Picsart 24 06 23 12 33 50 530

സാവി സിമൺസ് പി എസ് ജി വിടും എന്ന് ഉറപ്പായി

യുവ ഡച്ച് താരം സാവി സിമൺസ് പി എസ് ജിയിലേക്ക് തിരികെ പോകില്ല എന്ന് ഉറപ്പായി. ലെപ്സിഗിൽ തന്നെ സ്ഥിര കരാർ ഒപ്പുവെക്കാനോ ബയേണിലേക്ക് പോകാനോ ആണ് സിമൺസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ക്ലബുകളുമായും ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ലോണിൽ ആർ.ബി ലൈപ്സിഗിൽ അവസാന സീസൺ കളിച്ച താരം ജർമ്മൻ ക്ലബിൽ മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തെ ഒരു സീസണിൽ കൂടെ ലെപ്സിഗ് ലോണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്.

ലോണിന് പി എസ് ജി സമ്മതിച്ചില്ല എങ്കിൽ താരത്തെ ലെപ്സിഗ് വാങ്ങും. ബയേണും താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. ഒരു സീസൺ മുമ്പ് പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് പി.എസ്.ജി തിരികെ സ്വന്തമാക്കിയത്. താരത്തെ വലിയ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത്. ഇപ്പോൾ യൂറോ കപ്പിൽ നെതർലന്റ്സിനൊപ്പം മികച്ച പ്രകടനങ്ങൾ നടത്തി സിമൺസ് ലോക ശ്രദ്ധ നേടുന്നുണ്ട്.

Exit mobile version