലൈപ്സിഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ ക്രിസ്റ്റഫർ എങ്കുങ്കു 90 മിനിറ്റിൽ ലൈപ്സി ഗ് ജയം പൂർത്തിയാക്കി. ബുണ്ടസ് ലീഗയിൽ ഈ വർഷം തിരിച്ചെത്തിയ ഷാൽകെ യൂണിയൻ ബെർലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരെ 6 ഗോളുകൾക്ക് ആയിരുന്നു അവരുടെ പരാജയം. മറ്റൊരു മത്സരത്തിൽ ബയേർ ലെവർകുസൻ മൈൻസിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു.

ബെഞ്ചമിൻ സെസ്കോ ലെപ്സിഗിൽ 2028 വരെയുള്ള കരാർ ഒപ്പുവെച്ചു

സാൽസ്ബർഗിന്റെ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ ജർമ്മൻ ക്ലബായ ലെപ്സിഗ് സ്വന്തമാക്കി‌. താരം 2028വരെയുള്ള കരാർ ലെപ്സിഗിൽ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. 2023ൽ ആകും താരം ലെപ്സിഗിൽ എത്തുക. അടുത്ത സമ്മർ വരെ ബെഞ്ചമിൻ സെസ്കോ സാൽസ്ബർഗിൽ തന്നെ കളിക്കും.

19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 30 മില്യണോളം വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സാൽസ്ബർഗ് വിൽക്കാൻ ഒരുക്കമായിരുന്നില്ല. തുടർന്നാണ് റെഡ്ബുളിന്റെ തന്നെ ക്ലബായ ലെപ്സിഗിലേക്ക് താരം പോയത്‌

19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

Story Highlight: RB Leipzig sign Benjamin Šeško on permanent deal from RB Salzburg, deal will be valid starting from June 2023.

സെസ്കോയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരില്ല, താരത്തെ ലെപ്സിഗ് സ്വന്തമാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമവും പരാജയപ്പെടുന്നു. സെസ്കോയെ ജർമ്മൻ ക്ലബായ ലെപ്സിഗ് സ്വന്തമാക്കും എന്ന് ഉറപ്പായി. 2023ൽ താരത്തെ കൈമാറാൻ സാൽസ്ബർഗും ലെപ്സിഗും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ താരത്തെ വിൽക്കില്ല എന്ന് സാൽസ്ബർഗ് പറഞ്ഞതോടെയാണ് ലെപ്സിഗ് അടുത്ത സമ്മറിലേക്ക് ധാരണയാക്കിയത്.

ഈ സീസണിൽ ബെഞ്ചമിൻ സെസ്കോ സാൽസ്ബർഗിൽ തന്നെ കളിക്കും. 19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 30 മില്യണോളം വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സാൽസ്ബർഗ് വിൽക്കാൻ ഒരുക്കമായിരുന്നില്ല.

റൊണാൾഡോ ക്ലബിൽ തുടാരുമോ എന്ന് ഇപ്പോഴും വ്യക്തം അല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ പുതിയ താരത്തെ സ്വന്തമാക്കാൻ പരക്കെ അന്വേഷണം നടത്തുന്നുണ്ട്. 19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

Story Highlight: RB Leipzig are closing on deal to sign Benjamin Šeško for summer 2023

ലൈപ്സിഗ് താരം ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റലാന്റ

ആർ ബി ലെപ്സീഗ് താരം അഡെമോല ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റ്ലാന്റ. ഇരുപത്തിനാല്കാരനായ താരത്തെ എത്തിക്കാൻ വേണ്ടി ഏകദേശം പതിനഞ്ച് മില്യൺ യൂറോയുടെ കൈമാറ്റ കരാറിൽ ധാരണയിൽ എത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്കായി ഇറ്റലിയിൽ എത്തിയിട്ടുള്ള താരത്തിന്റെ കൈമാറ്റം അടുത്ത മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായേക്കും.

എവർട്ടൺ താരമായിരുന്ന ലൂക്മാൻ 2018ലാണ് ആദ്യമായി ലെപ്സിഗിൽ എത്തുന്നത്. ലോണിൽ എത്തിയ താരത്തെ പിന്നീട് ലെപ്സിഗ് സ്വന്തമാക്കി. അവസാന രണ്ടു സീസണുകളിൽ പ്രീമിയർ ലീഗിൽ ഫുൾഹാം, ലെസ്റ്റർ ടീമികളിൽ കളിച്ചു വരികയായിരുന്നു. ഇടത് വിങ്ങിൽ ഇറങ്ങുന്ന താരം ലെസ്റ്ററിനായി ലീഗിൽ ആറു ഗോളുകൾ കണ്ടെത്തിയിരുന്നു. 2017ൽ അണ്ടർ 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു. സീനിയർ തലത്തിൽ ഈ വർഷം മുതൽ നൈജീരിയക്കായി ബൂട്ടു കെട്ടി തുടങ്ങി.

