Picsart 24 01 02 09 44 43 606

അശ്വിനെ നിലനിർത്തണം, ശാർദുലിനെ ഒഴിവാക്കണം എന്ന് ശ്രീകാന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ മാറ്റണം എന്നും സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നിലനിർത്തണം എന്നും മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു‌. അതുകൊണ്ട് തന്നെ ഒരു പേസറെ കൂടെ ടീമിൽ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ഉയരുകയാണ്‌. എന്നാൽ അശ്വിൻ ടീമിൽ ആവശ്യമാണ് എന്ന് ശ്രീകാന്ത് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ അശ്വിൻ 19 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. “ഞാൻ ഇനിയും അശ്വിനെ കളിപ്പിക്കും. ശാർദുൽ താക്കൂറിനേക്കാൾ മികച്ചത് അശ്വിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഷാർദുലിന് പകരം ഞാൻ അശ്വിനെ കളിപ്പിക്കും. അഞ്ച് വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഒരു ജോഡി വിക്കറ്റ് അവൻ എടുക്കും.” ശ്രീകാന്ത് പറഞ്ഞു.

“ഒരുപക്ഷേ, അദ്ദേഹം ജഡേജയുമായി നന്നായി ഒത്തുചേർന്ന് നന്നായി ബൗൾ ചെയ്യും. ഈ രണ്ടുപേർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ 4-5 വിക്കറ്റുകൾ എടുക്കാൻ കഴിയും,” ശ്രീകാന്ത് പറഞ്ഞു.

Exit mobile version