Picsart 23 06 12 11 13 48 026

അശ്വിനെ ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയമായിരുന്നു എന്ന് സച്ചിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയം ആയിരുന്നു എന്ന് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ.അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല എന്നും സച്ചിൻ പറഞ്ഞു. അശ്വിൻ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോട് 209 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

“ഞാൻ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചതുപോലെ, സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും ട്രാക്കുകളെ ആശ്രയിക്കുന്നില്ല, അവർ വായുവിലെ ഡ്രിഫ്റ്റ് ഉപയോഗിക്കുന്നു, അവരുടെ വ്യത്യാസങ്ങൾ മറയ്ക്കാൻ ഉപരിതലത്തിൽ നിന്ന് ബൗൺസ് ചെയ്യുന്നു. മറക്കരുത്, ഓസ്‌ട്രേലിയക്ക് അവരുടെ ബാറ്റിംഗ് മുൻ നിരയിൽ 5 ഇടംകയ്യന്മാർ ഉണ്ടായിരുന്നു.” സച്ചിൻ പറഞ്ഞു. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ 13 ടെസ്റ്റുകളിൽ നിന്ന് 61 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

Exit mobile version