Story Highlight: Atalanta are now set to sign Ademola Lookman from RB Leipzig

വെർണറെ തിരികെ ടീമിലേക്ക് എത്തിക്കാൻ ലൈപ്സിഗ് | Story Highlights: Timo Werner’s return to RB Leipzig is getting closer

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ സ്വന്തമാക്കാൻ യുവന്റസിനൊപ്പം ലൈപ്സിഗും ചേർന്നു‌. മുൻ ലൈപ്സിഗ് താരത്തെ സ്വന്തമാക്കാനുള്ള റേസിൽ ലൈപ്സിഗ് ആണ് ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

വെർണറിനെ ലോണിൽ സ്വന്തമാക്കാൻ ആണ് രണ്ട് ക്ലബുകളും ശ്രമിക്കുന്നത്. വെർണറിന് പകരം താരങ്ങളെ നൽകാനും ലൈപ്സിഗ് തയ്യാറാണ്. അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല

26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌. ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്. ലൈപ്സിഗിലേക്ക് മടങ്ങാൻ താരവും ആഗ്രഹിക്കുന്നുണ്ട്.

Story Highlights: Timo Werner’s return to RB Leipzig is getting closer

സീസണിലെ മൂന്നാം ഹാട്രിക്കുമായി വെർണർ, അഞ്ച് ഗോൾ ജയവുമായി ലെപ്സിഗ്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ആർബി ലെപ്സിഗ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഈ ബുണ്ടസ് ലീഗ സീസണിലെ മൂന്നാം ഹാട്രിക്കാണ് തീമോ വെർണർ നേടിയത്. യൂസൗഫ് പോൾസണ്ണും മാഴ്സൽ സാബിറ്റ്സറും ആണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. 8 മത്സരങ്ങളിൽ ഗോളടിക്കാതിരുന്ന വെർണറിന്റെ വമ്പൻ തിരിച്ച് വരവാണ് ഇന്നത്തേത്.

മെയിൻസിനെതിരെ വെർണറിന്റെ രണ്ടാം ഹാട്രിക്ക് ആണിത്. റിവേഴ്സ് ഫിക്സ്ചറിൽ 8 ഗോളുകൾ ആണ് മെയിൻസിന്റെ പോസ്റ്റിൽ ലെപ്സിഗ് അടിച്ച് കയറ്റിയിരുന്നത്. ഈ സീസണിലെ ഗോളുകളുടെ എണ്ണം 24 ആയി ഉയർത്താൻ വെർണർക്കായി. ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് മൂന്ന് പോയന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് ലെപ്സിഗ്.

റിബറി അടിച്ചു,ലെപ്സിഗിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആർബി ലെപ്സിഗിനെ ബയേൺ പരാജയപ്പെടുത്തിയത്. ഫ്രാങ്ക് റിബറിയുടെ ഗോളിലാണ് ബയേണിന്റെ ജയം. ഈ ജയത്തോടെ ടേബിൾ ടോപ്പേഴ്സായ ബൊറുസിയ ഡോർട്ട്മുണ്ടുമായുള്ള പോയന്റ് വ്യത്യാസം ആറായി കുറയ്ക്കാൻ ബയേണിന് കഴിഞ്ഞു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഇരട്ട ചുവപ്പ് കാർഡുകൾ പിറന്നു. തിയാഗോയെ ഫൗൾ ചെയ്തതിന് സ്വീഡിഷ് താരം സ്റ്റീഫൻ ഇൽസാങ്കർ ചുവപ്പ് കണ്ട് പുറത്ത് പോയി. തിയാഗോ നിലത്ത് വീണത് കണ്ട് സ്റ്റീഫനെ ടണൽ വരെ പിന്തുടർന്ന റെനാറ്റോ സാഞ്ചസ് രണ്ടാം മഞ്ഞ വാങ്ങി കളം വിട്ടു. ബൊറുസിയ ഡോർട്ട്മുണ്ടിനെ ഫോർച്യൂണ തളച്ച അവസരം മുതലെടുത്താണ് തുടർച്ചയായ ഏഴാം കിരീടപ്പോരാട്ടത്തിലേക്ക് ബയേൺ കടന്നത്.

ഇരട്ട ഗോളുകളുമായി വെർണർ, ലെപ്‌സിഗിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ആർ ബി ലെപ്‌സിഗിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ജർമ്മൻ യുവതാരം തിമോ വെർണർ ആണ് ലെപ്‌സിഗിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ പരാജയമറിയാതെ കുതിക്കുകയാണ് ലെപ്‌സിഗ്.

ഹോമിലെ മികച്ച പ്രകടനം ഈ സീസണിൽ തുടരുകയാണ് ലെപ്‌സിഗ്. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ലെപ്‌സിഗ് ഗ്ലാഡ്ബാക്ക് പ്രതിരോധത്തെ നിഷ്പ്രഭമാക്കി. മൂന്നാം മിനുട്ടിൽ ഗോളടിച്ച് വെർണർ ഈ സീസണിലെ ഗോളുകളുടെ എണ്ണം എട്ടായി ഉയർത്തി. ഇതോടെ ആദ്യ പത്ത് മിനിറ്റുകളിൽ റാൽഫ് രാഗ്‌നിക്കിന്റെ ലെപ്‌സിഗ് നേടുന്ന ഗോളുകളുടെ എണ്ണം ആറായി. ഈ വിജയത്തോടു കൂടി 25 പോയിന്റുമായി ഗ്ലാഡ്ബാക്കിനു പിറകിലായി മൂന്നാം സ്ഥാനത്തെത്തി ലെപ്‌സിഗ്. 26 പോയന്റാണ് രണ്ടാമതുള്ള ഗ്ലാഡ്ബാക്കിന്.

പ്രമോഷൻ നേടിത്തന്ന കോച്ചിനെ തിരിച്ചെത്തിച്ച് ലെപ്‌സിഗ്

ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് പുതിയ പരിശീലകൻ. സ്പോർട്ടിങ് ഡയറക്റ്ററായ റാൽഫ് രംഗ്‌നിക്ക് ഈ സീസണിൽ ലെപ്‌സിഗിനെ പരിശീലിപ്പിക്കും . റെഡ്ബുൾ ലെപ്‌സിഗിന് ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടിക്കൊടുത്തത് റാൽഫ് രംഗ്‌നിക്കാണ്. റാൽഫ് ഹസൻഹുട്ടിൽ സ്ഥാനമൊഴിഞഞ്ഞതിനു ശേഷമാണ് രംഗ്‌നിക്ക് ചുമതലയേറ്റെടുക്കേണ്ടി വന്നത്. നിലവിലെ ഹോഫൻഹെയിം കോച്ചായ ജൂലിയൻ നൈഗൽസ്മാൻ 2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചായി ചുമതലയേറ്റെടുക്കുമെന്നിരിക്കെ ഒരു സീസണിലേക്ക് മാത്രമായിരിക്കും റാൽഫിന്റെ ചുമതല.

ബുണ്ടസ് ലീഗയിലെ ആദ്യ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താൻ ലെപ്‌സിഗിന് സാധിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് വഴി ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ ആദ്യ ക്യാമ്പെയിനിൽ നേടാനും ലെപ്‌സിഗിന് കഴിഞ്ഞിരുന്നു. പുതിയ ലോങ്ങ് ടെം കോൺട്രാക്ട് നല്കാൻ ക്ലബ് വിസമ്മതിച്ചതിനെ തുടർന്നാണ് റാൽഫ് ഹസൻഹുട്ടിൽ പുറത്ത് പോകുന്നത്. തുടർച്ചയായ രണ്ടാം വർഷം ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടാൻ ലെപ്‌സിഗിന് സാധിച്ചില്ല. ഈ സീസണിൽ ആറാമതായാണ് ലെപ്‌സിഗ് ഫിനിഷ് ചെയ്തത്. പതിനൊന്നു മത്സരങ്ങൾ തോറ്റ ലെപ്‌സിഗ് കഴിഞ്ഞ സീസണിലേക്കാളും 14 പോയന്റ് പിന്നിലായാണ് ഫിനിഷ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡാനിഷ് അത്ഭുതബാലനെ ടീമിലെത്തിച്ച് ലെപ്‌സിഗ്

 

ഡാനിഷ് അദ്‌ഭുത ബാലൻ മാഡ്‌സ് ബിഡിസ്ട്രാപ്പിനെ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ആർബി ലെപ്‌സിഗ് ടീമിലെത്തിച്ചു. കോപ്പൻഹേഗനിൽ നിന്നുമാണ് കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗ റണ്ണേഴ്‌സ് അപ്പായ ലെപ്‌സിഗ് മാഡ്‌സിനെ ടീമിൽ എത്തിച്ചത്.

ഡെന്മാർക്കിന്റെ U17 ദേശീയ ടീം അംഗമായ ഈ മധ്യനിര താരം സീനിയർ ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. രണ്ടര മില്യൺ യൂറോ നൽകിയാണ് മാഡ്‌സിനെ റെഡ്ബുൾ അറീനയിലേക്ക് ലെപ്‌സിഗ് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version